Rifa Mehnu | നൊമ്പരമായി റിഫ; വിയോഗം വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അവസാനം പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഏറെ സന്തോഷത്തോടെ കാണപ്പെട്ട റിഫയെ പിറ്റേന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
advertisement
1/6

ദുബായ്: മലയാളി വ്ലോഗര്‍ റിഫ മെഹ്നുവിന്റെ (Rifa Mehnu) വിയോഗം വിശ്വസിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും. റിഫയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ നടുക്കത്തിലാണ് സോഷ്യല്‍ മീഡിയയും. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു റിഫയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്കു കൊണ്ടുപോകാനാണു തീരുമാനം.
advertisement
2/6
ആഴ്ചകള്‍ക്ക് മുമ്പാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ റിഫ ദുബൈയില്‍ തിരിച്ചെത്തിയത്. ദുബൈയിലെ കരാമയില്‍ പര്‍ദ്ദ ഷോറൂമിലായിരുന്നു റിഫയ്ക്ക് ജോലി. ഇതിനിടെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാസര്‍കോട് നീലേശ്വരം പുതുക്കൈ സ്വദേശി മെഹ്നുവിനെ (25) പ്രണയിച്ച് വിവാഹം ചെയ്തു.
advertisement
3/6
സാമൂഹിക മാധ്യമങ്ങളില്‍ വളരെ ചെറിയ സമയം കൊണ്ടു തന്നെ റിഫ പ്രശസ്തി നേടിയിരുന്നു. വിവാഹശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായ റിഫ, മെഹ്നു ചാനല്‍ എന്ന പേരില്‍ വ്ലോഗിങ് ആരംഭിച്ചു. ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍, യാത്രകള്‍ എന്നിവയായിരുന്നു റിഫയുടെ വ്ലോഗുകളിലെ ഉളളടക്കങ്ങള്‍.
advertisement
4/6
റിഫ മെഹ്നു 919 എന്ന പേരിലുള്ള യൂട്യൂബ് ചാനല്‍ മുപ്പതിനായിരത്തിലധികം പേരാണ് പിന്തുടരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഇരുപതിനായിരത്തിലധികം ഫോളോവേഴ്സുമുണ്ട്. ടിക്ടോകിലും സജീവമാണ്. രണ്ടു ലക്ഷത്തോളം പേരാണ് ടിക്ടോകില്‍ ഇവരെ ഫോളോ ചെയ്യുന്നത്.
advertisement
5/6
ദുബൈയിലെത്തിയ റിഫ സംഗീത ആല്‍ബം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. തിങ്കളാഴ്ച രാത്രി ബുര്‍ജ് ഖലീഫയ്ക്ക് മുമ്പില്‍ മെഹ്നുവിനൊപ്പം നില്‍ക്കുന്ന വീഡിയോ റിഫ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു.
advertisement
6/6
ഭാര്യ മരിച്ച വിവരം മെഹ്നു സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം മറ്റുള്ളവരറിയുന്നത്. അവസാനം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഏറെ സന്തോഷത്തോടെ കാണപ്പെട്ട റിഫയെ പിറ്റേന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
Rifa Mehnu | നൊമ്പരമായി റിഫ; വിയോഗം വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും