TRENDING:

Love Horoscope April 17| പങ്കാളിയുമായി സന്തോഷത്തോടെ സമയം ചെലവഴിക്കുക; നിങ്ങളുടെ ബന്ധം ശക്തമാകും; ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഏപ്രില്‍ 17ലെ പ്രണയ ഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12
പങ്കാളിയുമായി സന്തോഷത്തോടെ സമയം ചെലവഴിക്കുക; നിങ്ങളുടെ ബന്ധം ശക്തമാകും; ഇന്നത്തെ പ്രണയഫലം
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ദിവസം നിങ്ങള്‍ക്ക് ധാരാളം പോസിറ്റീവ് എനര്‍ജി നിറഞ്ഞതായിരിക്കും. സര്‍ഗ്ഗാത്മകമായ ചില കാര്യങ്ങളിലേക്ക് നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഈ പോസിറ്റീവ് ഊര്‍ജത്തെ തിരിച്ചുവിടാനായാല്‍ രണ്ട് പേര്‍ക്കും മികച്ച സമയം ആസ്വദിക്കാനാകും. ഇത് നിങ്ങള്‍ക്കിടയിലുള്ള ബന്ധം ദൃഢമാക്കും. നിങ്ങളുടെ ജീവിതത്തിലെ വിരസത മറികടക്കാന്‍ വ്യത്യസ്തമായ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയിലുള്ളവര്‍ ജോലി ചെയ്യുന്നതോ പങ്കാളിയോടോ അടുത്ത ബന്ധുക്കളോടോ ദേഷ്യപ്പെടുന്നതോ പ്രശ്‌നത്തിന് പരിഹാരമാകില്ല. നിങ്ങള്‍ വളരെയധികം ജോലിയില്‍ സമ്മര്‍ദം നേരിടും. നിങ്ങളുടെ മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ നിങ്ങളുടെ ബന്ധങ്ങളെയും ബാധിച്ചേക്കും. അതിനാല്‍ ആശയവിനിമയം പ്രധാനമാണ്. മാത്രമല്ല, ആശയവിനിമയം നടത്തുമ്പോള്‍ മധുരമായി സംസാരിക്കാനും സൗമ്യതയോടെ പെരുമാറാനും ശ്രദ്ധിക്കുക.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയിലുള്ളവര്‍ ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധങ്ങളില്‍ അല്പം ശ്രദ്ധയോടെ മുന്നോട്ടുപോകണം. ബന്ധങ്ങളില്‍ നിങ്ങള്‍ മുന്‍കൈയ്യെടുക്കണം. പങ്കാളിയുടെ കാഴ്ചപ്പാട് മനസിലാക്കാനും നിങ്ങളുടെ കാഴ്ചപ്പാട് മാറ്റാനും ശ്രമിക്കുക. അതേസമയം, നിങ്ങളുടെ ആവശ്യങ്ങള്‍ മറക്കരുത്. നിങ്ങളുടെയും പങ്കാളിയുടെയും കാഴ്ചപ്പാടുകളും ചിന്തകളും ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രദ്ധിക്കുക. സന്തുലിതാവസ്ഥ ബന്ധങ്ങളില്‍ നിലനിര്‍ത്തുക. എല്ലാം ശരിയാകും.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് നിങ്ങള്‍. മിക്ക അവസരങ്ങളിലും നിങ്ങളായിരിക്കും മറ്റുള്ളവരുടെ ആകര്‍ഷണം പിടിച്ചുപറ്റുന്നത്. വളരെക്കാലമായി നിങ്ങള്‍ ഒരു പ്രത്യേക വ്യക്തിയെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. ഇന്ന് നിങ്ങള്‍ക്ക് അല്പം ഭാഗ്യമുള്ള ദിവസമാണ്. നിങ്ങള്‍ ഏറ്റവും നല്ല പുഞ്ചിരി മുഖത്ത് നിറയ്ക്കൂ. അവന്റെ അല്ലെങ്കില്‍ അവളുടെ ഹൃദയത്തിലേക്ക് ഇന്ന് നിങ്ങള്‍ക്ക് പ്രവേശിക്കാനാകും.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയിലുള്ള നിങ്ങള്‍ സാധാരണയായി നിങ്ങളുടെ വികാരങ്ങള്‍ മറച്ചുവെക്കാനാണ് ശ്രമിക്കാറുള്ളത്. എന്നാല്‍ ഇന്ന് നിങ്ങള്‍ മനസ്സ് തുറന്ന് സംസാരിക്കും. ഇത് നിങ്ങളുടെ നിലവിലുള്ള ബനന്ധത്തെ ശക്തിപ്പെടുത്തും. ബന്ധം കൂടുതല്‍ ശക്തമാകും. നിങ്ങളുടെ പങ്കാളിയുമായി ധാരാളം മധുരമായി സംസാരിക്കാനാകും. ഈ സായഹ്നം അവിസ്മരണീയമായിരിക്കും.
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയില്‍ നിങ്ങള്‍ക്ക് ശാരീരികമായി ആകര്‍ഷണം തോന്നിയേക്കില്ല. എന്നാല്‍ നിങ്ങള്‍ക്കിടയിലുള്ള വൈകാരിക ബന്ധം വളരെ ശക്തമായിരിക്കും. നിങ്ങളുടെ പ്രതിബദ്ധതയുടെ നിലവാരം മികച്ചതായിരിക്കും. അഭിപ്രായഭിന്നതകളുടെ താല്‍ക്കാലിക ഘട്ടം ഉടന്‍ അവസാനിക്കുകയും നിങ്ങള്‍ ഒരുമിച്ചായിരിക്കുകയും ചെയ്യും.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളെയും അവയോടുള്ള നിങ്ങളുടെ അഭിനിവേശത്തെയും കുറിച്ച് മാറ്റി ചിന്തിക്കേണ്ടതുണ്ട്. കാലക്രമേണ സ്‌നേഹ വികാരം കുറഞ്ഞേക്കും. നിങ്ങളുടെ പങ്കാളിയില്‍ സ്‌നേഹമുണര്‍ത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ നിങ്ങളോട് സത്യസന്ധത പുലര്‍ത്തുകയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വികാരങ്ങളെ ബഹുമാനിക്കുകയും ചെയ്യണം.
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെകാലമായി നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങളുണ്ട്. ഇത് പങ്കാളിയുമായി തുറന്ന് സംസാരിച്ച് ഒരു തീരുമാനത്തിലെത്തണം. ചില അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അവ രമ്യമായി പരിഹരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. സത്യസന്ധരായിരിക്കുക. നിങ്ങളുടെ ബന്ധത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനുരാശിക്കാര്‍ക്ക് നിങ്ങളുടെ പങ്കാളിയെ ആകര്‍ഷിക്കാന്‍ നിങ്ങളുടെ സൗന്ദര്യം ഉപയോഗിക്കാം. നിങ്ങള്‍ക്ക് ഒരുമിച്ച് സമയം ചെലവഴിക്കാനാകും. വീട്ടുജോലികളിലെ നിങ്ങളുടെ സഹായവും വിലമതിക്കപ്പെടും. നിങ്ങളുടെ മനസ്സിലുള്ളതെന്തും അവരുമായി ചര്‍ച്ച ചെയ്യുക. അവരുടെ ഉപദേശം നിങ്ങള്‍ക്ക് വളരെയധികം ഉപകാരപ്പെടും.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ നല്ലൊരു പ്രണയബന്ധത്തിലാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് രസകരമായ ദിവസമായിരിക്കും. നിങ്ങളും നിങ്ങളുടെ പങ്കാളിയും ഈ ദിനം മനോഹരമായി ആസ്വദിക്കും. എന്നാല്‍, നിങ്ങളുടെ ബന്ധം പ്രക്ഷുബ്ധമാണെങ്കില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തെറ്റിദ്ധാരണകള്‍ മാറ്റി സമവായത്തിലെത്താം.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിക്കും നിങ്ങള്‍ക്കുമിടയില്‍ ചില വിള്ളലുകള്‍ ഉണ്ടായേക്കാം. അത് എളുപ്പത്തില്‍ മാറില്ല. എന്നാല്‍, ഇത് അസാധ്യമല്ല. ഇതിനായി നിങ്ങള്‍ സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്. നിങ്ങള്‍ നിങ്ങളുടെ തെറ്റുകള്‍ തിരിച്ചറിഞ്ഞ് അവ തിരുത്താന്‍ ശ്രമിക്കണം. ഒടുവില്‍ നിങ്ങള്‍ക്ക് അടുപ്പം അനുഭവപ്പെടും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പങ്കാളിയുമായി ആഴത്തില്‍ ആശയവിനിമയം നടത്താന്‍ അവസരം ലഭിക്കും. ഈ സംസാരം നിങ്ങള്‍ക്കിടയില്‍ സ്‌നേഹത്തിന്റെ ദൃഢത വര്‍ധിപ്പിക്കും. ഈ ദിവസം ആസ്വദിക്കൂ. പരസ്പരം സന്തോഷിക്കൂ.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope April 17| പങ്കാളിയുമായി സന്തോഷത്തോടെ സമയം ചെലവഴിക്കുക; നിങ്ങളുടെ ബന്ധം ശക്തമാകും; ഇന്നത്തെ പ്രണയഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories