Horoscope June 25| സാഹചര്യം നോക്കി തീരുമാനങ്ങള് എടുക്കുക; പുതിയ അവസരങ്ങള് വന്നുചേരും: ഇന്നത്തെ രാശിഫലം അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജൂണ് 25-ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/13

ഗ്രഹങ്ങളുടെയും നക്ഷത്ര രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് രാശിഫലം. വിവിധ രാശികളില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് നോക്കാം. മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വ്യക്തി ബന്ധങ്ങളില്‍ മാധുര്യം കാണാനാകും. ഇടവം രാശിക്കാര്‍ക്ക് നിങ്ങളുടെ ബന്ധങ്ങളില്‍ ഇന്നത്തെ ദിവസം വൈകാരികമായ അടുപ്പം വര്‍ദ്ധിപ്പിക്കാനാകും. മിഥുനം രാശിയിൽ ജനിച്ചവർക്ക് ഇന്നത്തെ ദിവസം വ്യക്തിജീവിതത്തില്‍ ബന്ധങ്ങളില്‍ അടുപ്പം നിലനിര്‍ത്താന്‍ ശ്രമിക്കണം. കര്‍ക്കിടകം രാശിയിൽ ജനിച്ചവർക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കും. ചിങ്ങം രാശിയിൽ ജനിച്ചവർക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കാണാനാകും. കന്നി രാശിക്കാര്‍ക്ക് നിങ്ങളുടെ ജീവിതത്തിൽ പുതിയ അവസരങ്ങള്‍ വന്നുചേരും. തുലാം രാശിയിൽ ജനിച്ചവർക്ക് ഇന്നത്തെ ദിവസം വ്യായാമവും സമീകൃതാഹാരവും ഗുണം ചെയ്യും. വൃശ്ചികം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി കാണാനാകും. ധനു രാശിയിൽ ജനിച്ചവർക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധങ്ങള്‍ ശക്തമാകും. മകരം രാശിയിൽ ജനിച്ചവർ ഇന്നത്തെ ദിവസം അല്പം ശ്രദ്ധാലുവായിരിക്കണം. കുംഭം രാശിക്കാരെ സംബന്ധിച്ച് പുതിയ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങൾക്ക് ഇതാണ് പറ്റിയ സമയം. മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിൽ മാനസിക സമാധാനം ലഭിക്കും.
advertisement
2/13
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ രാശിയിൽ ജനിച്ചവർ ഇന്നത്തെ ദിവസം ജോലിസ്ഥലത്ത് പുതിയ പദ്ധതികള്‍ക്കും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതിനും വേണ്ടി തയ്യാറായിരിക്കണം. നിങ്ങളുടെ നേതൃപാടവം അഭിനന്ദിക്കപ്പെടും. നിങ്ങളുടെ വ്യക്തി ബന്ധങ്ങളില്‍ മാധുര്യം കാണാനാകും. ധ്യാനം നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. അപ്രതീക്ഷിതമായി നിങ്ങളുടെ ജീവിതത്തിൽ ചില അവസരങ്ങള്‍ വന്നുചേരും. അതുകൊണ്ട് ശ്രദ്ധയോടെ ഇരിക്കുക. നിങ്ങളുടെ സാഹചര്യവും സൗകര്യവും നോക്കി തീരുമാനങ്ങള്‍ എടുക്കുക. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരിക്കും. ദിവസം മുഴുവനും പോസിറ്റിവിറ്റി നിലനിര്‍ത്തുക. ഭാഗ്യ സംഖ്യ: 8, ഭാഗ്യ നിറം: വെള്ള
advertisement
3/13
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാര്‍ക്ക് ഇന്ന് ഒത്തൊരുമയുടെയും സ്ഥിരതയുടെയും ദിവസമാണ്. വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും നിങ്ങള്‍ സ്ഥിരത നിലനിര്‍ത്തേണ്ടിയിരിക്കുന്നു. ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. നിങ്ങളുടെ വൈകാരിക അടുപ്പം വര്‍ദ്ധിപ്പിക്കാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും. സമ്മര്‍ദ്ദം നേരിടുന്ന ഹചര്യത്തില്‍ നിന്നും പുറത്തുകടക്കാന്‍ റിലാക്സ് ചെയ്യുകയോ ധ്യാനിക്കുകയോ ചെയ്യുക. സമൂഹത്തില്‍ നിങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടും. അതുകൊണ്ട് തെറ്റായ സാമൂഹിക പരിപാടികളില്‍ പങ്കെടുക്കാതിരിക്കുക. ഇന്ന് മൊത്തത്തില്‍ നിങ്ങള്‍ക്ക് നല്ല മാറ്റം ഉണ്ടാകും. ഭാഗ്യ സംഖ്യ: 10, ഭാഗ്യ നിറം: നേവി ബ്ലൂ
advertisement
4/13
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയിൽ ജനിച്ചവർക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിൽ പുതിയ ഊര്‍ജ്ജം അനുഭവപ്പെടും. നിങ്ങളുടെ ആശയങ്ങളും ചിന്തകളും പങ്കുവെക്കാന്‍ നിങ്ങള്‍ക്ക് പ്രോത്സാഹനം ലഭിക്കും. നിങ്ങളുടെ ആശയവിനിമയ ശേഷി മെച്ചപ്പെടും. ഇത് മറ്റുള്ളവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ സാമൂഹിക ജീവിതത്തില്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കും. നിങ്ങള്‍ പുതിയ സാധ്യതകളിലേക്കും പുതിയ ജീവിതത്തിലേക്കും കടക്കും. ഈ സമയം പരമാവധി ഉപയോഗപ്പെടുത്തുക. നിങ്ങളുടെ ബന്ധങ്ങളില്‍ അടുപ്പം വര്‍ദ്ധിപ്പിക്കുക. ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ പുതിയ സാധ്യതകള്‍ തുറക്കപ്പെടും. പോസിറ്റീവായി മുന്നോട്ട് പോകുക. പുതിയ സുഹുത്തുക്കളെ ഉണ്ടാക്കുന്നത് നിങ്ങള്‍ക്ക് ജീവിതത്തിൽ സന്തോഷം നല്‍കും. ഭാഗ്യ സംഖ്യ: 3, ഭാഗ്യ നിറം: മജന്ത
advertisement
5/13
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ പ്രത്യേകത നിറഞ്ഞ ദിവസമാണ്. നിങ്ങളുടെ വൈകാരിക വശങ്ങളില്‍ ശ്രദ്ധിക്കാന്‍ നിങ്ങള്‍ക്ക് ഇന്ന് അവസരം ലഭിക്കും. നിങ്ങളുടെ അടുത്ത ബന്ധുക്കളുമായി നിങ്ങള്‍ക്ക് അടുപ്പം വര്‍ദ്ധിക്കും. ഇത് നിങ്ങള്‍ക്കിടയിലുള്ള അടുപ്പം ആഴത്തിലുള്ളതാക്കും. പോസിറ്റിവിറ്റി നിങ്ങള്‍ക്ക് ചുറ്റും നിറയും. പോസിറ്റീവ് ചിന്തകളോടെ മുന്നോട്ട് നീങ്ങുക. വ്യക്തിപരമായ പുരോഗതിക്കായി പുതിയ കാര്യങ്ങള്‍ പഠിക്കുക. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. പോസിറ്റീവ് കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. ഭാഗ്യ സംഖ്യ: 6, ഭാഗ്യ നിറം: നീല
advertisement
6/13
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ ഇഊര്‍ജ്ജവും ആത്മവിശ്വാസവും അനുഭവപ്പെടും. ഏത് ദിശയിലേക്ക് നിങ്ങള്‍ പോകാന്‍ തീരുമാനിച്ചാലും നിങ്ങള്‍ക്ക് വിജയം ഉറപ്പാണ്. നിങ്ങളുടെ കഴിവുകളെ ആളുകള്‍ പ്രശംസിക്കും. നിങ്ങള്‍ ഒരു പ്രത്യേക പ്രോജക്ടില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ന് അതിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുക. ഫലം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ വാതിലുകള്‍ തുറന്നിടുക. ജീവിതത്തിൽ സ്വീകരിക്കുന്ന ചെറിയ മാറ്റങ്ങള്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ ഉള്ളിലെ ശക്തി തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുക. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: പിങ്ക്
advertisement
7/13
വിര്‍ഗോ (Virgo (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാരെ സംബന്ധിച്ച് ഇന്ന് നിങ്ങള്‍ക്ക് വളരെ പോസിറ്റീവ് ആയിട്ടുള്ള ഒരു ദിവസമായിരിക്കും. നിങ്ങളുടെ ആരോഗ്യവും മാനസിക നിലയും മെച്ചപ്പെടും. ഇന്ന് നിങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജത്തോടെ ദിവസം തുടങ്ങാനാകും. ജോലിക്കാര്യത്തില്‍ നിങ്ങളുടെ സമര്‍പ്പണ ബോധം പ്രശംസിക്കപ്പെടും. ഒരു വലിയ പദ്ധതിയില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിനുള്ള ഫലം ലഭിക്കും. നിങ്ങള്‍ക്കായി കുറച്ച് സമയം ചെലവഴിക്കുക. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക. ഇന്ന് നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ക്ഷമയോടെ മനസ്സിലാക്കി മുന്നോട്ട് പോകുക. സന്തോഷകരമായ ജീവിതം ആസ്വദിക്കാനാകും. ഭാഗ്യ സംഖ്യ: 2, ഭാഗ്യ നിറം: തവിട്ട് നിറം
advertisement
8/13
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാര്‍ക്ക് ജിവിതത്തില്‍ ഇന്ന് സ്ഥിരത കാണാനാകും. നിങ്ങളുടെ ആശയവിനിമയശേഷിയില്‍ പുരോഗതിയുണ്ടാകും. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ ആസ്വദിക്കും. പഴയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. വ്യായാമവും സമീകൃതാഹാരവും നിങ്ങള്‍ക്ക് ഗുണം ചെയ്യും. യോഗയും ധ്യാനവും മാനസികാരോഗ്യത്തിന് സഹായിക്കും. പോസിറ്റീവായി ചിന്തിച്ച് അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക. ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോകുക. നിങ്ങളുടെ പദ്ധതികള്‍ അനുസരിച്ച് കാര്യങ്ങള്‍ നടക്കും. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: ആകാശ നീല
advertisement
9/13
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ജോലി സ്ഥലത്ത് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ജോലിയില്‍ ഗുണം ചെയ്യും. സാമ്പത്തിക കാര്യങ്ങളിലും പുരോഗതി കൈവരിക്കാനാകും. ചെലവുകള്‍ നിയന്ത്രിക്കുകയും ഭാവിയിലേക്കായി സമ്പാദിക്കുകയും ചെയ്യുക. പോലിസിറ്റിവിറ്റി നിലനിര്‍ത്തുക. ക്ഷമയോടെ മുന്നോട്ട് നീങ്ങുക. നിങ്ങള്‍ക്ക് വിജയിക്കാനാകും. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പോസിറ്റീവായി മുന്നോട്ട് നീങ്ങുക. ഭാഗ്യ സംഖ്യ: 15, ഭാഗ്യ നിറം: പച്ച
advertisement
10/13
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്കും പുതിയ സാധ്യതകള്‍ ലഭിക്കും. നിങ്ങളുടെ സര്‍ഗ്ഗാത്മകതയും കഴിവും നിങ്ങള്‍ക്ക് അനുഭവിക്കാനാകും. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ഊര്‍ജ്ജം ശരിയായ ദിശയിലേക്ക് ഉപയോഗിക്കുക. യോഗയും ധ്യാനവും മാനസിക സമാധാനം നല്‍കും. വികാരങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പോസിറ്റീവ് മനോഭാവം നിലനിര്‍ത്തുക. ഇത് നിങ്ങളുടെ ബന്ധം ശക്തമാക്കും. ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകുക. ഭാഗ്യ സംഖ്യ: 7, ഭാഗ്യ നിറം: മഞ്ഞ
advertisement
11/13
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ധാരാളം പോസിറ്റീവ് അവസരങ്ങള്‍ ലഭിക്കും. ജോലി സ്ഥലത്ത് പുതിയ ആവേശവും സഹകരണവും കാണാനാകും. നിങ്ങളുടെ ആശയങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കുക. ഇത് നിങ്ങളുടെ സഹപ്രവര്‍ത്തകരെ ഇംപ്രസ് ചെയ്യും. കുടുംബ ജീവിതത്തിലും ഒത്തൊരുമയും സമാധാനവും കാണാനാകും. നിങ്ങളുടെ വികാരം ആരോടെങ്കിലും പ്രകടിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് ഇത് അനുകൂല സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കണം. യോഗയും ധ്യാനവും മാനസിക സമ്മര്‍ദ്ദം കുറയ്ക്കും. പോസിറ്റീവ് മനോഭാവം നിലനിര്‍ത്തി ലക്ഷ്യങ്ങളിലേക്ക് നീങ്ങുക. ഭാഗ്യ സംഖ്യ: 1, ഭാഗ്യ നിറം: മെറൂണ്‍
advertisement
12/13
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജവും ആവേശവും ലഭിക്കും. നിങ്ങള്‍ സാമൂഹിക കാര്യങ്ങളില്‍ സജീവമായി ഇടപെടുകയും പുതിയ ആളുകളുമായി ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്യും. നിങ്ങളുടെ സര്‍ഗ്ഗാത്മകത ഉച്ചസ്ഥായിയിലായിരിക്കും. പുതിയ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ ഇതാണ് ശരിയായ സമയം. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. വ്യായാമവും ധ്യാനവും നിങ്ങള്‍ക്ക് ഊര്‍ജ്ജം പകരും. നിങ്ങളുടെ മനസ്സ് പറയുന്നത് കേള്‍ക്കുക. നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ഇന്ന് സുപ്രധാന തീരുമാനമെടുക്കാന്‍ കഴിയും. പോസിറ്റീവായി മുന്നോട്ട് പോകുക. ഭാഗ്യ സംഖ്യ: 12, ഭാഗ്യ നിറം: ചുവപ്പ്
advertisement
13/13
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ആത്മീയവും മാനസികവുമായ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ തോന്നലുകള്‍ തീവ്രമായിരിക്കും. ഇത് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങളെ സഹായിക്കും. എന്തെങ്കിലും പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ ബുദ്ധിപൂര്‍വ്വം ശ്രമിക്കുക. വ്യക്തിബന്ധങ്ങളില്‍ ആശയവിനിമയം വളരെ പ്രധാനമാണ്. പ്രിയപ്പെട്ടവരോട് മനസ്സ് തുറന്ന് സംസാരിക്കുക. ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കുറച്ച് സമാധാനവും ധ്യാനവും നിങ്ങളുടെ ഊര്‍ജ്ജത്തെ ശരിയായ ദിശയിലേക്ക് നയിക്കും. യോഗയും ധ്യാനവും നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. പോസിറ്റീവ് ചിന്തകളോടെ ദിവസം ചെലവഴിക്കുക. നെഗറ്റീവ് ചിന്തകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക. ഭാഗ്യ സംഖ്യ: 4, ഭാഗ്യ നിറം: ഓറഞ്ച്
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope June 25| സാഹചര്യം നോക്കി തീരുമാനങ്ങള് എടുക്കുക; പുതിയ അവസരങ്ങള് വന്നുചേരും: ഇന്നത്തെ രാശിഫലം അറിയാം