TRENDING:

Vijayadashami | വിദ്യാരംഭ ചടങ്ങുകൾ ഇല്ലാതെ തിരൂർ തുഞ്ചൻ പറമ്പ്; ഇങ്ങനെ ഒരു വിജയദശമി ചരിത്രത്തിൽ ആദ്യം

Last Updated:
എഴുത്തുകളരിക്ക് അടുത്തുള്ള കാഞ്ഞിരമരത്തിൽ ചുവട്ടിൽ മണ്ണിൽ ഹരിശ്രീ എഴുതി വലംവെച്ച് പലരും മടങ്ങി. നവരാത്രി ദിനങ്ങളും  വിജയദശമിയും എല്ലാം നിശബ്ദമായി കടന്നു പോകുകയാണിവിടെ. ഇത്തരമൊരു വിജയദശ്മി തുഞ്ചൻ പറമ്പിന്റെ ചരിത്രത്തിലാദ്യം. (റിപ്പോർട്ട് - അനുമോദ് സി.വി)
advertisement
1/7
വിദ്യാരംഭ ചടങ്ങുകൾ ഇല്ലാതെ തിരൂർ തുഞ്ചൻ പറമ്പ്; ഇങ്ങനെ ഒരു വിജയദശമി ചരിത്രത്തിൽ ആദ്യം
ചരിത്രത്തിൽ ആദ്യമായി വിദ്യാരംഭ ചടങ്ങുകൾ ഇല്ലാതെ തിരൂർ തുഞ്ചൻ പറമ്പ്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ നിലവിൽ ഉള്ളതു കൊണ്ടാണ് ഇത്തവണ എഴുത്തിനിരുത്തൽ ചടങ്ങുകൾ തുഞ്ചൻ പറമ്പിൽ ഒഴിവാക്കിയത്.
advertisement
2/7
ഒരു വിജയദശമി ദിവസവും തിരൂർ തുഞ്ചൻപറമ്പ് ഇതുപോലെ ആളൊഴിഞ്ഞ് കണ്ടിട്ടുണ്ടാകില്ല. ആചാര്യൻമാരുടെ മടിയിലിരുന്ന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കാറുള്ള സരസ്വതി മണ്ഡപം ഒരിക്കൽ പോലും  ഇങ്ങനെ കിടന്നിട്ടുണ്ടാകില്ല
advertisement
3/7
എഴുത്തച്ഛന്റെ സമാധി മണ്ഡപത്തിൽ എഴുത്താശാൻമാരുടെ സാന്നിധ്യം മുൻപൊരിക്കലും വിദ്യാരംഭ ദിനത്തിൽ ഉണ്ടാകാതിരുന്നിട്ടില്ല.
advertisement
4/7
എഴുത്തു കളരിയിൽ പൂജയ്ക്ക് വച്ച പുസ്തകങ്ങൾ എടുക്കാൻ മാത്രമാണ് ആളുകളെ ഉള്ളിൽ പ്രവേശിപ്പിച്ചത്. അതും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട്.
advertisement
5/7
"കോവിഡ് മലപ്പുറം ജില്ലയിൽ വ്യാപിക്കുന്ന സാഹചര്യം ആണ്. നിരോധനാജ്ഞ നിലവിൽ ഉണ്ട്. അതുകൊണ്ടാണ് ഇക്കൊല്ലം വിദ്യാരംഭം ഒഴിവാക്കാൻ തീരുമാനിച്ചത്. ഇത് തുഞ്ചൻ പറമ്പിന്റെ ചരിത്രത്തിൽ ആദ്യമാണ്." - തുഞ്ചന്‍ സ്മാരക ട്രസ്റ്റ് കോ - ഓഡിനേറ്റര്‍ ഡോ. ശ്രീകുമാർ പറഞ്ഞു.
advertisement
6/7
"സാധാരണ എല്ലാ ദിവസവും തുഞ്ചൻ പറമ്പിൽ ഹരിശ്രീ കുറിക്കാൻ അവസരം ഉണ്ട്. നിരോധനാജ്ഞ പിൻവലിച്ചാൽ അടുത്ത മാസം മുതൽ തുഞ്ചൻ പറമ്പിൽ സാധാരണ പോലെ വിദ്യാരംഭം കുറിക്കാൻ അവസരം ഉണ്ടാകും." - അദ്ദേഹം പറഞ്ഞു.
advertisement
7/7
എഴുത്തുകളരിക്ക് അടുത്തുള്ള കാഞ്ഞിരമരത്തിൽ ചുവട്ടിൽ മണ്ണിൽ ഹരിശ്രീ എഴുതി വലംവെച്ച് പലരും മടങ്ങി. നവരാത്രി ദിനങ്ങളും  വിജയദശമിയും എല്ലാം നിശബ്ദമായി കടന്നു പോകുകയാണിവിടെ. ഇത്തരമൊരു വിജയദശ്മി തുഞ്ചൻ പറമ്പിന്റെ ചരിത്രത്തിലാദ്യം.
മലയാളം വാർത്തകൾ/Photogallery/Kerala/
Vijayadashami | വിദ്യാരംഭ ചടങ്ങുകൾ ഇല്ലാതെ തിരൂർ തുഞ്ചൻ പറമ്പ്; ഇങ്ങനെ ഒരു വിജയദശമി ചരിത്രത്തിൽ ആദ്യം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories