Numerology Sep 22 | പുതിയ വീട് വാങ്ങാന്‍ സാധ്യതയുണ്ട്; തര്‍ക്കങ്ങള്‍ ഒഴിവാക്കുക; സംഖ്യാശാസ്ത്ര പ്രകാരം ഇന്നത്തെ ദിവസഫലം
- Published by:Vishnupriya S
- news18-malayalam
Last Updated:
സംഖ്യാശാസ്ത്രപ്രകാരം 2024 സെപ്റ്റംബര്‍ 22 ലെ നിങ്ങളുടെ രാശിഫലം അറിയാം
advertisement
1/9

നമ്പര്‍ 1 (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ നൂതനാശയങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. ഇന്ന് നിങ്ങള്‍ക്ക് വളരെയധികം ആശ്വാസം തോന്നുന്ന ദിവസമായിരിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. പുതിയ ചില പ്രോജക്ടുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ പങ്കാളിയുടെ എല്ലാവിധ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും.
advertisement
2/9
നമ്പര്‍ 2 (ഏത് മാസത്തിലും 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ സുഹൃത്തുക്കള്‍ എന്തെങ്കിലും അപകടത്തില്‍പ്പെടും. അവരെ സഹായിക്കാന്‍ ശ്രമിക്കണം. പോഷകപ്രദമായ ഭക്ഷണം കഴിക്കാന്‍ അവസരം ലഭിക്കും. നിങ്ങള്‍ ഒരുപാട് കാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ ഇന്ന് നടക്കും. സാമ്പത്തിക കരാറുകളില്‍ തീരുമാനമാകും.
advertisement
3/9
നമ്പര്‍ 3 (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍): മേലുദ്യോഗസ്ഥര്‍ നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളുടെ അമ്മയ്ക്ക് നിങ്ങളുടെ സഹായം വേണ്ടിവരും. നിങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. ദിവസവും വ്യായാമം ചെയ്യണം. അപ്രതീക്ഷിതമായി നിങ്ങളിലേക്ക് പണം വന്നുചേരും.
advertisement
4/9
നമ്പര്‍ 4 (ഏത് മാസത്തിലും 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍): അധികാരസ്ഥാനങ്ങള്‍ക്കായി മത്സരിക്കാന്‍ പറ്റിയ സമയമെന്ന് സംഖ്യാഫലത്തില്‍ പറയുന്നു. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ നിങ്ങള്‍ ഇന്ന് വാങ്ങിക്കും. ചിലര്‍ നിങ്ങളെ തെറ്റായ വഴിയിലേക്ക് നയിക്കാന്‍ ശ്രമിക്കും. അത്തരക്കാരെ സൂക്ഷിക്കണം. നിങ്ങളുടെ ചെലവ് ശ്രദ്ധിക്കണം. അനാവശ്യമായി പണം ചെലവാക്കരുത്. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകും.
advertisement
5/9
നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍): ഇന്ന് ക്ഷമ കൈവിടരുത്. നിങ്ങള്‍ക്ക് മുന്നില്‍ നിരവധി അവസരങ്ങള്‍ എത്തും. നിങ്ങളുടെ ഏറ്റവും അടുത്ത് നില്‍ക്കുന്ന ഒരാള്‍ നിങ്ങളുടെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കും. ഇന്ന് നിങ്ങളുടെ ചെലവ് വര്‍ധിക്കും.സാമ്പത്തിക നേട്ടവും ഇന്ന് ഉണ്ടാകും. പങ്കാളി നിങ്ങളെ ചതിക്കാന്‍ സാധ്യതയുണ്ട്.
advertisement
6/9
നമ്പര്‍ 6 (ഏത് മാസത്തിലും 6, 15, 24 തീയതികളില്‍ ജനിച്ചവര്‍): ജോലിയില്‍ വിജയം കൈവരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വിജയം നേടും. ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും.
advertisement
7/9
നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍): പ്രധാനപ്പെട്ട ചില പ്രോജക്ടുകള്‍ ചെയ്ത് തീര്‍ക്കും. ക്ഷമയോടെ പ്രവര്‍ത്തിക്കണം. ഷോപ്പിംഗിനായി പണം ചെലവാക്കും. വീട്ടിലേക്ക് ആവശ്യമായ വസ്തുക്കള്‍ വാങ്ങിക്കും. അപ്രതീക്ഷിതമായി പണം വന്നുചേരും. പങ്കാളിയുമായുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടാകും.
advertisement
8/9
നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍): നിങ്ങള്‍ക്ക് നിരവധി ഭാഗ്യാനുഭവങ്ങളുണ്ടാകും. നിങ്ങളുടെ അമ്മയെ സഹായിക്കേണ്ടി വരും. പുതിയ വീട് വാങ്ങിക്കാന്‍ അനുകൂല ദിവസം. നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസരിച്ചുള്ള ഫലം ലഭിക്കും.
advertisement
9/9
നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍): ചില കാര്യങ്ങള്‍ വേണ്ടെന്ന് വെയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. സന്താനങ്ങളില്‍ നിന്ന് ശുഭവാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ ശാരീരിക-മാനസികാരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തണം. കുടുംബബന്ധങ്ങളിലൂടെ പുതിയ ബിസിനസ് കരാറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Numerology Sep 22 | പുതിയ വീട് വാങ്ങാന്‍ സാധ്യതയുണ്ട്; തര്‍ക്കങ്ങള്‍ ഒഴിവാക്കുക; സംഖ്യാശാസ്ത്ര പ്രകാരം ഇന്നത്തെ ദിവസഫലം