TRENDING:

Curry Leaves Benefits: വെറും കറിവേപ്പിലയല്ല; ആരോഗ്യഗുണങ്ങൾ അറിയാം

Last Updated:
Curry Leaves Benefits: നിരവധി ആരോഗ്യഗുണങ്ങളുള്ള കറിവേപ്പിലയ്ക്ക് പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ കഴിയും
advertisement
1/6
Curry Leaves Benefits: വെറും കറിവേപ്പിലയല്ല; ആരോഗ്യഗുണങ്ങൾ അറിയാം
ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കറിവേപ്പില. കറിവേപ്പിലയിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ധാരാളം ആന്‍റി ഓക്സിഡന്‍റന്‍റുകൾ അടങ്ങിയിട്ടുണ്ട്. ആൽക്കലോയിഡുകൾ, ഗ്ലൈക്കോസൈഡുകൾ, ലിനാലൂൾ, ആൽഫ-ടെർപിനീൻ, മൈർസീൻ, മഹാനിംബിൻ, കാരിയോഫില്ലിൻ, മുറെനോൾ, ആൽഫ-പിനീൻ, ഫിനോളിക് സംയുക്തങ്ങൾ എന്നിവ ധാരാളം കറിവേപ്പിലയിൽ ഉണ്ട്. അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങളിൽ പലതും ശരീരത്തിൽ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു. ആൻറി ഓക്സിഡൻറുകൾ ശരീരത്തെ ആരോഗ്യകരവും രോഗവിമുക്തവും ആക്കാൻ സഹായിക്കും. (Image-Canva)
advertisement
2/6
ഹൃദയാരോഗ്യം- കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കും. കറിവേപ്പില സ്ഥിരമായി ഉപയോഗിച്ചാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാൻ കറിവേപ്പില കഴിക്കുന്നത് സഹായിക്കുന്നു. ഇത് ഹൃദയത്തിന്‍റെ പ്രവർത്തനം ശരിയായ നിലയിലാക്കാൻ സഹായിക്കും. .(Image-Canva)
advertisement
3/6
പ്രമേഹം- കറിവേപ്പില കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായകരമാണ്. ഇത് പ്രമേഹസാധ്യത കുറയ്ക്കും. പ്രമേഹം മൂലമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാനും കറിവേപ്പില സഹായിക്കും..(Image-Canva)
advertisement
4/6
ക്യാൻസർ- ഭക്ഷണത്തിൽ സ്ഥിരമായി കറിവേപ്പില ഉപയോഗിച്ച് കഴിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആൻറിക്-ഓക്‌സിഡന്റുകൾ ക്യാൻസറിന് കാരണമായ ഘടകങ്ങളെ ശരീരത്തി.നിന്ന് നീക്കം ചെയ്യുന്നതിൽ സഹായിക്കുന്നുണ്ട്. (Image-Canva)
advertisement
5/6
വേദന സംഹാരി- ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾക്ക് ആശ്വാസം നൽകാനുള്ള ശേഷി കറിവേപ്പിലയ്ക്കുണ്ട്. ഇതിലുള്ള ആന്‍റി ഇൻഫ്ലമേറ്ററി ഘടകം പെയിൻ കില്ലറായി പ്രവർത്തിക്കുന്നു. ഇത് വേദനയെ എളുപ്പത്തിൽ ഇല്ലാതാക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. (Image-Canva)
advertisement
6/6
നീർക്കെട്ട് ഇല്ലാതാക്കുന്നു-ശരീരത്തിൽ ഇൻഫ്ലമേറ്ററി ഘടകങ്ങളെ ഇല്ലാതാക്കാനുള്ള കറിവേപ്പിലയുടെ ശേഷി, നീർക്കെട്ട് ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്. ഗുരുതരമായ പല രോഗങ്ങളിൽനിന്ന് നമ്മെ സംരക്ഷിക്കാൻ കറിവേപ്പിലയ്ക്ക് കഴിയും. .(Image-Canva)
മലയാളം വാർത്തകൾ/Photogallery/Life/Health/
Curry Leaves Benefits: വെറും കറിവേപ്പിലയല്ല; ആരോഗ്യഗുണങ്ങൾ അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories