Horoscope June 13 | ബിസിനസില്‍ പുരോഗതി ഉണ്ടാകും; ദേഷ്യം നിയന്ത്രിക്കണം: ഇന്നത്തെ രാശിഫലം
- Published by:Vishnupriya S
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ജൂണ്‍ 13ലെ രാശിഫലം അറിയാം
advertisement
1/12

ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ബിസിനസില്‍ നിന്ന് ലാഭം പ്രതീക്ഷിക്കാമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ വരുമാനവും വര്‍ധിക്കും. വീട്ടിലും പുറത്തും സന്തോഷം അലതല്ലും. നിങ്ങളുടെ ചില ശീലങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. ബിസിനസില്‍ ജോലിക്കാരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കരുത്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണനിലയിലാകും. ചില കാര്യങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കും. ഭാഗ്യസംഖ്യ: 17, ഭാഗ്യനിറം: കറുപ്പ്.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: മറന്നുപോയ ചില പഴയ സുഹൃത്തുക്കളെ കാണാനിടവരുമെന്ന് രാശിഫലത്തില്‍ പറയുന്നു. അവരില്‍ നിന്നും വിലപ്പെട്ട വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ബുദ്ധിവൈഭവം ഉപയോഗിച്ച് കൃത്യമായ തീരുമാനങ്ങളെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പുതിയ ചില വികസന പദ്ധതികള്‍ നിങ്ങള്‍ ആസൂത്രണം ചെയ്യും. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് അസംതൃപ്തിയുണ്ടാകും. ബിസിനസില്‍ നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ലാഭം ഉണ്ടാകും. ഭാഗ്യസംഖ്യ: 16, ഭാഗ്യനിറം: വെളുപ്പ്.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് പണം ധാരാളം ലഭിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. വീട്ടിലും കുടുംബത്തിലും സന്തോഷമുണ്ടാകും. വീടുമായോ വീട് നില്‍ക്കുന്ന സ്ഥലവുമായോ ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കും. പുതിയ ചില കരാറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. കുട്ടികളെപ്പറ്റി ആലോചിച്ച് നിങ്ങള്‍ വിഷമത്തിലാകും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളെപ്പറ്റി ചിലര്‍ അന്വേഷിച്ചെത്താന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെടുന്ന ദിവസമായിരിക്കും ഇന്ന്. ഭാഗ്യസംഖ്യ: 11, ഭാഗ്യനിറം: ഓറഞ്ച്.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിയില്‍ ജനിച്ചവര്‍ വാഹനങ്ങളും യന്ത്രങ്ങളും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിച്ച് വെയ്ക്കണം. ആരോഗ്യവുമായി ബന്ധപ്പെട്ട് അല്‍പ്പം പണം ചെലവഴിക്കേണ്ടി വന്നേക്കാം. മറ്റുള്ളവരുമായി തര്‍ക്കിക്കാന്‍ നില്‍ക്കരുത്. യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ ബാഗും സാധനങ്ങളും സൂക്ഷിക്കണം. അര്‍പ്പണ ബോധത്തോടെ ജോലി ചെയ്യുന്ന ദിവസമായിരിക്കും ഇന്ന്. സഹപ്രവര്‍ത്തകരെ അല്‍പ്പം ശ്രദ്ധിക്കണം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. ഭാഗ്യസംഖ്യ: 6, ഭാഗ്യനിറം: മെറൂണ്‍.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരില്‍ അമിത പ്രതീക്ഷ വെച്ചുപുലര്‍ത്തരുത്. നിങ്ങള്‍ക്ക് അല്‍പ്പം ടെന്‍ഷനും ആശങ്കയും തോന്നുന്ന ദിവസമായിരിക്കും ഇന്ന്. നിങ്ങള്‍ക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെടും. റിസ്‌കുള്ള ജോലികള്‍ തലയിലെടുത്ത് വെയ്ക്കരുത്. സര്‍ക്കാരില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. മറ്റ് ചില സുഹൃത്തുക്കളും ഈ ദിവസം നിങ്ങളെ പിന്തുണയ്ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷയില്‍ വിജയം ഉറപ്പ്. ബിസിനസില്‍ നിങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കും. നിങ്ങളുടെ സംസാരം നിയന്ത്രിക്കണം. ഭാഗ്യസംഖ്യ: 7, ഭാഗ്യനിറം: ചുവപ്പ്.
advertisement
6/12
വിര്‍ഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്ന ദിവസമായിരിക്കും ഇന്ന് എന്ന് രാശിഫലത്തില്‍ പറയുന്നു. സര്‍ഗ്ഗാത്മക ജോലികളില്‍ ഏര്‍പ്പെടാന്‍ നിങ്ങള്‍ക്ക് സാധിക്കും. ബിസിനസ് രംഗത്ത് വളര്‍ച്ചയുണ്ടാകും. ജോലിയില്‍ ക്ഷമ കാണിക്കണം.എന്നാല്‍ മാത്രമെ വലിയ വിജയങ്ങള്‍ നിങ്ങള്‍ക്ക് നേടാന്‍ കഴിയുകയുള്ളു. നിങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കും. സുഹൃത്തുക്കളുടെ സഹായം ഉണ്ടാകും. നിങ്ങളുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വേണം. ഭാഗ്യസംഖ്യ: 3, ഭാഗ്യനിറം: മഞ്ഞ.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിക്കാര്‍ക്ക് നിരവധി ഭാഗ്യാനുഭവം ഉണ്ടാകും. മറ്റുള്ളവരില്‍ നിന്ന് സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. യാത്ര പോകാന്‍ അവസരം ലഭിക്കും. ജോലിയും നിക്ഷേപവും നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് മുന്നോട്ട് പോകും. റിസ്‌കുകള്‍ ഏറ്റെടുക്കരുത്. ബിസിനസില്‍ പുരോഗതിയുണ്ടാകും. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ പറ്റിയ സമയം. ഭാഗ്യസംഖ്യ: 11, ഭാഗ്യനിറം: പച്ച
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്ന് നിങ്ങള്‍ക്ക് ആനൂകൂല്യം ലഭിക്കും. പരീക്ഷയിലും അഭിമുഖത്തിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതില്‍ നിങ്ങള്‍ സന്തോഷിക്കും. പണം ലഭിക്കാന്‍ സാധ്യതയുണ്ട്. സമൂഹത്തില്‍ നിങ്ങളുടെ പേരും പ്രശസ്തിയും ഉയരും. പുതിയ ചില കരാറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. കുടുംബപ്രശ്‌നങ്ങള്‍ അവഗണിക്കരുത്. ഭാഗ്യസംഖ്യ: 18, ഭാഗ്യനിറം:ആകാശനീല.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനുകൂലമായ സമയമല്ല ഇതെന്ന് രാശിഫലത്തില്‍ പറയുന്നു. യന്ത്രങ്ങളും വാഹനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അല്‍പ്പം സൂക്ഷിക്കണം. പണമിടപാട് നടത്തുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. മറ്റുള്ളവരുമായി തര്‍ക്കിക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. പോസിറ്റീവ് ചിന്ത നിങ്ങളിലുണ്ടാകും. അതിലൂടെ പുരോഗതി കൈവരിക്കാനും സാധിക്കും. പ്രവര്‍ത്തനങ്ങളില്‍ വിശ്വസനീയത പാലിക്കുക. ഭാഗ്യസംഖ്യ: 9, ഭാഗ്യനിറം: ഗ്രേ.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളികള്‍ക്കിടയില്‍ ഐക്യമുണ്ടാകുന്ന ദിവസമായിരിക്കും ഇന്ന് എന്ന് രാശിഫലത്തില്‍ പറയുന്നു. സര്‍ക്കാര്‍ ജോലികള്‍ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കും. സമ്മര്‍ദ്ദം കുറയും. അനാവശ്യ റിസ്‌കുകള്‍ ഏറ്റെടുക്കരുത്. കുട്ടികളെ ഓര്‍ത്ത് നിങ്ങള്‍ സന്തോഷവാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. അപ്രതീക്ഷിതമായി പണം കൈവരാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കണം. ഭാഗ്യസംഖ്യ: 12, ഭാഗ്യനിറം; പര്‍പ്പിള്‍.
advertisement
11/12
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പുതിയ ചില കരാറുകള്‍ നിങ്ങള്‍ക്ക് ഇന്ന് ലഭിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ജോലിയും നിക്ഷേപവും യാത്രയും നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് മുന്നോട്ട് പോകും. ശത്രുക്കള്‍ നിങ്ങളെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന സമയമാണിത്. ജോലിയില്‍ കൃത്യതയും സുതാര്യതയും പാലിക്കണം. പുതിയ ചില പദ്ധതികളില്‍ ജോലി ആരംഭിക്കരുത്. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തില്‍ ശ്രദ്ധ വേണം. ഭാഗ്യസംഖ്യ: 4, ഭാഗ്യനിറം; വയലറ്റ്.
advertisement
12/12
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മതപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഇന്ന് താല്‍പ്പര്യം വര്‍ധിക്കുന്ന ദിവസമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. രാഷ്ട്രീയ വെല്ലുവിളികള്‍ ഇല്ലാതാകും. മേലുദ്യോഗസ്ഥരുടെ സഹകരണം പ്രതീക്ഷിക്കാം. ആരോഗ്യത്തോടെയിരിക്കാന്‍ ശ്രദ്ധിക്കണം. ജോലിയില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. അതിനായി യുക്തിചിന്തയും ബുദ്ധിയും പ്രയോഗിക്കണം. യാത്ര ചെയ്യാന്‍ അനുകൂല കാലമല്ല. അതിനാല്‍ യാത്ര പദ്ധതികള്‍ ഉപേക്ഷിക്കുക. ബിസിനസില്‍ നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ലാഭം കിട്ടും. ഭാഗ്യസംഖ്യ: 2, ഭാഗ്യനിറം: മജന്ത
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope June 13 | ബിസിനസില്‍ പുരോഗതി ഉണ്ടാകും; ദേഷ്യം നിയന്ത്രിക്കണം: ഇന്നത്തെ രാശിഫലം