Kerala Budget 2021| 'ഞങ്ങളുടെ സ്കൂളൊന്ന് ശരിയാക്കണം'; തന്റെ കവിത ചൊല്ലിയ ധനമന്ത്രിയോട് സ്നേഹയ്ക്ക് പറയാനുള്ളത്
- Published by:Naseeba TC
- news18-malayalam
Last Updated:
കുഴൽമന്ദം ഗവൺമെന്റ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനി സ്നേഹയുടെ കവിത ചൊല്ലിയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് (റിപ്പോർട്ട്: പ്രസാദ് ഉടുമ്പിശ്ശേരി)
advertisement
1/9

കോവിഡ് കാലത്തെ പ്രതിസന്ധിയിലാണ് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിയ്ക്കുന്നത് എന്നതിനാൽ ഏവരും വലിയ ആകാംക്ഷയിലായിരുന്നു. ബജറ്റിലെ ആനുകൂല്യങ്ങളും ഇളവുകളും അറിയാൻ കാതോർത്ത് നിന്നവർക്ക് മുൻപിലേക്ക് തോമസ് ഐസക് കവിതയോടെ തുടങ്ങി.
advertisement
2/9
" എന്നും ഇരുട്ട് മാത്രമാവണമെന്നില്ല, നേരം പുലരുകയും സൂര്യൻ സർവ്വ തേജസ്സോടെ ഉദിയ്ക്കുകയും, കനിവാർന്ന പൂക്കൾ വിരിയുകയും, വെളിച്ചം ഭൂമിയെ സ്വർഗമാക്കുകയും ചെയ്യും..., നമ്മൾ കൊറോണക്കെതിരെ പോരാടി വിജയിയ്ക്കുകയും, അതേ ആനന്ദം നിറഞ്ഞ പുലരിയെ തിരികെ എത്തിയ്ക്കുകയും പഴയ ലോകം പോലെ പുഞ്ചിരിക്കാം. നമുക്ക് ഒത്തുചേരാം. കോറോണയെ തുരത്താം."
advertisement
3/9
കുഴൽമന്ദം ഗവൺമെന്റ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനി സ്നേഹയുടേതാണ് കവിത. ബജറ്റ് പ്രസംഗത്തിൽ മന്ത്രി തന്റെ കവിത ചൊല്ലിയതിന്റെ സന്തോഷത്തിലാണ് സ്നേഹ. കവിത ബജറ്റിലേക്ക് എടുക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സ്നേഹ പറഞ്ഞു.
advertisement
4/9
ബജറ്റിന്റെ തുടക്കം തന്നെ താനെഴുതിയ കവിത വായിച്ചത് വലിയ സർപ്രൈസായെന്ന് സ്നേഹ പറയുന്നു. ടീച്ചർമാർ വിളിച്ചു പറഞ്ഞപ്പോഴാണ് ഇക്കാര്യം അറിയുന്നത്. അഭിനന്ദന പ്രവാഹമാണ് ഈ മിടുക്കിക്ക് ലഭിയ്ക്കുന്നത്.
advertisement
5/9
" ഞങ്ങളുടെ സ്കൂളൊന്ന് നേരെയാക്കണം", കവിത ചൊല്ലിയതിൽ നന്ദി പറഞ്ഞ സ്നേഹയ്ക്ക് മന്ത്രിയോട് പറയാനുള്ളത് ഒരൊറ്റ കാര്യമാണ്. താൻ പഠിക്കുന്ന ഗവൺമെന്റ് സ്കൂൾ ഒന്നു നന്നാക്കണം. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിയ്ക്കുന്ന സ്കൂളിൽ പുതിയ കെട്ടിടവും സൗകര്യവും വരുമെന്ന് പറഞ്ഞിട്ടും ഒന്നുമായിട്ടില്ലെന്ന് സ്നേഹ പറയുന്നു. ഇനിയും സ്കൂൾ നന്നാക്കിയില്ലെങ്കിൽ കുട്ടികൾ മറ്റു സ്കൂളുകളിലേക്ക് സ്നേഹയുടെ ആശങ്ക. എന്തായാലും സ്നേഹയുടെ സ്കൂൾ സന്ദർശിയ്ക്കുമെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
advertisement
6/9
കഥകൾ എഴുതാനാണ് ഏറെയിഷ്ടമെന്ന് സ്നേഹ പറയുന്നു. കോവിഡ് കാലത്തെ പ്രശ്നങ്ങളെക്കുറിച്ചും മറ്റുമാണ് ഏറെയും എഴുതിയത്. കഥയും കവിതയും ഒരുമിച്ച് കൊണ്ടുപോവുമെന്നും സ്നേഹ. പുല്ലുവെട്ട് തൊഴിലാളിയും ഡ്രൈവറുമാണ് സ്നേഹയുടെ അച്ഛൻ കണ്ണൻ. ഇന്നും പതിവുപോലെ ജോലിയ്ക്ക് പോയി. അവിടെ നിന്നുമാണ് മകളുടെ കവിത ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ചൊല്ലിയെന്നറിഞ്ഞത്.
advertisement
7/9
പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം മകളുടെ നേട്ടം വിളിച്ചറിയിച്ചതോടെ സന്തോഷം പങ്കിടാൻ വീട്ടിലേക്ക് ഓടിയെത്തി. ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ലെന്ന് കണ്ണൻ പറഞ്ഞു. മകളെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി.... കണ്ണന്റെ കണ്ണു നിറഞ്ഞു.
advertisement
8/9
അമ്മ രമാ ദേവിയും സഹോദരി രുദ്രയും സ്നേഹയുടെ നേട്ടത്തിൽ നിറഞ്ഞ സന്തോഷത്തിലാണ്. എന്തായാലും സ്നേഹയുടെ കവിതയോടൊപ്പം സ്കൂളും നാട്ടിലെ ചർച്ചയായി. പ്രശ്നത്തിൽ മന്ത്രി ഇടപെടാമെന്ന് പറഞ്ഞതോടെ അധ്യാപകരും നാട്ടുകാരും, രക്ഷിതാക്കളുമെല്ലാം സന്തോഷത്തിലായി.
advertisement
9/9
വർഷങ്ങളായി വാടക കെട്ടിടത്തിൽ കഴിയുന്ന സ്കൂളിനായി പുതിയ സ്ഥലം പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട് എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ നടപടി ക്രമങ്ങൾ വൈകുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. മന്ത്രിയുടെ പ്രഖ്യാപനത്തോടെ സ്കൂളിന് ശാപമോക്ഷമാവും എന്ന ആശ്വാസമാണുള്ളത്.
മലയാളം വാർത്തകൾ/Photogallery/Kerala/
Kerala Budget 2021| 'ഞങ്ങളുടെ സ്കൂളൊന്ന് ശരിയാക്കണം'; തന്റെ കവിത ചൊല്ലിയ ധനമന്ത്രിയോട് സ്നേഹയ്ക്ക് പറയാനുള്ളത്