ഫെയ്സ്ബുക്കിൽ ഉമ്മൻചാണ്ടി പങ്കുവെച്ച പഴയകാല ചിത്രങ്ങൾ; പുതുപ്പള്ളി എംഎൽഎയിൽ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയിലേക്കുള്ള യാത്ര
- Published by:Naseeba TC
- news18-malayalam
Last Updated:
ഉമ്മൻചാണ്ടിയുടെ ഫെയ്സ്ബുക്ക് പേജിൽ മുമ്പ് പങ്കുവെച്ച പഴയകാല ചിത്രങ്ങൾ
advertisement
1/8

ആമുഖം ആവശ്യമില്ലാത്ത കേരള രാഷ്ട്രീയത്തിലെ അതികായനാണ് ഉമ്മൻ ചാണ്ടി. ചീകിയൊതുക്കാതെ അലസമായി കിടക്കുന്ന മുടി, അയഞ്ഞ ഖദർ ഷർട്ട് , ചുറ്റും അനുയായികൾ ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവ് മലയാളിയുടെ മനസ്സിൽ പതിഞ്ഞത് ഈ രൂപത്തിലായിരുന്നു.
advertisement
2/8
ഫെയ്സ്ബുക്കിലെ പേജിൽ ഉമ്മൻ ചാണ്ടി പങ്കുവെച്ച പഴയകാല ചിത്രങ്ങൾ അദ്ദേഹത്തിന‍്റെ രാഷ്ട്രീയ ജീവിതത്തിന‍്റെ അടയാളപ്പെടുത്തലാണ്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി കേരള രാഷ്ട്രീയത്തിനൊപ്പം സഞ്ചരിക്കുന്നുണ്ട് പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്.
advertisement
3/8
മിക്ക കോൺഗ്രസ് നേതാക്കളെയും പോലെ ഒരണ സമരത്തിലൂടെയാണ് ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പ്രവേശം. അന്ന് ഉമ്മൻചാണ്ടി സെന്റ് ജോർജ് സ്കൂൾ കെ എസ് യു യൂണിറ്റ് പ്രസിഡന്റായിരുന്നു. പിന്നീട് കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന ജനറൽ സെക്രട്ടറിയുമായി.
advertisement
4/8
1970ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ചുമതയേറ്റത്തിന് പിന്നാലെ ആയിരുന്നു പുതുപ്പള്ളിയിൽ നിന്നുള്ള കന്നിയങ്കം. പിന്നീട് മരണം വരെ നീണ്ട അമ്പത്തിമൂന്ന് വർഷക്കാലം പുതുപ്പള്ളിയുടെ പ്രതിനിധിയായി ഉമ്മൻചാണ്ടി.
advertisement
5/8
കേരള നിയമസഭാ ചരിത്രത്തിലെ റെക്കോഡ് കൂടിയാണിത്. 34 വയസിൽ മന്ത്രിയായത്. 77ലെ കരുണാകരൻ സർക്കാരിൽ തൊഴിൽ മന്ത്രിയായി, പിന്നീട് പലമന്ത്രിസഭകളിലും ആഭ്യന്തര, ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തു. രണ്ടു തവണ സംസ്ഥാന മുഖ്യമന്ത്രിയായി.
advertisement
6/8
ഇതിനിടയിൽ രാഷ്ട്രീയ വിവാദങ്ങളും പ്രതിസന്ധികളും ആരോപണങ്ങളും അദ്ദേഹത്തിനൊപ്പമുണ്ട്. രാഷ്ട്രീയത്തിൽ കടുത്ത വിയോജിപ്പുകൾ പ്രകടിപ്പിക്കുകയും ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിച്ചവർ പോലും ഉമ്മൻചാണ്ടിയെന്ന മനുഷ്യനെ തള്ളിപ്പറയുന്നില്ല എന്നതാണ് ശ്രദ്ധേയം.
advertisement
7/8
തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ സമ്മതിക്കുന്ന നേതാവ്.
advertisement
8/8
ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്ന് വിളിക്കപ്പെടാൻ ഇഷ്ടപ്പെട്ടിരുന്ന കേരള രാഷ്ട്രീയത്തിലെ അതികായൻ പുതുപ്പള്ളിക്കാർക്ക് മാത്രമല്ല, ലോക മലയാളിയുടെ മനസ്സിലും മായാത്ത ഓർമയാകും.
മലയാളം വാർത്തകൾ/Photogallery/Kerala/
ഫെയ്സ്ബുക്കിൽ ഉമ്മൻചാണ്ടി പങ്കുവെച്ച പഴയകാല ചിത്രങ്ങൾ; പുതുപ്പള്ളി എംഎൽഎയിൽ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയിലേക്കുള്ള യാത്ര