യൂത്ത് കോൺഗ്രസ് നേതാവ് നേരം ഇരുട്ടി വെളുത്തപ്പോൾ ബിജെപിയിൽ; ഇന്ന് NDA സ്ഥാനാർഥി
- Published by:Rajesh V
- news18-malayalam
Last Updated:
സാമൂഹിക മാധ്യമങ്ങളിൽ കോൺഗ്രസിന്റെ സജീവ സാന്നിധ്യമായിരുന്നു ജിബീഷ്.
advertisement
1/5

ആലപ്പുഴ: യൂത്ത് കോൺഗ്രസ് നേതാവ് നേരം ഇരുട്ടി വെളുത്തപ്പോൾ ബിജെപി സ്ഥാനാർഥി. ആലപ്പുഴ തൈക്കാട്ടുശ്ശേരിയിലാണ് മറുകണ്ടം ചാടൽ നടന്നത്. തൈക്കാട്ടുശേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജിബീഷ് വി കൊച്ചു ചാലിലാണ് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് എൻ ഡി എ സ്ഥാനാർത്ഥിയായി തൈക്കാട്ടുശേരി ബ്ലോക്കിലേക്ക് മത്സരിക്കുന്നത്.
advertisement
2/5
കെ എസ് യു ജില്ലാ നേതാവും മുൻ യൂത്ത് കോൺഗ്രസ് അരൂർ മണ്ഡലം സെക്രട്ടറിയും ആണ് ജിബീഷ്. സീറ്റ് നൽകാതെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് ജിബീഷ് പാർട്ടി വിട്ടത്. പിന്നാലെ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ ജിബീഷിനെ ബിജെപിയുടെ പ്രാഥമിക അംഗത്വം നൽകി സ്വീകരിച്ചു.
advertisement
3/5
പിന്നാലെ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് തേവർവട്ടം ഡിവിഷനിൽ സ്ഥാനാർഥിയുമായി. സാമൂഹിക മാധ്യമങ്ങളിൽ കോൺഗ്രസിന്റെ സജീവ സാന്നിധ്യമായിരുന്നു ജിബീഷ്. ഫേസ്ബുക്കിൽ ഇപ്പോഴും കോൺഗ്രസ് നേതാക്കളോടൊപ്പമുള്ള ചിത്രങ്ങളും കോൺഗ്രസ് സമര ചിത്രങ്ങളുമുണ്ട്.
advertisement
4/5
എകെ ആന്റണി, കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയില്‍ ഇപ്പോഴുമുണ്ട്. കെ.എസ് യു ജില്ലാ ഭാരവാഹി, യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
advertisement
5/5
അതേസമയം, 15 ലേറെ വർഷത്തെ കോൺഗ്രസ് ജീവിതത്തിൽ കിട്ടാതെ പോയത് കേവലം ഒരു മണിക്കൂർ കൊണ്ട് നിനക്ക് ബിജെപിയിൽ കിട്ടിയതിൽ സന്തോഷിക്കുന്നുവെന്ന് പറയുന്ന ജിബീഷിന്റെ സുഹൃത്തുക്കളുമുണ്ട്. സ്ഥാനാർഥിത്വം എന്ന അപ്പക്കഷണം വാരി വായിൽ വച്ച് വിഴുങ്ങാൻ അനുവദിക്കാത്ത നെറികെട്ട കോൺഗ്രസ് നേതാക്കളുടെ മുന്നിലൂടെ വിജയത്തിൻറെ പടികൾ ചവിട്ടി കയറുമെന്ന് ഉറപ്പുണ്ടെന്നും ഒരു സുഹൃത്ത് കുറിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
യൂത്ത് കോൺഗ്രസ് നേതാവ് നേരം ഇരുട്ടി വെളുത്തപ്പോൾ ബിജെപിയിൽ; ഇന്ന് NDA സ്ഥാനാർഥി