TRENDING:

അനുജിത്തിന് 'ഹൃദയപൂർവം'; ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് സണ്ണി വീട്ടിലേക്ക് മടങ്ങി

Last Updated:
ജീവിതത്തിലേയ്ക്ക് മടങ്ങിവരുമ്പോള്‍ നന്ദി പറയാനുള്ളത് ഹൃദയം നല്‍കിയ കൊല്ലം എഴുകോണ്‍ സ്വദേശിയായ അനുജിത്തിന്റെ കുടുംബത്തോടാണെന്ന് സണ്ണിയും കുടുംബവും. (റിപ്പോർട്ട്/ചിത്രങ്ങൾ: സിജോ വി ജോൺ)
advertisement
1/8
അനുജിത്തിന് 'ഹൃദയപൂർവം'; ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് സണ്ണി വീട്ടിലേക്ക് മടങ്ങി
കൊച്ചിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസ് ആശുപത്രി വിട്ടു. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി പത്താം ദിവസമാണ് സണ്ണിയെ ഡിസ്ചാര്‍ജ് ചെയ്തത്.
advertisement
2/8
ജീവന്‍ രക്ഷാപാതയില്‍ മികവുകുറിച്ച ആകാശദൗത്യമാണ് സണ്ണി തോമസിനെ വീണ്ടും ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ചത്. കഴിഞ്ഞ മാസം 21നായിരുന്നു ഹൃദയ മാറ്റ ശസ്ത്രക്രിയ.
advertisement
3/8
പിന്നീട് സണ്ണി തോമസ് വേഗത്തില്‍ ആരോഗ്യം വീണ്ടെടുത്തു. പത്ത് ദിവസം കൊണ്ട് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു. മധുരം നല്‍കി ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം സണ്ണി സന്തോഷം പങ്കുവെച്ചു.
advertisement
4/8
സണ്ണി തോമസ് ജീവിതത്തിലേയ്ക്ക് മടങ്ങിവരുമ്പോള്‍ കുടുംബത്തിന് നന്ദി പറയാനുള്ളത് ഹൃദയം നല്‍കിയ കൊല്ലം എഴുകോണ്‍ സ്വദേശിയായ അനുജിത്തിന്റെ കുടുംബത്തോടാണ്.
advertisement
5/8
ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ സണ്ണി തോമസിനോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന അനുജിത്തിന് വാഹനാപകടത്തിലാണ് ജീവന്‍ നഷ്ടമായത്.
advertisement
6/8
തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കൊച്ചിയില്‍ ഹ്യദയമെത്തിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
advertisement
7/8
കഴിഞ്ഞ 14-ന് കൊട്ടാരക്കരയില്‍ വെച്ചുണ്ടായ അപകടത്തെത്തുടര്‍ന്നാണ് അനുജിത്ത് മരണപ്പെടുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറാകുകയായിരുന്നു.
advertisement
8/8
അനുജിത്തിന്റെ അവയവങ്ങള്‍ 8 പേര്‍ക്കാണ് ദാനം ചെയ്തത്. ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം തന്നെ എത്തിച്ച അനുജിത്തിന്‍റെ കൈകളും ചെറുകുടലും അമ്യത ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടത്തിയത്.
മലയാളം വാർത്തകൾ/Photogallery/Kerala/
അനുജിത്തിന് 'ഹൃദയപൂർവം'; ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് സണ്ണി വീട്ടിലേക്ക് മടങ്ങി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories