TRENDING:

മലപ്പുറം തിരുനാവായയിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഒൻപതുവയസുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

Last Updated:
ബന്ധുവീടിന്റെ സമീപത്തുകൂടെ ഒഴുകുന്ന വാലില്ലാപ്പുഴയിലേക്ക് കുട്ടി കാൽതെന്നി വീഴുകയായിരുന്നു
advertisement
1/5
മലപ്പുറം തിരുനാവായയിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഒൻപതുവയസുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു
മലപ്പുറം: തിരുനാവായ പല്ലാർ പാലത്തിൻകുണ്ട് വാലില്ലാപുഴയിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. കൂട്ടായി വക്കാട് സ്വദേശി മമ്മിക്കാന്റകത്ത് റഹീം- സൈഫുന്നീസ ദമ്പതികളുടെ മകൻ മുസമ്മിൽ (9) ആണ് മരിച്ചത്.
advertisement
2/5
പല്ലാറിലെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു മുസമ്മിൽ. ബന്ധുവീടിന്റെ സമീപത്തുകൂടെ ഒഴുകുന്ന വാലില്ലാപ്പുഴയിലേക്ക് കുട്ടി കാൽതെന്നി വീഴുകയായിരുന്നു.
advertisement
3/5
വീട്ടുകാരുടെ ബഹളം കേട്ട് ഓടികൂടിയ നാട്ടുകാർ, ഉടൻ കുട്ടിയെ മുങ്ങിയെടുത്ത് കൊടക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുസമ്മിലിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
advertisement
4/5
തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം വാക്കാട് ജുമാ മസ്ജിദിൽ ഖബറടക്കും.
advertisement
5/5
പല്ലാർപാലത്തിൻകുണ്ടിൽ ഇതിന് മുമ്പ് കുട്ടികൾ ഉൾപ്പെടെ 4 ഓളം ജീവനുകളാണ് പുഴ കവർന്നത്. സ്ഥിരം അപകട മേഖലയാണ് ഇവിടെയെന്നും, മഴ ശകതി പ്രാപിച്ചാൽ തോടുകൾ നിറഞ്ഞ് കവിഴുന്നതാണ് അപകടത്തിന് കാരണമെന്നും, കട്ടച്ചിറ ,കോലൂപ്പാലം ഭാഗങ്ങളിലെ ചിറകൾ കെട്ടിനിർത്തുന്നതും വെള്ളക്കെട്ടിന് കാരണമാകുന്നതായും നാട്ടുകാർ ആരോപിച്ചു.
മലയാളം വാർത്തകൾ/Photogallery/Kerala/
മലപ്പുറം തിരുനാവായയിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഒൻപതുവയസുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories