Love Horoscope April 16| പ്രണയത്തിനായി കാത്തിരിക്കുക; നിങ്ങളുടെ പ്രണയം നിങ്ങളെ തേടിവരും: ഇന്നത്തെ പ്രണയഫലം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഏപ്രില് 16ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത് ചിരാഗ് ധാരുവാല
advertisement
1/12

ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവര്‍ക്ക് പ്രണയബന്ധങ്ങള്‍ ശക്തിപ്പെടുത്താനും മുറിവുകള്‍ ഉണക്കാനുമുള്ള സമയമാണിത്. ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് നിങ്ങള്‍ ഭൂതകാലത്തില്‍ നിന്നും മുന്നോട്ടുപോകണമെന്നും പഴയ ബന്ധങ്ങള്‍ക്കും ജീവിതത്തിനും കൂടുതല്‍ ശക്തിനല്‍കണമെന്നും നിങ്ങള്‍ മനസിലാക്കും. നിങ്ങള്‍ക്ക് എന്ത് പ്രശ്നങ്ങളും പരാതികളും ഉണ്ടായിരുന്നാലും അവ കാരണം നിങ്ങളുടെ ബന്ധത്തില്‍ എത്രമാത്രം വിരസത വന്നിട്ടുണ്ടെന്ന് നിങ്ങള്‍ മനസിലാക്കും. ചിുല രാശിക്കാര്‍ക്ക് പങ്കാളിയുമായി പ്രണയനിമിഷങ്ങള്‍ ആസ്വദിക്കാനാകും. ചില രാശിയിലുള്ളവരുടെ പ്രണയം നിങ്ങളെ തേടിയെത്തും.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയത്തിനായി നിങ്ങള്‍ ഉപേക്ഷിച്ചുപോയ എല്ലാ ബന്ധങ്ങളും ദൃഢപ്പെടുത്തേണ്ട സമയമാണിത്. നിങ്ങളുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, നിങ്ങളുടെ കൂട്ടുകുടംബം, സുഹൃത്തുക്കള്‍ എന്നിവരുമായുള്ള ബന്ധങ്ങള്‍ ഇതില്‍പ്പെടുന്നു. ഈ ബന്ധങ്ങള്‍ മറ്റെന്തിനേക്കാളും കുറഞ്ഞ പ്രാധാന്യമുള്ളവയല്ലെന്നും അവ നിങ്ങള്‍ക്ക് മതിയായ പിന്തുണ നല്‍കുന്നുണ്ടെന്നും നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രണയബന്ധം പോലെ തന്നെ ഈ ബന്ധങ്ങളെയും നിങ്ങള്‍ വിലമതിക്കേണ്ടതുണ്ട്.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍:മിഥുനം രാശിയിലുള്ളവര്‍ക്ക് ഗ്രഹങ്ങളുടെ സ്ഥാനം കാരണം നിങ്ങളുടെ ബന്ധത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധാരാളം കാര്യങ്ങള്‍ സംഭവിച്ചു. മനസ്സമാധാനം നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനാല്‍ പ്രതിരോധാത്മക നിലപാട് സ്വീകരിക്കണം. എന്നിരുന്നാലും നിങ്ങളുടെ പ്രണയബന്ധത്തിന്റെ ആഴമറിയാന്‍ കൂടുതല്‍ ആക്രമണോത്സുകമായ സമീപനം സ്വീകരിക്കേണ്ട സമയമാണിത്.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍:കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് നിങ്ങളുടെ പ്രണയ പങ്കാളിക്കൊപ്പം ചെലവഴിക്കാന്‍ ഏറ്റവും മികച്ച സമയമാണിന്ന്. നിങ്ങളുടെ പങ്കാളിയിലും നിങ്ങളോട് അമിതമായ സ്നേഹം കാണാനാകും. അദ്ദേഹത്തിന്റെ എല്ലാ ശ്രദ്ധയും നിങ്ങളിലായിരിക്കും. അദ്ദേഹത്തിന്റെ എല്ലാ വാക്കുകളും സദുദ്ദേശത്തോടെ എടുക്കുകയും അവ ആസ്വദിക്കുകയും ചെയ്യുക. നിങ്ങളുടെ പങ്കാളി പ്രണയ മാനസികാവസ്ഥയിലായിരിക്കുമ്പോള്‍ അനാവശ്യമായ ആവശ്യങ്ങള്‍ ഉന്നയിക്കുകയോ മുന്‍കാല ദുഃഖങ്ങൾ ഓര്‍മ്മിപ്പിക്കുകയോ ചെയ്യാതിരിക്കുക. നിങ്ങള്‍ അവരോട് അടുപ്പത്തോടെ പെരുമാറുക.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍:കുടുംബകാര്യങ്ങളില്‍ തിരക്കിലായതിനാല്‍ ഇന്ന് നിങ്ങളുടെ പ്രണയബന്ധത്തില്‍ കൂടുതല്‍ സമയം കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല. നിങ്ങളുടെ മാതാപിതാക്കളും കുട്ടികളും നിങ്ങളുടെ സമയം ആവശ്യപ്പെട്ടേക്കും. എന്നാല്‍, ഈ ഉത്തരവാദിത്തങ്ങളിലെല്ലാം നിങ്ങളുടെ പങ്കാളിയെ കൂടി ഉള്‍പ്പെടുത്തിയാല്‍ പ്രണയത്തിനും അവസരം ലഭിക്കും. ഇത് നിങ്ങളുടെ ബന്ധത്തിന് പുതുമ നല്‍കും.
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍:നിങ്ങളുടെ ബന്ധത്തില്‍ നല്ല മാറ്റങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഇതാണ് പറ്റിയ സമയം. നിങ്ങളുടെ നിങ്ങളുടെ പ്രണയത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാണ്. പക്ഷേ, നിങ്ങള്‍ ഇതിന് മുന്‍കൈയ്യെടുക്കണം. നിങ്ങള്‍ ലജ്ജാസ്വാഭാവക്കാരനാണ്. അതുരകൊണ്ടാണ് നിങ്ങളുടെ പങ്കാളി നിങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ മനസ്സിലാക്കാത്തത്. നിങ്ങളുടെ മനസ്സിനെ കേള്‍ക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ പ്രണയബന്ധത്തെ അത് ബാധിക്കും.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാര്‍ക്ക് ഇത് ചെറിയ വിനോദത്തിനുള്ള സമയമാണ്. പങ്കാളിയെ സ്നേഹിക്കാനും അവര്‍ക്കൊപ്പം ആസ്വദിക്കാനും ഒരു മികച്ച ദിവസമാണിന്ന്. നിങ്ങളുടെ വിഷമങ്ങള്‍ അവസാനിക്കുന്നില്ലെങ്കിലും ഈ സന്തോഷങ്ങള്‍ കുറച്ചുകാലത്തേക്ക് നിങ്ങളെ പ്രശ്നങ്ങളില്‍ നിന്നകറ്റും. ഈ സമയം നിങ്ങള്‍ സന്തോഷത്തോടെ ചെലവഴിക്കും. അവിവാഹിതാരായവര്‍ക്ക് ഒരു സാമൂഹിക ചടങ്ങില്‍ പങ്കാളിയെ കണ്ടെത്താന്‍ കഴിയും.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചിക രാശിക്കാരെ സംബന്ധിച്ച് പ്രണയത്തെയും പ്രണയ ജീവിതത്തെയും കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ ഇതാണ് പറ്റിയ സമയമാണിന്ന്. പക്വതയുള്ള പങ്കാളിയെ കണ്ടെത്താന്‍ നിങ്ങള്‍ ശ്രമിക്കും. ഈ ബന്ധം നിങ്ങളെ എങ്ങനെ ബാധിക്കുമെന്നും ദീര്‍ഘകാല ബന്ധത്തിലേക്കുള്ള ചുവടുവെപ്പ് എങ്ങനെയായിരിക്കണമെന്നും നിങ്ങള്‍ ചിന്തിക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ കണ്ടുമുട്ടുന്ന എല്ലാവരുമായും നല്ല സമയം ആസ്വാദിക്കാനാകും. എന്നാല്‍, അവരെല്ലാരും നിങ്ങള്‍ക്ക് അനുയോജ്യരായ പങ്കാളി ആയിരിക്കണമെന്നില്ല. ആദ്യ കാഴ്ചയിലെ ആകര്‍ഷണത്തെ പ്രണയം എന്ന് വിളിക്കാനാകില്ല. നിങ്ങള്‍ കണ്ട വ്യക്തിയുമായി ഒന്നിച്ച് താമസിക്കേണ്ടി വന്നാല്‍ ഇപ്പോഴത്തെ സാഹചര്യവും ഭാവിയില്‍ എന്ത് സംഭവിക്കുമെന്നും കാണാനും ചിന്തിക്കാനും ശ്രമിക്കുക.
advertisement
10/12
കാപ്രികോൺ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍:മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ പ്രണയ ജീവിതം അല്പം സ്തംഭനാവസ്ഥയില്‍ ആയിരിക്കും. അവിവാഹിതരും വളരെ ജാഗ്രതപുലര്‍ത്തുന്നവരുമായി നിങ്ങള്‍ സമയം ചെലവഴിക്കണം. ഒരാളൊടൊപ്പം ആയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് തിരിച്ചറിയാന്‍ ഇത് നിങ്ങളെ സഹായിക്കും. നിങ്ങള്‍ ഒറ്റയ്ക്കാണെങ്കില്‍, പുതിയൊരാളെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പുതിയ ആശയങ്ങള്‍ കൊണ്ടുവരാന്‍ കഴിയും.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍:കുംഭം രാശിയിലുള്ളവരുടെ ജീവിതത്തിലേക്ക് യാഥാര്‍ത്ഥ്യബോധമുള്ള വ്യക്തികള്‍ കടന്നുവരുന്നതിനാല്‍ പഴയതിനെ കുഴിച്ചുമൂടാനുള്ള സമയമാണിത്. എല്ലാ മേഖലകളിലും ഒരു പുതിയ തുടക്കമുണ്ടാകും. പരസ്പരം സ്നേഹിക്കാനുള്ള പ്രതിജ്ഞകള്‍ പുതുക്കും. അല്ലെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കാന്‍ ഒരാളെ കണ്ടുമുട്ടിയേക്കാം. നിങ്ങളെ മുന്നോട്ടുപോകാന്‍ വിടാതെ പിന്നോട്ട് വലിക്കുന്നത് എന്താണെന്നും നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനരാശിക്കാര്‍ ഒരു പ്രണയബന്ധത്തിലാണെങ്കില്‍ കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കിതാരിക്കുക. ഒരാള്‍ നിങ്ങള്‍ക്കായി സൃഷ്ടിക്കുപ്പെട്ടതാണെന്ന് ഓര്‍മ്മ വേണം. ശരിയായ സമയം വരുമ്പോള്‍ പ്രകൃതിതന്നെ ആ വ്യക്തിയെ നിങ്ങള്‍ക്കുമുന്‍പിലെത്തിക്കും. നിങ്ങളുടെ പ്രണയം നിങ്ങളെ കണ്ടെത്തട്ടെ. അതുവരെ നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കളുമായും സഹപ്രവര്‍ത്തകരുമായും നല്ല സമയം ചെലവഴിക്കുക.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope April 16| പ്രണയത്തിനായി കാത്തിരിക്കുക; നിങ്ങളുടെ പ്രണയം നിങ്ങളെ തേടിവരും: ഇന്നത്തെ പ്രണയഫലം