Horoscope October 21 | ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം ; വെല്ലുവിളികൾ നേരിടും : ഇന്നത്തെ രാശിഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഒക്ടോബർ 21-ലെ രാശിഫലം അറിയാം
advertisement
1/13

മേടം രാശിക്കാർക്ക് ബന്ധങ്ങളിൽ പോസിറ്റിവിറ്റി, ഐക്യം, ആത്മവിശ്വാസം എന്നിവ കാണാനാകും. ഇടവം രാശിക്കാർക്ക് വൈകാരിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും സ്ഥിരത കൈവരിക്കാനും സാധിക്കും. മിഥുനം രാശിക്കാർ ഇന്നത്തെ ദിവസം വെല്ലുവിളികളും നിരാശയും നേരിട്ടേക്കും. എന്നാൽ നിങ്ങൾക്ക് ക്ഷമയോടെ അതെല്ലാം മറികടക്കാനാകും. കർക്കിടകം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും തെറ്റിദ്ധാരണകളും അനുഭവപ്പെടും. ചിങ്ങം രാശിക്കാർക്ക് സന്തോഷവും പുതിയ ഊർജ്ജവും കാണാനാകും. കന്നി രാശിയിൽ ജനിച്ചവർക്ക് പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനും ബന്ധങ്ങൾ ആസ്വദിക്കാനും കഴിയും. തുലാം രാശിക്കാർക്ക് ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ക്ഷമയിലൂടെ ഐക്യം കൈവരിക്കാൻ നിങ്ങൾക്ക് കഴിയും. വൃശ്ചികം രാശിക്കാർക്ക് പോസിറ്റീവ് ബന്ധങ്ങൾ ആസ്വദിക്കാനാകും. ധനു രകാശിക്കാർക്ക് തടസങ്ങൾ നേരിടുമെങ്കിലും ശാന്തമായ ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ കഴിയും. മകരം രാശിക്കാർക്ക് പോസിറ്റിവിറ്റിയും പ്രിയപ്പെട്ടവരിൽ നിന്നുള്ള പിന്തുണയും ഉണ്ടാകും. കുംഭം രാശിക്കാർക്ക് ബന്ധങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ നേരിട്ടേക്കും. മീനം രാശിക്കാർക്ക് സമ്മർദ്ദം, ആത്മവിശ്വാസക്കുറവ്, ആശയവിനിമയത്തിന്റെ അഭാവം എന്നിവ നേരിടും. എന്നാൽ സമാധാനം പുനഃസ്ഥാപിക്കാൻ ക്ഷമയും തുറന്ന മനസ്സും ആവശ്യമാണ്. മൊത്തത്തിൽ ഇന്നത്തെ ദിവസം വെല്ലുവിളി നിറഞ്ഞതും വൈകാരിക ബന്ധങ്ങൾ ശക്തിപ്പെടുത്താനുമുള്ളതാണ്. ആശയവിനിമയത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനും സമാധാനം കണ്ടെത്താനും സാധിക്കും.
advertisement
2/13
ഏരീസ് (Aries മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. നിങ്ങളുടെ ഊർജ്ജവും ആത്മവിശ്വാസവും വർദ്ധിക്കും. നിങ്ങളുടെ വികാരങ്ങൾ പൂർണ്ണമായി പ്രകടിപ്പിക്കാനാകും. ബന്ധങ്ങളിൽ പുതുമ അനുഭവപ്പെടും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ചിന്തകൾ പങ്കിടാൻ അവസരം ലഭിക്കും. ഇത് ഐക്യവും മനസ്സിലാക്കലും വർദ്ധിപ്പിക്കും. ഈ ദിവസം നിങ്ങളുടെ ചുറ്റമുള്ള ആളുകളെ സന്തോഷിപ്പിക്കാനും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കാനും അവസരം ലഭിക്കും. പഴയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് നല്ല സമയമാണ്. നിങ്ങളുടെ കുടുംബ ബന്ധങ്ങൾ ശക്തിപ്പെടും. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മ നിങ്ങൾക്ക് സമാധാനവും സന്തോഷവും നൽകും. ഭാഗ്യ സംഖ്യ : 1 ഭാഗ്യ നിറം : മെറൂൺ
advertisement
3/13
ടോറസ് (Taurus ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ഒരു മികച്ച ദിവസമായിരിക്കും. നിങ്ങളുടെ ഊർജ്ജം ചുറ്റുമുള്ള അന്തരീക്ഷത്തിലേക്ക് വ്യാപിക്കും. കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് സന്തോഷം നൽകും. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കുന്നതിലൂടെ നിങ്ങളുടെ ബന്ധം ശക്തമാകും. പോസിറ്റിവിറ്റി നിങ്ങളുടെ സൗഹൃദങ്ങളിലും കാണും. ഇത് നിങ്ങളുടെ വികാരങ്ങൾക്ക് പുതുമ നൽകും. പരസ്പര സ്നേഹ ബന്ധങ്ങൾ കെട്ടിപ്പടുക്കാനുള്ള സമയമാണിത്. നിങ്ങളുടെ സഹാനുഭൂതിയും ഐക്യവും മറ്റുള്ളവരെ ആകർഷിക്കും. ഭാഗ്യ സംഖ്യ : 12 ഭാഗ്യ നിറം : ചുവപ്പ്
advertisement
4/13
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ഒരു വെല്ലുവിളി നിറഞ്ഞതായിരിക്കു. നിങ്ങൾക്ക് ചുറ്റും ഇന്ന് വിചിത്രമായ വികാരങ്ങൾ അനുഭവപ്പെട്ടേക്കാം. ഈ സമയം നിങ്ങൾക്ക് ക്ഷമ ആവശ്യമാണ്. ഓരോ വെല്ലുവിളിയും ഒരു അവസരം നൽകും. നിങ്ങളുടെ ചിന്തകൾ വ്യക്തമാക്കുകയും കഴിയുന്നത്ര പോസിറ്റിവിറ്റി പ്രചരിപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ സാമൂഹികവും വ്യക്തിപരവുമായബന്ധങ്ങളിൽ നിരാശ ഉണ്ടാകാം. നിങ്ങൾക്ക് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചേക്കില്ല. എന്നാൽ സാഹചര്യം വിവേകത്തോടെ കൈകാര്യം ചെയ്യുന്നതിലൂടെ നിരവധി കാര്യങ്ങൾ നിങ്ങൾക്ക് പരിഹരിക്കാനാകും. ക്ഷമയോടെ മുന്നോട്ടുപോകുക. നിങ്ങൾക്ക് ചുറ്റിലും പോസിറ്റിവിറ്റി നിറയ്ക്കുക. ഭാഗ്യ സംഖ്യ : 4 ഭാഗ്യ നിറം : ഓറഞ്ച്
advertisement
5/13
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കർക്കിടകം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം അല്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. നിങ്ങൾ മാനസിക സമ്മർദ്ദവും അസ്വസ്ഥതയും നേരിട്ടേക്കും. നിങ്ങളുടെ ചുറ്റുമുള്ള ആളുകൾ നിങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടേക്കാം. ഇത് നിങ്ങളെ നിരാശപ്പെടുത്തും. നിങ്ങളുടെ ബന്ധങ്ങളിൽ ജാഗ്രത പാലിക്കുക. ചെറിയ കാര്യങ്ങൾ വലിയ തർക്കങ്ങൾക്ക് കാരണമായേക്കാം. അതിനാൽ പ്രിയപ്പെട്ടവരുമായി സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കുക. നിങ്ങളുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടും. ചിലപ്പോൾ നിശബ്ദത പാലിക്കുന്നതാണ് നല്ലത്. നിങ്ങളുടെ വൈകാരിക സംഘർഷങ്ങളെ സ്വയം മറികടക്കേണ്ടി വരും. ഭാഗ്യ സംഖ്യ : 8 ഭാഗ്യ നിറം : വെള്ള
advertisement
6/13
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ സന്തോഷകരവും പോസിറ്റീവും ആയിരിക്കും. ഇന്ന് നിങ്ങളുടെ സാമൂഹിക ബന്ധങ്ങളിൽ നിങ്ങൾക്ക് കൂടുതൽ കരുത്ത് അനുഭവപ്പെടും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് സന്തോഷം നൽകും. നിങ്ങൾക്ക് ചുറ്റുമുള്ളവരുമായുള്ള ബന്ധത്തിന് പുതിയ ഊർജ്ജം ലഭിക്കും. ഇത് നിങ്ങളുടെ വൈകാരികാവസ്ഥയെ കൂടുതൽ മികച്ചതാക്കും. നിങ്ങളുടെ ഉന്മേഷം എല്ലാവരെയും ആകർഷിക്കും. നിങ്ങളുടെ ബന്ധങ്ങൾ ശക്തമാക്കാനുള്ള സമയമാണിത്. നിങ്ങളുടെ ആശയങ്ങൾ പങ്കിടാനാകും. ഇത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കും. ഭാഗ്യ സംഖ്യ : 10 ഭാഗ്യ നിറം : നേവി ബ്ലൂ
advertisement
7/13
വിർഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കന്നി രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ സന്തോഷം നിറഞ്ഞതായിരിക്കും. നിങ്ങളുടെ ചിന്തകളിൽ വ്യക്തതയുണ്ടാകും. ഇത് നിങ്ങളുടെ മുഴുവൻ ജീവിതത്തിലും പോസിറ്റിവിറ്റി പരത്തും. നിങ്ങളുടെ ചിന്തകൾ അനായാസം പ്രകടിപ്പിക്കാൻ നിങ്ങൾക്ക് പ്രചോദനം ലഭിക്കും. ഇത് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ബന്ധങ്ങൾ കൂടുതൽ മധുരമുള്ളതായി തീരും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. നിങ്ങളുടെ വൈകാരിക ബന്ധങ്ങൾ ശക്തിപ്പെടുത്താനാകും. ഭാഗ്യ സംഖ്യ : 3 ഭാഗ്യ നിറം : മജന്ത
advertisement
8/13
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തുലാം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ ബന്ധങ്ങളിൽ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. വികാരങ്ങൾ മനസ്സിലാക്കാനും ബന്ധങ്ങൾ സ്ഥാപിക്കാനുമുള്ള സമയമാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വികാരങ്ങൾ പൂർണ്ണമായി മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല. ആർദ്രതയും സന്തുലിതാവസ്ഥയും തേടുന്നത് പ്രധാനമാണ്. ബന്ധത്തിലെ അസ്വസ്ഥതകൾ വർദ്ധിക്കാതിരിക്കാൻ നിങ്ങളുടെ ചിന്തകൾ അല്പം നിയന്ത്രിക്കേണ്ടി വരും. ബന്ധങ്ങളിൽ ക്ഷമ നിലനിർത്തുക. കാരണം സാഹചര്യം മെച്ചപ്പെടും. നിങ്ങൾ ഇതിനായി പരിശ്രമിക്കേണ്ടി വരും. ഭാഗ്യ സംഖ്യ : 6 ഭാഗ്യ നിറം : നീല
advertisement
9/13
സ്കോർപിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചികം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ നല്ല സമയമാണ്. ഇത് നിങ്ങളുടെ മാനസികാവസ്ഥയും ബന്ധങ്ങളും ശക്തിപ്പെടുത്താൻ സഹായിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഇന്ന് സമയം ചെലവഴിക്കുന്നത് നിങ്ങൾ ആസ്വദിക്കും. നിങ്ങളുടെ ഇന്ദ്രിയ സംവേദനക്ഷമത വർദ്ധിക്കും. ഇത് മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ നിങ്ങളെ പ്രാപ്തമാക്കും. നിങ്ങളുടെ മനസ്സ് അറിയാനുള്ള സമയം കൂടിയാണിത്. അത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തുക. നിങ്ങളുടെ അടുത്ത ആളുകളോട് തുറന്നു സംസാരിക്കുക. ഇന്ന് വികാരങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടും. ഭാഗ്യ സംഖ്യ : 11 ഭാഗ്യ നിറം : പിങ്ക്
advertisement
10/13
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ മനസ്സ് അല്പം അസ്വസ്ഥമായിരിക്കും. മാനസിക സമ്മർദ്ദം നിങ്ങളെ അലട്ടും. മറ്റുള്ളവരുമായി ഒത്തുപോകാൻ ഈ സമയം വെല്ലുവിളി നിറഞ്ഞതായിരിക്കും. നിങ്ങളുടെ വികാരങ്ങൾ ശാന്തമായി നിലനിർത്താനും ശ്രമിക്കുക. നിങ്ങളുടെ സാമൂഹിക ജീവിതത്തിൽ ചെറിയ തടസങ്ങൾ ഉണ്ടാകാം. ഇത് നിങ്ങളെ വിഷമിപ്പിച്ചേക്കും. നിങ്ങളുടെ ബന്ധത്തിൽ പരസ്പര ധാരണ കുറഞ്ഞേക്കും. നിങ്ങൾ ക്ഷമ പാലിക്കുകയും സംസാരിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. ഭാഗ്യ സംഖ്യ : 2 ഭാഗ്യ നിറം : തവിട്ട്നിറം
advertisement
11/13
കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ പോസിറ്റിവിറ്റി ഉണ്ടാകും. ജീവിതത്തിൽ സന്തുലിതാവസ്ഥ സ്ഥാപിക്കാൻ അവസരം ലഭിക്കും. ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളും നിങ്ങളെ പിന്തുണയ്ക്കും. ഇത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും. നിങ്ങളുടെ ബന്ധങ്ങളും ശക്തമാകും. നിങ്ങൾക്ക് പ്രധാനപ്പെട്ട ഒരാളുമായി സമയം ചെലവഴിക്കാൻ സാധിക്കും. നിങ്ങളുടെ സംസാരത്തിലെ സത്യസന്ധത നിങ്ങളുടെ ബന്ധത്തെ ശക്തമാക്കും. ഭാഗ്യ സംഖ്യ : 11 ഭാഗ്യ നിറം : ആകാശ നീല
advertisement
12/13
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വെല്ലുവിളി നിറഞ്ഞതായിരിക്കും. നിങ്ങളുടെ ബന്ധങ്ങളിൽ നിങ്ങൾക്ക് പ്രശ്നം നേരിടും. നിങ്ങളുടെ ബന്ധങ്ങളിലെ വ്യത്യാസങ്ങളും ആശങ്കകളും നിങ്ങളെ അസ്വസ്ഥമാക്കും. മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. ഈ സമയത്ത് ക്ഷമയോടെ നിങ്ങൾ മുന്നോട്ടുപോകേണ്ടത് വളരെ പ്രധാനമാണ്. സാഹചര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന് തോന്നിയേക്കാം. ആശയവിനിമയം മെച്ചപ്പെടുത്തുക. ഈ സമയം നിങ്ങളുടെ വികാരങ്ങളെയും ചിന്തകളെയും പുതിയ രീതിയിൽ പരിഗണിക്കുക. ഭാഗ്യ സംഖ്യ : 5 ഭാഗ്യ നിറം : പച്ച
advertisement
13/13
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വെല്ലുവിളി നിറഞ്ഞതായിരിക്കും. നിങ്ങൾക്ക് ചില സമ്മർദ്ദങ്ങൾ നേരിട്ടേക്കാം. ഇത് നിങ്ങളുടെ സമാധാനം തകർക്കും. ആത്മവിശ്വാസം കുറയാൻ സാധ്യതയുണ്ട്. നിങ്ങളുടെ തീരുമാനങ്ങൾ എടുക്കുന്നതിൽ മടി തോന്നാം. ബന്ധങ്ങളിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാം. ആശയവിനിമയത്തിൽ കുറവോ തടസമോ ഉണ്ടെന്ന് നിങ്ങള്‍ തോന്നാം. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം മെച്ചപ്പെടുത്തുക. ചെറിയ കാര്യങ്ങളിൽ തർക്കം വർദ്ധിച്ചേക്കാം. ഇന്നത്തെ ദിവസം ക്ഷമയും സ്ഥിരതയും നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ഭാഗ്യ സംഖ്യ : 7 ഭാഗ്യ നിറം : മഞ്ഞ
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope October 21 | ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം ; വെല്ലുവിളികൾ നേരിടും : ഇന്നത്തെ രാശിഫലം അറിയാം