Wayanad Mundakai Landslide: ഇരുട്ടിവെളുത്തപ്പോൾ ദുരന്തഭൂമിയായ വയനാട് ചൂരൽമലയിലെ കണ്ണീർക്കാഴ്ചകൾ
- Published by:Rajesh V
- news18-malayalam
Last Updated:
ചൂരൽമലയിൽ ഇന്നലെ രാത്രി കിടന്നുറങ്ങിയവർ പലരുടെയും ജീവനറ്റ ദേഹം പുഴയിലൂടെ ഒഴുകി അയൽജില്ലയിൽ വരെയെത്തി. ചിലരുടെ മൃതദേഹം ഉരുൾ ഒഴുകിയ വഴിയിലെ മരത്തിലും പൊന്തക്കാട്ടിലും തങ്ങിക്കിടന്നു.......
advertisement
1/14

കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ ദുരന്തമായി മാറുകയാണ് വയനാട് ചൂരൽമലയിലെ മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ. മനോഹാരിത കൊണ്ട് ആകർഷകമായ ചൂരൽമല ഇരുട്ടി വെളുത്തപ്പോൾ ദുരന്തഭൂമിയായി മാറി.
advertisement
2/14
മല ഉരുള്‍പൊട്ടി ഇരച്ചെത്തി മുണ്ടക്കൈ ഗ്രാമത്തെ തന്നെ ഒന്നടങ്കം തുടച്ചുനീക്കി. താഴ്‌വാരത്തെ ചൂരല്‍മല അങ്ങാടി അടക്കം നാമവശേഷമായി. അവിടവിടെയായി ചില തുരുത്തുകൾ മാത്രമാണ് അത് ബാക്കിവെച്ചത്.
advertisement
3/14
ഈ തുരുത്തുകളിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടക്കുന്നത്. ഇവിടെ നിന്ന് ഏറെ പണിപ്പെട്ടാണ് ചിലരെയെങ്കിലും കണ്ടെടുത്തത്. വീടുകളിൽ ഉറങ്ങിക്കിടന്ന ബാക്കി ചിലർ ഇപ്പോഴും മണ്ണിനടിയിലാണ്.
advertisement
4/14
ഇന്നലെ ചൂരൽമലയിൽ കിടന്നുറങ്ങിയവർ പലരുടെയും ജീവനറ്റ ദേഹം പുഴയിലൂടെ ഒഴുകി അയൽജില്ലയിൽ വരെയെത്തി. ചിലരുടെ മൃതദേഹം ഉരുൾ ഒഴുകിയ വഴിയിലെ മരത്തിലും പൊന്തക്കാട്ടിലും തങ്ങിക്കിടന്നു. നിലമ്പൂര്‍ ചാലിയാറില്‍ ഒഴുകിയെത്തിയത് 26ഓളം മൃതദേഹങ്ങളാണ്.
advertisement
5/14
സമാനതകളില്ലാത്ത ദുരന്തത്തിനാണ് നാട് സാക്ഷ്യംവഹിക്കുന്നത്. വയനാട്ടിലേയ്ക്കുള്ള പ്രധാന മാർഗമായ താമരശ്ശേരി ചുരം മണ്ണിടിഞ്ഞ് വഴിമുടങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തകർ അടക്കം നിരവധി പേർ നിസ്സഹായരായി അവിടെ ഉണ്ട്.
advertisement
6/14
വയനാട് ജില്ലയിലെ കൽപറ്റ നിയമസഭാമണ്ഡലത്തിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലാണ് ചൂരൽമലയും മുണ്ടക്കൈയും. പ്രകൃതിരമണീയ സ്ഥലമായതിനാൽ നിരവധി റിസോർട്ടുകൾ ഇവിടെയുണ്ട്. ചെമ്പ്ര, വെള്ളരി മലകളിൽ നിന്ന് ഉത്ഭവിക്കുന്ന പുഴയുടെ തീരത്താണ് പഞ്ചായത്തിലെ വാർഡുകളായ ഇവ രണ്ടും.
advertisement
7/14
ചൂരൽമല വഴിയാണ് മുണ്ടക്കൈയിലേക്ക് പോകുന്നത്. രണ്ടിടങ്ങളും തമ്മിൽ മൂന്നരകിലോമീറ്റർ ദൂരം മാത്രമാണുള്ളത്. ജില്ലാ ആസ്ഥാനമായ കൽപറ്റയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് മേപ്പാടി. മേപ്പാടിയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് അപകടം നടന്ന ഇടങ്ങൾ.
advertisement
8/14
വടക്കുഭാഗത്ത് കൽപ്പറ്റ മുനിസിപ്പാലിറ്റിയും തെക്കുഭാഗത്ത് ഏറനാട് താലൂക്കും, കിഴക്കുഭാഗത്ത് അമ്പലവയൽ, മുപ്പൈനാട് പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് വൈത്തിരി പഞ്ചായത്തുമാണ് പഞ്ചായത്തിന്റെ അതിരുകൾ.
advertisement
9/14
മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹഭാഗങ്ങൾ ചാലിയാർ പുഴയിലൂടെ ഒഴുകിവന്നത് മലപ്പുറം നിലമ്പൂർ മേഖലയിലേക്കാണ്. ചാലിയാറിൽ നിലമ്പൂരിനടുത്ത് പോത്തുകല്ല് ഭാഗത്തുനിന്ന് 26 പേരുടെ മൃതദേഹങ്ങഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. പലതും ശരീര ഭാഗങ്ങൾ മാത്രം.
advertisement
10/14
ചാലിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ പോത്തുകല്ല് ഭാഗത്ത് കുമ്പളപ്പാറ കരിപ്പ്പെട്ടി വാണിയം ഇരുട്ട് കുട്ടി കോളനി നിവാസികൾക്ക് ജാഗ്രതാനിർദേശം ഉണ്ടായിരുന്നു. ഇതേതുടർന്ന് രാത്രി ഉറങ്ങാതെ പുഴയിൽനിന്ന് വെള്ളം ഉയരുന്നത് നോക്കിനിന്ന കോളനി നിവാസികൾക്കാണ് വയനാട്ടിലെ ഉരുൾപൊട്ടലിനെകുറിച്ച് ആദ്യം സൂചന ലഭിച്ചത്.
advertisement
11/14
പുലർച്ചെ രണ്ടുമണിയോടെ ഗ്യാസ് കുറ്റികളും അതിനുപിന്നാലെ മരത്തടികളും ഒലിച്ചുവരുന്നതാണ് ആദ്യം ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഇവർക്ക് ഇവർ കൂടുതൽ നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു.
advertisement
12/14
പുലർച്ചെ മുതൽ പുഴയോരത്ത് നാട്ടുകാർ തിരച്ചിൽ തുടങ്ങി. അങ്ങനെയാണ് തീരത്ത് അടിഞ്ഞ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കുനിപ്പാല ഭാഗത്തുനിന്ന് ഏകദേശം ഒമ്പത് വയസ് പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പുഴയിലൂടെ ഒഴുകി എത്തിയ മൃതദേഹം രക്ഷാപ്രവർത്തകർ പുഴയിൽനിന്ന് പിടിക്കുകയായിരുന്നു.
advertisement
13/14
പിന്നീട് അമ്പുട്ടുമുട്ടി ഭാഗത്തുനിന്ന് ഒരു സ്ത്രീയുടെ മൃതദേഹാവശിഷ്ടവും ഭൂതാനത്തുനിന്ന് മറ്റൊരു സ്ത്രീയുടെ മൃതദേഹാവശിഷ്ടവും കിട്ടി. പുഴയിലും പുഴയോട് ചേർന്നുള്ള വനത്തിലും അഗ്നിരക്ഷാസേനയുടെയും എൻഡിആർഎഫിന്റെയും പോലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
advertisement
14/14
വനത്തിന് അകത്തുനിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കു കൂടുതലായതിനാൽ മറുകരയിൽ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റാനാകാത്ത സ്ഥിതിയുമുണ്ട്. മൃതദേഹാശിഷ്ടങ്ങൾ കിട്ടുന്ന സ്ഥലത്തുനിന്ന് 25 കിലോമീറ്റർ അകലെയാണ് അപടകടമുണ്ടായ മുണ്ടക്കൈ.
മലയാളം വാർത്തകൾ/Photogallery/Kerala/
Wayanad Mundakai Landslide: ഇരുട്ടിവെളുത്തപ്പോൾ ദുരന്തഭൂമിയായ വയനാട് ചൂരൽമലയിലെ കണ്ണീർക്കാഴ്ചകൾ