Astrology | സ്വപ്നം സഫലമാകും; തർക്കങ്ങൾക്ക് സാധ്യത; ഇന്നത്തെ ദിവസഫലം
- Published by:Karthika M
- news18-malayalam
Last Updated:
Daily prediction for zodiac signs on January 29 2022 | ഇന്നത്തെ ദിവസഫലം ഇതാ
advertisement
1/13

തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.കോം
advertisement
2/13
ഏരീസ് (Aries - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം ജോലി സ്ഥലത്തു നിങ്ങൾക്ക് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കാനായി സാധിക്കും. നിങ്ങളുടെ കാഴ്ചപ്പാട് ആയിരുന്നു ശരിയെന്നു മറ്റുള്ളവർ അംഗീകരിക്കും. ടീമിലെ മുതിർന്ന വ്യക്തിക്ക് ചിലപ്പോൾ സഹായം ആവശ്യമായി വന്നേക്കാം. മുൻകാല അനുഭവങ്ങൾ കാരണം നിങ്ങൾക്ക് പലരെയും വിശ്വസിക്കാൻ സാധിക്കില്ല. ഇത് നിങ്ങളുടെ പ്രധാന പ്രശ്നമായി മാറിയേക്കാം. ഭാഗ്യ ചിഹ്നം - സ്റ്റേഷനറി
advertisement
3/13
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍ നിങ്ങളുടെ ദിനചര്യ നല്ല രീതിയിൽ മുൻപോട്ട് കൊണ്ടുപോകാനായി നിങ്ങൾ പരിശ്രമിക്കണം. അപ്രതീക്ഷിതമായ ഒരു വാർത്ത നിങ്ങളെ തേടിയെത്തും. ഇത് നിങ്ങളെ ഒരുപാട് ചിന്തിപ്പിക്കും. ഒരു പുതിയ കായിക പ്രവർത്തനത്തിൽ ഏർപ്പെടാനായി നിങ്ങൾ ആഗ്രഹിക്കും. നിങ്ങൾ അതിനായുള്ള വഴികൾ അന്വേഷിക്കും. ഭാഗ്യ ചിഹ്നം - ഒരു സിൽക്ക് സ്കാർഫ്
advertisement
4/13
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍ നിങ്ങളുടെ സഹോദരനുമായി തർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ട വ്യക്തികളുമായുള്ള നീണ്ട സംഭാഷണം പോലുള്ള ലളിതമായ കാര്യങ്ങൾ ഇന്നത്തെ ദിവസം നിങ്ങൾക്ക് സന്തോഷം നൽകിയേക്കാം. മറ്റുള്ളവർ നിങ്ങളെ ഒരു നല്ല സുഹൃത്തായി തിരഞ്ഞെടുക്കും. ഭാഗ്യ ചിഹ്നം - ഒരു വലിയ കണ്ണാടി
advertisement
5/13
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്ഏതു ജോലി ചെയ്യണം എന്നുള്ള നിങ്ങളുടെ ആശയ കുഴപ്പം ഇന്നത്തെ ദിവസം അവസാനിച്ചേക്കാം. നിങ്ങൾ നിങ്ങളുടെ വഴി തിരഞ്ഞെടുക്കുകയും അതിൽ വിജയകരമായി മുന്നോട്ട് പോകുകയും ചെയ്യും. സാമൂഹികപരമായി മികച്ച വ്യക്തിയായി മാറാൻ നിങ്ങൾ ശ്രമിക്കും. അതിനായി പ്രവർത്തിക്കുകയും ചെയ്യും. വ്യക്തമായ ആസൂത്രങ്ങൾ നിങ്ങളെ മുന്നോട്ട് നയിക്കും. ഭാഗ്യ ചിഹ്നം - ഒരു ചെമ്പ് പാത്രം
advertisement
6/13
ലിയോ (Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ നിങ്ങൾക്ക് വളരെയധികം ഊർജ്ജസ്വലതയും ഉത്സാഹവും അനുഭവപ്പെട്ടേക്കാം. നിങ്ങളെ തേടി ഒരു ശുഭ വാർത്ത എത്താൻ സാധ്യതയുണ്ട്. നിങ്ങളുടെ പ്രവർത്തിക്ക് നല്ല ഫലം ലഭിക്കും. തൊഴിൽ മേഖലയിൽ ചില മത്സരങ്ങൾ നേരിടേണ്ടി വന്നേക്കാം. കൃത്യമായ ആസൂത്രണത്തോടെ മാത്രം പ്രവർത്തിക്കുക. ഭാഗ്യ ചിഹ്നം - ഒരു ചുവന്ന പവിഴം
advertisement
7/13
വിര്‍ഗോ (Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍ നിങ്ങളിൽ അധിഷ്ഠിതമായ ജോലികൾ സമയബന്ധിതമായി ചെയ്തു തീർക്കാൻ നിങ്ങൾക്ക് സാധിക്കില്ല. ഇത് നിങ്ങളെ വളരെ അധികം നിരാശയിലേക്ക് തള്ളി വിടും. ഉത്തരവാദിത്തപ്പെട്ട ജോലി കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയാത്തതിൽ നിങ്ങൾക്ക് നിരാശ തോന്നിയേക്കാം. നിങ്ങൾക്ക് ആവശ്യമെങ്കിൽ മറ്റുള്ളവരുടെ സഹായം സ്വീകരിക്കുന്നത് നല്ലതാണ്. മറ്റുള്ളവർക്ക് നിങ്ങളെ നന്നായി മനസ്സിലാക്കാൻ ശരിയായ ആശയവിനിമയം നടത്തുക. വ്യക്തത ഇല്ലാത്ത നിങ്ങളുടെ സംസാരം ഒരുപക്ഷെ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും. അതിനാൽ കൃത്യമായ കാര്യങ്ങൾ വ്യക്തമായ ഭാഷയിൽ അവതരിപ്പിക്കുക. ഭാഗ്യ ചിഹ്നം - ഒരു സ്മാരകം
advertisement
8/13
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ സ്വയം നൽകിയ വാഗ്ദാനങ്ങൾ നിർവഹിക്കാനുള്ള സമയമാണിത്. നിങ്ങളുടെ സഹോദരങ്ങൾ ചില കുടുംബ പ്രശ്‌നങ്ങളിലൂടെ കടന്നുപോകാം. നിങ്ങളുടെ സഹായം അവർക്ക് ആവശ്യമായി വന്നേക്കാം. പഴയ രീതിയിൽ തന്നെ ആയിരിക്കും വീണ്ടും പല കാര്യങ്ങളും നിങ്ങൾ ആസൂത്രണം ചെയ്യുക. ഭാഗ്യ ചിഹ്നം - ഒരു സെറാമിക് ബൗൾ
advertisement
9/13
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്നിങ്ങളുടെ സ്വപ്നം പൂവണിയാൻ സാധ്യതയുണ്ട്. അതിനുള്ള അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. അവസരങ്ങൾ വളരെ മികച്ച രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കുക. ധാരാളം ആളുകളുമായി ഇടപഴകുന്നത് അവസാനിപ്പിക്കുക, കാരണം ഒരേ സമയം നിരവധി ആളുകളുമായി ഇടപഴകുമ്പോൾ അത് നിങ്ങൾക്ക് ആശയ കുഴപ്പം ഉണ്ടാക്കാൻ വഴിയുണ്ട്. അതിനാൽ ഈ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.
advertisement
10/13
സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ചില ആളുകൾ നിങ്ങൾക്ക് പ്രതികൂലമായി വരാം. നിങ്ങളുടെ മനസ് സ്വസ്ഥമാക്കാനായി ദീർഘനേരം പുറത്ത് നടക്കാൻ ഇറങ്ങുക. നിങ്ങളുടെ മനസിന് ആശ്വാസം കണ്ടെത്താനായി സ്വയം സമയം ചിലവഴിക്കുക. മറ്റുള്ളവരെ വിശ്വസിക്കാൻ നിങ്ങൾ ആഗ്രഹിക്കും എന്നാൽ പഴയ അനുഭവങ്ങൾ നിങ്ങളെ പുറകോട്ട് വലിക്കും. ഭാഗ്യ ചിഹ്നം - ഒരു സ്മാരകം
advertisement
11/13
കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍എന്തിനെങ്കിലും വേണ്ടി നിങ്ങൾ തയ്യാറെടുക്കുകയാണെങ്കിൽ അവ തിടുക്കത്തിൽ ചെയ്യാതെ ഇരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അവസാന നിമിഷത്തെ ഉത്കണ്ഠ പല കാര്യങ്ങളും തടസ്സപ്പെടുത്തിയേക്കാം. ഒരു സമയം ഒരു കാര്യം ചെയ്യാനായി ശ്രദ്ധിക്കുക. ചില മധ്യസ്ഥത നിങ്ങളെ മുന്നോട്ട് പ്രശ്നങ്ങളില്ലാതെ നയിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു കടങ്കഥ
advertisement
12/13
അക്വാറിയസ് (Aquarius - കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍ ഒരു സ്വപ്നം ഇന്നത്തെ ദിവസം മുഴുവൻ നിങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും. ഒരു പുതിയ കാര്യത്തിനായി നിങ്ങൾ ഇപ്പോൾ നടത്തുന്ന ചെറിയ ശ്രമങ്ങൾ ഗുണം ചെയ്തേക്കാം. ഒരു ജോലി സാധ്യതയ്ക്കായി നിങ്ങളുടെ സഹോദരൻ നിങ്ങളോട് കൂടിയാലോചിച്ചേക്കാം. സഹോദരന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക. ഭാഗ്യ ചിഹ്നം - ഒരു മരുഭൂമി
advertisement
13/13
പിസെസ് (Pisces - മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍ വരാനിരിക്കുന്ന ഒരു അഭിമുഖത്തെക്കുറിച്ച് പരിഭ്രാന്തരാകാൻ സാധ്യതയുണ്ട്. എന്നാൽ ആ അഭിമുഖം നിങ്ങൾക്ക് തീർച്ചയായും നല്ല നാളുകൾ സമ്മാനിക്കും. അതിൽ നിങ്ങൾ വിജയിക്കുകയും ചെയ്യും. മഴയുള്ള ദിവസത്തിനായി നിങ്ങൾ ചില തയ്യാറെടുപ്പുകൾ നടത്തും. ലക്ഷ്യങ്ങളെ ഉത്കണ്ഠയോടുകൂടി സമീപിക്കാതെ ഇരിക്കുക. നിങ്ങൾ നടത്തിയ തയ്യാറെടുപ്പുകൾക്കുള്ള ഫലം നിങ്ങളെ തേടി എത്തും. മാനസികമായി തളർന്നു പോകാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭാഗ്യ ചിഹ്നം - ഒരു പുതിയ കാർ
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Astrology | സ്വപ്നം സഫലമാകും; തർക്കങ്ങൾക്ക് സാധ്യത; ഇന്നത്തെ ദിവസഫലം