TRENDING:

Love Horoscope May 14| പങ്കാളിയുമായി മനോഹരമായ നിമിഷങ്ങള്‍ പങ്കിടുക; ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മേയ് 14-ലെ പ്രണയഫലം അറിയാം
advertisement
1/12
പങ്കാളിയുമായി മനോഹരമായ നിമിഷങ്ങള്‍ പങ്കിടുക; ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും: ഇന്നത്തെ പ്രണയഫലം
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവര്‍ക്ക് പ്രണയത്തിനുള്ള അനുകൂല ദിവസമാണ് ഇന്ന്. കുറച്ച് ആഴ്ചകളായി മേടം രാശിയില്‍ ജനിച്ചവര്‍ ഒരു അടുത്ത ബന്ധത്തിലായിരുന്നുവെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. ഇന്ന് നിങ്ങളുടെ ഈ ബന്ധം പുതിയ തലങ്ങളിലേക്ക് ഉയരും. നിങ്ങളുടെ മനസ്സില്‍ ചില പദ്ധതികള്‍ ഉണ്ട്. അവയുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ പങ്കാളിയുമായി അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ബുദ്ധിപരമായ നീക്കമായിരിക്കും. ഇന്നത്തെ ദിവസം വൈകുന്നേരത്തോടെ നിങ്ങളുടെ ജീവിതത്തില്‍ ഒരു സന്തോഷകരമായ അത്ഭുതം സംഭവിച്ചേക്കാം. അതിനായി കാത്തിരിക്കുക.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍:  ഇടവം രാശിക്കാര്‍ ഇന്നത്തെ ദിവസം ചില തീരുമാനങ്ങള്‍ എടുക്കും. നിങ്ങളുടെ ബന്ധത്തില്‍ അല്പം നിയന്ത്രണങ്ങള്‍ ഏറ്റെടുക്കാന്‍ നിങ്ങള്‍ ആലോചിക്കുന്നുണ്ട്. പ്രണയ ബന്ധത്തില്‍ നിങ്ങള്‍ ആധിപത്യം പുലര്‍ത്തുന്നത് നിങ്ങളുടെ പങ്കാളിയെ അസ്വസ്ഥമാക്കിയേക്കുമെന്നാണ് നിങ്ങളുടെ ഇന്നത്തെ രാശിഫലം പറയുന്നത്. നിങ്ങളുമായുള്ള ബന്ധത്തില്‍ നിങ്ങളുടെ പങ്കാളിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടേക്കും. അതിനാന്‍ നിങ്ങള്‍ അതിനനുസരിച്ച് സ്വയം പൊരുത്തപ്പെടണം. പങ്കാളിയുമായി നല്ല നിമിഷങ്ങള്‍ പങ്കിടുക. പ്രണയാതുരമായ നിമിഷങ്ങള്‍ക്കായി ഒരു റൊമാന്റിക് അത്താഴം പദ്ധിയിടുകയും പങ്കാളിയെ അവിടേക്ക് കൂട്ടികൊണ്ടുപോകുകയും ചെയ്യുക.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്ന് നിങ്ങള്‍ വളരെയധികം റൊമാന്റിക് ആയി തോന്നും. നിങ്ങള്‍ക്ക് നിലവില്‍ ഒരാളുമായി ബന്ധമുണ്ടെങ്കില്‍ ആ ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് പ്രതീക്ഷിക്കുക. ഇന്ന് നിങ്ങളുടെ പങ്കാളിയെ നിങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനായി വ്യത്യസ്ഥമായ എന്തെങ്കിലും നിങ്ങള്‍ ചെയ്യേണ്ടതായി വരും. നിങ്ങളുടെ മനസ്സില്‍ തോന്നുന്നതുപോലെ ചെയ്യാന്‍ ശ്രമിക്കുക. ധൈര്യമായി മുന്നോട്ടുപോകുക.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍:   കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധത്തില്‍ അല്പം മടുപ്പ് തോന്നിയേക്കാം. പക്ഷേ, നിങ്ങള്‍ അധികം വിഷമിക്കേണ്ടതില്ല. ഇത് പ്രണയത്തിന്റെ ഒരു ഘട്ടം മാത്രമാണെന്നും ഈ സമയവും വൈകാതെ കടന്നുപോകുമെന്നും നിങ്ങളുടെ രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ബന്ധത്തിന്റെ മനോഹരമായ വശങ്ങളിലേക്കും നിങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുക. താമസിയാതെ കാര്യങ്ങള്‍ എല്ലാം നല്ല രീതിയിലാകും. ചെറിയ കുറവുകള്‍ ജീവിതത്തില്‍ അവഗണിക്കാന്‍ പഠിക്കുക.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയ ബന്ധത്തില്‍ ചില അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇങ്ങനെ തോന്നുന്നുണ്ടെങ്കില്‍ നിങ്ങളുടെ പങ്കാളിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പൊടിതട്ടിയെടുക്കാന്‍ ഇതാണ് ഏറ്റവും അനുയോജ്യമായ സമയം. നിങ്ങളുടെ പങ്കാളിയോട് വളരെ ആഴത്തില്‍ സംസാരിക്കാനും അവരുടെ ആശങ്കകള്‍ മനസ്സിലാക്കാനും ഇതാണ് പറ്റിയ സമയം. നിങ്ങള്‍ അതിനായി ശ്രമിക്കുക. ഈ അവസരം നന്നായി ഉപയോഗിക്കുക. നിങ്ങള്‍ മുന്‍കൈയ്യെടുത്ത് ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കിടയില്‍ നല്ല ആശയവിനിമയത്തിന് അവസരമൊരുക്കും.
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയത്തിന് അത്ര അനുകൂലമായിരിക്കില്ല. ഒരു പ്രത്യേക വ്യക്തിയെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ വളരെയധികം പരിശ്രമിക്കുന്നുണ്ട്. എങ്കിലും ചില കാരണങ്ങളാല്‍ അവന്‍ നിങ്ങളുടെ വികാരങ്ങളോട് പ്രതികരിക്കുന്നില്ല. നിങ്ങള്‍ നല്ല കാര്യങ്ങള്‍ക്കായി കുറച്ച് കാത്തിരിക്കേണ്ടി വന്നേക്കാം. അധികം ശ്രമിക്കരുത്. അല്ലാത്ത പക്ഷം നിങ്ങളുടെ ജീവിതത്തില്‍ അത് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കിയേക്കും. നിങ്ങളുടെ പ്രണയത്തെ ആകര്‍ഷിക്കാനായി കൂടുതല്‍ പുതിയ വഴികളെ കുറിച്ച് ചിന്തിക്കുക.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവര്‍ നിങ്ങളുടെ പ്രണയ ബന്ധത്തില്‍ വളരെ ആശങ്കയിലാണ്. നിങ്ങള്‍ക്ക് നിങ്ങളുടേതായ ആശങ്കകള്‍ ഉണ്ട്. പക്ഷേ, അവ നിങ്ങളുടെ പങ്കാളിയെ എങ്ങനെ അറിയിക്കണമെന്ന് നിങ്ങള്‍ക്ക് അറിയില്ല. ഇതിനായി നിങ്ങള്‍ സമയം കളയേണ്ടതില്ല. പക്ഷേ, നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് എങ്ങനെ പ്രകടിപ്പിക്കുമെന്നതിനെ കുറിച്ച് ചിന്തിക്കുക. കാരണം ഇതിലൂടെ ഒരു മാര്‍ഗം നിങ്ങള്‍ക്ക് കണ്ടെത്താനാകും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കുമ്പോള്‍ വളരെ സൂക്ഷ്മമായും ശാന്തമായും പെരുമാറുക.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങള്‍ കുറച്ച് ദിവസങ്ങളായി ആലോചനയിലാണ്. നിങ്ങളുടെ മനസ്സില്‍ ഒരു വ്യക്തിയെ കുറിച്ചുള്ള ചിന്തകളും വികാരങ്ങളും നിറഞ്ഞുവരുന്നു. പക്ഷേ, എന്തോ കാരണത്താല്‍ ആ വ്യക്തിയോട് നിങ്ങളുടെ വികാരങ്ങള്‍ വളരെക്കാലമായി പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. ഇന്ന് നിങ്ങള്‍ക്ക് അവരോട് മനസ്സ് തുറന്ന് സംസാരിക്കാനാകും. വളരെ സൗമ്യമായും സൂക്ഷ്മമായും നിങ്ങളുടെ കാര്യം അവരോട് സംസാരിക്കാനുള്ള ധൈര്യം സംഭരിക്കാന്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സാധിക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം അനുകൂലമായാണ് രാശിഫലത്തില്‍ കാണുന്നത്. നിങ്ങള്‍ ഒരു പ്രത്യേക വ്യക്തിയുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ്. നിരന്തരമായി അതിന് ശ്രമിക്കുന്നു. എന്നാല്‍, ഓരോ തവണയും നിങ്ങള്‍ അതിനായി ശ്രമിക്കുമ്പോള്‍ പതറി പിന്മാറേണ്ടി വരുന്നു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ശ്രമിച്ചു നോക്കുക. കാര്യങ്ങള്‍ മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കാമുകന്റെ ഹൃദയം കീഴടക്കാന്‍ നിങ്ങള്‍ക്ക് കഴിയും.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം ആസ്വദിക്കാനുള്ളതാണ്. നിങ്ങള്‍ പങ്കാളിയുമായി നല്ല ബന്ധത്തിലാണെങ്കില്‍ നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം നന്നായി ആസ്വദിക്കാനാകും. എന്നാല്‍, പങ്കാളിയുമായി നിങ്ങളുടെ ബന്ധം മോശം അവസ്ഥയിലാണെങ്കില്‍ കുറച്ച് സംസാരിക്കേണ്ടി വന്നേക്കാം. ഉടനടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മറച്ചുവെക്കുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ നിങ്ങളുടെ പങ്കാളിയുമായി ഇരുന്ന് അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുക. എത്രയും വേഗം നിങ്ങള്‍ക്ക് അതിന് സാധിക്കുമോ അത്രയും നല്ലത്.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് അത്ര ശുഭകരമായിരിക്കില്ല ഇന്നത്തെ ദിവസം. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഇടയില്‍ ചില പിരിമുറുക്കങ്ങള്‍ ഉണ്ടായേക്കാം. ചില പ്രശ്‌നങ്ങള്‍ പുറത്തുവരാനും സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗം ചില ചെറിയ പ്രശ്‌നങ്ങള്‍ മറന്ന് ഒരുമിച്ച് ചില സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്. അതിനായി നിങ്ങള്‍ രണ്ട് പേരും ശ്രദ്ധകേന്ദ്രീകരിക്കുകയും ഒരുമിച്ച് ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക. ഇത് നിങ്ങളെ പരസ്പരം കൂടുതല്‍ അടുപ്പിക്കും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ രാശിഫലം പറയുന്നതനുസരിച്ച് ഇന്നത്തെ ദിവസം ബന്ധങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരു സമ്മിശ്ര ഫലമായിരിക്കും. നിങ്ങളുടെ പങ്കാളിക്കും നിങ്ങള്‍ക്കും ഇന്ന് വളരെ നല്ല ദിവസമായിരിക്കും. കൂടാതെ പരസ്പര സമ്മതത്തോടെ നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിയും. നിങ്ങളില്‍ ആരെങ്കിലും പ്രകോപിതരായിരിക്കും. നിങ്ങള്‍ക്കിടയില്‍ ചില അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായേക്കാം. വാദങ്ങള്‍ ഒഴിവാക്കുന്നത് പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope May 14| പങ്കാളിയുമായി മനോഹരമായ നിമിഷങ്ങള്‍ പങ്കിടുക; ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും: ഇന്നത്തെ പ്രണയഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories