TRENDING:

Love Horoscope April 6 | പ്രണയബന്ധത്തില്‍ ആശയവിനിമയം വേണം; ബന്ധം ദൃഢമാകും: ഇന്നത്തെ പ്രണയ ഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ ഏപ്രില്‍ ആറിലെ പ്രണയ ഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12
Love Horoscope  April 6 | പ്രണയബന്ധത്തില്‍ ആശയവിനിമയം വേണം; ബന്ധം ദൃഢമാകും: ഇന്നത്തെ പ്രണയ ഫലം അറിയാം
ഏരീസ് (Arise- മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് എല്ലാ ഭാഗങ്ങളില്‍ നിന്നും പ്രണയബന്ധങ്ങളിലേക്ക് എത്തിപ്പെടാന്‍ അവസരം ലഭിക്കും. എന്നാല്‍, ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പങ്കാളിയെ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് നിങ്ങള്‍ നിങ്ങളുടെ മുന്‍ഗണനകളെ കുറിച്ച് ചിന്തിക്കണം. എന്നാല്‍, നിങ്ങള്‍ ഇതിനോടകം ഒരാളുമായി പ്രണയത്തിലാണെങ്കില്‍ ആ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ഈ ദിവസം കഴിയും. ഈ സമയത്ത് നിങ്ങളുടെ പങ്കാളി നിങ്ങളുടെ കാര്യത്തില്‍ വളരെ പോസസീവ് ആയിരിക്കും. ഈ ഘട്ടത്തിലുള്ള നിങ്ങളുടെ പ്രതികരണം അനുസരിച്ചായിരിക്കും ഭാവിയിലേക്കുള്ള ഈ പ്രണയബന്ധത്തിന്റെ ഭാവി
advertisement
2/12
ടോറസ് (Taurus- ഇടവം രാശി) ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാര്‍ പ്രണയബന്ധത്തില്‍ അല്പം ശ്രദ്ധിക്കേണ്ട ദിനമാണിന്ന്. ഗ്രഹങ്ങളുടെ സ്ഥാനം കാരണം പ്രണയബന്ധത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധാരാളം കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, സമാധാനപരമായി മുന്നോട്ടുപോകുന്നതിനായി നിങ്ങള്‍ സംയമനം പാലിക്കണം. എന്നാല്‍, നിങ്ങളുടെ ബന്ധത്തിന്റെ ആഴമളക്കുന്നതിന് കൂടുതല്‍ ആക്രമണോത്സുകമായ നിലപാട് സ്വീകരിക്കേണ്ട സമയമാണിത്. ഇന്ന് നിങ്ങള്‍ക്ക് പങ്കാളിയെ കാണാന്‍ കഴിയില്ല. പുതിയ കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്
advertisement
3/12
ജെമിനി (Gemini-മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാര്‍ പങ്കാളിയുമായുള്ള ആശയവിനിമയത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധയോടെ നീങ്ങേണ്ട ദിവസമാണിന്ന്. പങ്കാളിയുമായി നല്ല വിഷയങ്ങള്‍ സംസാരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി ശരിയായ രീതിയില്‍ ആശയവിനിമയം നടത്തിയിട്ടില്ല. നിങ്ങളുടെ സന്തോഷത്തെയും ബന്ധത്തെയും ഇതുവരെ നിങ്ങള്‍ വളരെ ലാഘവത്തോടെയാണ് സമീപിച്ചിരുന്നത്. നിങ്ങള്‍ രണ്ട് പേരും സ്വാഭാവികമായ ഒരു സ്ഥലത്തേക്ക് പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത്തരമൊരു ഇടത്തിലേക്ക് പോകുന്നത് രണ്ട് പേരിലും ഊര്‍ജവും വികാരവും ഉണര്‍ത്തും. രണ്ട് പേര്‍ക്കുമിടയിലുള്ള ദൂരം മനസിലാക്കാന്‍ ഇത് സഹായിക്കും. നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാകും
advertisement
4/12
കാന്‍സര്‍ (Cancer- കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഇപ്പോഴുള്ളതോ ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ പ്രണയ ബന്ധത്തെ കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധാരാളം ആശങ്കകളും സംശയങ്ങയളുമുണ്ട്. ഇന്ന് ഇതിനെല്ലാം പരിഹാരമാകും. എല്ലാ സംശയങ്ങളും മാറി നിങ്ങളുടെ പ്രണയത്തെ കുറിച്ചും പങ്കാളിയെ കുറിച്ചും മാത്രമായി നിങ്ങള്‍ ചിന്തിച്ചുതുടങ്ങും. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ മികച്ചതും വ്യക്തവുമായ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പഴയ ഒരു ആത്മ മിത്രത്തെ നിങ്ങള്‍ കണ്ടുമുട്ടും. അവരോടൊപ്പം ഒരു പ്രണയ യാത്ര പോകാനുള്ള സാധ്യതയുമുണ്ട്
advertisement
5/12
ലിയോ (Leo- ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയത്തില്‍ നിങ്ങള്‍ സന്തുഷ്ടനും സംതൃപ്തനുമയിരിക്കും. കൂടുതല്‍ മുന്നോട്ടുപോകുന്തോറും ഈ ബന്ധം നിങ്ങളെ കൂടുതല്‍ സന്തോഷവാനാക്കും. പുതിയ കാര്യങ്ങളില്‍ നിങ്ങള്‍ വ്യാപൃതനാകും. നിങ്ങള്‍ക്ക് പങ്കാളിയെ കാണാന്‍ താല്പര്യം ഉണ്ടെങ്കില്‍ അവര്‍ക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുക. ഇതിന് നിങ്ങളോട് ദേഷ്യപ്പെടുന്നതിന് പകരം അത് എന്തുകൊണ്ട് നിങ്ങള്‍ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് അവര്‍ നിങ്ങളോട് വിശദീകരിക്കും. നിങ്ങള്‍ക്ക് അത് വളരെ നല്ലതായി തോന്നും
advertisement
6/12
വിര്‍ഗോ (Virgo- കന്നിരാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പ്രണയത്തില്‍ കൂടുതല്‍ ശ്രദ്ധാലുവാകാന്‍ കഴിയും. നിങ്ങളുടെ ബന്ധം പരമാവധി ആസ്വദിക്കാന്‍ ഈഗോ മാറ്റി നിര്‍ത്തുക. നിങ്ങളുടെ പങ്കാളി നിങ്ങളുടെ പുതിയ ലുക്ക് ഇഷ്ടപ്പെടും. നിങ്ങളുടെ പുതിയ ആത്മവിശ്വാസം പ്രസരിപ്പിക്കുന്നതില്‍ ആനന്ദിക്കുകയും ചെയ്യും. ഈ അവസരം നിങ്ങള്‍ ഉപയോഗപ്പെടുത്തുകയും ആസ്വദിക്കുകയും ചെയ്യുക
advertisement
7/12
ലിബ്ര (Libra-തുലാം രാശി) സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഇന്ന് മുഴുവന്‍ പ്രണയവും പങ്കാളിയുമായി പങ്കുവെക്കണം. എന്നാല്‍, മറ്റ് ചില ഉത്തരവാദിത്തങ്ങള്‍ ഇതില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിച്ചേക്കും. സമയക്കുറവുമൂലം നിങ്ങളുടെ പ്രണയബന്ധത്തില്‍ നിന്നും അകന്നുനില്‍ക്കാന്‍ നിര്‍ബന്ധിതനാകും. നിങ്ങളുടെ പങ്കാളിയുമായി പ്രണയ നിമിഷങ്ങള്‍ ചെലവിടാന്‍ കഴിയും. വിവാഹ ആലോചനകളും വന്നേക്കും
advertisement
8/12
സ്‌കോര്‍പിയോ (Scorpio- വൃശ്ചികരാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ കുറിച്ചുള്ള പുതിയ കാര്യങ്ങള്‍ അറിയാനിടയാകും. ഇത് നിങ്ങള്‍ക്ക് വലിയൊരു അത്ഭുതമായിരിക്കും. എന്നാല്‍, അത് ഒരു സന്തോഷമുള്ള കാര്യമായിരിക്കും. പ്രണയബന്ധത്തിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും ഇത് ഉപയോഗപ്പെടുത്തികൊണ്ട് പങ്കാളിയുമായി സ്‌നേഹ നിമിഷങ്ങള്‍ പങ്കിടാനാകും
advertisement
9/12
സാജിറ്ററിയസ് (Sagittarius- ധനുരാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ മറ്റുള്ളവരില്‍ നിന്നും സ്‌നേഹിക്കപ്പെടാന്‍ ആഗ്രഹിക്കും മുന്‍പ് നിങ്ങള്‍ സ്വയം സ്‌നേഹിക്കാന്‍ പഠിക്കേണ്ടതുണ്ട്. ഇന്ന് നിങ്ങള്‍ക്കതിന് സാധിക്കും. നിങ്ങളുടെ ഉത്‌ബോധ മനസ്സിനെ കേള്‍ക്കാനുള്ള സമയമാണിത്. നിങ്ങള്‍ സ്വയം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. ശേഷം, നിങ്ങള്‍ക്ക് പ്രണയം അന്വേഷിച്ച് അലയേണ്ടി വരില്ല. ആത്മവിശ്വാസം ആത്മാഭിമാനവും നല്ല ബന്ധങ്ങളിലേക്ക് നിങ്ങളിലേക്ക് കൊണ്ടുവരും
advertisement
10/12
കാപ്രികോണ്‍ (Capricorn- ധനുരാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ വളെര കാലമായി കാത്തിരുന്ന ഒരാള്‍ നിങ്ങളുടെ അടുത്തുണ്ട്. നിങ്ങള്‍ കണ്ടിരുന്ന ഫാന്റസികള്‍ സത്യമാണെന്ന് തെളിയും. ഈ ബന്ധം ഗൗരവമായി കണ്ടുതുടങ്ങും. ഈ പ്രണയ ബന്ധം നിലനിര്‍ത്താനും മികച്ച ജീവിതത്തിനും ചില അവസരങ്ങള്‍ നഷ്ടപ്പെടുത്തേണ്ടി വരും
advertisement
11/12
അക്വാറിയസ് (Aquarius- കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മികച്ച ജീവിതം കൂടുതല്‍ ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കും. എന്നാല്‍ ഇവരില്‍ പലരും ബുദ്ധിമാന്മാരും നിങ്ങളെ സ്‌നേഹിക്കുന്നതായി നടിക്കുന്നവരും ആയിരിക്കും. അത്തരമൊരു സമയത്ത് നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന് മാത്രം ചിന്തിക്കുക. ഇതൊരു തുടക്കം മാത്രമാണ്. ഒരുപാട് ആരാധകര്‍ നിങ്ങളെ തേടിയെത്തും
advertisement
12/12
പിസെസ് (Pisces- മീനം രാശി)ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മനസില്‍ നിങ്ങള്‍ പ്രണയം അന്വേഷിക്കും. മുന്‍പ് നിങ്ങളുടെ പ്രണയവും ബന്ധങ്ങളും ബാലിശമായിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളോടുള്ള നിങ്ങളുടെ സമീപനം കൂടുതല്‍ വിവേകപൂര്‍ണ്ണവും പക്വവുമായിരിക്കുന്നു. ഈ ബന്ധത്തില്‍ നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നും അവര്‍ക്ക് എന്താണ് നല്‍കേണ്ടതെന്നും നിങ്ങള്‍ക്കിപ്പോള്‍ വ്യക്തമായ ധാരണയുണ്ട്
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope April 6 | പ്രണയബന്ധത്തില്‍ ആശയവിനിമയം വേണം; ബന്ധം ദൃഢമാകും: ഇന്നത്തെ പ്രണയ ഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories