TRENDING:

Love Horoscope May 28 | പങ്കാളിയുമായി മാനസികമായി അടുപ്പം തോന്നും; ബന്ധത്തില്‍ സത്യസന്ധത പുലര്‍ത്തുക: പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മേയ് 28ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12
Love Horoscope May 28 | പങ്കാളിയുമായി മാനസികമായി അടുപ്പം തോന്നും; ബന്ധത്തില്‍ സത്യസന്ധത പുലര്‍ത്തുക: പ്രണയഫലം
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതത്തില്‍ പ്രണയം വീണ്ടും സജീവമാകാന്‍ സാധ്യതയുണ്ടെന്ന് പ്രണയ രാശിഫലത്തിൽ പറയുന്നു. നിങ്ങളുടെ കാമുകന്‍ കുറച്ച് കാലമായി നിങ്ങളെ അവഗണിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ നിങ്ങളോട് കൂടുതല്‍ അടുപ്പം കാണിക്കും. പ്രണയ പങ്കാളിയോട് അക്രമണ സ്വഭാവം കാണിക്കരുത്. നിങ്ങള്‍ക്കിടയിലെ പ്രധാനപ്പെട്ട നിമിഷങ്ങള്‍ ഓര്‍ത്തിരിക്കുക. പഴയ പരാതികളും കാഴ്ചപ്പാടുകളും നിങ്ങള്‍ ഉപേക്ഷിക്കണം. നിങ്ങള്‍ക്ക് പങ്കാളിയോട് സ്‌നേഹം പ്രകടിപ്പിക്കാന്‍ സമ്മാനം വാങ്ങി നല്‍കാം.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: എല്ലാ ബന്ധങ്ങളുടെയും വൈകാരിക വശത്തോട് നിങ്ങള്‍ കൂടുതല്‍ അടുപ്പം കാണിക്കും. അതിനാല്‍ ആ ബന്ധത്തില്‍ നഷ്ടപ്പെട്ടിരിക്കുന്ന കാര്യം മനസ്സിലാക്കാന്‍ കഴിയാതെ വരും. നിങ്ങള്‍ വളരെക്കാലമായി ആരാധിക്കുന്ന ഒരാളുമായി കൂടുതല്‍ അടുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങളുടെ ഹൃദയം പറയുന്നതിന് അനുസരിച്ച് മുന്നോട്ട് പോകുക.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ലഭിക്കുമെന്ന് പ്രണയ രാശിഫലത്തിൽ. നിങ്ങളെ ധാരാളം ജോലിയും നിരവധികാര്യങ്ങളും ഏല്‍പ്പിക്കും. അതിനാല്‍ നിങ്ങളുടെ ജോലിയില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നേത്താം. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുക. നിങ്ങള്‍ക്കുള്ളതില്‍ സംതൃപ്തനായിരിക്കുക.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമായിരിക്കുമെന്ന് പ്രണയ രാശിഫലത്തിൽ പറയുന്നു. നിങ്ങളോട് മോശമായി പെരുമാറിയ ആളുകള്‍ നിങ്ങളെ കാണാന്‍ അല്ലെങ്കില്‍ നിങ്ങളുടെ ഉപദേശം തേടാന്‍ വന്നേക്കാം. ഇന്ന് നിങ്ങളുട സൗഹൃദവും സ്‌നേഹവും വീണ്ടും ശക്തിപ്രാപിക്കും. ക്ഷമാപണം നടത്താന്‍ തെറ്റുകള്‍ ക്ഷമിക്കാനും ഉപകാരമില്ലാത്ത കാര്യങ്ങള്‍ മറക്കാനും പുതിയൊരു തുടക്കം കുറിക്കാനുമുള്ള സമയമാണിത്.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇപ്പോഴുള്ള പങ്കാളിയുമായുള്ള ബന്ധത്തില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ തോന്നിത്തുടങ്ങുമെന്ന് പ്രണയ രാശിഫലത്തിൽ പറയുന്നു. അതിനാല്‍ ബന്ധത്തില്‍ സംതൃപ്തി തോന്നില്ല. നിങ്ങളുടെ ജീവിതത്തില്‍ വീണ്ടും പങ്കാളിയായി മറ്റൊരു വ്യക്തി വരും. ഇത് ചിലരില്‍ ബുദ്ധിമുട്ടുണ്ടാക്കും. നിരാശപ്പെടരുത്. ക്ഷമയോടെ നിലനില്‍ക്കുക. മാധുര്യം നിറഞ്ഞ ഫലങ്ങള്‍ ലഭിക്കും. പങ്കാളിയോടൊപ്പം വീട്ടിലിരുന്ന് സായാഹ്നം ആസ്വദിക്കുക. ഇത് നിങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളുടെ കാര്യത്തില്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. പങ്കാളിയോടൊപ്പം ശാന്തമായി സമയം ചെലവഴിക്കാന്‍ കഴിയും. ഉള്ളതില്‍ സന്തുഷ്ടനായിരിക്കുക. ചെറിയ വീട്ടുജോലികളില്‍ പങ്കാളിയെ സഹായിക്കു. ഇത് ബന്ധത്തില്‍ സംതൃപ്തി വര്‍ധിപ്പിക്കും. ഇത് നിങ്ങളെ സന്തോഷിപ്പിക്കുകയും പ്രണയത്തില്‍ പുതിയൊരു ദിശ നല്‍കുകയും ചെയ്യും. നിങ്ങൾ തമ്മിലുള്ള സ്നേഹബന്ധം ആഴമേറിയതാകും.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: മൂന്നാമതൊരാള്‍ നിങ്ങളുടെ ബന്ധത്തില്‍ ദുരുദേശ്യത്തോടെ ഇടപെടാന്‍ ശ്രമിച്ചേക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ വളരെയധികം വിശ്വസിക്കുകയും സഹായത്തിനായി ആശ്രയിക്കുകയും ചെയ്യുന്ന വ്യക്തിയാണിത്. അതിനാല്‍ അയാള്‍ നിങ്ങളുടെ പങ്കാളിയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കിയാല്‍ ആദ്യം പരിശോധിച്ച് ഉറപ്പുവരുത്തുക. നിങ്ങളുടെ പങ്കാളി നിങ്ങളില്‍ അസൂയപ്പെടും. നിങ്ങളുടെ വികാരങ്ങളില്‍ വിശ്വസിക്കുക. നിങ്ങളുടെ ഹൃദയം പറയുന്നതിന് അനുസരിച്ച് മുന്നോട്ട് പോകുക.
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ പൂര്‍ണമായും പുതുമ നിറഞ്ഞതും ഉന്മേഷധായകവുമായ ഒരു പ്രണയ അന്തരീക്ഷം ആസ്വദിക്കുമെന്ന് പ്രണയ രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ അടുത്ത ബന്ധുക്കളില്‍ നിന്ന് ഈ ദിവസം നിങ്ങള്‍ക്ക് വളരെയധികം സ്‌നേഹവും പരിഗണനയും ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് പ്രത്യേക സന്തോഷം അനുഭവപ്പെടും. നിങ്ങളുടെ പങ്കാളിയോടൊപ്പം ഈ മനോഹരമായ സമയം ചെലവഴിക്കുക. ഇത് നിങ്ങളില്‍ മനോഹരമായ ഓര്‍മകള്‍ ഉണ്ടാക്കും. ഇന്ന് നിങ്ങളുടെ പങ്കാളിക്ക് വേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്യാന്‍ കഴിയും. അത് വളരെയധികം വിലമതിക്കപ്പെടും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ചുറ്റുമുള്ള അന്തരീക്ഷം സ്‌നേഹം നിറഞ്ഞതാിരിക്കുമെന്ന് പ്രണയ രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയെ അത്ഭുതപ്പെടുത്താന്‍ ഒരു പ്രത്യേക പദ്ധതി ആസൂത്രണം ചെയ്യാവുന്നതാണ്. നിങ്ങള്‍ ഇതിനോടകം ഒരു സ്‌നേഹബന്ധത്തിലാണെങ്കില്‍ നിങ്ങളുടെ ബന്ധത്തിലെ തുടക്കത്തിലുള്ള മാന്ത്രികത തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുക. സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടി നടത്തി ആഘോഷിക്കുന്നതിന് പകരം പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക. അവിവാഹിതരായവര്‍ തങ്ങളുടെ ജീവിത പങ്കാളിയെ കണ്ടുമുട്ടും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തില്‍ എല്ലാം ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നും. ഇപ്പോഴുള്ള സ്‌നേഹബന്ധം ശക്തമാകും. അത് വളരെ നന്നായി മുന്നോട്ട് പോകുമെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. ഈ ബന്ധം വിവാഹത്തിലേക്ക് നയിച്ചേക്കാം. എന്നാല്‍ എന്തെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ശാന്തമായ മനസ്സോടെ നന്നായി ചിന്തിച്ചശേഷം മുന്നോട്ട് പോകുക. നിങ്ങളുടെ ചിന്തകള്‍ ശരിയാകും. അല്ലെങ്കില്‍ ഇതുവരെ നിങ്ങള്‍ അവഗണിച്ചിരുന്ന എന്തെങ്കിലും കാര്യം നിങ്ങള്‍ക്ക് ഇന്ന് ലഭിക്കും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെയധികം ശുഭാപ്തി വിശ്വാസം അനുഭവപ്പെടും. അതിനാല്‍ നിങ്ങളുടെ കുടുംബത്തിലോ ബന്ധങ്ങളിലോ ഉള്ള ഏത് സാഹചര്യത്തെയും നിങ്ങള്‍ക്ക് നേരിടാന്‍ കഴിയും. നിങ്ങളുടെ പങ്കാളി നിങ്ങളെ തെറ്റിദ്ധരിച്ചേക്കാം. അയാള്‍ നിങ്ങള്‍ക്കെതിരേ പരാതി പറയും. എന്നാല്‍ നിങ്ങളുടെ സമചിത്തതയോടെയുള്ള പെരുമാറ്റം ഈ പ്രശ്‌നത്തിന് എളുപ്പത്തില്‍ പരിഹാരം കാണാന്‍ സഹായിക്കും. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. അമിതമായ ഗൗരവ സ്വഭാവം ഉപേക്ഷിക്കുക. അതിലൂടെ നിങ്ങളുടെ സമ്മര്‍ദ്ദത്തെ വളരെയധികം കുറയ്ക്കാൻ സാധിക്കും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധം വളരെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിലൂടെ കടന്നുപോകും. നിങ്ങളുടെ ആശയങ്ങളില്‍ അസാധാരണമായ വ്യക്തത അനുഭവപ്പെടും. നിങ്ങള്‍ വികാരങ്ങള്‍ക്ക് അടിമപ്പെടാതെ നിങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്നും ഇവിടേക്ക് പോകണമെന്നും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. നിങ്ങളുടെ ജീവിതം നിലവില്‍ പോകുന്ന വഴിയില്‍ നിങ്ങള്‍ സന്തുഷ്ടനാണോ അല്ലെയോ എന്ന് നിങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope May 28 | പങ്കാളിയുമായി മാനസികമായി അടുപ്പം തോന്നും; ബന്ധത്തില്‍ സത്യസന്ധത പുലര്‍ത്തുക: പ്രണയഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories