പക്ഷിപ്പനി: കോട്ടയം, ആലപ്പുഴ ജില്ലകളിൽ ആദ്യദിനം കൂട്ടത്തോടെ കൊന്നൊടുക്കിയത് കാൽ ലക്ഷത്തോളം താറാവുകളെ
- Published by:Rajesh V
- news18-malayalam
Last Updated:
ആലപ്പുഴയിൽ 20,330 ഉം കോട്ടയത്ത് 3500ഉം താറാവുകളെയാണ് കൊന്നുകത്തിച്ചത്. നടപടികൾ ഇന്നും തുടരും
advertisement
1/14

പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ, കോട്ടയം ജില്ലകളിൽ താറാവുകൾ അടക്കം വളർത്തുപക്ഷികളെ കൊന്നൊടുക്കുന്നത് തുടങ്ങി. ആദ്യ ദിനം കാൽലക്ഷത്തോളം താറാവുകളെയാണ് കൊന്നത്. ആലപ്പുഴയിൽ 20,330 ഉം കോട്ടയത്ത് 3500ഉം താറാവുകളെയാണ് കൊന്നുകത്തിച്ചത്.
advertisement
2/14
ആലപ്പുഴയിലെ നെടുമുടി പഞ്ചായത്തിൽ 7088ഉം പള്ളിപ്പാട് 2806 ഉം തകഴിയിൽ 6236 ഉം കരുവാറ്റയിൽ 4200 ഉം പക്ഷികളെയാണ് കൊന്നത്. ആലപ്പുഴയിൽ മൂന്നുദിവസം കൊണ്ട് 34,602 താറാവുകളെയാണ് കൊല്ലുന്നത്.
advertisement
3/14
കോട്ടയത്തെ നീണ്ടൂരിൽ ആദ്യദിവസം താറാവുകൾ അടക്കം 3500 വളർത്തുപക്ഷികളെ കൊന്നു. ഇവിടെ 11,500 പക്ഷികളെ കൊല്ലണമെന്നാണ് വകുപ്പിന്റെ കണക്ക്. ആലപ്പുഴയിൽ ഒൻപതും കോട്ടയത്ത് എട്ടും ദ്രുതപ്രതികരണ സംഘമാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.
advertisement
4/14
താറാവുകളെ കൊന്നശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. കത്തിക്കൽ പൂർത്തിയായ ശേഷം ദ്രുത പ്രതികരണ സംഘമെത്തി ശുചീകരണ നടപടികൾ സ്വീകരിക്കും.
advertisement
5/14
നീണ്ടൂരിലെ ഫാമിലെ താറാവുകളെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയുമാണ് ദ്രുത കർമ സേനാംഗങ്ങളുടെ നേതൃത്വത്തിൽ കൊന്നൊടുക്കിയത്. പാടശേഖരത്തിന് നടുവിലായി കുഴിയെടുത്ത ശേഷം താറാവുകളെ ചാക്കുകളിലാക്കി ഈ കുഴിയിൽ തള്ളി തീ കൊളുത്തി.
advertisement
6/14
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ: കെ.എം. ദിലീപ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സബ്കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. ഷാജി പണിക്കശ്ശേരി, തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു എന്നിവര്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു
advertisement
7/14
പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസര്‍ ഡോ. സജീവ് കുമാര്‍, ഡോ. പ്രസീന, ഫീല്‍ഡ് ഓഫീസര്‍ ഷാനവാസ് തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും നടപടികളില്‍ പങ്കാളികളായി
advertisement
8/14
പക്ഷിപ്പനി സ്വീകരിച്ച ഫാമിലെ 3100 താറാവിൻ കുഞ്ഞുങ്ങളെയും സമീപ പ്രദേശങ്ങളിലെ 400 വളർത്തുപക്ഷികളെയുമാണ് ചൊവ്വാഴ്ച ദ്രുതകർമസേന കൊന്നത്. രണ്ടുദിവസം കൂടി ഈ നടപടികൾ തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
advertisement
9/14
നീണ്ടൂരിലെ ഫാമിൽ 8000 താറാവുകളാണുണ്ടായിരുന്നത്. ഇതില്‍ 2720 എണ്ണം ചത്തതായാണ് വകുപ്പിന്റെ കണക്ക്. അവശേഷിക്കുന്നവയെയാണ് കൊല്ലുന്നത്. ഒപ്പം ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവ്, കോഴി എന്നിവയെയും കൊന്ന് കത്തിക്കുന്നുണ്ട്.
advertisement
10/14
നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ഫാമില്‍ ശേഷിക്കുന്ന താറാവുകളെയും രോഗം സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കുന്നത് ഉള്‍പ്പെടെയുള്ള രോഗപ്രതിരോധ നടപടികള്‍ തുടരുമെന്നും ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു
advertisement
11/14
പള്ളിപ്പാട് മൂന്നാം വാര്‍ഡ്, കരുവാറ്റ ഒന്നാം വാര്‍ഡ്, തകഴി പതിനൊന്നാം വാര്‍ഡ്, നെടുമുടി പന്ത്രണ്ടാം വാര്‍ഡ്, എന്നിവിടങ്ങളിലാണ് ആദ്യ ദിനം കള്ളിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഒന്‍പത് ആര്‍.ആര്‍.റ്റികളാണ് പ്രവര്‍ത്തിച്ചത്
advertisement
12/14
പള്ളിപ്പാട് രണ്ട് ടീം, കരുവാറ്റ മൂന്ന് ടീം, തകഴി രണ്ട് ടീം, നെടുമുടി രണ്ട് ടീം എന്നീ ടീം അംഗങ്ങള്‍ പി.പി.ഇ. കിറ്റ് ധരിച്ച് ഒരു വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് കേന്ദ്ര മാനദണ്ഡ പ്രകാരം കത്തിക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് വരുന്നു. കള്ളിംഗ് നടപടികള്‍ പുരോഗമിക്കവേ പള്ളിപ്പാട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം എ ശോഭ ഉള്‍പ്പടെയുള്ളവര്‍ എത്തിയിരുന്നു
advertisement
13/14
മറ്റ് സ്ഥലങ്ങളിലും ജനപ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. ഒരു ആര്‍.ആര്‍.റ്റി. ടീമില്‍ പത്ത് അംഗങ്ങളാണുള്ളത്. താറാവുകളെ കൊന്ന ശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്
advertisement
14/14
ജില്ലാ മൃഗ സംരക്ഷണ ഓഫീസർ പി കെ സന്തോഷ്കുമാർ, പോലീസ്, റവന്യൂ, പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥരും കള്ളിംഗ് നടപടികൾക്ക് നേതൃത്വം നൽകി
മലയാളം വാർത്തകൾ/Photogallery/Kerala/
പക്ഷിപ്പനി: കോട്ടയം, ആലപ്പുഴ ജില്ലകളിൽ ആദ്യദിനം കൂട്ടത്തോടെ കൊന്നൊടുക്കിയത് കാൽ ലക്ഷത്തോളം താറാവുകളെ