Love Horoscope June 3 | ആവശ്യങ്ങള് പങ്കാളിയെ വ്യക്തമായി അറിയിക്കുക; പങ്കാളിയില്നിന്ന് ചില കാര്യങ്ങള് പഠിക്കും: ഇന്നത്തെ പ്രണയഫലം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജൂണ്മൂന്നിലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12

ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പങ്കാളിയോട് വ്യക്തമായി അവതരിപ്പിക്കണം. നിങ്ങളുടെ ആശയവിനിമയം അവ്യക്തമായാല്‍ അത് നിങ്ങളുടെ ബന്ധത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കും. എല്ലാ തെറ്റിദ്ധാരണകളും നീക്കാനും നിങ്ങളുടെ ബന്ധത്തിലെ ഊര്‍ജസ്വലത പുതുക്കാനും ഇന്നത്തെ ദിവസം അനുകൂലമാണ്. നിങ്ങളുടെ പങ്കാളയില്‍ നിന്ന് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും പഠിക്കാന്‍ കഴിയും.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ബന്ധങ്ങളില്‍ സ്ഥിരത പുലര്‍ത്തും. പങ്കാളിയോടൊപ്പം ശാന്തമായി ദിവസം ചെലവഴിക്കാന്‍ കഴിയും. നിങ്ങള്‍ ഒപ്പമുള്ള നിമിഷങ്ങള്‍ സമയമെടുത്ത് ആസ്വദിക്കുക. ലളിതമായ വീട്ടുജോലികള്‍ ചെയ്യാന്‍ പങ്കാളിയെ സഹായിക്കുന്നത് നിങ്ങളുടെ ബന്ധത്തില്‍ സംതൃപ്തി നല്‍കും. അത് നിങ്ങളെ സന്തോഷിപ്പിക്കുകയും നിങ്ങളുടെ സ്നേഹം പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തില്‍ പോസിറ്റീവ് സ്വഭാവമുള്ള വലിയ മാറ്റങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഇത് ശരിയായ സമയമാണെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ പ്രണയം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും. എന്നാല്‍ ഇതിനായി നിങ്ങള്‍ തുടക്കംകുറിക്കണം. നിങ്ങളുടെ ഹൃദയം പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുക. നിങ്ങളുടെ ബന്ധത്തില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ ഇല്ലാതാകും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കുടുംബകാര്യങ്ങളില്‍ പ്രത്യേകം താത്പര്യം കാണിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ജോലിത്തിരക്ക് മൂലം നിങ്ങള്‍ കുറച്ചുകാലമായി ബന്ധങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു. നിങ്ങളുടെ കരിയറില്‍ സ്വപ്നം കണ്ട നേട്ടം നിങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ ബന്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ ബന്ധങ്ങളെ പരിപോഷിക്കുന്നത് ഈ സമയത്ത് നിങ്ങളുടെ സ്നേഹബന്ധം കൂടുതല്‍ ആഴത്തിലാക്കും.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. അത് നന്നായി ആസ്വദിക്കുക. പങ്കാളിയോടൊത്തൊരുമിച്ച് ഇരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുക. പങ്കാളിയെ വിധിക്കരുത്. പങ്കാളിക്ക് ഗൗരവമേറിയ കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാകില്ല. എന്നാല്‍, നിങ്ങളുടെ സ്നേഹബന്ധം പൂവണിയും. ഈ സമയം നന്നായി ആസ്വദിക്കുക.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ നിരാശയിലാഴ്ത്താന്‍ ആരെയും അനുവദിക്കരുത്. ഇത് വളരെ ബുദ്ധിമുട്ടേറിയ സമയമായിരിക്കും. നിങ്ങളുടെ പ്രണയം നിങ്ങളെ വേദനിപ്പിക്കുന്നുവെങ്കില്‍ അതില്‍ നിന്ന് പുറത്തുകടക്കുക. ഭാവിയെക്കൂടി കരുതിയിരിക്കണം. നിങ്ങളുടെ ഇഷ്ടങ്ങളുമായി പൊരുത്തപ്പെടാത്ത കാര്യങ്ങള്‍ മുറുകെ പിടിക്കരുത്. നിങ്ങളുടെ യഥാര്‍ത്ഥ സ്നേഹം നിങ്ങള്‍ ഉടന്‍ കണ്ടെത്തും.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഗ്രഹങ്ങളുടെ സ്ഥാനം നിമിത്തം നിങ്ങള്‍ വലിയ പ്രതിസന്ധിയിലാകും. ഇത് നിങ്ങളുടെ പ്രണയജീവിതത്തെയും കരിയറിനെയും ബാധിച്ചേക്കാം. നിങ്ങളുടെ പങ്കാളിയുടെ വാക്കുകളോടും പ്രവൃത്തികളോടും വൈകാരികമായി പ്രതികരിക്കരുത്. പകരം നിങ്ങള്‍ ശരിയായ തീരുമാനമെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
advertisement
8/12
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാനുള്ള പദ്ധതി ഇന്ന് തകരും. ഈ സമയത്ത് ഇക്കാര്യം വിശദീകരിക്കാന്‍ നിങ്ങളുടെ പങ്കാളിയില്‍ അമിതമായി സമ്മര്‍ദം ചെലുത്തരുത്. വീട്ടില്‍ സുഖമായിരുന്ന് നിങ്ങളുടെ പ്രിയപ്പെട്ട ടിവി ഷോ കാണുകയോ നല്ല പുസ്തകം വായിക്കുകയോ ചെയ്യുന്നത് നിങ്ങളെ രസിപ്പിക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളും പങ്കാളിയും ഒരുമിച്ചിരുന്ന് സമയം ചെലവഴിക്കും. നിങ്ങളുടെ പങ്കാളിയ്ക്കായി നിങ്ങളുടെ തിരക്കേറിയ ഷെഡ്യൂളില്‍ നിന്ന് കുറച്ചുസമയം നീക്കി വയ്ക്കുക. നിങ്ങളുടെ പങ്കാളിക്ക് ഒരു സമ്മാനമോ ഉപയോഗപ്രദമായ മറ്റെന്തെങ്കിലുമോ നല്‍കുക. അവര്‍ക്കായി നിങ്ങളുടെ ഹൃദയത്തിന്റെ വാതില്‍ തുറന്നിടുക.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തിലെ രഹസ്യമായ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഇന്നത്തെ ദിവസം അനുകൂലമാണ് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് പങ്കാളിയോട് തുറന്ന് സംസാരിക്കുക. ഇത് നിങ്ങളുടെ ബന്ധത്തെ ശുദ്ധീകരിക്കാനും അതില്‍ പുതുജീവന്‍ നേടാനും സഹായിക്കും. ദിവസത്തിന്റെ അവസാനം പുതിയ പ്രണയനിമിഷങ്ങള്‍ ആസ്വദിക്കുക.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മുന്നിലെത്തുന്ന എല്ലാ കാര്യങ്ങളോടും അമിതമായി പ്രതികരിക്കരുത്. കാരണം, അത് നിങ്ങള്‍ക്ക് പ്രയോജനകരമായി ഒന്നും തരില്ല. നിങ്ങളുടെ നിലവിലെ ബന്ധം തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ ഉടനടി ഇല്ലാതാക്കണം. അതിനായി നിങ്ങളുടെ വികാരങ്ങള്‍ മാറ്റി നിറുത്തുകയും സാഹചര്യത്തെ യുക്തിസഹമായി നേരിടുകയും വേണം. ഈ സമയത്ത് നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത സാഹചര്യങ്ങളില്‍ കൂടി നിങ്ങള്‍ കടന്നുപോയേക്കാം.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രിയപ്പെട്ടവരുമായി ഇടപഴകുവാന്‍ നിങ്ങള്‍ അല്‍പം ബുദ്ധിമുട്ടുമെന്ന് രാശിഫലത്തില്‍ പറയുന്നു. പക്വതയില്ലായ്മ കാരണം പങ്കാളിയോട് വൈകാരികമായ കാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ ബുദ്ധിമുട്ടും. വൈകാരികവും ശാരീരികവുമായ കാര്യങ്ങളില്‍ അടുക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് നിങ്ങള്‍ രണ്ടുപേരും പരസ്പരം നന്നായി അറിയണം. ഇതിന് ശേഷം നിങ്ങളുടെ ബന്ധം വളരെയധികം മെച്ചപ്പെടും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope June 3 | ആവശ്യങ്ങള് പങ്കാളിയെ വ്യക്തമായി അറിയിക്കുക; പങ്കാളിയില്നിന്ന് ചില കാര്യങ്ങള് പഠിക്കും: ഇന്നത്തെ പ്രണയഫലം