TRENDING:

സുഹൃത്തിന്റെ കാറിൽ 25 ദിവസത്തെ രഹസ്യാന്വേഷണം; കൂടത്തായി മരണങ്ങളുടെ ചുരുളഴിച്ചത് എസ്. ഐ. ജീവൻ ജോർജ്

Last Updated:
തെളിവുകള്‍ ഓരോന്നായി ശേഖരിക്കുകയും ജോളിയുടെ ഓരോ നീക്കങ്ങളും പരിശോധിക്കുകയും ചെയ്തു.
advertisement
1/10
സുഹൃത്തിന്റെ കാറിൽ രഹസ്യാന്വേഷണം; കൂടത്തായി മരണങ്ങളുടെ ചുരുളഴിച്ചത് എസ്. ഐ. ജീവൻ ജോർജ്
കോഴിക്കോട്: കൂടത്തായിയിൽ നാടിനെ നടുക്കിയ കൊലപാതകങ്ങളുടെ ചുരുളഴിച്ചത് കോഴിക്കോട് റൂറൽ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ജീവൻ ജോർജ് തയ്യാറാക്കിയ റിപ്പോർട്ട്. വെറും സ്വത്ത് തർക്കം എന്ന് എഴുതിത്തള്ളിയ കേസിന്റെ ദുരൂഹത പുറത്തു കൊണ്ടുവന്നത് ഈ റിപ്പോർട്ടാണ്.
advertisement
2/10
രഹസ്യമായി നടത്തിയ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയ കാര്യങ്ങളാണ് മൂന്നു പേജുള്ള ജീവന്റെ റിപ്പോർട്ടിലുള്ളത്. ഇതിനെ തുടർന്നാണ് കേസിൽ സമഗ്ര അന്വേഷണം നടത്തിയത്.
advertisement
3/10
വ്യാജ ഒസ്യത്തിലും മരണങ്ങളിലും സംശയം ഉന്നയിച്ച് അമേരിക്കയിലുള്ള റോജോ ഇക്കഴിഞ്ഞ ജൂണിലായിരുന്നു കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകിയത്. എസ്പി പരാതി താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി കൈമാറി. പലരുടെയും മൊഴിയെടുത്ത ഡിവൈഎസ്പി സ്വത്ത് തർക്കം എന്ന് പറഞ്ഞ് പരാതി എഴുതിത്തള്ളി.
advertisement
4/10
എന്നാൽ പരാതി കണ്ട സ്പെഷ്യൽ ബ്രാഞ്ചിന് സംശയം ഉണ്ടായതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ. ഇസ്മയില്‍ അന്വേഷണത്തിനായി എസ്.ഐ ജീവന്‍ ജോര്‍ജിനെ ചുമതലപ്പെടുത്തുകയായിരുന്നു. 25 ദിവസം വളരെ രഹസ്യമായിട്ടായിരുന്നു അന്വേഷണം.
advertisement
5/10
ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ സുഹൃത്തിന്റെ കാറിലാണ് ജീവൻ ജോർജ് അന്വേഷണത്തിന് ഇറങ്ങിയത്. എൻഐടിയിലും കൂടത്തായി, കൂരാച്ചുണ്ട്, കോടഞ്ചേരി, ഓമശ്ശേരി എന്നിവിടങ്ങളിലായിരുന്നു അന്വേഷണം.
advertisement
6/10
വ്യാജ ഒസ്യത്തും എല്ലാ മരണങ്ങളിലെയും ജോളിയുടെ സാന്നിധ്യവും റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുനർ വിവാഹവും എല്ലാം ചേർത്ത് വായിച്ചപ്പോൾ ഇവ കൊലപാതകങ്ങളാണെന്ന് വ്യക്തമായി.
advertisement
7/10
കൂടത്തായിയിലെ ആറ് മരണങ്ങളും കൊലപാതകങ്ങളാണ്. വെറും സ്വത്ത് തർക്കമായി ഇതിനെ കാണാനാവില്ല. അസ്വാഭാവിക മരണങ്ങളിലെല്ലാം ജോളിയുടെ സാന്നിധ്യമുണ്ട്. അസ്വാഭാവിക മരണങ്ങൾ സംഭവിച്ചയിടത്തെല്ലാം ജോളിയുടെ സംശയകരമായ സാന്നിധ്യമുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും വ്യാജ ഒസ്യത്തും ദുരൂഹത കൂട്ടുന്നു-സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവൻ ജോർജ് കുറിച്ചു.
advertisement
8/10
ഇതോടെയാണ് വീണ്ടും അന്വേഷണം ആരംഭിച്ചത്. കോടഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത 189/2011 എന്ന കേസ് ഫയലിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. റോയിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസായിരുന്നു ഇത്. റൂറൽ എസ്പിയായി ചുമതലയേറ്റ കെ. ജി സൈമൺ റിപ്പോർട്ട് നൽകിയ ജീവനെ അഭിനന്ദിച്ചു.
advertisement
9/10
പ്രത്യേക സംഘമുണ്ടാക്കി വിശദമായ അന്വേഷണത്തിന് ഉത്തരവിറക്കിയത് കണ്ണൂർ റേഞ്ച് സിഐ സേതുരാമൻ ആയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിനായിരുന്നിു അന്വേഷണ ചുമതല. സംഘത്തിൽ ജീവനെയും ഉൾപ്പെടുത്തി.
advertisement
10/10
രഹസ്യമായി തന്നെയായിരുന്നു ഈ സംഘത്തിന്റെയും അന്വേഷണം. തെളിവുകള്‍ ഓരോന്നായി ശേഖരിക്കുകയും ജോളിയുടെ ഓരോ നീക്കങ്ങളും പരിശോധിക്കുകയും ചെയ്തു. ഓരോ ദിവസത്തെയും പുരോഗതി എസ്.പി നേരിട്ടു വിലയിരുത്തി. മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചതോടെയാണ് കൊലപാതകങ്ങളാണെന്ന യാഥാര്‍ഥ്യം പുറംലോകം അറിയുന്നത്.
മലയാളം വാർത്തകൾ/Photogallery/Kerala/
സുഹൃത്തിന്റെ കാറിൽ 25 ദിവസത്തെ രഹസ്യാന്വേഷണം; കൂടത്തായി മരണങ്ങളുടെ ചുരുളഴിച്ചത് എസ്. ഐ. ജീവൻ ജോർജ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories