Daily Horoscope 21st April| കൂടുതല് ആത്മവിശ്വാസം കൈവരും; സാമ്പത്തികകാര്യങ്ങളില് ശ്രദ്ധയോടെ നീങ്ങുക: ഇന്നത്തെ രാശിഫലം അറിയാം
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിവിധ രാശിയില് ജനിച്ചവരുടെ 2025 ഏപ്രില് 21ലെ രാശി ഫലം അറിയാം
advertisement
1/15

ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനം നിങ്ങളുടെ ജീവിതത്തില്‍ എന്ത് ഫലമുണ്ടാക്കുമെന്ന് രാശിഫലം പറയുന്നു. ഒരു വ്യക്തിയുടെ ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ കാലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ രാശിഫലത്തില്‍ നിന്നും മനസ്സിലാക്കാം. ജനന തീയതി അനുസരിച്ച് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ശുഭകരവും അശുഭകരവുമായ ഫലങ്ങള്‍ കണക്കാക്കുന്നതിനുള്ള പരിഹാരങ്ങളും രാശി ഫലത്തിലൂടെ അറിയാനാകും.
advertisement
2/15
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ ദിവസം കൂടുതല്‍ ആത്മവിശ്വാസവും പ്രചോദനവും അനുഭവപ്പെടും. ഇടവം രാശിയില്‍ ജനിച്ചവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് എത്താന്‍ ഈ ദിവസം പ്രചോദനം ലഭിക്കും.മിഥുനം രാശിക്കാര്‍ അവരുടെ സര്‍ഗ്ഗാത്മകത പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കണം. കര്‍ക്കിടകം രാശിക്കാര്‍ അവരുടെ ജ്ഞാനത്തില്‍ വിശ്വസിക്കണം. ചിങ്ങം രാശിക്കാര്‍ക്ക് അടുത്ത ബന്ധങ്ങള്‍ ഉണ്ടായിരിക്കും. കന്നി രാശിക്കാര്‍ അവരുടെ സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുത്.
advertisement
3/15
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ ദിവസം അവരുടെ ആത്മവിശ്വാസം വര്‍ധിക്കും. വൃശ്ചികരാശിക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടും. ധനുരാശിയില്‍ ജനിച്ചവര്‍ സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ശ്രദ്ധാലുവായിരിക്കണം. മകരം രാശിയിലാണ് നിങ്ങള്‍ ജനിച്ചതെങ്കില്‍ ഈ ദിവസം നിങ്ങളുടെ പദ്ധതികള്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. കുംഭം രാശിക്കാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ മികച്ച രീതിയില്‍ പ്രകടിപ്പിക്കാനാകും. നിങ്ങളെ പിന്തുണയ്ക്കുന്ന വികാരങ്ങളുമായി ചേര്‍ന്ന് പോകുന്നത് മീനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും.
advertisement
4/15
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍:മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം പുതിയ ഊര്‍ജവും ഉത്സാഹവും നിറഞ്ഞതായിരിക്കും നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും പ്രചോദനവും അനുഭവപ്പെടും. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ തയ്യാറാക്കിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇതാണ് ശരിയായ സമയം. നിങ്ങളുടെ ചിന്തകള്‍ വ്യക്തമായി പ്രകടിപ്പിക്കുക. കാരണം നിങ്ങളുടെ ആശയങ്ങള്‍ക്ക് ഇന്ന് മറ്റുള്ളവരെ സ്വാധീനിക്കാന്‍ കഴിയും. വ്യക്തിബന്ധങ്ങളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. ചെറിയ നിമിഷങ്ങളില്‍ സന്തോഷം കണ്ടെത്തുക. നിസ്വാര്‍ത്ഥമായി സ്നേഹം പങ്കിടുക. കുടുംബാംഗങ്ങളുമായുള്ള സംഭാഷണങ്ങളില്‍ തുറന്ന സമീപനം സ്വീകരിക്കുക. അത് പരസ്പരമുള്ള ധാരണ വര്‍ധിപ്പിക്കും. ഭാഗ്യ നിറം - നീല ഭാഗ്യ സംഖ്യ- 6
advertisement
5/15
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍:ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് വളരെ വിശേഷപ്പെട്ട ദിവസമായിരിക്കും. ചില പുതിയ അവസരങ്ങള്‍ നിങ്ങളുടെ വഴിയില്‍ വന്നേക്കാം. അത് നിങ്ങള്‍ക്ക് പ്രയോജനകരമാകും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതുമൂലം നിങ്ങള്‍ക്ക് ആത്മവിശ്വാസം കൈവരും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഇത് പ്രചോദനമാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. കുടുംബാംഗങ്ങളുമായി ഇടപഴകുന്നത് നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തും. നിങ്ങളുടെ മാനസികാവസ്ഥയും സ്ഥിരതയുള്ളതായിരിക്കും. ഇത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. നിങ്ങളുടെ ആരോഗ്യവും ഈ ദിവസം സാധാരണ നിലയിലായിരിക്കും. എന്നാല്‍, അല്പം ശ്രദ്ധിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കും. ഭാഗ്യ നിറം-പിങ്ക് ഭാഗ്യ സംഖ്യ- 11
advertisement
6/15
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍:മിഥുനം രാശിക്കാര്‍ക്ക് ഇന്ന് ഉത്സാഹവും ഊര്‍ജവും നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ സംസാരിക്കാനുള്ള കഴിവും ആകര്‍ഷണീയതയും നിങ്ങള്‍ക്ക് പ്രധാനപ്പെട്ട അവസരങ്ങള്‍ നല്‍കും. കുറച്ചുകാലമായി നിങ്ങള്‍ ഒരു വിഷയത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിട്ടില്ലെങ്കില്‍ ഇപ്പോഴാണ് അതിനുള്ള ശരിയായ സമയം. നിങ്ങളുടെ സര്‍ഗ്ഗാത്മകത പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുക. കാരണം നിങ്ങള്‍ ശ്രമിക്കുന്നതെന്തും വിജയിക്കും. സമൂഹത്തിലും ജീവിതത്തിലും നിങ്ങള്‍ക്ക് ധാരാളം നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ന് അവസരം ലഭിക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും നല്‍കും. ഭാഗ്യ നിറം -ബ്രൗണ്‍ ഭാഗ്യ സംഖ്യ- 2
advertisement
7/15
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് ഇന്ന് വളരെ വിശേഷപ്പെട്ട ദിവസമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കാനും പ്രകടിപ്പിക്കാനും കഴിയും. കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടും. നിങ്ങളുടെ ആളുകള്‍ നിങ്ങളുടെ വികാരങ്ങളെ ബഹുമാനിക്കും. ജോലിയിലെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള നിങ്ങളുടെ കഴിവ് വര്‍ധിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ ഇതാണ് ശരിയായ സമയം. നിങ്ങള്‍ ശരിയായ ദിശയിലേക്ക് നീങ്ങുന്നതിനാല്‍ നിങ്ങളുടെ ഉള്‍ക്കാഴ്ചയെ വിശ്വസിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ധ്യാനവും യോഗയും പരീക്ഷിക്കുക. ഇത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും. ബന്ധങ്ങള്‍ ഊഷ്മളമായി തുടരും. പക്ഷേ, തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ആശയവിനിമയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. ഭാഗ്യ നിറം - ആകാശ നീല ഭാഗ്യ സംഖ്യ - 11
advertisement
8/15
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പോസിറ്റീവും ആത്മവിശ്വാസവും നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ സര്‍ഗ്ഗാത്മകത പരമാവധി പ്രകടിപ്പിക്കുന്നതിനുള്ള ആഗ്രഹം നിങ്ങള്‍ക്ക് അനുഭവപ്പെടും. മറ്റുള്ളവരുമായി നിങ്ങളുടെ ആശയങ്ങള്‍ക്ക് പങ്കുവെക്കുന്നത് നിങ്ങള്‍ക്ക് പ്രചോദനം നല്‍കും. നിങ്ങളുടെ ജോലിയിലോ ബിസിനസിലോ പുതിയ എന്തെങ്കിലും ആരംഭിക്കാനുള്ള ആശയം നിങ്ങള്‍ക്കുണ്ടാകാം. അത് ഭാവിയില്‍ ഗുണം ചെയ്യും. നിങ്ങളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും. നിങ്ങള്‍ക്ക് അടുപ്പം അനുഭവപ്പെടും. ഒരു പ്രധാന ചര്‍ച്ചയ്ക്കിടെ നിങ്ങളുടെ ചിന്തകള്‍ വ്യക്തമായി പ്രകടിപ്പിക്കുക. ഇത് മറ്റുള്ളവരുടെ വിശ്വാസം നേടാന്‍ സഹായിക്കും. ഭാഗ്യ നിറം - പച്ച ഭാഗ്യ നമ്പര്‍ - 5
advertisement
9/15
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍:ഇന്ന് നിങ്ങള്‍ക്ക് പുതുതായി എന്തെങ്കിലും ചെയ്യാനുള്ള ദിവസമാണ്. നിങ്ങളുടെ വിശകലന ചിന്തയും പ്രായോഗികതയും നിങ്ങള്‍ക്ക് വ്യക്തതയും ധാരണയും നല്‍കും. നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ നിങ്ങളുടെ നിര്‍ദേശങ്ങളെ വിലമതിക്കും. ഇത് നിങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും. നിങ്ങളുടെ ആരോഗ്യം നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പതിവ് വ്യായാമവും ശരിയായ ഭക്ഷണക്രമവും നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തും. നിങ്ങളുടെ ചിന്തകള്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാന്‍ ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ സംസാരങ്ങള്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. സര്‍ഗ്ഗാത്മകത പുറത്തുവിടാനുള്ള അവസരം നഷ്ടപ്പെടുത്തരുത്. നിങ്ങളുടെ ഈ ദിവസം സന്തോഷകരവും പ്രചോദനകരവുമാകാം. ഭാഗ്യ നിറം - മഞ്ഞ ഭാഗ്യ സംഖ്യ - 7
advertisement
10/15
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് സന്തുലിതാവസ്ഥയും ഐക്യവും അനുഭവപ്പെടും. നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ നിങ്ങളുടെ കഴിവുകളെ വിലമതിക്കുന്നതായി തോന്നാം. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഇന്ന് നിങ്ങളുടെ സമൂഹബന്ധങ്ങളില്‍ ഒരു മീറ്റിങ് ഉണ്ടായേക്കാം. അത് നിങ്ങളുടെ ആശയം വികസിപ്പിക്കാനും പുതിയ വെല്ലുവിളികളെ തരണം ചെയ്യാനും നിങ്ങളെ പ്രോത്സാഹിപ്പിക്കും. ജോലി കാര്യത്തിലും ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. ഏതൊരു ജോലിയും ചെയ്യുമ്പോള്‍ ക്ഷമയോടെയും വിവേകത്തോടെയും പ്രവര്‍ത്തിക്കുക. അപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ല. നിങ്ങളുടെ ബന്ധങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ഇന്ന് ആശയവിനിമയത്തിന് പറ്റിയ സമയമാണ്. ഭാഗ്യ നിറം - മെറൂണ്‍ ഭാഗ്യ സംഖ്യ - 1
advertisement
11/15
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ മാനസിക ആരോഗ്യം മെച്ചപ്പെടും. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധം ശക്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഗുണകരമാകും. ജോലിസ്ഥലത്ത് പുതിയ പദ്ധതികളില്‍ ഏര്‍പ്പെടാന്‍ ഇതാണ് ശരിയായ സമയം. നിങ്ങളുടെ കഠിനാധ്വാനവും സമര്‍പ്പണവും മറ്റുള്ളവര്‍ ശ്രദ്ധിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. നിങ്ങള്‍ ഒരു പുതിയ ബിസിനസ് ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ ആ ദിശയിലേക്ക് നീങ്ങേണ്ട സമയമാണിത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ സ്വയം ശ്രദ്ധിക്കേണ്ട സമയമാണിത്. യോഗ അല്ലെങ്കില്‍ ധ്യാനം പോലുള്ള കാര്യങ്ങള്‍ക്കായി കുറച്ചുസമയം മാറ്റിവെക്കുക. അത് നിങ്ങളെ മാനസികമായും ശാരീരികമായും ഉന്മേഷഭരിതരാക്കും. ഭാഗ്യ നിറം - ചുവപ്പ് ഭാഗ്യ സംഖ്യ - 12
advertisement
12/15
സാജിറ്റെറിയസ് (Sattgiarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനുരാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ ചിന്തയില്‍ ധൈര്യവും വ്യക്തതയും കണ്ടെത്താന്‍ കഴിയും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. ഇത് പുതിയ ആശയങ്ങള്‍ സ്വീകരിക്കാനും അവ പിന്തുടരാനും നിങ്ങളെ പ്രാപ്തരാക്കും. സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കുക. എന്തെങ്കിലും സാമ്പത്തിക നിക്ഷേപം നടത്തുന്നതിനുമുന്‍പ് എല്ലാ വശങ്ങളെക്കുറിച്ചും ചിന്തിക്കുക. കുടുംബജീവിതത്തില്‍ ചില ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ ക്ഷമയിലൂടെ ഇത് പരിഹരിക്കാനാകും. എഴുത്ത്, കല, സംഗീതം എന്നിവയില്‍ താല്‍പ്പര്യം വര്‍ധിച്ചേക്കാം. ഇത് നിങ്ങള്‍ക്ക് മാനസിക സംതൃപ്തി നല്‍കും. യോഗയോ ധ്യാനമോ ചെയ്യുക. ഇത് സമാധാനം നല്‍കും. ഭാഗ്യ നിറം - ഓറഞ്ച് ഭാഗ്യ സംഖ്യ - 4
advertisement
13/15
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ഉണ്ടായേക്കും. നിങ്ങളുടെ പരിശ്രമത്തിന്റെയും സമര്‍പ്പണബോധത്തിന്റെയും ഫലം ആഘോഷിക്കാന്‍ തയ്യാറായിക്കോളു. നിങ്ങളുടെ പദ്ധതികള്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഇത് ശരിയായ സമയമാണ്. നിങ്ങളുടെ സഹപ്രവര്‍ത്തകരും നിങ്ങളെ പിന്തുണയ്ക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. പ്രിയപ്പെട്ടവരുടെ പിന്തുണ നിങ്ങളുടെ മനോവീര്യം ശക്തിപ്പെടുത്തും. ചില അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള സമയമാണിത്. സംഭാഷണത്തിലൂടെ നിങ്ങള്‍ക്ക് ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാകും. സമീകൃത ആഹാരവും പതിവ് വ്യായാമവും ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഭാഗ്യ നിറം - വെള്ള ഭാഗ്യ സംഖ്യ - 8
advertisement
14/15
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പുതിയ വെല്ലുവിളികളെ നേരിടാന്‍ അവസരം ലഭിക്കും. നിങ്ങളുടെ സാമൂഹിക വലയത്തില്‍ ചില പുതിയ ബന്ധങ്ങള്‍ വികസിച്ചേക്കാം. അത് നിങ്ങള്‍ക്ക് ഗുണകരമാക്കും. ഈ സമയത്ത് നിങ്ങളുടെ മനസ്സില്‍ സര്‍ഗ്ഗാത്മകത നിറയും. നിങ്ങളുടെ കഴിവുകള്‍ മികച്ച രീതിയില്‍ പ്രകടിപ്പിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കും. മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കുക. നിങ്ങളുടെ ഉള്ളിലെ പോസിറ്റീവ് എനര്‍ജി തിരിച്ചറിയുക. അത് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് അനുകൂലമായ സമയമാണിന്ന്. നിങ്ങള്‍ക്ക് എല്ലാവരില്‍ നിന്നും പിന്തുണ ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക. ഭാഗ്യ നിറം - നേവി ബ്ലൂ ഭാഗ്യ സംഖ്യ - 10
advertisement
15/15
പിസെസ് (Piscse മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വൈകാരികവും മാനസികവുമായ ആരോഗ്യത്തില്‍ ശ്രദ്ധചെലുത്തുക. നിങ്ങളുടെ ചിന്തകളെ വ്യക്തതയോടെ പങ്കുവെക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പ്രാധാനമെന്നു കരുതുന്ന ബന്ധങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയമാണിത്. വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ പേടിക്കേണ്ടതില്ല. മറ്റുള്ളവരുമായി തുറന്നുസംസാരിക്കുന്നത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. ജോലിയിലും ഗുണകരമായ സമയമാണിന്ന്. സര്‍ഗ്ഗാത്മകത വര്‍ധിക്കും. പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പ്രോത്സാഹനം ലഭിക്കും. ഭാഗ്യ നിറം - മജന്ത ഭാഗ്യ സംഖ്യ - 3
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Daily Horoscope 21st April| കൂടുതല് ആത്മവിശ്വാസം കൈവരും; സാമ്പത്തികകാര്യങ്ങളില് ശ്രദ്ധയോടെ നീങ്ങുക: ഇന്നത്തെ രാശിഫലം അറിയാം