Love Horoscope May 8 | പ്രണയപങ്കാളിയോടൊപ്പം യാത്ര പോകുക; മാനസിക പ്രയാസം അനുഭവപ്പെടും: ഇന്നത്തെ പ്രണയഫലം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മേയ് എട്ടിലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12

ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: വ്യത്യസ്തമായ ഒരു സംസ്കാരത്തില്‍ നിന്നോ മറ്റൊരു രാജ്യത്തുനിന്നോ ഉള്ള ആളിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കപ്പെട്ടേക്കാം. അയാളില്‍ നിങ്ങള്‍ക്ക് വളരെയധികം ജിജ്ഞാസയും താത്പര്യവും തോന്നും. ഇയാളോടൊപ്പമിരിക്കുമ്പോള്‍ ലോകത്തുള്ള മറ്റ് കാര്യങ്ങളില്‍ നിങ്ങള്‍ക്ക് താത്പര്യമുണ്ടാകില്ല. വൈകാതെ തന്നെ ഈ ബന്ധം വിവാഹത്തില്‍ കലാശിക്കും.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വികാരങ്ങളുടെ തീവ്രത അനുഭവപ്പെടും. പോസിറ്റീവായതും നെഗറ്റീവായതുമായ വികാരങ്ങള്‍ നിങ്ങളുടെ മനസ്സില്‍ നിറയും. അതിനാല്‍ ഇപ്പോള്‍ പ്രണയജീവിതത്തെക്കുറിച്ച് ഒരു തീരുമാനവും എടുക്കുന്നത് ശരിയല്ല. എന്നാല്‍ പ്രണയിക്കാന്‍ ഏറ്റവും മികച്ച സമയമാണിത്. പ്രത്യേകിച്ച് നിങ്ങള്‍ പ്രതിബദ്ധതയുള്ള ബന്ധത്തിലാണെങ്കില്‍. അവിവാഹിതര്‍ക്ക് അല്‍പം പോലും നിങ്ങളോട് താത്പര്യം കാണിക്കാത്ത ആളോട് ഇഷ്ടം തോന്നും.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. എന്നാല്‍ അനാവശ്യകാരങ്ങളില്‍ വാശിപിടിക്കരുത്. അത് ഒരു പ്രയോജനവും ചെയ്യില്ല. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളില്‍ നിന്ന് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കണം. മാനസികോല്ലാസത്തിന് യാത്ര പോകാവുന്നതാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് കേള്‍ക്കുക.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തെക്കുറിച്ച് നിങ്ങള്‍ ആശയക്കുഴപ്പത്തിലാകും. നിങ്ങളുടെ മനസ്സ് പലദിശയിലേക്ക് നീങ്ങും. എന്നാല്‍, പ്രണയകാര്യത്തില്‍ ഇന്ന് നിങ്ങള്‍ ഒരു നിഗമനത്തിലെത്തും. ഇന്ന് വിവാഹനിശ്ചയം നടത്താനോ വിവാഹം കഴിക്കാനോ തീരുമാനമെടുക്കും. ഗ്രഹങ്ങളുടെ സ്ഥാനമാറ്റം കാരണം നിങ്ങളുടെ ബന്ധത്തെ പുതിയ വീക്ഷണകോണില്‍ കാണാന്‍ കഴിയും.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രിയപ്പെട്ടവരോടൊപ്പം പുറത്തുപോകാനുള്ള നിങ്ങളുടെ പദ്ധതി ഇന്ന് പരാജയപ്പെടും. എന്നാല്‍, അതിന്റെ കാരണം പങ്കാളിയോട് അന്വേഷിക്കരുത്. വീട്ടിലിരുന്ന് പ്രിയപ്പെട്ട ടിവി ഷോ കാണുകയോ നല്ല പുസ്തകം വായിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ഇന്നത്തെ ദിവസം ആസ്വാദ്യകരമാക്കും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പങ്കാളിയൊടൊപ്പമിരുന്ന് നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം. അവ നിങ്ങളുടെ രണ്ടുപേരുടെയും പരസ്പരമുള്ള വികാരങ്ങളെയും സമര്‍പ്പണത്തെയും കുറിച്ചുള്ളതാകാം. നിങ്ങള്‍ രണ്ടുപേരും അവഗണിക്കുന്ന ഒരു പ്രശ്നത്തെക്കുറിച്ചാകാം. ഈ സമയം നിങ്ങള്‍ രണ്ടുപേരും ഒന്നിച്ച് നില്‍ക്കണം.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ വികാരങ്ങള്‍ക്ക് കീഴ്പ്പെട്ടേക്കാം. ഇന്ന് നിങ്ങളുടെ ഇണയെ നിങ്ങള്‍ കണ്ടെത്തും. എന്നാല്‍ അയാളോടൊപ്പം നിങ്ങള്‍ പോകരുത്. അത് നിങ്ങളെ നിരാശയിലേക്ക് തള്ളിവിടും. പ്രതീക്ഷകള്‍ അല്‍പം കുറയ്ക്കുക. പുതിയ ആളുകളുമായി സൗഹൃദം വളര്‍ത്തിയെടുക്കുക. അവരോടൊപ്പം പിന്നീട് ബിസിനസ് ചെയ്യാന്‍ തയ്യാറാകും.
advertisement
8/12
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയപങ്കാളിയോട് അടുപ്പം വര്‍ധിക്കും. അഭിനിവേശം തോന്നും ഇത് നിങ്ങളുടെ പങ്കാളിയെ അത്ഭുതപ്പെടുത്തും. കാരണം അയാള്‍ നിങ്ങളെ സൗമ്യമായ മാനസികാവസ്ഥയിലാണ് കണ്ടിട്ടുള്ളത്. എന്നാല്‍, നിങ്ങളുടെ പുതിയ ശൈലി അയാള്‍ക്ക് ഇഷ്ടമാകും. അയാള്‍ നിങ്ങള്‍ക്ക് തികഞ്ഞ പങ്കാളിയാണെന്ന് തെളിയിക്കും. അത് നിങ്ങളെ ആശ്ചര്യപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയത്തിന് അനുയോജ്യമായ ദിവസമാണെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ പ്രണയപങ്കാളിക്ക് വേണ്ടി നിങ്ങള്‍ പ്രത്യേകമായി ചില കാര്യങ്ങള്‍ ചെയ്യും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വിശേഷപ്പെട്ടതാകും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ ഇന്ന് നിങ്ങളുടെ പങ്കാളിയെ കണ്ടുമുട്ടും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഒരു കാരണവുമില്ലാതെ നിങ്ങള്‍ നിങ്ങളുടെ പ്രണയജീവിതം സങ്കീര്‍ണമാക്കരുത്. നിങ്ങളുടെ മുന്നിലുള്ളത് കാണുകയും സ്വീകരിക്കുകയും ചെയ്യുക. തുറന്ന മനസ്സോടെ സാഹചര്യം വ്യക്തമായി വിലയിരുത്തുകയും അതിന് അനുസരിച്ചുള്ള പാത തിരഞ്ഞെടുക്കുകയും ചെയ്യുക. അഹങ്കരിക്കരുത്.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ആരെങ്കിലും ഒരാള് നിങ്ങളെ വളരെയധികം ലാളിക്കണമെന്നും സ്നേഹിക്കണമെന്നും നിങ്ങള്‍ ആഗ്രഹിക്കും. ഈ ആ്ഗ്രഹം നിങ്ങളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കും. ഇന്ന് നിങ്ങള്‍ ഒരു കുട്ടിയെ പോലെ പെരുമാറും. എന്നാല്‍, നിങ്ങള്‍ക്കും പങ്കാളിക്കുമിടയില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടാകും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധത്തില്‍ ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരിക്കും. നിങ്ങളുടെ സമീപമുള്ള ഒരാളെ നിങ്ങള്‍ പുതിയൊരു കണ്ണോടെ കാണാന് തുടങ്ങിയേക്കാം. ഇത് നിങ്ങളുടെ ബന്ധത്തെക്കുറിച്ച് ശരിയായ തീരുമാനമെടുക്കാന്‍ സഹായിക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope May 8 | പ്രണയപങ്കാളിയോടൊപ്പം യാത്ര പോകുക; മാനസിക പ്രയാസം അനുഭവപ്പെടും: ഇന്നത്തെ പ്രണയഫലം