TRENDING:

അബുദാബിയിൽ നിന്നെത്തിയ പ്രവാസികളിൽ നാല് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങൾ: ഐസലേഷനിലേക്ക് മാറ്റി

Last Updated:
Vande Bharat Mission | മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ 108 ആംബുലന്‍സുകള്‍ കൊണ്ടുവന്നാണ് ഇവരെ ആശുപത്രികളിലേയ്ക്ക് മാറ്റിയത്.
advertisement
1/10
അബുദാബിയിൽ നിന്നെത്തിയ പ്രവാസികളിൽ നാല് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങൾ: ഐസലേഷനിലേക്ക് മാറ്റി
കോഴിക്കോട്: അബുദബിയില്‍ നിന്നെത്തിയ പ്രവാസികളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയ നാല് പേരെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.
advertisement
2/10
മൂന്ന് മലപ്പുറം സ്വദേശികള്‍, ഒരു കോഴിക്കോട് സ്വദേശി എന്നിവര്‍ക്കാണ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. മലപ്പുറം സ്വദേശികളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
advertisement
3/10
മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ 108 ആംബുലന്‍സുകള്‍ കൊണ്ടുവന്നാണ് ഇവരെ ആശുപത്രികളിലേയ്ക്ക് മാറ്റിയത്.
advertisement
4/10
ഇവരെ കൂടാതെ നേരിയ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട മലപ്പുറം സ്വദേശിയെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും മാറ്റി. വൃക്ക രോഗത്തിന് ചികിത്സയിലുള്ള മലപ്പുറം സ്വദേശിയേയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ള രണ്ട് കോഴിക്കോട് സ്വദേശികളേയും കോഴിക്കോട് സ്വദേശിയായ ഒരു വനിതയേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു
advertisement
5/10
പുലർച്ചെ 2.12നാണ് വന്ദഭാരത് മിഷന്‍റെ ഭാഗമായി അബുദാബിയിൽ നിന്ന് 182 യാത്രക്കാരുമായി ഐ.എക്സ് - 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനം കരിപ്പൂരെത്തിയത്.
advertisement
6/10
മലപ്പുറം സ്വദേശികളായ 90 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്. ആലപ്പുഴ - ഒന്ന്, കാസര്‍ക്കോട് - രണ്ട്, കണ്ണൂര്‍ - ഏഴ്, കൊല്ലം - രണ്ട്, കോഴിക്കോട് - 49, പാലക്കാട് - 15, വയനാട് - 12 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ യാത്രക്കാര്‍.
advertisement
7/10
ഇവരെ കൂടാതെ തമിഴ്നാട്, മാഹി സ്വദേശികളായ ഓരോരുത്തരും തിരിച്ചെത്തിയ സംഘത്തിലുണ്ടായിരുന്നത്.
advertisement
8/10
ഇവരിൽ രോഗലക്ഷണം തോന്നിയ നാല് പേരെയാണ് ഐസലേഷനിലേക്ക് മാറ്റിയത്.
advertisement
9/10
യാത്രക്കാരില്‍ 83 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലാക്കി
advertisement
10/10
[caption id="attachment_237769" align="alignnone" width="638"]
മലയാളം വാർത്തകൾ/Photogallery/Kerala/
അബുദാബിയിൽ നിന്നെത്തിയ പ്രവാസികളിൽ നാല് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങൾ: ഐസലേഷനിലേക്ക് മാറ്റി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories