ന്യൂസ് 18 കേരളം മലയാളി ഓഫ് ദ ഇയർ അടക്കമുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു; ചിത്രങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
ന്യൂസ് 18 കേരള മലയാളി ഓഫ് ഇയർ 2023 പുരസ്കാരം സമ്മാനിച്ചു. തിരുവനന്തപുരം ഹയാത്ത് ഗ്രേറ്റ് ഹാളിൽ പ്രൗഢ സദസ്സിനെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയനാണ് ഗായിക കെ എസ് ചിത്രയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. 9 വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തിയവർക്കുള്ള പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.
advertisement
1/13

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഈ വർഷത്തെ ന്യൂസ് 18 കേരളം മലയാളി ഓഫ് ദ ഇയർ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു. Network 18 എംഡി ആൻഡ് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷി സമീപം
advertisement
2/13
ഗ്ലോബൽ മലയാളി പുരസ്കാരം പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു.
advertisement
3/13
മ്യൂസിക് ഐക്കൺ പുരസ്കാരം എം ജി ശ്രീകുമാറിന് സമ്മാനിച്ചപ്പോൾ.
advertisement
4/13
പ്രശസ്ത ഫുട്‌ബോൾ താരം ഐ എം വിജയന് സ്പോർട്സ് ഐക്കൺ പുരസ്കാരം സമ്മാനിക്കുന്നു.
advertisement
5/13
പാർലമെന്റിലടക്കം മലയാളിയുടെ ശബ്ദം ഉയർത്തിയ മാധ്യമപ്രവർത്തകനും എംപിയുമായ ജോൺ ബ്രിട്ടാസിന് മലയാളി വോയിസ് അവാർഡ് നൽകുന്നു.
advertisement
6/13
വർഷങ്ങളായി മലയാളി മനസ്സിൽ നടിയെന്ന നിലയിലും സംവിധായിക എന്ന നിലയിലും സാമൂഹിക വിഷയങ്ങളിലെ നിലപാടുകൾ കൊണ്ടും ശ്രദ്ധേയായ രേവതിയാണ് എവർഗ്രീൻ പുരസ്കാരത്തിന് അർഹയായത്.
advertisement
7/13
കുട്ടിസ്രാങ്കിലൂടെയും ഈ മ യൗവിലൂടെയും മലയാളി സിനിമ പ്രേക്ഷകർക്ക് പരിചിതനായ എഴുത്തുകാരൻ പി എഫ് മാത്യുസ് സാഹിത്യത്തിനുള്ള പുരസ്കാരം നേടി.
advertisement
8/13
കേരളത്തിലെ സാംസ‍്കാരിക രംഗത്തിന്റെ രൂപം സൂര്യ ഫെസ്റ്റിവലെന്ന സാംസ്കാരിക വേദിയൊരുക്കിയ സൂര്യ കൃഷ്ണമൂർത്തിക്കായിരുന്നു കൾച്ചറൽ ഐക്കൺ പുരസ്കാരം.
advertisement
9/13
കേരളത്തിൽ പിറവികൊണ്ട് കേരളത്തിന്റെ സ്വന്തമായി മാറിയ ബ്രാൻഡായ പങ്കജകസ്തൂരിയെയാണ് മലയാളി ബ്രാൻഡ് ഓഫ് കേരളയായി തെരഞ്ഞെടുത്തത്. പങ്കജകസ്തൂരി സി ഇ ഒ ആയ ഡോ. ജെ ഹരീന്ദ്രൻ നായർ പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് സ്വീകരിച്ചു.
advertisement
10/13
കെഎസ് ചിത്ര, രേവതി, എംജി ശ്രീകുമാറും ഭാര്യലേഖയും സദസ്സില്‍
advertisement
11/13
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും പത്തനംതിട്ട മുൻ ജില്ലാ കളക്ടറും വിഴിഞ്ഞം തുറമുഖം എംഡിയുമായ ദിവ്യ എസ് അയ്യരും സദസിൽ കണ്ടുമുട്ടിയപ്പോൾ
advertisement
12/13
ഗായകൻ എം ജി ശ്രീകുമാറും ഭാര്യ ലേഖയും
advertisement
13/13
മുഖ്യമന്ത്രി പിണറായി വിജയന് ന്യൂസ് 18ന്റെ സ്നേഹോപകാരം Network 18 എംഡി ആൻഡ് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷി, ചീഫ് കണ്ടന്റ് ഓഫീസർ സന്തോഷ് നാരായണൻ എന്നിവർ ചേർന്ന് സമ്മാനിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Kerala/
ന്യൂസ് 18 കേരളം മലയാളി ഓഫ് ദ ഇയർ അടക്കമുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു; ചിത്രങ്ങൾ