TRENDING:

നന്നായി ഉറങ്ങിയാൽ ശരീര ഭാരം കുറയുമോ? കാരണങ്ങൾ അറിയാം!!

Last Updated:
നന്നായി ഉറങ്ങുന്നത് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യാറുണ്ട്
advertisement
1/5
നന്നായി ഉറങ്ങിയാൽ ശരീര ഭാരം കുറയുമോ? കാരണങ്ങൾ അറിയാം!!
കുട്ടികളിലും മുതിർന്നവരിലും എപ്പോ ഒരുപോലെ കണ്ടുവരുന്ന പ്രശ്നമാണ് അമിതവണ്ണം (Obesity) . അമിതവണ്ണം ഇന്ന് സമൂഹം നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമായി മാറി കഴിഞ്ഞു. ചെറുപ്പക്കാരിൽ പോലും അമിതവണ്ണം കൂടി വരികയാണ്. അമിതവണ്ണം നിയന്ത്രിക്കുന്നതിൽ വ്യായാമവും (exercise) ശരിയായ ഭക്ഷണക്രമവും (Food cycle) പ്രധാനമാണെങ്കിലും മറ്റു ചില ഘടകങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനം മതിയായ ഉറക്കമാണ് (Proper Sleep). പലർക്കും വിശ്വസിക്കാൻ പ്രയാസമായിരിക്കുമെങ്കിലും, നല്ല ഉറക്കം അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു (Good Sleep Help to reduce Obesity). ശരിയായ ഉറക്കം ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കുന്നു. ഇത് ശരീരത്തിലെ മെറ്റബോളിസത്തെ ക്രമപ്പെടുത്താനും സഹായിക്കുന്നു.
advertisement
2/5
ഉറക്കക്കുറവ് (Less Sleep) അമിതമായി വണ്ണം കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ശരീരത്തിന് മതിയായ ഉറക്കം ലഭിക്കാത്തപ്പോൾ ശരീരം അധിക ഊർജ്ജം ആവശ്യപ്പെടുകയും, ഇത് മധുരപലഹാരങ്ങളോടുള്ള ആഗ്രഹത്തിലേക്ക് നയിക്കുകയും ചെയ്യും. അങ്ങനെ അമിതമായി മധുരുമുള്ളതും കലോറി കൂടിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകും. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പര്യാപ്തമായ ഉറക്കം അത്യന്താപേക്ഷിതമാണ്. മതിയായ ഉറക്കം ലഭിക്കുന്നത് ശരീരം അധിക കലോറി എരിച്ചുകളയാൻ സഹായിക്കുന്നു. നന്നായി ഉറങ്ങുമ്പോൾ, ശ്വസനവും രക്തചംക്രമണവും പോലുള്ള ശരിയായ പ്രവർത്തനങ്ങൾ നിലനിർത്താൻ ശരീരം കലോറി സജീവമാക്കുകയും എരിച്ച് കളയുകയും ചെയ്യുന്നു. ആരോഗ്യകരമായ മെറ്റബോളിസം നിരക്ക് ശാരീരികക്ഷമത നിലനിർത്തുന്നതിന് അനിവാര്യമാണ്.
advertisement
3/5
ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിക്കുന്നത് കലോറി എരിച്ചുകളയാനും (metabolism) ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കും. മതിയായ ഉറക്കം ശരീരത്തിന്റെ ശ്വസനം, രക്തചംക്രമണം തുടങ്ങിയ പ്രവർത്തനങ്ങളെ സുഗമമാക്കുകയും കലോറി ഉപയോഗം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഉപാപചയ നിരക്ക് വർധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മതിയായ ഉറക്കം ലഭിക്കാത്തവരിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കാനുള്ള പ്രവണത കൂടുതലാണ്. ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാനും അനാരോഗ്യകരമായ ആസക്തികളെ നിയന്ത്രിക്കാനും മതിയായ ഉറക്കം അത്യന്താപേക്ഷിതമാണ്. ശരിയായ ഉറക്കം ലഭിക്കുന്നില്ലെങ്കിൽ ശരീരം സാലഡ് കഴിക്കുന്നതിന് പകരം ബർഗർ കഴിക്കാനായിരിക്കും കൊതിക്കുന്നത്.
advertisement
4/5
ശരിയായ ഉറക്കം ശാരീരികാരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. സ്ട്രെസ് കുറയ്ക്കാൻ ഇത് ഏറെ സഹായിക്കും.ഉറക്കത്തിനിടയിൽ, ശരീരം ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകൾ ഉത്പാദിപ്പിക്കുന്നു.ഈ ഫീൽ ഗുഡ് ഹോർമോണുകൾ ഉറക്കത്തിന് ശേഷം പൂർവാധികം ഉന്മേഷത്തോടെ തിരിച്ച് വരാൻ സഹായിക്കും.ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഡോപാമൈൻ പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഡോപാമൈനിന്റെ സന്തുലിതമായ അളവ് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾക്ക് കാരണമാകുകയും തന്മൂലം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
advertisement
5/5
വ്യായാമം ഭക്ഷണശൈലി എന്നിവയ്ക്ക് ഒപ്പം ഉറക്കം കൂടി ശരിയാക്കേണ്ടത് വളരെ പ്രധാനമാണ്. നന്നായി ഉറങ്ങുന്നത് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യാറുണ്ട്.ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാനും അനാരോഗ്യകരമായ ആസക്തികളെ നിയന്ത്രിക്കാനും മതിയായ ഉറക്കം അത്യന്താപേക്ഷിതമാണ്. ശരിയായ ഉറക്കം ലഭിക്കുന്നില്ലെങ്കിൽ ശരീരം സാലഡ് കഴിക്കുന്നതിന് പകരം ബർഗർ കഴിക്കാനായിരിക്കും കൊതിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Life/Health/
നന്നായി ഉറങ്ങിയാൽ ശരീര ഭാരം കുറയുമോ? കാരണങ്ങൾ അറിയാം!!
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories