TRENDING:

എല്ലാവർക്കും നന്ദി പറഞ്ഞ് ശ്രുതി; ഊന്നുവടിയുമായി വയനാട് കളക്ടറേറ്റിലെത്തി ജോലിയിൽ പ്രവേശിച്ചു

Last Updated:
ഈ ഘട്ടത്തിൽ എല്ലാവരോടും നന്ദി പറയുകയാണ്. ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്നും ശ്രുതി പറഞ്ഞു
advertisement
1/7
എല്ലാവർക്കും നന്ദി പറഞ്ഞ് ശ്രുതി; ഊന്നുവടിയുമായി വയനാട് കളക്ടറേറ്റിലെത്തി ജോലിയിൽ പ്രവേശിച്ചു
വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. രാവിലെ 11 മണിയോടെ കൽപറ്റ കലക്ടറേറ്റിലെത്തി എഡിഎം കെ ദേവകിയുടെ മുമ്പാകെ റവന്യു വകുപ്പിൽ ക്ലർക്കായാണ് ജോലിയിൽ പ്രവേശിച്ചത്.
advertisement
2/7
സിപിഐ ജില്ലാ സെക്രട്ടറി എം ജെ ബാബു, എൽഡിഎഫ് കൺവീനർ സി കെ ശശീന്ദ്രൻ തുടങ്ങിയവർ ഒപ്പുമുണ്ടായിരുന്നു. റവന്യൂ മന്ത്രി കെ രാജൻ ശ്രുതിയുമായി ഫോണിൽ സംസാരിച്ചു.
advertisement
3/7
സിപിഐ ജില്ലാ സെക്രട്ടറി എം ജെ ബാബു, എൽഡിഎഫ് കൺവീനർ സി കെ ശശീന്ദ്രൻ തുടങ്ങിയവർ ഒപ്പുമുണ്ടായിരുന്നു. റവന്യൂ മന്ത്രി കെ രാജൻ ശ്രുതിയുമായി ഫോണിൽ സംസാരിച്ചു.
advertisement
4/7
ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടമായ ശ്രുതിക്ക് പ്രതിശ്രുത വരൻ ജെൻസനായിരുന്നു കൂട്ട്. മാസങ്ങൾക്ക് മുമ്പ് നടന്ന വാഹനാപകടത്തിൽ ജെൻസനെയും ശ്രുതിക്ക് നഷ്ടമായി.
advertisement
5/7
അപകടത്തിൽ സാരമായി പരിക്കേറ്റ ശ്രുതി ഏറെനാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉരുള്‍പൊട്ടലിനുശേഷം ബന്ധുവിനൊപ്പം കല്‍പ്പറ്റയിലെ വാടകവീട്ടിൽ കഴിയുന്ന ശ്രുതിയുടെ വിവാഹം നടക്കാനിരിക്കെയാണ് പ്രതിശ്രുത വരനും മരിച്ചത്.
advertisement
6/7
ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകി സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.
advertisement
7/7
ശ്രുതിയുടെ താൽപര്യപ്രകാരം വയനാട് കളക്ടറ്റേറിൽ തന്നെ ജോലി നൽകുകയായിരുന്നു. ശ്രുതിക്ക് വേണ്ടി സന്നദ്ധ സംഘടന കൽപറ്റയിൽ വീട് നിർമിച്ച് നല്‍കുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Kerala/
എല്ലാവർക്കും നന്ദി പറഞ്ഞ് ശ്രുതി; ഊന്നുവടിയുമായി വയനാട് കളക്ടറേറ്റിലെത്തി ജോലിയിൽ പ്രവേശിച്ചു
Open in App
Home
Video
Impact Shorts
Web Stories