TRENDING:

മഴ പെയ്യാന്‍ തവള കല്യാണം; ആസാമിലെ വിചിത്ര ആചാരം

Last Updated:
രാജേഷ് ബൈഷ്യ നൽബാരി(ലോക്കൽ 18)
advertisement
1/8
മഴ പെയ്യാന്‍ തവള കല്യാണം; ആസാമിലെ വിചിത്ര ആചാരം
ആസാമിലെ ഒരു വിചിത്രമായ ആചാരമാണ് വേകുളിർ ബിയ. ആസാമീസ് ഭാഷയില്‍ വേകുളി എന്നാല്‍ തവളയെന്നും ബിയ എന്നാല്‍ കല്യാണമെന്നുമാണ് അര്‍ത്ഥം. അതേ.. തവളകല്യാണം എന്നാണ് ഈആചാരത്തിന്റെ പേര്. വേനല്‍ക്കാലത്താണ് ആസാമില്‍ തവണ കല്യാണം നടത്തുന്നത്. തവളകളെ കല്യാണം കഴിപ്പിച്ചാൽ മഴ ലഭിക്കുമെന്നാണ് ആസാമീസ് ജനതയുടെ വിശ്വാസം.
advertisement
2/8
തവള കല്യാണം നടത്തുന്നത് വേനല്‍ച്ചൂട് കുറയ്ക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ആസാമിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും തവള കല്യാണം നടത്താറുണ്ട്. ഒരു പുരോഹിതന്റെ സാന്നിദ്ധ്യത്തിലാണ് പെണ്‍ തവളയെ ആണ്‍ തവളയെക്കൊണ്ട് കല്യാണം കഴിപ്പിക്കുന്നത്. മഴ ലഭിക്കാന്‍ ആസാമിലെ കര്‍ഷകരും ഈ ചടങ്ങ് നടത്താറുണ്ട്. ആസാമില്‍ മാത്രമല്ല മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലും തവള കല്യാണം എന്ന ആചാരം നിലനില്‍ക്കുന്നുണ്ട്.
advertisement
3/8
ചടങ്ങിന്റെ ഭാഗമായി പ്രദേശത്തെ പുരുഷന്‍മാര്‍ അതിരാവിലെ തന്നെ തവളകളെ പിടിക്കാന്‍ പോകും. പിടിച്ച തവളകളില്‍ നിന്ന് ആണ്‍ -പെണ്‍ തവളകളെ തെരഞ്ഞെടുക്കും. അതിന് ശേഷം വധൂ-വരന്‍മാരായ തവളകളെ വെവ്വേറെ വീടുകളിലേക്കാണ് കൊണ്ടുപോകുക. വിവാഹത്തിനായി അവരെ ഒരുക്കുകയെന്നതാണ് അടുത്ത ഘട്ടം. ഇതിനായി ആണ്‍ തവളയുടെ വീട്ടില്‍ നിന്ന് ഒരു പെണ്‍കുട്ടി വധുവിന് ആവശ്യമായ വസ്ത്രങ്ങളുമായി പെണ്‍ തവളയുടെ വീട്ടിലേക്ക് പോകും.
advertisement
4/8
പിന്നീട് ഹല്‍ദി ചടങ്ങിനായി ഗ്രാമത്തിലെ സ്ത്രീകള്‍ നദികളില്‍ നിന്നും കുളങ്ങളില്‍ നിന്നും ശേഖരിച്ച വെള്ളവുമായി എത്തും. ചടങ്ങിനിടെ ബിയാ നാം എന്ന ഗാനമാണ് ഇവര്‍ ആലപിക്കുക. ആസാമില്‍ വിവാഹ വേദികളില്‍ പാടുന്ന ഗാനമാണിത്.
advertisement
5/8
വിവാഹത്തിനായുള്ള മണ്ഡപം ഒരുക്കുന്നതും അതിഥികള്‍ക്കായുള്ള ഭക്ഷണം തയ്യാറാക്കുന്നതും പ്രദേശത്തെ യുവാക്കളാണ്. വരന്‍ എത്തുന്നതോടെ വിവാഹ ചടങ്ങുകള്‍ ആരംഭിക്കുന്നു. വിവാഹത്തിനെത്തുന്ന അതിഥികള്‍ക്ക് ഭക്ഷണവും മധുരപലഹാരങ്ങളും നല്‍കും. ചില അവസരങ്ങളില്‍ ക്ഷേത്രത്തില്‍ വെച്ചും വിവാഹ മണ്ഡപങ്ങളില്‍ വെച്ചും തവള കല്യാണം നടത്താറുണ്ട്. ചിലര്‍ വിവാഹ ചടങ്ങ് നടത്താനായി തങ്ങളുടെ പൂന്തോട്ടവും വയലും വരെ നല്‍കാറുണ്ട്.
advertisement
6/8
അതേസമയം എല്ലാ വര്‍ഷവും മഴ പെയ്യുന്ന സംസ്ഥാനമാണ് ആസാം. ബോഹാഗ് ജേത് അഥവാ എപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ആസാമില്‍ നല്ല മഴ ലഭിക്കാറുമുണ്ട്. ചില സമയത്ത് വെള്ളപ്പൊക്കം വരെയുണ്ടായേക്കാവുന്ന മഴയാണ് ആസാമില്‍ പെയ്യാറുള്ളത്
advertisement
7/8
എന്നാല്‍ ഈ വര്‍ഷം ആസാമില്‍ സ്ഥിതി കുറച്ച് വ്യത്യസ്തമാണ്. ഇത്തവണ ആസാമില്‍ വേണ്ടത്ര മഴ പെയ്തിട്ടില്ല. ചൂടും കൂടിയിട്ടുണ്ട്. വേനല്‍ച്ചൂട് കടുത്തതോടെ മഴ പെയ്യാനുള്ള പ്രാര്‍ത്ഥനയിലാണ് ആസാമിലെ ജനങ്ങള്‍. അതിനായാണ് അവര്‍ തവള കല്യാണം നടത്തുന്നത്.
advertisement
8/8
ചടങ്ങ് നടത്തി രണ്ട് ദിവസത്തിനുള്ളില്‍ മഴ പെയ്യുമെന്നാണ് ഇവരുടെ വിശ്വാസം. വിവാഹത്തിന് ശേഷം രണ്ട് തവളകളെയും വരന്റെ വീട്ടിലേക്കാണ് കൊണ്ടുപോകുന്നത്. അലങ്കരിച്ച ഒരു മഞ്ചലിലാണ് ഇവരെ കൊണ്ടുപോകുന്നത്.ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം തവളകളെ അടുത്തുള്ള കുളത്തിൽ തുറന്ന് വിടും.
മലയാളം വാർത്തകൾ/Photogallery/Life/
മഴ പെയ്യാന്‍ തവള കല്യാണം; ആസാമിലെ വിചിത്ര ആചാരം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories