TRENDING:

സുരേഷ് ഗോപി ഇന്ന് പ്രചാരണമാരംഭിക്കും; വൻ സ്വീകരണമൊരുക്കാൻ പ്രവർത്തകർ

Last Updated:
ബി ജെ പിയുടെ സാധ്യത മണ്ഡലങ്ങളുടെ പട്ടികയിൽ എ ക്ലാസ്സ് വിഭാഗത്തിൽ ഉൾപ്പെട്ട തൃശ്ശൂരിൽ മികച്ച പ്രകടനം തന്നെയാണ് ലക്ഷ്യം
advertisement
1/5
സുരേഷ് ഗോപി ഇന്ന് പ്രചാരണമാരംഭിക്കും; വൻ സ്വീകരണമൊരുക്കാൻ പ്രവർത്തകർ
തിരുവനന്തപുരം: തൃശ്ശൂരിലെ ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി ഇന്ന് പ്രചാരണമാരംഭിക്കും. മണ്ഡലത്തിലെത്തുന്ന സുരേഷ് ഗോപിക്ക് ബി ജെ പി പ്രവർത്തകർ വൻ സ്വീകരണമാണ് ഒരുക്കുന്നത്. അസാധാരണ നീക്കങ്ങൾക്കൊടുവിൽ മികച്ച സ്ഥാനാർത്ഥിയെ തന്നെ കളത്തിലിറക്കാനായതോടെ ബിജെപി ക്യാമ്പും ആവേശത്തിലാണ്. രാഹുൽ ഗാന്ധിയെ എതിരിടാൻ തുഷാർ വെള്ളാപ്പള്ളി വയനാട്ടിലേക്ക് പോയതോടെയാണ് സുരേഷ് ഗോപി തൃശ്ശൂരിലേക്ക് നിയോഗിക്കപ്പെട്ടത്.
advertisement
2/5
ബി ജെ പിയുടെ സാധ്യത മണ്ഡലങ്ങളുടെ പട്ടികയിൽ എ ക്ലാസ്സ് വിഭാഗത്തിൽ ഉൾപ്പെട്ട തൃശ്ശൂരിൽ മികച്ച പ്രകടനം തന്നെയാണ് ലക്ഷ്യം. സ്വകാര്യ തിരക്കുകളുടെ പേരിൽ ആദ്യം മത്സര രംഗത്തു നിന്ന് മാറി നിന്ന സുരേഷ് ഗോപിയെ തന്നെ തൃശ്ശൂരിലേക്ക് അയക്കുന്നതിനും കാരണം ഇത് തന്നെ.
advertisement
3/5
‌മികച്ച സംഘടന കെട്ടുറപ്പുള്ള മണ്ഡലം ബി ഡി ജെ എസിന് വിട്ടുകൊടുത്തതിനെതിരെ ബിജെപി പ്രാദേശിക ഘടകത്തിന് ശക്തമായ എതിർപ്പുണ്ടായിരുന്നു. ശക്തനായ ബി ജെ പി സ്ഥാനാർഥി തന്നെ മത്സരത്തിനെത്തുന്നതിന്റെ ആവേശത്തിലാണ് മണ്ഡലത്തിലെ പ്രവർത്തകർ. രാവിലെ തൃശ്ശൂരിലെത്തുന്ന സുരേഷ് ഗോപിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കുക.
advertisement
4/5
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടു വിഹിതമാണ് തൃശ്ശൂരിൽ ബിജെപിയുടെ ആത്മവിശ്വാസം. പുതിയ സാഹചര്യത്തിൽ വോട്ട് ഇരട്ടിയാക്കാമെന്നാണ് കണക്ക് കൂട്ടൽ. എന്നാൽ തുടക്കം മുതൽ സ്ഥാനാർഥിയെ സംബന്ധിച്ച് നിലനിന്ന അവ്യക്തതകൾ സാധ്യതകളെ ബാധിച്ചോയെന്ന ആശങ്കയും ബി ജെ പി കേന്ദ്രങ്ങൾക്കുണ്ട്.
advertisement
5/5
മറ്റ് സ്ഥാനാർഥികൾ പ്രചരണ രംഗത്ത് ബഹുദൂരം മുന്നിലെത്തിയപ്പോഴാണ് പത്രിക സമർപ്പണം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽകെ ബി ജെ പി സ്ഥാനാർഥി കളത്തിലിറങ്ങുന്നത്.
മലയാളം വാർത്തകൾ/Photogallery/Kerala/
സുരേഷ് ഗോപി ഇന്ന് പ്രചാരണമാരംഭിക്കും; വൻ സ്വീകരണമൊരുക്കാൻ പ്രവർത്തകർ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories