Money Mantra Sep 15 | സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം ; ജോലിസ്ഥലത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം ; ഇന്നത്തെ സാമ്പത്തിക ഫലം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബർ 15 ലെ സാമ്പത്തിക ഫലം അറിയാം.
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാർ ഈ ദിവസം ചില ശുഭ വാർത്തകൾ തേടിയെത്തും. ഇന്ന് നിങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷം വളരെ അനുകൂലമായും മാറും. എന്നാൽ ഇന്ന് നിങ്ങൾക്ക് യാത്ര ചെയ്യുന്നതിന് അനുകൂലമായ സമയമല്ല. അതിനാൽ യാത്ര ചെയ്യുന്നവർ ഇന്ന് കൂടുതൽ ജാഗ്രത പാലിക്കുക. ദാമ്പത്യ ജീവിതത്തിൽ ഇതുവരെ നിലനിന്നിരുന്ന പ്രശ്നങ്ങൾ ഇപ്പോൾ പരിഹരിക്കപ്പെടും. ദമ്പതികൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടാനും സാധ്യതയുണ്ട്, ദോഷ പരിഹാരം: മേടം രാശിക്കാർ ഈ ദിവസം ശിവ ചാലിസ ചൊല്ലുക
advertisement
2/12
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ഇടവ രാശിക്കാർക്ക് ഈ ദിവസം സഹോദരങ്ങളുമായി ചേര്‍ന്ന് കുടുംബ ബിസിനസ് വിപുലപ്പെടുത്താന്‍ ശ്രമിക്കാവുന്നതാണ് ജോലിസ്ഥലത്ത് ഇന്ന് ചില സുപ്രധാന ജോലികൾ പൂർത്തിയാക്കേണ്ടതായി വരും. കൂടാതെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകേണ്ട സാധനങ്ങളും ഇന്ന് സൂക്ഷ്മതയോടെ കൈയിൽ കരുതുക. അല്ലാത്തപക്ഷം പിന്നീട് നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ദോഷ പരിഹാരം: ഇടവ രാശിക്കാർ ഈ ദിവസം ആവശ്യമുള്ളയാള്‍ക്ക് അരി ദാനം ചെയ്യുക
advertisement
3/12
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാർക്ക് ഈ ദിവസം സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പരിഹാരം കാണാനാകും. അതോടൊപ്പം മറ്റുള്ളവരോട് സംയമനത്തോടെ സംസാരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം വാക്കു തർക്കങ്ങൾ ഉണ്ടാകാനും പ്രശ്നങ്ങൾ ഗുരുതരമാകാനും സാധ്യതയുണ്ട്. നിങ്ങൾ മുൻപ് നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് ഇപ്പോൾ നിങ്ങൾക്ക് മികച്ച സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സഹായിക്കും. ബിസിനസ് സംബന്ധമായ ചില സുപ്രധാന കാര്യങ്ങൾ ഇന്ന് നിങ്ങൾ ചർച്ച ചെയ്യും ദോഷ പരിഹാരം: മിഥുനം രാശിക്കാർ ഇന്ന് ലക്ഷ്മീ ദേവിക്ക് പായസം നിവേദിക്കുക
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിക്കാർക്ക് ഇന്ന് ജോലികള്‍ വളരെ വേഗത്തില്‍ ചെയ്തു തീര്‍ക്കാന്‍ കഴിയും. അതിനാല്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയും. സര്‍ക്കാര്‍ പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ ഇന്ന് നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് പ്രധാനപ്പെട്ട ജോലിയുമായി ബന്ധപ്പെട്ട് ബോസുമായി സംസാരിക്കാന്‍ കഴിയും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്ന് വലിയ ലാഭം നേടാനാകും. ദോഷ പരിഹാരം: ഇന്ന് നിങ്ങൾ ശിവ ചാലിസ ചൊല്ലുക
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാർക്ക് ഈ ദിവസം ബിസിനസുമായി ബന്ധപ്പെട്ട് ചില യാത്രകള്‍ നടത്തേണ്ടി വരും. ഇത് നിങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾക്ക് ഗുണകരമായി മാറും. ജോലിസ്ഥലത്ത് ഇന്ന് നിങ്ങൾക്ക് സഹപ്രവർത്തകരുമായി ചില തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും നിലനിൽക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇന്ന് ജോലിസ്ഥലത്ത് കൂടുതൽ സംയമനത്തോടെ പെരുമാറാൻ ശ്രമിക്കുക. അല്ലാത്തപക്ഷം വാക്കേറ്റം മൂലം പ്രശ്നങ്ങൾ ഗുരുതരമാകാൻ സാധ്യതയുണ്ട് ദോഷ പരിഹാരം : ചിങ്ങം രാശിക്കാർ ഇന്ന് ശിവലിംഗത്തില്‍ പാലഭിഷേകം നടത്തുക
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാരിൽ ഈ ദിവസം രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഇന്ന് നിങ്ങളെ പുതിയ അവസരങ്ങൾ തേടിയെത്തും. എന്നാൽ ഇന്ന് ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിഭാരം വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇതുമൂലം നിങ്ങൾക്ക് സമ്മർദ്ദവും നിലനിൽക്കാം. എങ്കിലും നിങ്ങളുടെ കഠിനാധ്വാനവും പരിശ്രമവും കൊണ്ട് വൈകുന്നേരത്തോടെ ഏറ്റെടുത്ത എല്ലാ ജോലികളും പൂർത്തീകരിക്കാൻ സാധിക്കും ദോഷ പരിഹാരം: കന്നി രാശിക്കാർ ഈ ദിവസം ലക്ഷ്മീ ദേവിയെ ആരാധിക്കുക
advertisement
7/12
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാരിൽ ബിസിനസ്സുകാർ ഈ ദിവസം സാമ്പത്തിക പുരോഗതി കൈവരിക്കും. ഇന്ന് സാമൂഹിക മേഖലയിൽ നിരവധി ആളുകളുമായി ഇടപഴകാനുള്ള അവസരവും ലഭിക്കും. എന്നാൽ ഇതിൽ നിങ്ങളുടെ എതിരാളികളെ സൂക്ഷിക്കേണ്ടതുണ്ട്. നിങ്ങളോട് ഇപ്പോൾ ചിലർക്ക് അസൂയ നിലനിൽക്കും. ബിസിനസ് രംഗത്ത് നിങ്ങൾക്ക് പുതിയ ശത്രുക്കളും ഇന്ന് ഉണ്ടായേക്കാം. നിങ്ങൾക്കെതിരായ പ്രവർത്തനങ്ങളും ഇവർ പദ്ധതിയിടാം. അതിനാൽ ബിസിനസ്സുകാർ കൂടുതൽ ജാഗ്രത പാലിച്ച് മുന്നോട്ടു പോകേണ്ട സമയമാണിത്. എന്നാൽ കുടുംബ സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ന് നിങ്ങൾക്ക് അനുകൂലമാകാൻ സാധ്യതയുണ്ട്. ദോഷ പരിഹാരം: തുലാം രാശിക്കാർ ഈ ദിവസം ഹനുമാൻ സ്വാമിയ്ക്ക് കുങ്കുമം നിവേദിക്കുക.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചിക രാശിക്കാർക്ക് ഈ ദിവസം കുടുംബത്തിന്റെ ബിസിനസ് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുന്നതിന് നിങ്ങളുടെ പിതാവിന്റെ പക്കല്‍ നിന്ന് ഉപദേശം തേടാം. അദ്ദേഹത്തിന്റെ ഉപദേശം ബിസിനസില്‍ ഫലപ്രദമായി മാറും. സാമ്പത്തികനില ശക്തിപ്പെടും. ബന്ധുക്കള്‍ക്കാര്‍ക്കെങ്കിലും പണം കടമായി നല്‍കാനായി ഉദ്ദേശിക്കുന്നുവെങ്കില്‍ കരുതിയിരിക്കുക. അത് നിങ്ങളുടെ ബന്ധത്തെ ബാധിച്ചേക്കാം ദോഷ പരിഹാരം: വൃശ്ചിക രാശിക്കാർ ഈ ദിവസം ആവശ്യമുള്ളയാള്‍ക്ക് സഹായം നല്‍കുക
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം ധനു രാശിക്കാർക്ക് എവിടെയെങ്കിലും നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ടെങ്കില്‍ അതിന് മികച്ച ദിവസമാണ്. വൈകുന്നേരത്തെ സമയം നിങ്ങള്‍ ജോലിക്കായി നീക്കി വെക്കും. ചെലവ് നിയന്ത്രിക്കണം. ദോഷ പരിഹാരം: ധനു രാശിക്കാർ ഈ ദിവസം ഭഗവാന്‍ ശ്രീ കൃഷ്ണനെ ആരാധിക്കുക
advertisement
10/12
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാർക്ക് ഈ ദിവസം ഓഫീസില്‍ അധികമായി ജോലി ചെയ്യേണ്ടി വരും. ജോലിയുമായി ബന്ധപ്പെട്ട് ഇന്ന് മികച്ച ഓഫറുകള്‍ ലഭിക്കും. പണം കടം കൊടുക്കുന്നത് ഒഴിവാക്കുക ദോഷ പരിഹാരം: മകരം രാശിക്കാർ ഈ ദിവസം കുരങ്ങിന് ഭക്ഷണം നല്‍കുക
advertisement
11/12
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം കുംഭ രാശിക്കാർ നിങ്ങളുടെ തീർപ്പുകൽപ്പിക്കാത്ത ജോലികൾ പൂർത്തീകരിക്കാൻ ശ്രമിക്കും. രാവിലെ മുതൽ തന്നെ നിങ്ങൾ ഇതിനായി സജീവമായി പ്രവർത്തിക്കും. ജോലി സ്ഥലത്ത് ഇന്ന് നിങ്ങൾ പരിശ്രമിച്ചാൽ ഏറ്റെടുത്ത എല്ലാ ചുമതലകളും കൃത്യമായി നിർവഹിക്കാൻ നിങ്ങൾക്ക് സാധിക്കും. ഇന്ന് പങ്കാളിയുടെ കുടുംബത്തിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. നിങ്ങൾക്ക് ലഭിക്കാതെ പോയ പണം ഇന്ന് തിരികെ ലഭിക്കാനും സാധ്യതയുണ്ട്. അതിനാൽ ഇന്ന് നിങ്ങൾക്ക് സന്തോഷം നിറഞ്ഞ ഒരു ദിവസം ആയിരിക്കും. ദോഷ പരിഹാരം : കുംഭ രാശിക്കാർ ഈ ദിവസം ഗണേശ സ്‌തോത്രം ചൊല്ലുക
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാർ ഈ ദിവസം ബിസിനസില്‍ തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ ഭാവിയിൽ ബിസിനസ്സിൽ നിങ്ങൾക്ക് വലിയ നഷ്ടം ഉണ്ടാകാനും സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ പങ്കാളിക്ക് അപ്രതീക്ഷിതമായ ഒരു സമ്മാനം നൽകുക. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിർത്താൻ സഹായിക്കും. ദോഷ പരിഹാരം : മീനം രാശിക്കാർ ഈ ദിവസം ശ്രീ ഗണേശ ചാലിസ ചൊല്ലുക
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Money Mantra Sep 15 | സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം ; ജോലിസ്ഥലത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം ; ഇന്നത്തെ സാമ്പത്തിക ഫലം