TRENDING:

PHOTOS: പൂത്തുലഞ്ഞ് കനകക്കുന്ന്

Last Updated:
കാഴ്ചയുടെ വർണവസന്തം സമ്മാനിച്ച് തലസ്ഥാന നഗരിയിൽ വസന്തോത്സവം 2019
advertisement
1/21
PHOTOS: പൂത്തുലഞ്ഞ് കനകക്കുന്ന്
തലസ്ഥാനനഗരിക്ക് വർണ വൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കുന്ന വസന്തോത്സവം 2019 മേളയിൽ സന്ദർശകരുടെ തിരക്കേറുന്നു (ഫോട്ടോ- അനൂപ് സുരേന്ദ്രൻ)
advertisement
2/21
അനന്തപുരിക്ക് കാഴ്ചവസന്തം സമ്മാനിച്ച് കനകക്കുന്നിൽ ജനുവരി 11നാണ് മേള തുടങ്ങിയത് (ഫോട്ടോ- അനൂപ് സുരേന്ദ്രൻ)
advertisement
3/21
ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന വസന്തോത്സവത്തിൽ വൈവിധ്യമാര്‍ന്ന പുഷ്‌പമേളയ്ക്കൊപ്പം കാര്‍ഷികോത്‌പന്നങ്ങളുടെ പ്രദര്‍ശനവിപണനമേളയും ജനശ്രദ്ധയാകർഷിക്കുന്നു (ഫോട്ടോ- അനൂപ് സുരേന്ദ്രൻ)
advertisement
4/21
അപൂർവ ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം, ആദിവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്‌ച, ഭക്ഷ്യമേള, കലാപരിപാടികള്‍ എന്നിവ മേളയുടെ ഭാഗമായുണ്ട് (ഫോട്ടോ- അനൂപ് സുരേന്ദ്രൻ)
advertisement
5/21
കനകക്കുന്ന്‌ കൊട്ടാരവും പരിസരവും, നിശാഗന്ധി, സൃര്യകാന്തി എന്നീ വേദികളിലായിട്ടാണ് വസന്തോത്സവം 2019 നടക്കുന്നത് (ഫോട്ടോ- അനൂപ് സുരേന്ദ്രൻ)
advertisement
6/21
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നടക്കമുള്ള പതിനായിരത്തിലധികം ഇനം പൂക്കളുടെ മഹോത്സവമാണ് മേളയിൽ (ഫോട്ടോ- അനൂപ് സുരേന്ദ്രൻ)
advertisement
7/21
രുചിയുടെ മേളപ്പെരുക്കവുമായി ഭക്ഷ്യമേളയും വസന്തോത്സവത്തിന് ചാരുതയേകുന്നു (ഫോട്ടോ- അനൂപ് സുരേന്ദ്രൻ)
advertisement
8/21
മ്യൂസിയം – മൃഗശാല, കാർഷിക കോളജ്, ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡൻ, വിക്രം സാരാഭായ് സ്‌പേസ് സെന്റർ തുടങ്ങി 12 ഓളം സ്ഥാപനങ്ങളും പത്തോളം നഴ്‌സറികളും വ്യക്തികളും വസന്തോത്സവത്തിൽ സ്റ്റാളുകൾ ഒരുക്കുന്നുണ്ട് (ഫോട്ടോ- അനൂപ് സുരേന്ദ്രൻ)
advertisement
9/21
സംസ്ഥാന വനം -വന്യജീവി വകുപ്പ് ഒരുക്കുന്ന വനക്കാഴ്ച, ഹോർട്ടികോർപ്പിന്റെ തേൻകൂട്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കുന്ന ജലസസ്യ പ്രദർശനം, കാവുകളുടെ നേർക്കാഴ്ച തുടങ്ങിയവയും മേളയിലുണ്ട് (ഫോട്ടോ- അനൂപ് സുരേന്ദ്രൻ)
advertisement
10/21
ജൈവവളങ്ങൾ, വിവിധ കാർഷിക ഉപകരണങ്ങൾ, അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾ തുടങ്ങിയവ കൃഷിവകുപ്പിന്റെ സ്റ്റാളിൽനിന്ന‌് വാങ്ങാം (ഫോട്ടോ- അനൂപ് സുരേന്ദ്രൻ)
advertisement
11/21
കിർത്താഡ്‌സ്, ഐടിഡിപി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പാരമ്പര്യ ദ്രാവിഡ വംശീയ ചികിത്സാ കേന്ദ്രവും മേളയുടെ ശ്രദ്ധേയ കേന്ദ്രമാണ് (ഫോട്ടോ- അനൂപ് സുരേന്ദ്രൻ)
advertisement
12/21
ആന, കാട്ടുപോത്ത്, മാൻ, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ജീവസ്സുറ്റ രൂപങ്ങൾകൊണ്ട‌് വിസ്മയം തീർക്കുകയാണ് (ഫോട്ടോ- അനൂപ് സുരേന്ദ്രൻ)വസന്തോത്സവത്തിലെ വനം വകുപ്പ് സ്റ്റാൾ (ഫോട്ടോ- അനൂപ് സുരേന്ദ്രൻ)
advertisement
13/21
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള സിംപീഡിയം ചെടികളുടെ ശേഖരം, ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കുന്ന വനക്കാഴ്ചകൾ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ തയാറാക്കുന്ന ജലസസ്യങ്ങൾ, ടെറേറിയം എന്നിവയുടെ അപൂർവ കാഴ്ചകൾ ആസ്വദിക്കാം (ഫോട്ടോ- അനൂപ് സുരേന്ദ്രൻ)
advertisement
14/21
വിവിധതരം ജ്യൂസുകൾ, മധുര പലഹാരങ്ങൾ, ഉത്തരേന്ത്യൻ വിഭവങ്ങൾ, ദക്ഷിണേന്ത്യൻ വിഭവങ്ങൾ, മലബാർ, കുട്ടനാടൻ രുചികൾ, കെ.ടി.ഡി.സി. ഒരുക്കുന്ന രാമശേരി ഇഡ്‌ലി മേള എന്നിങ്ങനെയുള്ള ഭക്ഷ്യമേളയും വസന്തോത്സവത്തിനു മാറ്റുകൂട്ടുന്നു (ഫോട്ടോ- അനൂപ് സുരേന്ദ്രൻ)
advertisement
15/21
സൂര്യകാന്തിയിലാണ് ഭക്ഷ്യമേള നടക്കുന്നത് (ഫോട്ടോ- അനൂപ് സുരേന്ദ്രൻ)
advertisement
16/21
സർക്കാർ സ്റ്റാളുകൾക്കു പുറമേ വ്യാപാര സംബന്ധമായ സ്റ്റാളുകളും സർഗാലയയുടെ ക്രാഫ്റ്റ് വില്ലേജിന്റെ പ്രത്യേക സ്റ്റാളും ഉണ്ടാകും (ഫോട്ടോ- അനൂപ് സുരേന്ദ്രൻ)
advertisement
17/21
അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക‌് പ്രവേശനം സൗജന്യമാണ് (ഫോട്ടോ- അനൂപ് സുരേന്ദ്രൻ)
advertisement
18/21
അഞ്ചുമുതൽ 12 വരെ പ്രായമുള്ളവർക്ക് 20ഉം 12നുമേൽ പ്രായമുള്ളവർക്ക് 50 രൂപയുമാണ‌് ടിക്കറ്റ് നിരക്ക് (ഫോട്ടോ- അനൂപ് സുരേന്ദ്രൻ)
advertisement
19/21
കനകക്കുന്നിന്റെ പ്രവേശനകവാടത്തിനു സമീപം സംസ്ഥാന സഹകരണ ബാങ്കിന്റെ കൗണ്ടറുകളിൽനിന്ന‌് ടിക്കറ്റുകൾ ലഭിക്കും(ഫോട്ടോ- അനൂപ് സുരേന്ദ്രൻ)
advertisement
20/21
ബാങ്കിന്റെ നഗരത്തിലെ ഒമ്പത‌് ശാഖ മുഖേനയും ടിക്കറ്റ് ലഭിക്കും (ഫോട്ടോ- അനൂപ് സുരേന്ദ്രൻ)
advertisement
21/21
20ന് മേള സമാപിക്കും (ഫോട്ടോ- അനൂപ് സുരേന്ദ്രൻ)
മലയാളം വാർത്തകൾ/Photogallery/Kerala/
PHOTOS: പൂത്തുലഞ്ഞ് കനകക്കുന്ന്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories