TRENDING:

Love Horoscope July 5 | പ്രണയപങ്കാളിക്ക് പൂക്കള്‍ സമ്മാനമായി നല്‍കുക; പുതിയ ആളുകളെ പരിചയപ്പെടാന്‍ അവസരം വിനിയോഗിക്കുക: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലായ് 5ലെ പ്രണയഫലം അറിയാം
advertisement
1/12
Love Horoscope July 5 | പ്രണയപങ്കാളിക്ക് പൂക്കള്‍ സമ്മാനമായി നല്‍കുക;ഇന്നത്തെ പ്രണയഫലം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്വ്പനം കണ്ട വ്യക്തിയുടെ സ്‌നേഹം നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രായോഗികമായ മനോഭാവത്തിന് പകരം ഇന്ന് അല്‍പം റൊമാന്റിക് ആയിരിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. സ്‌നേഹപൂര്‍വം അവരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുക. അവര്‍ക്ക് ഒരു പ്രണയക്കുറിപ്പ് എഴുതി നല്‍കുക. അവര്‍ക്കായി പൂക്കള്‍ വാങ്ങുക. അവര്‍ക്ക് നല്ലൊരു സമ്മാനവും നല്‍കുക. അവര്‍ അതില്‍ മതിപ്പുളവാക്കും. 
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പുതിയതും ആവേശം ജനിപ്പിക്കുന്നതുമായ ചില ആളുകളെ കണ്ടുമുട്ടാനും ഒരു പ്രണയബന്ധത്തിന് അനുയോജ്യനായ വ്യക്തിയായി മറ്റുള്ളവരുടെ മുന്നില്‍ സ്വയം അവതരിപ്പിക്കാനുമുള്ള മികച്ച അവസരമാണിത്. അവസരത്തിന് അനുസരിച്ച് ഉചിതമായി വസ്ത്രം ധരിക്കുക. ആകര്‍ഷകമായ പുഞ്ചിരി മുഖത്ത് നിലനിര്‍ത്തുക. ശരീരഭാഷ ശ്രദ്ധിക്കുക. നിങ്ങളുടെ ഉദ്യമത്തില്‍ നിങ്ങള്‍ വിജയിക്കും.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയകാര്യത്തില്‍ നിങ്ങള്‍ സമര്‍ത്ഥനായിരിക്കും. പങ്കാളിയെ ആകര്‍ഷിക്കാന്‍ നിങ്ങളുടെ കഴിവുകള്‍ ഉപയോഗിക്കും. നിങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അധികം ചിന്തിക്കാതെ അങ്ങനെ ചെയ്യുക. വിവാഹിതരായ ആളുകള്‍ക്ക് അനുകൂലമായ സമയമാണിത്. അവധിക്കാലം ആഘോഷിക്കാന്‍ നിങ്ങള്‍ തയ്യാറെടുപ്പുകള്‍ നടത്തും. 
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം അല്‍പം ഊര്‍ജക്കുറവ് അനുഭവപ്പെടും. എന്നാല്‍ വിഷമിക്കരുത്. കാര്യങ്ങള്‍ ശരിയാകും. പങ്കാളിയോടൊപ്പം ഡേറ്റിംഗിന് പോയി അവരെ സന്തോഷിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. പങ്കാളിയോട് വളരെ വാത്സല്യത്തോടെ പെരുമാറുക. അയാളെ കരുതുന്നുവെന്ന് കാണിക്കുക. അത് നിങ്ങള്‍ക്ക് പ്രയോജനപ്പെടും.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ജോലിയുമായി ബന്ധപ്പെട്ട് വളരെയധികം തിരക്ക് അനുഭവപ്പെടും. അതിനാല്‍ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞേക്കില്ല. പങ്കാളി നിങ്ങളുടെ ശ്രദ്ധ ആഗ്രഹിക്കുന്നു. എന്നാല്‍, നിങ്ങള്‍ക്ക് അതിന്റെ സൂചന ലഭിക്കില്ല. ഇന്ന് ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങള്‍ അത് ശ്രദ്ധിക്കുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം അനുഭവപ്പെടും. 
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നക്ഷത്രങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങള്‍ക്ക് ആരോടെങ്കിലും പ്രണയം തോന്നുന്നുവെങ്കില്‍ അത് അയാളോട് വെളിപ്പെടുത്തുക. നിങ്ങളുടെ ബുദ്ധിശക്തി, വാത്സല്യം, കരുതല്‍ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ പ്രണയത്തെ ആകര്‍ഷിക്കുക.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: വിവാഹിതരായ നിങ്ങള്‍ പ്രണയത്തെ വീണ്ടും ജ്വലിപ്പിക്കും. പങ്കാളിയെ ആകര്‍ഷിക്കുന്ന ചില അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യും. നിങ്ങള്‍ രണ്ടുപേരും വീണ്ടും ഒന്നിച്ചിരിക്കുന്നതിന്റെ അനുഭവം തിരിച്ചറിയും. എല്ലാ വിള്ളലുകളും നികത്തപ്പെടും. അവിവാഹിതര്‍ ശരിയായ വ്യക്തിയെ കണ്ടുമുട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കണം. 
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ എപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഇന്ന് നിങ്ങളുടെ എല്ലാ കാര്‍ഡുകളും ഒറ്റയടിക്ക് പുറത്തെടുക്കരുത്. ക്ഷമയോടെയിരിക്കുക. നിങ്ങളുടെ വികാരങ്ങള്‍ ഉച്ചത്തില്‍ പ്രകടിപ്പിക്കരുത്. നിങ്ങളുടെ മനസ്സില്‍ എന്താണെന്ന് നിങ്ങളുടെ പങ്കാളി ഊഹിക്കട്ടെ. നിങ്ങളുടെ ചുറ്റും ഇന്ന് നിഗൂഢത പരത്തുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെ ആകര്‍ഷകനായ ഒരാളെ നിങ്ങള്‍ കണ്ടുമുട്ടും. അയാളുമായി ഡേറ്റിംഗ് ആരംഭിക്കും. അന്തരീക്ഷത്തില്‍ സ്‌നേഹം നിറയും. പങ്കാളിയുമായി നിങ്ങള്‍ മികച്ച സമയം ചെലവഴിക്കും. വികാരങ്ങള്‍ നിയന്ത്രിക്കുക. തിടുക്കപ്പെടരുത്. മതിയായ സമയം ഒന്നിച്ച് ചെലവഴിച്ച ശേഷം കൃത്യമായ തീരുമാനം എടുക്കുക.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ചുറ്റം പ്രണയം നിറയും. കഴിഞ്ഞ ഏതാനും മാസങ്ങളായി നിങ്ങള്‍ ഡേറ്റിംഗ് നടത്തുന്നുണ്ട്. പക്ഷേ എല്ലാ ദിവസവും പുതിയൊരു ദിവസം പോലെ അനുഭവപ്പെടും. നിങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്‌പോലെ തോന്നും. ആവേശം അനുഭവപ്പെടും. ഇത് തുടരും. പങ്കാളിയുമായി അര്‍ത്ഥവത്തായ ചില ആശയവിനിമയങ്ങള്‍ നടത്തുകയും ദിവസം ആസ്വദിക്കുകയും ചെയ്യും. 
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തില്‍ വിള്ളല്‍ അനുഭവപ്പെടും. ഒരു പ്രത്യേക വ്യക്തിയെ വശീകരിക്കാന്‍ നിങ്ങള്‍ വളരെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രണയിനിയുടെ ഹൃദയം കീഴക്കാന്‍ നിങ്ങള്‍ തന്ത്രങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വം പിന്തുടരണം.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളി നിങ്ങളുടെ ആകര്‍ഷണീയതും പെരുമാറ്റവും കണ്ട് നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. നിങ്ങളുടെ കാമുകനോടൊപ്പം ഒരു പ്രണയ അത്താഴത്തിന് പോകാന്‍ ഇത് ഒരു ഉത്തമമായ ദിവസമാണ്. അല്‍പം സമയമെടുത്ത് എല്ലാം എങ്ങനെ സംഭവിക്കുന്നുവെന്ന് നിങ്ങള്‍ കാണാന്‍ ശ്രമിക്കണം. തിടുക്കം കാണിക്കുന്നത് നിങ്ങളുടെ പ്രണയജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope July 5 | പ്രണയപങ്കാളിക്ക് പൂക്കള്‍ സമ്മാനമായി നല്‍കുക; പുതിയ ആളുകളെ പരിചയപ്പെടാന്‍ അവസരം വിനിയോഗിക്കുക: ഇന്നത്തെ പ്രണയഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories