TRENDING:

ദുരന്തം കവർന്നെടുത്ത പെട്ടിമുടിയിൽ ഇത്തവണ ആരും വോട്ട് ചെയ്യില്ല; വോട്ട് ചെയ്യാൻ ഇവിടെ ആരുമില്ല

Last Updated:
ഇതോടെ പെട്ടിമുടിയും സമീപപ്രദേശവും അനാഥമായെന്ന് പറയാം. വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാരും. വോട്ട് ചോദിക്കാന്‍ സ്ഥാനാര്‍ത്ഥികളും കയറാത്ത മലമുകളായി നിലനില്‍ക്കുകയാണ് പെട്ടിമുടി. (റിപ്പോർട്ട് - സന്ദീപ് രാജാക്കാട്)
advertisement
1/5
ദുരന്തം കവർന്നെടുത്ത പെട്ടിമുടിയിൽ ഇത്തവണ ആരും വോട്ട് ചെയ്യില്ല
ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം ചൂടും വാശിയുമേറുമ്പോള്‍ ഇത്തവണ വോട്ടുതേടി ആരും ചെല്ലാത്ത ഒരു നാടുണ്ട്. ദുരന്തം കവര്‍ന്നെടുത്ത പെട്ടിമുടി. വോട്ട് ചെയ്യാനും ഇത്തവണ ഇവിടെ ആരുമില്ല. ദുരന്തം ബാക്കി വച്ചവരും ഈ ശ്മശാന ഭൂമി ഉപേക്ഷിച്ചു.
advertisement
2/5
കഴിഞ്ഞ തവണ കൊടി തോരണങ്ങളും പോസ്റ്ററുകളും കൊണ്ട് നിറഞ്ഞ ആവേശ പ്രചരണമായിരുന്നു പെട്ടി മുടിയില്‍. എന്നാല്‍, ഇന്ന് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉഴുതമറിച്ച ശ്മശാന ഭൂമിയില്‍ ആരും ബാക്കിയില്ല. ഇത്തവണ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ ഒഴിവാക്കിയ മേഖലയും ഇവിടെയാകും.
advertisement
3/5
മരിച്ചുവെന്ന് രേഖപ്പെടുത്തി ഒഴിവാക്കിയത് നാല്‍പ്പത്തിയാറ് വോട്ടര്‍മാരെയാണ്. മൂന്നാര്‍ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡായ രാജമലയുടെ ഭാഗമാണ് പെട്ടിമുടി ഡിവിഷന്‍. 880 വോട്ടര്‍മാരുള്ള വാര്‍ഡില്‍ കഴിഞ്ഞ തവണ രണ്ട് ബൂത്തുകളാണ് ഉണ്ടായിരുന്നത്.
advertisement
4/5
രാജമല എല്‍ പി സ്‌കൂളില്‍ എത്തിയാണ് പെട്ടിമുടിക്കാര്‍ വോട്ട് രേഖപ്പെടുത്തിയത്. 460 വോട്ടര്‍മാരാണ് ഈ ബുത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാല്‍പ്പത്തിയാറ് വോട്ടര്‍മാരാണ് ദുരന്തത്തില്‍ മരിച്ചത്. ബാക്കി ഉണ്ടായിരുന്ന സമീപത്തെ ലങ്ങളിലെയടക്കം 122 പേരെ കണ്ണന്‍ദേവന്‍ കമ്പനി ഇവിടെ നിന്നും മാറ്റി പാര്‍പ്പിക്കുകയും ചെയ്തു.
advertisement
5/5
ഇതോടെ പെട്ടിമുടിയും സമീപപ്രദേശവും അനാഥമായെന്ന് പറയാം. വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാരും. വോട്ട് ചോദിക്കാന്‍ സ്ഥാനാര്‍ത്ഥികളും കയറാത്ത മലമുകളായി നിലനില്‍ക്കുകയാണ് പെട്ടിമുടി.
മലയാളം വാർത്തകൾ/Photogallery/Kerala/
ദുരന്തം കവർന്നെടുത്ത പെട്ടിമുടിയിൽ ഇത്തവണ ആരും വോട്ട് ചെയ്യില്ല; വോട്ട് ചെയ്യാൻ ഇവിടെ ആരുമില്ല
Open in App
Home
Video
Impact Shorts
Web Stories