പരമ്പരാഗത കാനന പാതയിലൂടെ പ്രത്യേക പാസുമായെത്തിയ തീർത്ഥാടകർക്ക് ആദരം
- Published by:ASHLI
- news18-malayalam
Last Updated:
പമ്പയിൽ നിന്ന് എത്തുന്ന ഭക്തർക്ക് നടപ്പന്തലിൽ ക്യൂ നിൽക്കാതെ വാവർ നടവഴി പാസ് കാണിച്ച് പതിനെട്ടാം പടി കയറാം
advertisement
1/6

എരുമേലി വഴിയുള്ള കാനന പാതയിലൂടെ സഞ്ചരിക്കുന്ന ഭക്തർക്ക് പ്രത്യേക ദർശനം നൽകുന്ന സംവിധാനം ഇന്ന് മുതൽ നിലവിൽ വന്നു. സന്നിധാനം എഡിഎം ഡോ അരുൺ എസ് നായർ മുക്കുഴിയിൽ പാസ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
advertisement
2/6
വനംവകുപ്പ് അനുവദിച്ച പ്രത്യേക പാസുമായി കാനനപാതയിലൂടെ കാൽനടയായി എരുമേലിയിൽ നിന്നും സന്നിധാനത്ത് എത്തിച്ചേർന്ന അയ്യപ്പഭക്തരെ പതിനെട്ടാം പടിക്ക് സമീപം ശബരിമല അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അരുൺ എസ് നായർ, പോലീസ് സ്പെഷൽ ഓഫീസർ ബി കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
advertisement
3/6
ശബരിമലയിൽ 12 മണി വരെ 45,000 ത്തോളം ഭക്തർ ദർശനം നടത്തി. പമ്പയിൽ നിന്ന് എത്തുന്ന ഭക്തർക്ക് നടപ്പന്തലിൽ ക്യൂ നിൽക്കാതെ വാവർ നടവഴി പാസ് കാണിച്ച് പതിനെട്ടാം പടി കയറാം.ഇന്നലെ 88561 ഭക്തരാണ് ദർശനം നടത്തിയത്.
advertisement
4/6
അയ്യപ്പനെ കാണാൻ പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്നു ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചിരുന്നു.
advertisement
5/6
ഇത്രയും ദൂരം നടന്നുവരുന്ന ഇവർക്ക് വനം വകുപ്പുമായി സഹകരിച്ച് പ്രത്യേക ടാഗ് നൽകും. പമ്പയിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വരാം. നീലിമല വഴി പോകണം എന്നുള്ളവർക്ക് ആ വഴിയുമാകാം.
advertisement
6/6
മരക്കൂട്ടത്ത് വച്ച് ശരംകുത്തി വഴി ഒഴിവാക്കി ഈ തീർത്ഥാടകർക്ക് ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്ത് പ്രവേശിക്കുകയും ആകാം.
മലയാളം വാർത്തകൾ/Photogallery/Kerala/
പരമ്പരാഗത കാനന പാതയിലൂടെ പ്രത്യേക പാസുമായെത്തിയ തീർത്ഥാടകർക്ക് ആദരം