TRENDING:

'പപ്പാ സോറി, എന്നോട് ക്ഷമിക്കണം; നിങ്ങള്‍ പറഞ്ഞതാണ് ശരി, അവന്‍ ശരിയല്ല': ഗാർഹിക പീഡനത്തിൽ ജീവനൊടുക്കിയ യുവതിയുടെ കുറിപ്പ്

Last Updated:
ഭർത്താവിനും ഭര്‍തൃവീട്ടുകാർക്കുമെതിരെയുള്ള ഗാർഹിക പീഡന പരാതിയിൽ പൊലീസ് വിളിപ്പിച്ചതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി മടങ്ങിവന്നതിനു ശേഷമാണ് മോഫിയയെ ജിവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
advertisement
1/7
'പപ്പാ സോറി, നിങ്ങള്‍ പറഞ്ഞതാണ് ശരി...': ഗാർഹിക പീഡനത്തിൽ ജീവനൊടുക്കിയ യുവതിയുടെ കുറിപ്പ്
കൊച്ചി: ആലുവയിൽ (Aluva) ഗാർഹിക പീഡന പരാതി നൽകിയശേഷം ജീവനൊടുക്കിയ മോഫിയ പർവീൺ (Mofiya Parveen) എന്ന യുവതിയുടെ ആത്മഹത്യ കുറിപ്പ് (Suicide Note) പുറത്ത്. ‘പപ്പാ സോറി.. എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതാണ് ശരി, അവൻ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഞാൻ ഈ ലോകത്ത് ആരേക്കാളും സ്നേഹിച്ച ഒരാൾ ഇങ്ങനെ പറയുന്നത് കേൾക്കാൻ ശക്തിയില്ല.’ - കുറിപ്പിൽ പറയുന്നു.
advertisement
2/7
ഭർത്താവിനും ഭര്‍തൃവീട്ടുകാർക്കുമെതിരെയുള്ള ഗാർഹിക പീഡന പരാതിയിൽ പൊലീസ് വിളിപ്പിച്ചതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി മടങ്ങിവന്നതിനു ശേഷമാണ് മോഫിയയെ ജിവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തോടെയാണ് മോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
advertisement
3/7
തൊടുപുഴയിൽ സ്വകാര്യ കോളജിൽ എൽഎൽബി വിദ്യാർഥിനിയാണ് മോഫിയ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് മോഫിയ വിവാഹം കഴിച്ചത്. സ്റ്റേഷനിൽനിന്ന് വീട്ടിലെത്തിയ ശേഷം മോഫിയ വാതിലടച്ച് ഇരിക്കുകയായിരുന്നെന്നും പിന്നീട് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്നുമാണ് വീട്ടുകാർ അറിയിച്ചത്.
advertisement
4/7
ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതി നൽകിയെന്നും എന്നാൽ പൊലീസ് ഇതുവരെ അതിൽ എഫഐആർ റജിസ്റ്റർ ചെയ്തില്ലെന്നും മോഫിയയുടെ ബന്ധുക്കൾ പറഞ്ഞു. തനിക്കു നീതി ലഭിച്ചില്ലെന്നും സർക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് മോഫിയ ആത്മഹത്യകുറിപ്പിൽ ആരോപിക്കുന്നുണ്ട്.
advertisement
5/7
പരാതിയിൽ ചർച്ച നടത്തുന്നതിനായി യുവതിയെയും ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഇന്നലെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഇതിനിടയിൽ വാക്കു തർക്കമുണ്ടായപ്പോൾ മോഫിയ ഭർത്താവിന്റെ മുഖത്തടിച്ചെന്നും ഇതിൽ ഇടപെടുക മാത്രമാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. എന്നാൽ സിഐ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
advertisement
6/7
‘ഞാൻ മരിച്ചാൽ അയാൾ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് എനിക്കറിയില്ല. അവൻ എന്നെ മാനസിക രോഗിയാക്കി കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസിക പ്രശ്നമെന്ന് പറയും. എനിക്ക് ഇനി അത് കേട്ടുനിൽക്കാൻ വയ്യ. ഞാൻ ഒരുപാട് സഹിച്ചു. പടച്ചോൻ പോലും നിന്നോട് പൊറുക്കില്ല. അവസാനമായി അവനിട്ട് ഒന്നു കൊടുക്കാൻ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ എന്റെ മനസാക്ഷിയോട് ചെയ്യുന്ന തെറ്റായി പോകും. സുഹൈലും അമ്മയും അച്ഛനും ക്രിമിനൽസ് ആണ്. അവർക്ക് മാക്സിമം ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം!’- ഭർത്താവിനെതിരെ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചാണ് കത്ത് അവസാനിക്കുന്നത്.
advertisement
7/7
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/Photogallery/Kerala/
'പപ്പാ സോറി, എന്നോട് ക്ഷമിക്കണം; നിങ്ങള്‍ പറഞ്ഞതാണ് ശരി, അവന്‍ ശരിയല്ല': ഗാർഹിക പീഡനത്തിൽ ജീവനൊടുക്കിയ യുവതിയുടെ കുറിപ്പ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories