TRENDING:

Weekly Predictions January 5 to 11 | അംഗീകാരവും ബഹുമാനവും വർദ്ധിക്കും ; ജോലിസ്ഥലത്ത് സമ്മർദ്ദം വർദ്ധിച്ചേക്കാം : വാരഫലം അറിയാം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2026 ജനുവരി 5 മുതൽ  11 വരെയുള്ള വാരഫലം അറിയാം
advertisement
1/13
അംഗീകാരവും ബഹുമാനവും വർദ്ധിക്കും ;  ജോലിസ്ഥലത്ത് സമ്മർദ്ദം വർദ്ധിച്ചേക്കാം : വാരഫലം അറിയാം
ഈ ആഴ്ച എല്ലാ രാശിക്കാർക്കും സമ്മിശ്രമായ ഫലങ്ങളാണ് നൽകുന്നത്. ജോലിയിലും വ്യക്തിജീവിതത്തിലും പലർക്കും ഉയർച്ച താഴ്ചകൾ അനുഭവപ്പെട്ടേക്കാം. മേടം, കർക്കടകം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം രാശിക്കാർക്ക് ഈ ആഴ്ച ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. വസ്തു തർക്കങ്ങൾ, സാമ്പത്തിക വെല്ലുവിളികൾ, കുടുംബത്തിലെ അസ്വസ്ഥതകൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് സമ്മർദ്ദം വർദ്ധിച്ചേക്കാം. ശത്രുക്കളുടെ ശല്യമോ എതിർപ്പുകളോ ഉണ്ടായേക്കാം. പ്രണയബന്ധങ്ങളിലും സൗഹൃദങ്ങളിലും തെറ്റിദ്ധാരണകൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. മൂന്നാമതൊരാളുടെ ഇടപെടൽ പ്രശ്നങ്ങൾ സങ്കീർണ്ണമാക്കിയേക്കാം. വയറ്റിലെ അസ്വസ്ഥതകൾ, ദഹനപ്രശ്നങ്ങൾ, എല്ലുകൾ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ ശ്രദ്ധിക്കണം. യാത്രകളിൽ ജാഗ്രത പാലിക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ ധൃതി കാണിക്കരുത്. സംസാരത്തിലും പെരുമാറ്റത്തിലും നിയന്ത്രണം പാലിക്കുക. ഇടവം, മിഥുനം, കന്നി, തുലാം, ധനു, മകരം  രാശിക്കാർക്ക് ഈ ആഴ്ച വളരെ അനുകൂലവും സവിശേഷവുമായ നേട്ടങ്ങൾ നൽകുന്നതുമായിരിക്കും. പുതിയ അവസരങ്ങൾ തേടിയെത്തും. ബിസിനസ്സിൽ വലിയ ലാഭമോ പുതിയ ഡീലുകളോ ഉറപ്പിക്കാൻ സാധിക്കും. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം. വിദേശയാത്രയ്ക്കോ വിദേശത്ത് ജോലി ലഭിക്കാനോ ഉള്ള ശുഭവാർത്തകൾ പ്രതീക്ഷിക്കാം.കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. പ്രണയബന്ധങ്ങൾ കൂടുതൽ ദൃഢമാകും. ദമ്പതികൾക്ക് സന്താനഭാഗ്യം പോലുള്ള സന്തോഷവാർത്തകൾ ലഭിച്ചേക്കാം. സാമൂഹികമായ അംഗീകാരവും ബഹുമാനവും വർദ്ധിക്കും. ആത്മീയ കാര്യങ്ങളിൽ താല്പര്യം കൂടും. ക്ഷമയോടും കഠിനാധ്വാനത്തോടും കൂടി കാര്യങ്ങളെ സമീപിക്കുന്നവർക്ക് ഈ ആഴ്ച മികച്ച ഫലങ്ങൾ നൽകും. മറ്റുള്ളവർ മിതത്വവും ജാഗ്രതയും പാലിക്കുന്നത് ഗുണം ചെയ്യും.
advertisement
2/13
ഏരീസ് (Aries - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ:  മേടം രാശിക്കാർക്ക് ഈ ആഴ്ച സമ്മിശ്ര ഫലങ്ങളാണ്. ആഴ്ചയുടെ തുടക്കത്തിൽ ജോലി സംബന്ധമായും വ്യക്തിപരമായ കാരണങ്ങളാലും നിങ്ങൾക്ക് ഒരുപാട് ഓടിനടക്കേണ്ടി വന്നേക്കാം. ഭൂമി, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പെട്ടെന്ന് ഉയർന്നുവന്നേക്കാം. ഇത് പരിഹരിക്കുന്നതിനായി കോടതികൾ സന്ദർശിക്കേണ്ടി വന്നേക്കാം. ഈ കാലയളവിൽ ചെറിയ കാര്യങ്ങൾ നേടിയെടുക്കാൻ പോലും നിങ്ങൾ കഠിനമായി പരിശ്രമിക്കേണ്ടി വരും. ബിസിനസ്സുകാർക്ക് തങ്ങളുടെ എതിരാളികളിൽ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വരും. ബിസിനസ്സിൽ പ്രതീക്ഷിച്ച വളർച്ച ഇല്ലാത്തതും ലാഭക്കുറവും നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. ആഴ്ചയുടെ മധ്യത്തിൽ കുടുംബപരമായ ഉത്കണ്ഠകൾ മനസ്സിനെ അലട്ടും. കുടുംബാംഗങ്ങളിൽ നിന്നുള്ള പിന്തുണയുടെയും സഹകരണത്തിന്റെയും കുറവ് നിങ്ങളെ പ്രയാസപ്പെടുത്തിയേക്കാം. മൊത്തത്തിൽ, ഈ ആഴ്ച കുടുംബസന്തോഷത്തിൽ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ബന്ധങ്ങളുടെ കാര്യത്തിൽ നിങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ വാക്കുകൾ മറ്റുള്ളവർ തെറ്റായി വ്യാഖ്യാനിച്ചേക്കാം. പ്രണയജീവിതത്തിൽ മൂന്നാമതൊരാളുടെ ഇടപെടലോ തെറ്റിദ്ധാരണകളോ കലഹത്തിന് കാരണമായേക്കാം. പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങളോ തർക്കങ്ങളോ ഉണ്ടായേക്കാം. മേടം രാശിക്കാർ ഈ ആഴ്ച ബന്ധങ്ങൾക്കൊപ്പം തന്നെ ആരോഗ്യ കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക, അല്ലാത്തപക്ഷം ദഹന സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഭാഗ്യ നിറം: പച്ച ഭാഗ്യ സംഖ്യ: 1
advertisement
3/13
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ് 20നും ഇടയിൽ ജനിച്ചവർ: ഈ ആഴ്ച ഇടവം രാശിക്കാർക്ക്  പ്രധാനപ്പെട്ട കാര്യങ്ങളിൽ ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുകയും, സമയവും ഊർജ്ജവും വിവേകത്തോടെ ഉപയോഗിക്കുകയും ചെയ്താൽ പ്രതീക്ഷിച്ചതിലും വലിയ വിജയം കൈവരിക്കാൻ സാധിക്കും. എന്നാൽ അശ്രദ്ധയോ തെറ്റായ തീരുമാനമോ നിങ്ങളുടെ ലാഭത്തെ കുറച്ചേക്കാം. ആഴ്ചയുടെ തുടക്കത്തിൽ വലിയ ചിലവുകൾക്ക് സാധ്യതയുണ്ട്. ഈ സമയത്ത് ആഡംബര വസ്തുക്കൾക്കായി നിങ്ങൾ ഗണ്യമായ തുക ചിലവഴിച്ചേക്കാം. ഭൂമി, സ്വത്ത്, വാഹനങ്ങൾ എന്നിവയിൽ നിന്നുള്ള നേട്ടങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടും. ആഴ്ചയുടെ മധ്യത്തിൽ കരിയർ അല്ലെങ്കിൽ ബിസിനസ്സ് ആവശ്യങ്ങൾക്കായി നിങ്ങൾക്ക് പെട്ടെന്ന് ദൂരയാത്രകളോ ഹ്രസ്വയാത്രകളോ നടത്തേണ്ടി വന്നേക്കാം. യാത്രയിലുടനീളം നിങ്ങളുടെ ആരോഗ്യവും സാധനങ്ങളും പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ, പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ ഡ്രൈവിംഗിൽ അതീവ ജാഗ്രത പാലിക്കുക. ആഴ്ചയുടെ ആദ്യ പകുതിയെ അപേക്ഷിച്ച്, രണ്ടാം പകുതി എല്ലാ കാര്യങ്ങളിലും അനുകൂലമായ ഫലങ്ങൾ നൽകും. ഈ സമയത്ത് നിങ്ങളുടെ മാനസിക ഭയങ്ങൾ കുറയും. നിങ്ങളുടെ പ്രയത്നവും ഭാഗ്യവും ഒരുപോലെ വർദ്ധിക്കും. ഇത് നിങ്ങൾ ആഗ്രഹിച്ച വിജയം കൈവരിക്കാൻ സഹായിക്കും എന്നതാണ് പോസിറ്റീവായ വശം. ബിസിനസ്സുകാർക്ക് ഈ സമയത്ത് വലിയൊരു ബിസിനസ്സ് ഡീൽ ഉറപ്പിക്കാൻ സാധിക്കും. എന്നാൽ അതിനുമുമ്പ് അഭ്യുദയകാംക്ഷികളുടെ ഉപദേശം തേടുന്നത് നന്നായിരിക്കും. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഈ ആഴ്ച നല്ല സമയമായിരിക്കും. അവരുടെ പദവിയും സ്ഥാനവും ലാഭവും വർദ്ധിക്കും. വീടിനകത്തും പുറത്തും ബഹുമാനവും ആദരവും വർദ്ധിക്കും. പ്രണയബന്ധങ്ങളിൽ പരസ്പര വിശ്വാസം വർദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ഭാഗ്യ നിറം: മഞ്ഞ ഭാഗ്യ സംഖ്യ: 10
advertisement
4/13
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിക്കാർക്ക് ഈ ആഴ്ച ഭാഗ്യം നിറഞ്ഞതായിരിക്കും. ഏത് മേഖലയിലാണെങ്കിലും പൂർണ്ണ സമർപ്പണത്തോടെ നിങ്ങൾ പ്രവർത്തിച്ചാൽ ആഗ്രഹിച്ച വിജയവും ലാഭവും കൈവരിക്കാൻ സാധിക്കും. കുടുംബാംഗങ്ങളിൽ നിന്ന് നാട്ടിലും വിദേശത്തും ഒരുപോലെ പിന്തുണയും സഹകരണവും നിങ്ങൾക്ക് ലഭിക്കും. നിശ്ചയിച്ച കാര്യങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നത് നിങ്ങളുടെ ആവേശം വർദ്ധിപ്പിക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ കാര്യക്ഷമത വർദ്ധിക്കും, ബിസിനസ്സ് ചെയ്യുന്നവർക്ക് ആഗ്രഹിച്ച ലാഭം ലഭിക്കുകയും ചെയ്യും. നിങ്ങൾ വിദേശത്ത് ബിസിനസ്സ് നടത്തുന്നവരോ അവിടെ കരിയർ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നവരോ ആണെങ്കിൽ ഈ ആഴ്ച വലിയ വിജയം പ്രതീക്ഷിക്കാം. ആഴ്ചയുടെ മധ്യത്തിൽ നിങ്ങളുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും നല്ല മാറ്റങ്ങൾ പ്രകടമാകും. ഈ സമയത്ത് നിങ്ങളുടെ മനസ്സ് മതപരവും ആത്മീയവുമായ കാര്യങ്ങളിൽ ആഴത്തിൽ മുഴുകിയിരിക്കും. അടുത്ത സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ആഗ്രഹിച്ച പിന്തുണ ലഭിക്കുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. ആഴ്ചയുടെ രണ്ടാം പകുതിയിൽ സാമൂഹിക പദവിയും പ്രശസ്തിയും വർദ്ധിക്കാൻ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവരാണെങ്കിൽ, നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്തേക്കുള്ള മാറ്റമോ സ്ഥാനക്കയറ്റമോ ഈ സമയത്ത് നടന്നേക്കാം. ഭൂതകാലത്തിലെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഇപ്പോൾ നിങ്ങൾക്ക് ലഭിക്കും. പ്രണയത്തിന്റെ കാര്യത്തിലും ഈ ആഴ്ച നിങ്ങൾക്ക് പൂർണ്ണമായും അനുകൂലമാണ്. പങ്കാളിയോടൊപ്പം ഗുണനിലവാരമുള്ള സമയം ചിലവഴിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. അപ്രതീക്ഷിതമായി ഒരു ഫാമിലി പിക്നിക്, പാർട്ടി അല്ലെങ്കിൽ യാത്ര എന്നിവ പ്ലാൻ ചെയ്തേക്കാം. നിങ്ങളുടെ ആരോഗ്യം സാധാരണ നിലയിലായിരിക്കും. ഭാഗ്യ നിറം: നീല ഭാഗ്യ സംഖ്യ: 2
advertisement
5/13
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഈ ആഴ്ച കർക്കിടകം രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങളായിരിക്കും. സന്തോഷവും സങ്കടവും ഒരുപോലെ നിങ്ങൾക്ക് അനുഭവപ്പെടും. ചിലപ്പോൾ ജീവിതം വളരെ വേഗത്തിൽ മുന്നോട്ട് നീങ്ങുന്നതായും മറ്റ് ചിലപ്പോൾ അപ്രതീക്ഷിതമായി തടസ്സങ്ങൾ നേരിടുന്നതായും നിങ്ങൾക്ക് തോന്നും. ആഴ്ചയുടെ തുടക്കത്തിൽ, കുടുംബാംഗങ്ങളിൽ നിന്ന് ആഗ്രഹിച്ച പിന്തുണ ലഭിക്കാത്തതും മോശമായ ആരോഗ്യസ്ഥിതിയും നിങ്ങളെ അലട്ടിയേക്കാം. ഈ സമയത്ത് വയറ്റിലെ അസ്വസ്ഥതകൾക്ക് സാധ്യതയുള്ളതിനാൽ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും പ്രത്യേക ശ്രദ്ധ നൽകുക. ബിസിനസ്സ് കാഴ്ചപ്പാടിൽ, ആഴ്ചയുടെ മധ്യഭാഗം നിങ്ങൾക്ക് മികച്ചതായിരിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഈ സമയത്ത് പ്രത്യേക നേട്ടങ്ങൾ ലഭിച്ചേക്കാം. ബിസിനസ്സ് യാത്രകൾ ആഗ്രഹിച്ച ലാഭം നൽകും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ നിങ്ങൾ പണ്ടേ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഈ ആഴ്ചയുടെ മധ്യത്തിൽ ആ ദിശയിൽ വലിയ വിജയം കാണാൻ സാധിക്കും.ആഴ്ചയുടെ രണ്ടാം പകുതിയിൽ കരിയർ സംബന്ധമായോ ബിസിനസ്സ് സംബന്ധമായോ ഉള്ള പ്രധാന തീരുമാനങ്ങൾ എടുക്കാൻ ധൃതി കാണിക്കരുത്. ഈ സമയത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥരുമായോ അഭ്യുദയകാംക്ഷികളുമായോ കൂടിയാലോചിക്കുന്നത് ഉചിതമായിരിക്കും. ജോലി ചെയ്യുന്നവർ രണ്ടാം പകുതിയിൽ മേലധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഗുണം ചെയ്യും. കുടുംബാംഗങ്ങളുമായി നല്ല ബന്ധം നിലനിർത്തുന്നതും ഈ സമയത്ത് ഗുണകരമാകും. പ്രണയകാര്യങ്ങളിൽ ചിന്തിച്ച് മാത്രം മുന്നോട്ട് പോവുക. പങ്കാളിയുടെ വികാരങ്ങളെ മാനിക്കുക. നിങ്ങളുടെയും അമ്മയുടെയും ആരോഗ്യം ഈ വാരം ആശങ്കയ്ക്ക് കാരണമായേക്കാം. ഭാഗ്യ നിറം: മഞ്ഞ ഭാഗ്യ സംഖ്യ: 9
advertisement
6/13
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പദ്ധതികൾ തകർക്കാൻ ശ്രമിക്കുന്നവരെക്കുറിച്ച് ചിങ്ങം രാശിക്കാർ ഈ ആഴ്ച വളരെ ജാഗ്രത പാലിക്കണം. ആഴ്ചയുടെ ആദ്യ പകുതിയിൽ കുടുംബാംഗങ്ങളുമായി തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, ഈ സമയത്ത് മറ്റുള്ളവരുമായി ഇടപഴകുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക. ജോലി ചെയ്യുന്നവർ ഈ ആഴ്ച തങ്ങളുടെ ജോലിയിൽ ഒരു തരത്തിലുള്ള വീഴ്ചയും വരുത്തരുത്. അല്ലാത്തപക്ഷം മേലുദ്യോഗസ്ഥരുടെ ദേഷ്യത്തിന് ഇരയാകേണ്ടി വന്നേക്കാം. നിങ്ങൾ ജോലി മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ, ആ തീരുമാനത്തെക്കുറിച്ച് ആഴത്തിൽ ആലോചിക്കുക. കരിയറിലോ ബിസിനസ്സിലോ എന്തെങ്കിലും റിസ്ക് എടുക്കുന്നതിന് മുൻപ് ശരിയായ സമയത്തിനായി കാത്തിരിക്കുന്നതാണ് ഉചിതം. സാമൂഹിക പ്രവർത്തനങ്ങളിലോ രാഷ്ട്രീയത്തിലോ ഏർപ്പെട്ടിരിക്കുന്നവർക്ക് ആഴ്ചയുടെ രണ്ടാം പകുതി വെല്ലുവിളി നിറഞ്ഞതായിരിക്കും. ഈ സമയത്ത് അയൽക്കാരുമായി തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, സാമൂഹിക ജീവിതത്തിൽ അതീവ ജാഗ്രത പാലിക്കുക. ഈ കാലയളവിൽ നിങ്ങളുടെ ഗാർഹിക ചിലവുകൾ പെട്ടെന്ന് വർദ്ധിച്ചേക്കാം. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി പ്രതീക്ഷിക്കാത്ത തുക ചിലവഴിക്കേണ്ടി വന്നേക്കാം. ചിങ്ങം രാശിക്കാർ ഈ ആഴ്ച ചൂതാട്ടം, ലോട്ടറി തുടങ്ങിയവയിൽ നിന്ന് വിട്ടുനിൽക്കണം. ബന്ധങ്ങളിൽ അസ്ഥിരത അനുഭവപ്പെടാം. ഈ ആഴ്ച ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. മറ്റുള്ളവരിൽ നിന്ന് അമിതമായി പ്രതീക്ഷിച്ചാൽ അവഗണിക്കപ്പെടാൻ സാധ്യതയുണ്ട്. നല്ല ബന്ധങ്ങൾ നിലനിർത്താൻ അഹങ്കാരം ഒഴിവാക്കുക. ഭാഗ്യ നിറം: ഓറഞ്ച് ഭാഗ്യ സംഖ്യ: 3
advertisement
7/13
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ:  ആഴ്ചയുടെ ആദ്യ പകുതിയിൽ നിശ്ചയിച്ച കാര്യങ്ങൾ പൂർത്തിയാക്കുന്നതിൽ കന്നി രാശിക്കാർക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ രണ്ടാം പകുതിയിൽ ഭാഗ്യം നിങ്ങളെ പൂർണ്ണമായും തുണയ്ക്കുമെന്ന് ഗണപതി പറയുന്നു. ആഴ്ചയുടെ തുടക്കത്തിൽ ഭൂമിയോ സ്വത്തോ സംബന്ധമായ തർക്കങ്ങൾ പരിഹരിക്കാൻ നിങ്ങൾക്ക് ഒരുപാട് ഓടിനടക്കേണ്ടി വരും. ഈ സമയത്ത് നിങ്ങളുടെ മനഃസമാധാനം നഷ്ടപ്പെടാനും മറ്റുള്ളവരെ സംശയിക്കാനും സാധ്യതയുണ്ട്. ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകൾ ആദ്യ പകുതിയിൽ നിങ്ങളെ അൽപ്പം വിഷമിപ്പിച്ചേക്കാം. എന്നാൽ രണ്ടാം പകുതിയിൽ കുടുംബത്തിന്റെ പിന്തുണയും ഭാഗ്യവും വഴി നിങ്ങൾക്ക് വലിയ വിജയം കൈവരിക്കാൻ സാധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചിലവുകൾ കുറയുകയും വരുമാന മാർഗ്ഗങ്ങൾ വർദ്ധിക്കുകയും ചെയ്യും. ജോലി ചെയ്യുന്നവർക്ക് അധിക വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താൻ സാധിക്കും. സമ്പാദ്യം വ.ദ്ധിക്കും. പരീക്ഷകൾക്കും മത്സരങ്ങൾക്കും തയ്യാറെടുക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. വ്യക്തിബന്ധങ്ങളിൽ എന്തെങ്കിലും തർക്കങ്ങൾ നിലനിന്നിരുന്നു എങ്കിൽ, ഒരു മുതിർന്ന വ്യക്തിയുടെ സഹായത്തോടെ ആ തെറ്റിദ്ധാരണകൾ മാറും. അടുത്ത സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും പൂർണ്ണമായ സഹകരണം ലഭിക്കും. ഈ ആഴ്ച നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. അപ്രതീക്ഷിതമായി വലിയൊരു തുക കൈവന്നേക്കാം. ബിസിനസ്സ് വിപുലീകരിക്കാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. വിപണിയിൽ നിങ്ങളുടെ സ്വാധീനം വർദ്ധിക്കും. സർക്കാർ തലത്തിലുള്ള ബന്ധങ്ങൾ നിങ്ങൾക്ക് ഗുണകരമാകും. പ്രണയബന്ധങ്ങൾ കൂടുതൽ ആഴത്തിലുള്ളതാകും, ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ഭാഗ്യ നിറം: ബ്രൗൺ ഭാഗ്യ സംഖ്യ: 1
advertisement
8/13
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ മുഖത്ത് നോക്കി പുകഴ്ത്തുകയും പിന്നിൽ നിന്ന് കുറ്റം പറയുകയും ചെയ്യുന്നവരിൽ നിന്ന് ഈ ആഴ്ച സുരക്ഷിതമായ അകലം പാലിക്കണം. നിങ്ങൾ ജോലി ചെയ്യുന്നവരാണെങ്കിൽ, നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ മറ്റൊരാളെ ഏൽപ്പിക്കുന്നതിനേക്കാൾ സ്വന്തമായി മികച്ച രീതിയിൽ ചെയ്യാൻ ശ്രമിക്കണം. ഈ ആഴ്ച പലപ്പോഴും നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് തന്നെ അതൃപ്തി തോന്നിയേക്കാം. പഴയ ജോലി ഉപേക്ഷിച്ച് പുതിയ മേഖലകളിൽ ഭാഗ്യം പരീക്ഷിക്കാൻ നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ അത്തരമൊരു നീക്കം നടത്തുന്നതിന് മുൻപ് നിങ്ങളുടെ അഭ്യുദയകാംക്ഷികളുടെ ഉപദേശം തേടുന്നത് ബുദ്ധിപരമായിരിക്കും. ആഴ്ചയുടെ രണ്ടാം പകുതിയിൽ അപ്രതീക്ഷിതമായി ഒരു ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്. ഈ യാത്ര നിങ്ങളുടെ കരിയറിനും ബിസിനസ്സിനും സന്തോഷകരവും അനുകൂലവുമായിരിക്കും. ഈ കാലയളവിൽ കോടതി സംബന്ധമായ കാര്യങ്ങളിൽ നിങ്ങൾക്ക് വലിയ ആശ്വാസം ലഭിച്ചേക്കാം. എതിരാളികൾ നിങ്ങളുമായി ഒരു ഒത്തുതീർപ്പിന് തയ്യാറായേക്കാം. നിങ്ങൾ വിദേശത്ത് കരിയർ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ ആഴ്ചാവസാനത്തോടെ ശുഭവാർത്തകൾ കേൾക്കാം. ഈ സമയത്ത് അടുത്ത സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ ബന്ധം വളരെ പിന്തുണ നൽകുന്നതായിരിക്കും. അവരുടെ ഉപദേശങ്ങൾ ജീവിതത്തിൽ സമാധാനവും സന്തോഷവും കൊണ്ടുവരും. പ്രണയബന്ധങ്ങളിൽ പരസ്പര വിശ്വാസവും അടുപ്പവും വർദ്ധിക്കും. പങ്കാളിയോടൊപ്പം ഗുണനിലവാരമുള്ള സമയം ചിലവഴിക്കാൻ നിങ്ങൾക്ക് അവസരങ്ങൾ ലഭിക്കും. നവദമ്പതികൾക്ക് സന്താനഭാഗ്യം പോലുള്ള അനുഗ്രഹങ്ങൾ ലഭിച്ചേക്കാം. ഭാഗ്യ നിറം: വെള്ള ഭാഗ്യ സംഖ്യ: 1
advertisement
9/13
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ആഴ്ചയുടെ തുടക്കത്തിൽ ജോലിയിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും അനാവശ്യമായ ബുദ്ധിമുട്ടുകൾ വൃശ്ചികം രാശിക്കാർ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങൾക്ക് സാമ്പത്തിക പ്രയാസങ്ങൾ നേരിടാം. ചിലവുകൾ പെട്ടെന്ന് വർദ്ധിക്കുന്നത് നിങ്ങളെ അസ്വസ്ഥനാക്കും. നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായവരോ അല്ലെങ്കിൽ ഏതെങ്കിലും സംഘടന നടത്തുന്നവരോ ആണെങ്കിൽ, സ്വന്തം ആളുകളിൽ നിന്ന് തന്നെ എതിർപ്പുകളോ വഞ്ചനയോ ഉണ്ടായേക്കാം എന്ന് നിങ്ങൾ ഭയപ്പെട്ടേക്കാം. ഈ കാലയളവിൽ രേഖകൾ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രം ഒപ്പിടുക.ജോലി ചെയ്യുന്നവർ പിന്നീട് ബാധ്യതയാകുന്ന തരത്തിലുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നത് ഒഴിവാക്കണം. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഈ ആഴ്ച ജോലിഭാരം വർദ്ധിക്കാൻ സാധ്യതയുണ്ട്, ഇത് വീടും ജോലിയും ഒരേപോലെ കൊണ്ടുപോകുന്നത് പ്രയാസകരമാക്കും. നിങ്ങൾ പരീക്ഷകൾക്കോ മത്സരങ്ങൾക്കോ തയ്യാറെടുക്കുന്നവരാണെങ്കിൽ, മടി മാറ്റിവെച്ച് കഠിനാധ്വാനം ചെയ്താൽ മാത്രമേ ആഗ്രഹിച്ച വിജയം നേടാൻ സാധിക്കൂ. ആഴ്ചയുടെ രണ്ടാം പകുതിയിൽ പ്രിയപ്പെട്ട ഒരാളുടെ വരവ് വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കും. ആത്മീയവും മതപരവുമായ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ നിങ്ങൾക്ക് അവസരം ലഭിക്കും. നല്ല ബന്ധങ്ങൾ നിലനിർത്തുന്നതിനായി ചെറിയ പ്രശ്നങ്ങൾ അവഗണിക്കാൻ വൃശ്ചികം രാശിക്കാർ തയ്യാറാകണം. നിങ്ങളുടെ പ്രണയജീവിതം മെച്ചപ്പെടുത്തുന്നതിനായി പങ്കാളിയുടെ വികാരങ്ങൾ അവഗണിക്കരുത്. സമാധാനപരമായ ദാമ്പത്യ ജീവിതത്തിന് പരസ്പര ധാരണയോടെ മുന്നോട്ട് പോവുക. ഭാഗ്യ നിറം: നീല ഭാഗ്യ സംഖ്യ: 3
advertisement
10/13
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിക്കാർക്ക് ഈ ആഴ്ച പുതിയ അവസരങ്ങളുടെ വാതിലുകൾ തുറക്കും. ദീർഘകാലമായി ജോലി അന്വേഷിക്കുന്നവർക്ക് ആഴ്ചയുടെ തുടക്കം തികച്ചും അനുകൂലവും സന്തോഷകരവുമായിരിക്കും. ആഴ്ചയുടെ ആദ്യ പകുതിയിൽ, ജോലികൾ മികച്ച രീതിയിലും കൃത്യസമയത്തും പൂർത്തിയാക്കാനുള്ള ആവേശവും സ്ഥിരോത്സാഹവും നിങ്ങളിൽ പ്രകടമാകും. ഈ സമയത്ത് ജോലി ചെയ്യുന്നവർക്ക് അധിക വരുമാനത്തിനുള്ള പുതിയ മാർഗ്ഗങ്ങൾ തെളിഞ്ഞു വരും. ജോലിസ്ഥലത്തെ അനുകൂല സാഹചര്യങ്ങൾ നിങ്ങളുടെ മനസ്സിന് സന്തോഷം നൽകും.നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരാണെങ്കിൽ, ഈ ആഴ്ച വലിയൊരു ബിസിനസ്സ് ഡീൽ ഉറപ്പിക്കാൻ സാധിച്ചേക്കാം. ബിസിനസ്സിലെ വളർച്ചയും ആഗ്രഹിച്ച ലാഭവും നിങ്ങൾക്ക് സംതൃപ്തി നൽകും. ആഴ്ചയുടെ മധ്യത്തിൽ, തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ പെട്ടെന്ന് അവസരം ലഭിച്ചേക്കാം. ഈ സമയത്ത് നിങ്ങളുടെ മനസ്സ് ആത്മീയവും മതപരവുമായ കാര്യങ്ങളിൽ മുഴുകിയിരിക്കും. ഗുരുക്കന്മാരുടെയും മാതാപിതാക്കളുടെയും മുതിർന്നവരുടെയും പ്രത്യേക അനുഗ്രഹങ്ങൾ നിങ്ങൾക്ക് ലഭിക്കും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനവും ആദരവും വർദ്ധിക്കും. ആഴ്ചയുടെ മധ്യത്തിൽ നിങ്ങളുടെ കഴിവുകൾ ജോലിസ്ഥലത്ത് പ്രകടിപ്പിക്കാൻ ധാരാളം അവസരങ്ങൾ ലഭിക്കും. അവ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കും. എഴുത്ത്, ഗവേഷണം തുടങ്ങിയ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ സമയം വളരെ ശുഭകരമാണ്. ബന്ധങ്ങളുടെ കാര്യത്തിലും ഈ ആഴ്ച നിങ്ങൾക്ക് പൂർണ്ണമായും അനുകൂലമാണ്. കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹവും ഐക്യവും നിലനിൽക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കിടാൻ ധാരാളം അവസരങ്ങളുണ്ടാകും. പ്രണയബന്ധങ്ങൾ കൂടുതൽ ആഴത്തിലുള്ളതാകും. ഭാഗ്യ നിറം: നീല ഭാഗ്യ സംഖ്യ: 9
advertisement
11/13
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിക്കാർക്ക് ഈ ആഴ്ച വളരെ ഫലപ്രദമായിരിക്കുമെന്ന് ഗണപതി പറയുന്നു. ഏതെങ്കിലും പ്രത്യേക കാര്യത്തിൽ വിജയത്തിനായി നിങ്ങൾ ദീർഘകാലമായി പരിശ്രമിക്കുന്നുണ്ടെങ്കിൽ, അതുമായി ബന്ധപ്പെട്ട ശുഭവാർത്തകൾ ഈ ആഴ്ച കേൾക്കാൻ സാധിക്കും. നിശ്ചയിച്ച ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയുന്നതിനാൽ ആഴ്ചയിലുടനീളം നിങ്ങളുടെ ആത്മവിശ്വാസം ഉയർന്ന നിലയിലായിരിക്കും. പോസിറ്റീവ് ചിന്തകളും സ്വയം വിശ്വാസവും വർദ്ധിക്കും. ബിസിനസ്സ് രംഗത്തുള്ളവർക്ക് ആഴ്ചയുടെ മധ്യഭാഗം തികച്ചും അനുകൂലമായിരിക്കും. വിപണിയിലെ കുതിച്ചുചാട്ടം പ്രയോജനപ്പെടുത്താൻ ഈ കാലയളവിൽ നിങ്ങൾക്ക് സാധിക്കും. വിപണിയിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. ഈ ആഴ്ച മതപരവും മംഗളകരവുമായ ചടങ്ങുകളിൽ പങ്കെടുക്കാൻ മകരം രാശിക്കാർക്ക് അവസരം ലഭിക്കും. തീർത്ഥാടന യാത്രകൾക്കും സാധ്യതയുണ്ട്. ആഴ്ചയുടെ രണ്ടാം പകുതി കുടുംബത്തിലെ സന്തോഷത്തിന് അനുകൂലമായിരിക്കും. ഈ സമയത്ത് കുടുംബാംഗങ്ങളോടൊപ്പം ആഘോഷങ്ങളിൽ പങ്കുചേരാൻ നിങ്ങൾക്ക് സാധിക്കും. പഴയ സുഹൃത്തുക്കളെ കാണാനുള്ള അവസരമുണ്ടാകും. ബന്ധുക്കളുമായുള്ള ബന്ധം ഊഷ്മളമായി തുടരുകയും അവരുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.ആഴ്ചയുടെ രണ്ടാം പകുതിയിൽ കാലാവസ്ഥാപരമായ അസുഖങ്ങളെക്കുറിച്ച് മകരം രാശിക്കാർ ജാഗ്രത പാലിക്കണം. ഈ സമയത്ത് ഭക്ഷണശീലങ്ങളിൽ ശ്രദ്ധ പുലർത്തുകയും മദ്യപാനം ഒഴിവാക്കുകയും ചെയ്യുക. പ്രണയബന്ധങ്ങളിൽ അനാവശ്യമായ ധൃതിയോ താല്പര്യ പ്രകടനമോ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. നല്ല ബന്ധങ്ങൾ നിലനിർത്തുന്നതിനായി നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും വിനയം സൂക്ഷിക്കുക. ഭാഗ്യ നിറം: പിങ്ക് ഭാഗ്യ സംഖ്യ: 4
advertisement
12/13
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിക്കാർക്ക് ഈ ആഴ്ച കഠിനാധ്വാനത്തിലൂടെയും പോരാട്ടത്തിലൂടെയും മാത്രമേ ജോലിയിൽ വിജയം കൈവരിക്കാൻ സാധിക്കൂ. ഈ ആഴ്ച ജോലിസ്ഥലത്ത് നിങ്ങളുടെ എതിരാളികൾ സജീവമായിരിക്കും. എന്നാൽ, ഏതൊരു പ്രതിസന്ധി ഘട്ടത്തിലും നിങ്ങളുടെ മേലുദ്യോഗസ്ഥർ മാത്രമല്ല, സഹപ്രവർത്തകരും നിങ്ങൾക്ക് ഒപ്പം നിൽക്കും എന്നത് ആശ്വാസകരമായ കാര്യമാണ്. കുംഭം രാശിക്കാർ ഈ ആഴ്ച സാമ്പത്തിക ഇടപാടുകളിലും ചിലവുകളിലും അതീവ ശ്രദ്ധ പുലർത്തണം. അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. ആഴ്ചയുടെ മധ്യത്തിൽ നിങ്ങൾക്ക് ദൂരയാത്രകളോ ഹ്രസ്വയാത്രകളോ നടത്തേണ്ടി വന്നേക്കാം. ഈ യാത്രകൾ തളർച്ചയുണ്ടാക്കുമെങ്കിലും വലിയ നേട്ടങ്ങളും പുതിയ ബന്ധങ്ങളും കൊണ്ടുവരും. ആഴ്ചയുടെ രണ്ടാം പകുതി നിങ്ങൾക്ക് ശുഭകരമായിരിക്കും. ഈ സമയത്ത് സർക്കാർ തലത്തിൽ സ്വാധീനമുള്ള ഒരു വ്യക്തിയുടെ സഹായത്തോടെ വലിയൊരു പ്രശ്നത്തിൽ നിന്ന് കരകയറാൻ നിങ്ങൾക്ക് സാധിക്കും. ആത്മീയ കാര്യങ്ങളിൽ നിങ്ങളുടെ താല്പര്യം വർദ്ധിക്കും. ആരോഗ്യ കാര്യത്തിൽ ഈ ആഴ്ച ശ്രദ്ധ വേണം, പ്രത്യേകിച്ച് എല്ലുകൾ സംബന്ധമായ അസുഖങ്ങൾ അലട്ടിയേക്കാം. പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ ഡ്രൈവിംഗ് നിയമങ്ങൾ പാലിക്കാനും ജാഗ്രത പുലർത്താനും ശ്രദ്ധിക്കുക. ബന്ധങ്ങൾ ഊഷ്മളമായി നിലനിർത്താൻ ബന്ധുക്കളെ പരിഹസിക്കുന്നത് ഒഴിവാക്കണം. ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്ന രീതിയിലുള്ള സംസാരമോ പെരുമാറ്റമോ ഈ ആഴ്ച ഉണ്ടാകാതെ ശ്രദ്ധിക്കുക. പ്രണയബന്ധത്തിലെ തെറ്റിദ്ധാരണകൾ സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കുക. ഭാഗ്യ നിറം: ചുവപ്പ് ഭാഗ്യ സംഖ്യ: 7
advertisement
13/13
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിക്കാർക്ക് ആഴ്ചയുടെ ആദ്യ പകുതി ചില വലിയ പ്രശ്നങ്ങൾ കൊണ്ടുവരും. ഈ സമയത്ത് നിങ്ങളുടെ എതിരാളികൾ സജീവമാകാനും നിങ്ങളുടെ ജോലികൾ തടസ്സപ്പെടുത്താനും ശ്രമിച്ചേക്കാം. ചെറിയ കാര്യങ്ങളെ വലുതാക്കി കാണുന്നത് ഒഴിവാക്കുക, മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുക. ആഴ്ചയുടെ ആദ്യ പകുതിയിൽ ഭയവും ഉത്കണ്ഠയും നിങ്ങളെ വേട്ടയാടിയേക്കാം. അനാവശ്യ ചിലവുകൾ സാമ്പത്തികമായ ആശങ്കകൾക്കും കാരണമായേക്കാം. ബിസിനസ്സ് വീക്ഷണത്തിൽ, ആഴ്ചയുടെ രണ്ടാം പകുതി ആദ്യ പകുതിയേക്കാൾ ശുഭകരമായിരിക്കും. ലക്ഷ്യങ്ങൾ കൈവരിക്കാൻ മീനം രാശിക്കാർ നുണകളെയോ വഞ്ചനയെയോ കൂട്ടുപിടിക്കരുത്. സത്യം വെളിപ്പെട്ടാൽ അത് വലിയ അപമാനത്തിന് വഴിതെളിക്കും. ഈ ആഴ്ച പാലിക്കാൻ ബുദ്ധിമുട്ടുള്ള വാഗ്ദാനങ്ങൾ ആർക്കും നൽകരുത്. ജോലി ചെയ്യുന്നവർ മേലുദ്യോഗസ്ഥരുമായി സുരക്ഷിതമായ അകലം പാലിക്കുന്നത് പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. അല്ലാത്തപക്ഷം നിങ്ങൾക്ക് എതിരായ തീരുമാനങ്ങൾ ജോലിയിൽ തിരിച്ചടിയായേക്കാം. ബന്ധങ്ങളുടെ കാര്യത്തിൽ ഈ ആഴ്ച അല്പം പ്രതികൂലമാണ്. ഏതെങ്കിലും വിഷയത്തെച്ചൊല്ലി സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. പ്രണയബന്ധങ്ങളിൽ മൂന്നാമതൊരാളുടെ ഇടപെടൽ വിള്ളലുകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. മക്കളുടെ ഭാഗത്തുനിന്നുള്ള സഹകരണം കുറയുന്നതും അവർ സംബന്ധമായ വലിയ പ്രശ്നങ്ങളും നിങ്ങൾക്ക് കാര്യമായ ഉത്കണ്ഠയുണ്ടാക്കിയേക്കാം. ഭാഗ്യ നിറം: വെള്ള ഭാഗ്യ സംഖ്യ: 8
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Weekly Predictions January 5 to 11 | അംഗീകാരവും ബഹുമാനവും വർദ്ധിക്കും ; ജോലിസ്ഥലത്ത് സമ്മർദ്ദം വർദ്ധിച്ചേക്കാം : വാരഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories