TRENDING:

Horoscope May 20| തൊഴില്‍ രംഗത്ത് പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാകും; പുതിയ സുഹൃത്തുക്കളെ ലഭിക്കും: ഇന്നത്തെ രാശിഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മേയ് 20-ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/13
തൊഴില്‍ രംഗത്ത് പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാകും; പുതിയ സുഹൃത്തുക്കളെ ലഭിക്കും: ഇന്നത്തെ രാശിഫലം അറിയാം
എല്ലാ ദിവസവും സവിശേഷവും അതുല്ല്യവുമാണ്. ഓരോ ദിവസവും പുതിയ വെല്ലുവിളികളും അവസരങ്ങളും നിറഞ്ഞതായിരിക്കും. ഇന്ന് നിങ്ങളെ കാത്തിരിക്കുന്ന വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് മനസ്സിലാക്കാന്‍ രാശിഫലം അറിയാം. മേടം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം നിങ്ങളുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കണം. സമീകൃത ആഹാരം ശീലമാക്കണം. ഇടവം രാശിക്കാര്‍ക്ക് നിങ്ങളുടെ വ്യക്തിബന്ധങ്ങളില്‍ വൈകാരികമായ അടുപ്പം വര്‍ദ്ധിക്കും. മിഥുനം രാശിക്കാര്‍ക്ക് വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കാണാനാകും. കര്‍ക്കിടകം രാശിക്കാരുടെ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള മനസ്സ് മറ്റുള്ളവരുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ നിങ്ങളെ സഹായിക്കും. ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം സഹപ്രവര്‍ത്തകരുമായി മികച്ച ബന്ധം നിലനിര്‍ത്താനാകും. കന്നി രാശിയില്‍ ജനിച്ചവര്‍ ലക്ഷ്യങ്ങളിലേക്ക് നീങ്ങും. ധനു രാശിക്കാര്‍ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ വിലമതിക്കപ്പെടും. മകരം രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിച്ചേക്കാം. കുംഭം രാശിക്കാര്‍ക്ക് പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള അവസരം ലഭിക്കും. മീനം രാശിക്കാര്‍ക്ക് ചില പുതിയ സുഹൃത്തുക്കളെ ലഭിച്ചേക്കാം.
advertisement
2/13
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഊര്‍ജ്ജവും ഉത്സാഹവും നിറഞ്ഞതായിരിക്കും. നിങ്ങളുടെ ഉള്ളില്‍ ആത്മവിശ്വാസം നിറയും. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്കെത്താന്‍ ഇത് സഹായകമാകും. എന്നാല്‍ നിങ്ങളുടെ ചിന്തകള്‍ ഇന്നത്തെ ദിവസം വ്യക്തമായി പ്രകടിപ്പിക്കാന്‍ ശ്രമിക്കണം. കാരണം ധാരണയിലും ആശയവിനിമയത്തിലും വ്യക്തതയുണ്ടെങ്കില്‍ മാത്രമേ മറ്റുള്ളവരുമായി മികച്ച ബന്ധം കെട്ടിപ്പടുക്കാന്‍ സാധിക്കുകയുള്ളു. വ്യായാമത്തിലും സമീകൃത ആഹാരത്തിലും ശ്രദ്ധകേന്ദ്രീകരിക്കുക. ആത്മീയതയിലേക്ക് തിരിയുന്നത് നിങ്ങള്‍ക്ക് സമാധാനവും സംതൃപ്തിയും നല്‍കും. ധ്യാനവും യോഗയും നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിക്കാന്‍ സഹായിക്കും. ഇന്ന് നിങ്ങള്‍ക്ക് അവസരങ്ങള്‍ നിറഞ്ഞ ദിവസമാണ്. അത് പരമാവധി പ്രയോജനപ്പെടുത്തുക. ഭാഗ്യ സംഖ്യ: 7, ഭാഗ്യ നിറം: മഞ്ഞ
advertisement
3/13
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ വിശേഷപ്പെട്ടതായിരിക്കും. നിങ്ങളുടെ പരിശ്രമത്തിന്റെ ഫലം ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ജോലിസ്ഥലത്തും ഇന്ന് പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ കഠിനാധ്വാനത്തിന് അംഗീകാരം ലഭിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ക്ഷമയോടെയും ചിന്താപൂര്‍വ്വവും നിങ്ങളുടെ വഴിയില്‍ വരുന്ന ഏത് തടസ്സങ്ങളെയും പരിഹരിക്കുക. വ്യക്തിബന്ധങ്ങളില്‍ വൈകാരിക അടുപ്പം വര്‍ദ്ധിക്കും. മാനസികമായി നിങ്ങള്‍ സന്തോഷവാനായിരിക്കും. ഇത് നിങ്ങളെ സഹായിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാന്‍ ഒരു പദ്ധതി തയ്യാറാക്കാനും ശ്രമിക്കുക. ഭാഗ്യ സംഖ്യ: 1, ഭാഗ്യ നിറം: മെറൂണ്‍
advertisement
4/13
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ ആവേശകരവും പ്രോത്സാഹനം നിറഞ്ഞതുമായിരിക്കും. നിങ്ങളുടെ മനസ്സില്‍ പുതിയ ആശയങ്ങള്‍ ഉണ്ടാകും. പദ്ധതികള്‍ നിങ്ങള്‍ ആസൂത്രണം ചെയ്യും. ഇത് വ്യക്തിപരവും തൊഴില്‍പരവുമായ നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. ആശയവിനിമയത്തിനും സംഭാഷണത്തിനുമുള്ള സമയമാണിത്. അതിനാല്‍ നിങ്ങളുടെ ചിന്തകള്‍ മറ്റുള്ളവരുമായി പങ്കിടാന്‍ ശ്രമിക്കുക. ഇത് നിങ്ങളെ മറ്റുള്ളവരിലേക്ക് ആകര്‍ഷിക്കും. നിങ്ങളുടെ ഉദ്ദേശ്യങ്ങള്‍ ഇന്ന് വ്യക്തമായി പ്രകടിപ്പിക്കുക. ഇത് ആളുകളില്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കും. ജോലി കാര്യത്തില്‍ നിങ്ങള്‍ പോസിറ്റീവായി മുന്നോട്ട് പോകുക. മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ ഇന്ന് നിങ്ങളെ സഹായിക്കും. ഭാഗ്യ സംഖ്യ: 12, ഭാഗ്യ നിറം: ചുവപ്പ്
advertisement
5/13
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്കും ഇന്ന് പ്രതീക്ഷയും പോസിറ്റിവിറ്റിയും നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ സെന്‍സിറ്റീവ് സ്വഭാവം ഇന്ന് മറ്റുള്ളവരുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് അവസരം നല്‍കും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ സ്വപ്നങ്ങളോടും ആഗ്രഹങ്ങളോടും സത്യസന്ധത പുലര്‍ത്തുക. അവ നിറവേറ്റാനുള്ള ശക്തമായ ലക്ഷ്യത്തോടെ മുന്നോട്ടുപോകുക. ഈ സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. കാര്യങ്ങള്‍ പോസിറ്റീവായി സ്വീകരിക്കുക. ഇന്നത്തെ ദിവസം നിങ്ങളെ സംബന്ധിച്ച് അവസരങ്ങള്‍ നിറഞ്ഞതായിരിക്കും. ഭാഗ്യ സംഖ്യ: 4, ഭാഗ്യ നിറം: ഓറഞ്ച്
advertisement
6/13
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ആത്മവിശ്വാസം വര്‍ദ്ധിക്കും. ഏത് വെല്ലുവിളികളെയും നേരിടാന്‍ നിങ്ങള്‍ തയ്യാറാണെന്ന് തോന്നും. ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവര്‍ത്തകരുമായുള്ള ബന്ധം മെച്ചപ്പെടും. ഇത് ടീം വര്‍ക്ക് മെച്ചപ്പെടുത്തും. വ്യായാമത്തിനും ധ്യാനത്തിനും കുറച്ച് സമയം ചെലവഴിക്കുക. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തും. സര്‍ഗ്ഗാത്മകതയ്ക്ക് ഇന്ന് ഒരു മികച്ച ദിവസമാണ്. നിങ്ങള്‍ ഒരു പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ മുന്നോട്ട് പോകാനുള്ള ശരിയായ സമയമാണിത്. നിങ്ങളുടെ മനസ്സ് പറയുന്നത് കേള്‍ക്കാന്‍ ശ്രമിക്കുക. പോസിറ്റീവായി ഈ ദിവസം മുന്നോട്ടുപോകുക. ഭാഗ്യ സംഖ്യ: 8, ഭാഗ്യ നിറം: വെള്ള
advertisement
7/13
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പോസിറ്റീവ് ആയിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ചിന്തകളില്‍ ഇന്ന് കൂടുതല്‍ വ്യക്തത കൈവരിക്കാനാകും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം പ്രകടമാകുമ്പോള്‍ തന്നെ സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണയും ലഭിക്കും. ചെറിയ ശ്രമങ്ങള്‍ പോലും നിങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. ഇന്ന് നിങ്ങള്‍ എന്ത് ആരംഭിച്ചാലും അതിന് തുടര്‍ച്ച നല്‍കുക. മാനസികമായി ഉന്മേഷം തോന്നുന്നതിനായി നിങ്ങള്‍ക്കായി സമയം ചെലവഴിക്കാന്‍ മറക്കരുത്. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുക. വിജയം നിങ്ങളുടെ പാദങ്ങളില്‍ ചുംബിക്കും. ഭാഗ്യ സംഖ്യ: 10, ഭാഗ്യ നിറം: നേവി ബ്ലൂ
advertisement
8/13
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഐക്യം അനുഭവിക്കാനാകും. നിങ്ങളുടെ ചുറ്റമുള്ള ആളുകളുമായി ഇന്നത്തെ ദിവസം മികച്ച ബന്ധം കെട്ടിപ്പടുക്കാന്‍ കഴിയും. കുടുംബ ജീവിതത്തില്‍ സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. ഇത് നിങ്ങളുടെ വീട്ടിലും സന്തോഷം നിറയ്ക്കും. സാമ്പത്തിക ഇടപാടുകള്‍ ആരുമായി നടത്തുമ്പോഴും ജാഗ്രത പാലിക്കുക. നിങ്ങളുടെ മാനസികാരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ധ്യാനവും യോഗയും നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കും. നിങ്ങളുടെ ഉള്ളിലെ സമാധാനത്തിന്റെ ഉറവിടം കണ്ടെത്തുക. ഇന്ന് നിങ്ങള്‍ക്ക് ആത്മപരിശോധനയുടെയും വളര്‍ച്ചയുടെയും ദിവസമാണ്. നിങ്ങളോട് സത്യസന്ധത പുലര്‍ത്തികൊണ്ട് മുന്നോട്ട് പോകുക. ഭാഗ്യ സംഖ്യ: 3, ഭാഗ്യ നിറം: മജന്ത
advertisement
9/13
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ കൊണ്ടുവരും. നിങ്ങളുടെ ഉള്‍ക്കാഴ്ചയും സ്ഥിരതയും നിങ്ങളെ വെല്ലുവിളികളെ നേരിടാന്‍ സഹായിക്കും. ജോലി സ്ഥലത്ത് നിങ്ങളുടെ ശ്രമങ്ങള്‍ വിലമതിക്കപ്പെടും. നിങ്ങള്‍ ചെയ്യുന്ന ജോലിയിലെ നിലവാരം നിങ്ങള്‍ക്ക് കൂടുതല്‍ അംഗീകാരം നേടിത്തരും. നിങ്ങളുടെ ചിന്തകളും വികാരങ്ങളും മറ്റുള്ളവരുമായി പങ്കിടാന്‍ മടിക്കരുത്. ഇത് നിങ്ങളെ ലാളിത്യമുള്ളവരാക്കും. നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. നിങ്ങള്‍ കുറച്ചുനേരത്തേക്ക് അന്തര്‍മുഖനായിരിക്കാതെ എല്ലാവരോടും മനസ്സ് തുറന്ന് സംസാരിക്കുക. നിങ്ങളുടെ ഇന്നത്തെ ദിവസം പോസിറ്റീവും ഊര്‍ജ്ജസ്വലവുമായിരിക്കും. ഉത്സാഹത്തോടെ തന്നെ പുതിയ അവസരങ്ങളിലേക്ക് നീങ്ങുക. ഭാഗ്യ സംഖ്യ: 6, ഭാഗ്യ നിറം: നീല
advertisement
10/13
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം സാധ്യതകളും അവസരങ്ങളും നിറഞ്ഞതായിരിക്കും. നിങ്ങളുടെ ഊര്‍ജ്ജസ്വലതയും ഉത്സാഹവും ഉപയോഗിച്ച് ഏത് വെല്ലുവിളികളെയും നേരിടാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ നിങ്ങളുടെ പോസിറ്റീവ് മനോഭാവം വിലമതിക്കപ്പെടും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ഊര്‍ജ്ജസ്വലരായിക്കും. നിങ്ങള്‍ക്കായി കുറച്ച് സമയം ചെലവഴിക്കാന്‍ മറക്കരുത്. ധ്യാനവും യോഗയും നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. ഇന്ന് നിങ്ങളുടെ അഭിലാഷങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും പോസിറ്റീവ് മനോഭാവത്തോടെ മുന്നോട്ട് പോകുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: പിങ്ക്
advertisement
11/13
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ പദ്ധതികള്‍ക്ക് പുതിയ ദിശാബോധം നല്‍കാനും അവ യാഥാര്‍ത്ഥ്യമാക്കാനും നിങ്ങള്‍ക്ക് പ്രചോദനം ലഭിക്കും. ഈ സമയം നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം കാണാനാകും. അതിനാല്‍ നിങ്ങളുടെ ശ്രമങ്ങള്‍ തുടരുക. നിങ്ങളുടെ സാമൂഹിക ജീവിതത്തില്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കാണാനാകും. പുതിയ വരുമാന സ്രോതസ്സുകള്‍ ജീവിതത്തില്‍ ഉണ്ടായേക്കാം. എന്നാല്‍, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം തീരുമാനമെടുക്കുക. ഇന്നത്തെ ദിവസം പോസിറ്റീവായി ഉപയോഗപ്പെടുത്തുക. ആത്മസമര്‍പ്പണവും ക്ഷമയും ലക്ഷ്യങ്ങളിലേക്ക് നീങ്ങാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ കഠിനാധ്വാനം നിങ്ങള്‍ക്ക് വിജയം നല്‍കും. ഇന്ന് നിങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ നിറഞ്ഞ ദിവസമായിരിക്കും. ഭാഗ്യ സംഖ്യ: 2, ഭാഗ്യ നിറം: തവിട്ട് നിറം
advertisement
12/13
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് പുതിയ അവസരങ്ങള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. നിങ്ങളുടെ ആശയങ്ങളില്‍ ഇന്നത്തെ ദിവസം പുതുമയുണ്ടാകും. നിങ്ങളുടെ സാമൂഹിക ജീവിതത്തിലും അതിന്റെ പ്രതിഫലനം ഉണ്ടാകും. ഇത് പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് അവസരം നല്‍കും. മാനസിക വിശ്രമത്തിനായി ധ്യാനിക്കുകയോ യോഗ ചെയ്യുകയോ ചെയ്യാന്‍ കുറച്ച് സമയം ചെലവഴിക്കുക. ഇത് നിങ്ങളെ വീണ്ടും ഊര്‍ജ്ജസ്വലരാക്കാന്‍ സഹായിക്കും. പോസിറ്റീവ് ചിന്തയും തുറന്ന മനസ്സും ഉണ്ടെങ്കില്‍ മാത്രമേ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയും. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: ആകാശ നീല
advertisement
13/13
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം പോസിറ്റീവ് മാറ്റങ്ങള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ സ്വപ്‌നങ്ങളിലേക്കും ആഗ്രഹങ്ങളിലേക്കും നീങ്ങാന്‍ നിങ്ങള്‍ക്ക് പുതിയ ദിശ ലഭിക്കും. പ്രത്യേക വ്യക്തിയുമായി ആശയവിനിമയം നടത്താനുള്ള ശരിയായ സമയമാണിത്. സാമൂഹിക ജീവിതത്തില്‍ നിങ്ങള്‍ക്ക് പുതിയ കാഴ്ചപ്പാടുകളും ആശയങ്ങളും നല്‍കുന്ന ചില പുതിയ സുഹൃത്തുക്കളെ നിങ്ങള്‍ കണ്ടെത്താനാകും. സ്വയം അംഗീകരിക്കുന്നതിനുള്ള സമയമാണിത്. നിങ്ങളുടെ വൈകാരിക വശം അംഗീകരിക്കുകയും ജീവിതത്തോട് ഒരു പോസിറ്റീവ് മനോഭാവം പുലര്‍ത്തുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 5, ഭാഗ്യ നിറം: പച്ച
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope May 20| തൊഴില്‍ രംഗത്ത് പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാകും; പുതിയ സുഹൃത്തുക്കളെ ലഭിക്കും: ഇന്നത്തെ രാശിഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories