Daily Horoscope June 28| ജോലിസ്ഥലത്ത് ഇന്നത്തെ ദിവസം മാറ്റങ്ങള് കാണാനാകും; തീരുമാനങ്ങളില് സ്ഥിരത പുലര്ത്തുക: ഇന്നത്തെ രാശിഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജൂണ് 28-ലെ രാശിഫലം അറിയാം
advertisement
1/13

രാശിഫലം അനുസരിച്ച് ഇന്ന് നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കുമെന്ന് നോക്കാം. മേടം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം ചില വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറായിരിക്കണം. ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഒരു പുതിയ പദ്ധതിയില്‍ ചേരാന്‍ ഇത് നല്ല സമയമാണ്. മിഥുനം രാശിയില്‍ ജനിച്ചവര്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. കര്‍ക്കിടകം രാശിയില്‍ ജനിച്ചയാളുകള്‍ ഇന്നത്തെ ദിവസം പുതിയ പദ്ധതിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. ചിങ്ങം രാശിക്കാര്‍ക്ക് നിങ്ങളുടെ ബന്ധങ്ങളില്‍ ഒരു ഉന്മേഷം കാണാനാകും. കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ചില പുതിയ ഉപദേശങ്ങള്‍ ലഭിക്കും. തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം പുതിയ അവസരങ്ങളും ആശയങ്ങളും നിറഞ്ഞതായിരിക്കും. വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ ജീവിതത്തിലെ വെല്ലുവിളികള്‍ ആക്ടീവായി നേരിടണം. ധനു രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് ഇന്നത്തെ ദിവസം മാറ്റങ്ങള്‍ കാണാനാകും. മകരം രാശിക്കാര്‍ക്ക് ജോലിയില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന് അഭിനന്ദനം ലഭിക്കും. കുംഭം രാശിയില്‍ ജനിച്ചയാളുകളെ സംബന്ധിച്ച് ഇന്ന് സാധ്യതകള്‍ നിറഞ്ഞ ദിവസമായിരിക്കും. മീനം രാശിക്കാരുടെ വൈകാരിക ശക്തി അതിന്റെ ഉച്ചസ്ഥായിലായിരിക്കും.
advertisement
2/13
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ പ്രോത്സാഹനം നിറഞ്ഞ ദിവസമായിരിക്കും. നിങ്ങള്‍ക്ക് ഇന്ന് മുഴുവനും ആത്മവിശ്വാസം അനുഭവപ്പെടും. ഏതുതരം വെല്ലുവിളികളെയും നേരിടാനും നിങ്ങള്‍ സജ്ജരായിരിക്കും. നിങ്ങളുടെ ഊര്‍ജ്ജവും നിങ്ങളുടെ ലക്ഷ്യബോധവും നിങ്ങളുടെ തൊഴിലില്‍ വിജയത്തിലേക്ക് നയിക്കും. പ്രൊഫഷണല്‍ രംഗത്ത് ആണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ആശയങ്ങളും പദ്ധതികളും മുന്നോട്ടുവെക്കുക. യോഗയും ധ്യാനവും നിങ്ങളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തും. ഇത് നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കും. നിങ്ങളുടെ തീരുമാനങ്ങളില്‍ സ്ഥിരത പുലര്‍ത്തുക. ഇത് നിങ്ങളെ വൈകാരികമായി ശക്തരാക്കും. വിശ്വാസം കാത്തുസൂക്ഷിക്കുകയും പോസിറ്റീവായി മുന്നോട്ടുപോകുകയും ചെയ്യുക. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ ലഭിക്കും. ഭാഗ്യ നമ്പര്‍: 5 ഭാഗ്യ നിറം: കറുപ്പ്
advertisement
3/13
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നിറഞ്ഞതായിരിക്കുമെന്നാണ് നിങ്ങളുടെ രാശിഫലം പറയുന്നത്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും ഫലം നിങ്ങള്‍ക്ക് ഇന്ന് ലഭിക്കും. നിങ്ങളുടെ അര്‍പ്പണ ബോധവും സത്യസന്ധതയും പ്രശംസിക്കപ്പെടും. ജോലിസ്ഥലത്ത് ഇത് നിങ്ങളെ പുരോഗതിയിലേക്ക് നയിക്കും. സഹപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുമ്പോള്‍ ശ്രദ്ധാലുവായിരിക്കുക. ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കുക. ജോലിയില്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കും. സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. പുതിയ ഒരു പ്രോജക്ടില്‍ ചേരുന്നത് പരിഗണിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കും. നിങ്ങളുടെ പോസിറ്റീവ് മനോഭാവത്തിനും കഠിനാധ്വാനത്തിനും ഫലം ലഭിക്കും. മുന്നോട്ടു പോകുക. ലക്ഷ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. ഭാഗ്യ നമ്പര്‍: 11 ഭാഗ്യ നിറം: പച്ച
advertisement
4/13
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചയാളുകളെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പോസിറ്റീവ് ആയിരിക്കും. നിങ്ങളുടെ ചിന്തകളില്‍ വ്യക്തതയും ഊര്‍ജ്ജവും അനുഭവപ്പെടും. ഇത് നിങ്ങളെ ജോലികള്‍ എളുപ്പത്തില്‍ ചെയ്യാന്‍ സഹായിക്കും. നിങ്ങളുടെ ചിന്തകളെ മനസ്സിലാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് ലഭിക്കുമെന്നും നിങ്ങളുടെ രാശിഫലം പറയുന്നു. ബിസിനസ് കാര്യത്തില്‍ പുതിയ അവസരങ്ങള്‍ നിങ്ങളുടെ വാതിലില്‍ മുട്ടും. നിങ്ങള്‍ നിക്ഷേപത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കില്‍ അതിന് അനുകൂലമായ സമയമാണിത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധകേന്ദ്രീകരിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഇന്നത്തെ ദിവസം മൊത്തത്തില്‍ നിങ്ങള്‍ക്ക് പോസിറ്റീവ് പുരോഗതിക്കും പുതിയ അവസരങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. നിങ്ങളുടെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി നിലകൊള്ളുക. മറ്റുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മടി കാണിക്കരുത്. ഭാഗ്യ നമ്പര്‍: 7 ഭാഗ്യ നിറം: മഞ്ഞ
advertisement
5/13
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വൈകാരികമായി നിങ്ങള്‍ക്ക് വളരെയധികം പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ കുടുംബാംഗങ്ങളുമായും പ്രിയപ്പെട്ടവരുമായും സമയം ചെലവഴിക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് പ്രചോദനം ലഭിക്കുമെന്ന് നിങ്ങളുടെ ഇന്നത്തെ രാശിഫലം പറയുന്നു. ബന്ധങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയും ഒത്തൊരുമയും വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ സമയമാണിത്. നിങ്ങള്‍ സമ്മര്‍ദ്ദമില്ലാതെയിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ താല്‍പ്പര്യങ്ങളും ഹോബികളും വീണ്ടും പൊടിതട്ടിയെടുക്കുക. നിങ്ങള്‍ പുതിയ പ്രോജക്ടില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും സര്‍ഗ്ഗാത്മകത പുറത്തുകൊണ്ടുവരികയും ചെയ്യുക. ഇന്നത്തെ ദിവസം മൊത്തത്തില്‍ നിങ്ങള്‍ക്ക് പോസിറ്റീവും പുതിയ അവസരങ്ങള്‍ നിറഞ്ഞതുമായിരിക്കും. ഭാഗ്യ നമ്പര്‍: 1 ഭാഗ്യ നിറം: മെറൂണ്‍
advertisement
6/13
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ തിളക്കമാര്‍ന്ന ഒരു ദിവസമായിരിക്കും. നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസവും ആവേശവും തോന്നുമെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ ഇത് ആകര്‍ഷിക്കും. നിങ്ങളുടെ ആശയങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കുന്നതിനുള്ള ഒരു അവസരം നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ലഭിക്കും. അതുകൊണ്ട് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. സാമ്പത്തികമായി നോക്കിയാലും നിങ്ങള്‍ക്ക് ഇന്ന് വളരെ പോസിറ്റീവ് ആയിട്ടുള്ള ഒരു ദിവസമായിരിക്കും. എന്നാല്‍ നിങ്ങളുടെ ചെലവ് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ബന്ധങ്ങളിലും സന്തോഷം കാണാനാകും. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്കിടയിലുള്ള അടുപ്പം വര്‍ദ്ധിപ്പിക്കും. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. വ്യായാമവും സമീകൃതാഹാരവും ഗുണം ചെയ്യും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പോസിറ്റീവും അവസരങ്ങള്‍ നിറഞ്ഞതുമായിരിക്കും. ഭാഗ്യ നമ്പര്‍: 12 ഭാഗ്യ നിറം: ചുവപ്പ്
advertisement
7/13
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പ്രത്യേക അവസരങ്ങള്‍ നിറഞ്ഞതായിരിക്കുമെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിനും നിങ്ങളുടെ സമര്‍പ്പണ ബോധത്തിനും പ്രതിഫലം ലഭിക്കും. നിങ്ങള്‍ ചെയ്യുന്നത് എന്ത് തന്നെയായാലും പ്രതിഫലം ഉറപ്പാണ്. വിജയത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്. വ്യക്തി ജീവിതവും പ്രൊഫഷണല്‍ ജീവിതവും തമ്മില്‍ സന്തുലിതമാക്കാന്‍ ശ്രമിക്കുക. തിരിക്കില്‍ നിന്ന് ചെറിയൊരു ബ്രേക്ക് എടുക്കുക. ഇത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധയോടെ നീങ്ങുക. നിങ്ങള്‍ക്ക് ഈ ദിവസം ചില സാമ്പത്തിക ഉപദേശങ്ങള്‍ ലഭിച്ചേക്കും. എന്നാല്‍ ഇതില്‍ ചിന്തിച്ച് മാത്രം തീരുമാനം എടുക്കുന്നതാണ് നല്ലത്. ഇന്നത്തെ ദിവസം പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക. ആത്മവിശ്വാസത്തോടെയും പോസിറ്റീവ് ചിന്തയോടെയും മുന്നോട്ട് നീങ്ങുക. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. മനസ്സില്‍ ആവേശം നിറയ്ക്കുക. ഭാഗ്യ നമ്പര്‍: 4 ഭാഗ്യ നിറം: ഓറഞ്ച്
advertisement
8/13
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ പുതിയ അവസരങ്ങളും ആശയങ്ങളും നിറഞ്ഞതായിരിക്കുമെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. നിങ്ങളുടെ സാമൂഹിക ജീവിതത്തില്‍ പുരോഗതി കാണാനാകും. നിങ്ങള്‍ക്ക് പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാനും നിങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ വിശാലമാക്കാനും അവസരം ലഭിക്കും. സാമ്പത്തികമായി നിങ്ങളുടെ പദ്ധതികള്‍ പോസിറ്റീവ് ഫലം നല്‍കും. നിങ്ങള്‍ക്ക് എന്തെങ്കിലും നിക്ഷേപം നടത്തണമെങ്കില്‍ ചിന്തിച്ച് മാത്രം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. നിങ്ങള്‍ക്ക് ചുറ്റമുള്ള പോസിറ്റീവ് ഊര്‍ജ്ജം അനുഭവിക്കുക. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് പോസിറ്റീവായി മുന്നേറുക. ഭാഗ്യ നമ്പര്‍: 8 ഭാഗ്യ നിറം: വെള്ള
advertisement
9/13
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മാറ്റത്തിന്റെ ദിവസമാണെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. ഇത് നിങ്ങള്‍ക്ക് സ്വയം വിലയിരുത്താനുള്ള സമയമാണ്. നിങ്ങള്‍ നിങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കും. നിങ്ങളുടെ വികാരങ്ങളെ ബന്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ ചിന്തകള്‍ നിങ്ങള്‍ വ്യക്തമാക്കുകയും ആഗ്രഹങ്ങള്‍ തിരിച്ചറിയുകയും വേണം. നിങ്ങളുടെ ബന്ധത്തില്‍ മൂന്നാം കണ്ണ് തുറന്ന് കാര്യങ്ങള്‍ കാണണം. നിങ്ങളുടെ വികാരങ്ങള്‍ സാധാരണമായിരിക്കും. നിങ്ങളുടെ മനസ്സ് പറയുന്നത് കേള്‍ക്കുകയും ആവശ്യമെങ്കില്‍ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുക. നിങ്ങളുടെ ഉള്‍ക്കാഴ്ച്ചയും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും നിങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കും. പോസിറ്റീവായി തുടങ്ങുക. വെല്ലുവിളികളെ ഊര്‍ജ്ജസ്വലമായി നേരിടുക. ഭാഗ്യ നമ്പര്‍: 10 ഭാഗ്യ നിറം: നേവി ബ്ലൂ
advertisement
10/13
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ പ്രത്യേകത നിറഞ്ഞതായിരിക്കുമെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. നിങ്ങളുടെ ജീവിതത്തില്‍ പുതിയൊരു ഊര്‍ജ്ജത്തിന്റെ ഒഴുക്ക് അനുഭവപ്പെടും. ഇത് നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ടുപോകാന്‍ സഹായിക്കും. നിങ്ങളുടെ ചിന്തകളിലും വ്യക്തത കാണാനാകും. നിങ്ങള്‍ എന്ത് പദ്ധതിയിട്ടാലും അത് വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ജോലിയിലും നിങ്ങള്‍ക്ക് പോസിറ്റീവ് മാറ്റങ്ങള്‍ കാണാനാകും. യോഗയും ധ്യാനവും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇന്നത്തെ ദിവസം മൊത്തത്തില്‍ നിങ്ങള്‍ക്ക് പുതുമ നിറഞ്ഞതായിരിക്കും. നിങ്ങളുടെ ഊര്‍ജ്ജം ശരിയായ ദിശയിലേക്ക് ഉപയോഗിക്കുക. ജാഗ്രതയോടെ ഇരിക്കുക. ഭാഗ്യ നമ്പര്‍: 3 ഭാഗ്യ നിറം: മജന്ത
advertisement
11/13
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി നിറഞ്ഞതായിരിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും. ഇത് നിങ്ങളെ പ്രോജക്ടിലെ പുരോഗതിക്ക് സഹായിക്കും. നിങ്ങളുടെ കഠിനാധ്വാനവും സമര്‍പ്പണ ബോധവും പ്രശംസിക്കപ്പെടും. നിങ്ങളുടെ കഴിവുകള്‍ തുറന്നു പ്രകടിപ്പിക്കാനാകും. ആരോഗ്യ കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വ്യായാമവും സമീകൃതഹാരവും നിങ്ങള്‍ക്ക് ഗുണം ചെയ്യും. മാനസിക ആരോഗ്യത്തിന് മുന്‍ഗണന നല്‍കുക. മൊത്തത്തില്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അവസരങ്ങള്‍ നിറഞ്ഞതായിരിക്കുമെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. ഭാഗ്യ നമ്പര്‍: 6 ഭാഗ്യ നിറം: നീല
advertisement
12/13
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നിങ്ങളുടെ ചിന്തകള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ കഴിയും. നിങ്ങളുടെ സാമൂഹിക ഇടപ്പെടലുകളിലും പുരോഗതി കാണാനാകുമെന്ന് രാശിഫലം പറയുന്നു. എന്നാല്‍ ചില വ്യക്തിപരമായ വെല്ലുവിളികളും ഇന്നത്തെ ദിവസം ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. ബന്ധങ്ങളില്‍ ആശയവിനിമയം നിലനിര്‍ത്തുക. നിങ്ങളുടെ ഉള്ളില്‍ നിന്ന് പറയുന്നത് കേള്‍ക്കുക. നിങ്ങളുടെ തോന്നലുകള്‍ ശക്തമായിരിക്കും. അതുകൊണ്ട് തോന്നലുകള്‍ വിശ്വസിക്കുക. നിങ്ങള്‍ക്ക് മുന്നോട്ടുപോകാനുള്ള അവസരമാണിത്. പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക. ഭാഗ്യ നമ്പര്‍: 11 ഭാഗ്യ നിറം: പിങ്ക്
advertisement
13/13
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്ന് നിങ്ങള്‍ക്ക് മനോഹരമായ ദിവസമായിരിക്കും. നിങ്ങളുടെ വികാരങ്ങളും തോന്നലുകളും ശക്തമായിരിക്കും. ഇത് തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങളെ സഹായിക്കും. സാമ്പത്തികമായി നോക്കുമ്പോള്‍ ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുക. ബജറ്റ് നോക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യും. ഇന്ന് നിങ്ങള്‍ക്ക് മൊത്തത്തില്‍ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ളതാണ്. പോസിറ്റീവ് മനോഭാവം നിലിനര്‍ത്തുക. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ആസ്വദിക്കുക. ഭാഗ്യ നമ്പര്‍: 2 ഭാഗ്യ നിറം: തവിട്ട് നിറം
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Daily Horoscope June 28| ജോലിസ്ഥലത്ത് ഇന്നത്തെ ദിവസം മാറ്റങ്ങള് കാണാനാകും; തീരുമാനങ്ങളില് സ്ഥിരത പുലര്ത്തുക: ഇന്നത്തെ രാശിഫലം അറിയാം