TRENDING:

Astrology June 2 | പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും; ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക; ഇന്നത്തെ ദിവസഫലം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2022 ജൂൺ രണ്ടിലെ ദിവസഫലം അറിയാം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക)
advertisement
1/12
പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും; ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക; ഇന്നത്തെ ദിവസഫലം
ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുന്നേറാൻ സാധിക്കും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാകും. നിങ്ങൾക്ക് വീട്ടിൽ സുരക്ഷിതത്വ ബോധവും ആശ്വാസവും അനുഭവപ്പെടും. ജോലിയിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. എന്നാൽ നിങ്ങളുടെ സ്ഥിരോത്സാഹം അവ തരണം ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കും. സ്വയം ശ്രദ്ധിച്ചുകൊണ്ട് ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക. സ്ഥിരോൽസാഹത്തിലൂടെ നിങ്ങളുടെ ഭാവി ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയും. അവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. ഭാഗ്യചിഹ്നം - ഗാർനെറ്റ് കല്ല്, ഭാഗ്യ നിറം - ചുവപ്പ്, ഭാഗ്യ നമ്പർ - 7
advertisement
2/12
ടോറസ് (Taurus ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിയിൽ പെട്ടവർ ഇന്ന് കുറച്ച് സമയം നിങ്ങളുടെ ചുറ്റുമുള്ള പ്രകൃതിയിൽ അൽപം ചെലവഴിക്കുന്നത് നല്ലതാണ്. നിങ്ങൾ പ്രണയിക്കുന്ന ആളുമായി കൂടുതൽ വൈകാരിക ബന്ധം ഉണ്ടാകും. വീട്ടിൽ ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുക. ജോലിയിൽ നിങ്ങളുടെ ക്ഷമ പരീക്ഷിക്കപ്പെട്ടേക്കാം, എന്നാൽ നിങ്ങൾ അതു സഹിച്ചാൽ വിജയം നേടാനാകും. നിങ്ങളുടെ അവധിക്കാല പദ്ധതികൾ പ്ലാൻ ചെയ്യുക. നിങ്ങളുടെ ആരോഗ്യം നിലനിർത്താനും സ്വയം പരിചരിക്കാനും സമയം കണ്ടെത്തുക. നിങ്ങളുടെ കഴിവുകളിൽ വിശ്വസിക്കുക. നിങ്ങളുടെ ഭാവി ലക്ഷ്യങ്ങളിലേക്ക് കൂടുതൽ അടുക്കാൻ കഴിയും. ഭാഗ്യചിഹ്നം - ഒരു പ്രതിമ, ഭാഗ്യ നിറം - പച്ച, ഭാഗ്യ സംഖ്യ - 5
advertisement
3/12
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ദമ്പതികൾ തമ്മിൽ പരസ്പരം നന്നായി തുറന്നു സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കണം. ഇത് നിങ്ങളുടെ ബന്ധം ദൃഢമാകാൻ സ​ഹായിക്കും. ജോലിയിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാമെങ്കിലും അതുമായി പൊരുത്തപ്പെടാൻ നിങ്ങൾക്കു സാധിക്കും. നിങ്ങളുടെ യാത്രാ പദ്ധതികൾ മാറ്റിവെയ്ക്കുന്നത് നല്ലതാണ്. എന്തെങ്കിലും പുതിയ കാര്യം പഠിക്കുന്നതിനോ ഓൺലൈൻ കോഴ്സുകൾ ചെയ്യുന്നതിനോ സമയം കണ്ടെത്തുക. നിങ്ങളുടെ ആരോഗ്യം കാത്തൂസൂക്ഷിക്കണം. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുൻ​ഗണന നൽകണം. നിക്ഷേപങ്ങൾ കരുതലോടെ നടത്തണം. ഓഹരികൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ശ്രദ്ധിക്കണം. ഭാഗ്യചിഹ്നം - ചുവന്ന സ്കാർഫ്, ഭാഗ്യ നിറം - മഞ്ഞ, ഭാഗ്യ നമ്പർ - 7
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പങ്കാളിയോട് നിങ്ങളുടെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കണം. നിങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കുക. നിങ്ങളോടു തന്നെ സത്യസന്ധത പുലർത്തുക. നിങ്ങളുടെ പ്രിയപ്പെട്ടവർ നിങ്ങൾക്ക് ആശ്വാസവും സന്തോഷവും നൽകിയേക്കാം. കുടുംബത്തിൽ സമാധാനപൂർണമായ അന്തരീക്ഷം നിലനിർത്തുക. ജോലിസ്ഥലത്ത് നിങ്ങളുടെ ക്ഷമ പരീക്ഷിക്കപ്പെട്ടേക്കാം, എന്നാൽ ശരിയായ ദിശയിലേക്ക് നയിക്കാൻ നിങ്ങൾക്കു സാധിക്കും. പുതിയ അനുഭവങ്ങളെ ഉൾക്കൊള്ളുക. സ്വയം പരിചരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ഭാഗ്യചിഹ്നം - ഒരു പ്രതിമ,, ഭാഗ്യ നിറം - വെള്ളിനിറം, ഭാഗ്യ നമ്പർ - 6
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഉള്ളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകൾ പ്രകടിപ്പിക്കാൻ അനുകൂലമായ സമയമാണ്. നിങ്ങളുടെ പ്രണയ ബന്ധം വളരും. വീട്ടിൽ ഊഷ്മളതയും പോസിറ്റിവിറ്റിയും ഉണ്ടാകും. ജോലിയിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം, എന്നാൽ നിങ്ങളുടെ ആത്മവിശ്വാസം അവ തരണം ചെയ്യാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ചുറ്റുപാടുകൾ അറിയാനും പ്രചോദനം സ്വീകരിക്കാനും കുറച്ച് സമയം കണ്ടെത്തുക. നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ വ്യായാമം ചെയ്യുക. നിങ്ങളുടെ ഭാവി ലക്ഷ്യങ്ങളിലേക്ക് കൂടുതൽ അടുക്കാൻ കഴിയും ഭാഗ്യചിഹ്നം - ഒരു നോട്ട്ബുക്ക്, ഭാഗ്യ നിറം - സ്വർണ നിറം, ഭാഗ്യ നമ്പർ - 9
advertisement
6/12
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: സ്നേഹ ബന്ധങ്ങൾ ശക്തമാക്കുന്നതിന്, മനസു തുറന്ന് സംസാരിക്കുക. ഈ ദിവസം നന്നായി നിങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ പ്രയോജനപ്പെടുത്തണം. ജോലിയിൽ അൽപം ബുദ്ധിമുട്ടുകൾ ഉണ്ടാകാം, എന്നാൽ കാര്യങ്ങൾ വിശകലനം ചെയ്യാനുള്ള നിങ്ങളുടെ കഴിവ് ഉപയോഗിച്ച് നിങ്ങൾക്ക് അവയെ മറികടക്കാൻ കഴിയും. ആത്മപരിശോധനയ്ക്കും സ്വയം വളരാനും ഈ സമയം പ്രയോജനപ്പെടുത്തുക. നിങ്ങളുടെ ആരോഗ്യം പരിപാലിക്കണം. വിശ്രമത്തിനും സമ്മർദം കുറയ്ക്കുന്നതിനും മുൻഗണന നൽകുക. നിങ്ങളിൽ തന്നെയുള്ള വിശ്വാസം നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കും. ഭാഗ്യചിഹ്നം - സൂര്യൻ, ഭാഗ്യ നിറം - നേവി ബ്ലൂ, ഭാഗ്യ നമ്പർ - 3
advertisement
7/12
ലിബ്ര (Libra -തുലാം രാശി)സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ പ്രണയിക്കുന്ന ആളെ നന്നായി മനസിലാക്കാൻ ശ്രമിക്കുക. നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കുക. ജോലിയിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും, നിങ്ങളുടെ നയതന്ത്ര സമീപനം അവ കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിക്കും. മുൻപ് ആസൂത്രണം ചെയ്തതുപോലെ യാത്ര ചെയ്യുന്നതിനുപകരം വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള ആളുകളുമായി ഇടപഴകാനും ബന്ധം സ്ഥാപിക്കാനും ശ്രദ്ധിക്കുക. ജോലി ചെയ്യുന്നതു പോലെ ഒഴിവുസമയങ്ങളിൽ വിശ്രമിക്കാനും സമയം കണ്ടെത്തുക. ഭാഗ്യചിഹ്നം - റോസ് ക്വാർട്സ്, ഭാഗ്യ നിറം - പിങ്ക്, ഭാഗ്യ നമ്പർ - 4
advertisement
8/12
സ്‌കോർപിയോ (Scorpio-വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കുക. ജോലിയിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും, അവ തരണം ചെയ്യാൻ നിങ്ങളുടെ സഹിഷ്ണുതാ മനോഭാവം നിങ്ങളെ പ്രാപ്തരാക്കും. നിങ്ങളുടെ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണം. നിങ്ങളെ സ്വയം അടുത്തറിയാനും പരിശോധിക്കാനും ഈ യാത്രകൾ ഉപയോഗിക്കുക. നിങ്ങളുടെ ശരീരത്തെ പരിപാലിക്കാനും നിങ്ങളുടെ മാനസികവും വൈകാരികവുമായ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രദ്ധിക്കുക. നിങ്ങളുടെ ഭാവി ലക്ഷ്യങ്ങൾ കൈവരിക്കാൻ തീവ്രമായി പരിശ്രമിക്കുക. ഭാഗ്യചിഹ്നം - ഒരു വാച്ച്, ഭാഗ്യ നിറം - മെറൂൺ, ഭാഗ്യ നമ്പർ - 8
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ മനസാക്ഷി പറയുന്നതു കേൾക്കണം. പുതിയ അനുഭവങ്ങളെ സ്വീകരിക്കാൻ മനസു തുറക്കുക. നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രകടിപ്പിക്കുക. ജോലിയിൽ ചില വെല്ലുവിളികൾ ഉണ്ടാകാം, എന്നാൽ നിങ്ങളുടെ പോസിറ്റീവ് മനോഭാവം അവ നേരിടാൻ നിങ്ങളെ പ്രാപ്തരാക്കും. ഗെറ്റ്‌എവേ പ്ലാനുകൾ ആസൂത്രണം ചെയ്യാനുള്ള അവസരം ഉപയോഗിക്കുക, കാരണം അവ നിങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവന്നേക്കാം. നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ശ്രദ്ധിക്കുക. പ്രകൃതിയിൽ അൽപം സമയം ചെലവഴിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരോട് സത്യസന്ധത പുലർത്താനും അവരോടുള്ള നിങ്ങളുടെ ഇടപെടലുകളിൽ ക്ഷമയും വിവേകവും പുലർത്താനും ശ്രദ്ധിക്കണം. ഭാഗ്യചിഹ്നം - ഒരുിപെൻഡന്റ്, ഭാഗ്യ നിറം - പർപ്പിൾ, ഭാഗ്യ നമ്പർ - 5
advertisement
10/12
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾ യാഥാർത്ഥ്യ ബോധത്തോടെ മുന്നോട്ടു നീങ്ങണം. ചെയ്യുന്ന കാര്യങ്ങളിലെല്ലാം സ്ഥിരതയും അർപ്പണബോധവും ഉണ്ടാകണം. നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മുൻഗണന നൽകുക. ജോലിസ്ഥലത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം, എന്നാൽ നിങ്ങളുടെ സ്ഥിരോത്സാഹം അവയെ നേരിടാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ സമീകൃതമായ ഭക്ഷണം കഴിക്കുക. അച്ചടക്കത്തോടെയുള്ള ജീവിതശൈലി സ്വീകരിച്ചാൽ ഭാവി ലക്ഷ്യങ്ങൾ കൈവരിക്കാനാകും. ഭാഗ്യചിഹ്നം - കണ്ണ്, ഭാഗ്യ നിറം - ബ്രൗൺ, ഭാഗ്യ നമ്പർ - 2
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ വേറിട്ട വീക്ഷണം കൊണ്ട് ഇന്ന് ജോലിസ്ഥലത്തി നിങ്ങൾ എല്ലാവരുടേയുെ ശ്രദ്ധയാകർഷിക്കും. നിങ്ങളുടെ പ്രത്യേകതകളെ മനസിലാക്കുകയും കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു ഇണയെ കണ്ടെത്തുക. നിങ്ങളുടെ വീടിനെ സർ​ഗാത്മകതയെയും പുതുമയും പ്രോത്സാഹിപ്പിക്കുന്ന സ്ഥലമാക്കി മാറ്റുക. ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങൾ ഉണ്ടാകാം, എന്നാൽ എല്ലാ സാഹചര്യങ്ങളെയും നേരിടാനുള്ള നിങ്ങളുടെ കഴിവ് അതിന് പരിഹാരം കണ്ടെത്താൻ നിങ്ങളെ സഹായിക്കും. പുതിയ ആശയങ്ങൾ അന്വേഷിക്കാനും നിങ്ങളുടെ അറിവ് ആഴത്തിലാക്കാനും ഈ സമയം ഉപയോഗിക്കുക. നിങ്ങളുടെ യാത്രാ പദ്ധതികൾ പിന്നത്തേക്ക് മാറ്റിവെയ്ക്കുന്നതാണ് നല്ലത്. നിങ്ങളുടെ ആരോഗ്യം പരിപാലിക്കുന്നതിനായി ദിനചര്യയിൽ വ്യായാമങ്ങം ഉൾപ്പെടുത്തുക ഭാഗ്യചിഹ്നം - ഒരു കല്ല്, ഭാഗ്യ നിറം - ടർക്കോയ്സ്, ഭാഗ്യ നമ്പർ - 22
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ മനസാക്ഷി പറയുന്നതു പോലെ പ്രവർത്തിക്കുന്നതാണ് നല്ലത്. സാമ്പത്തിക കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യണം. നിങ്ങളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വീട്ടിൽ സമാധാനപരമായ അന്തരീക്ഷം ഒരുക്കുകയും നിങ്ങളുടെ ക്ഷേമത്തിനായി സ്വയം പരിചരിക്കാൻ ശ്രദ്ധിക്കുകയും . ശാരീരിക ക്ഷേമത്തിന് എന്നതു പോലെ, വൈകാരിക ആരോഗ്യത്തിന് മുൻഗണന നൽകുകയും വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുക. നിങ്ങളുടെ ഭാവി ലക്ഷ്യങ്ങൾ നിങ്ങൾക്ക് നേടാൻ കഴിയും. നിങ്ങളുടെ മനസു പറയുന്നത് വിശ്വസിക്കുക. ഭാഗ്യചിഹ്നം - ചന്ദ്രക്കല, ഭാഗ്യ നിറം - കടൽ പച്ച, ഭാഗ്യ നമ്പർ - 12
മലയാളം വാർത്തകൾ/Photogallery/Life/
Astrology June 2 | പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും; ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക; ഇന്നത്തെ ദിവസഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories