TRENDING:

പ്രമേഹം നിയന്ത്രിക്കുന്നത് മുതൽ ക്യാൻസറിനെ ചെറുക്കുന്നത് വരെ; കുരുമുളകിന്‍റെ 4 ഗുണങ്ങൾ

Last Updated:
കുരുമുളകിന്റെ ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം
advertisement
1/5
പ്രമേഹം നിയന്ത്രിക്കുന്നത് മുതൽ ക്യാൻസറിനെ ചെറുക്കുന്നത് വരെ; കുരുമുളകിന്‍റെ 4 ഗുണങ്ങൾ
'സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്' എന്നാണ് കുരുമുളക് അറിയപ്പെടുന്നത്. നമ്മുടെ പരമ്പരാഗതമായ പാചകരീതിയിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് കുരുമുളക്. ഒട്ടുമിക്ക ഭക്ഷ്യവിഭവങ്ങൾക്കൊപ്പവും ഉപ്പും കുരുമുളകും ചേർക്കാറുണ്ട്. എന്നാൽ കുരുമുളകിന്‍റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് എത്ര പേർക്ക് അറിയാം. കുരുമുളക് അടുക്കളയിൽ മാത്രമല്ല, പുരാതന ആയുർവേദ ഔഷധങ്ങളിലും ഉപയോഗിച്ചിരുന്നു. കുരുമുളക് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മികച്ച പ്രതിരോധശേഷി നൽകും. കുരുമുളകിന്റെ ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
advertisement
2/5
<strong>ആന്റിഓക്‌സിഡന്റുകളുടെ കലവറ-</strong> കുരുമുളകിൽ മികച്ച ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, അത് ആരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യും. രോഗമുണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുമ്പോൾ ആന്റിഓക്‌സിഡന്റുകൾ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു.
advertisement
3/5
<strong>തലച്ചോറിലെ വൈജ്ഞാനിക പ്രവർത്തനം കൂട്ടുന്നു-</strong> തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഗുണങ്ങൾ കുരുമുളകിനുണ്ട്. നാഡീസംബന്ധമായ അസുഖങ്ങളുള്ളവർക്കാണ് ഇതിന്റെ ഗുണം കൂടുതൽ. തലച്ചോറിലെ രാസപാതകൾ സജീവമാക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ഓർമ്മയും വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്തുന്നു. കൂടാതെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ആന്റീഡിപ്രസന്റ് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു. പഠനങ്ങൾ അനുസരിച്ച്, കുരുമുളക് അൽഷിമേഴ്സ് രോഗം തടയാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
advertisement
4/5
<strong>ക്യാൻസറിനെ പ്രതിരോധിക്കും-</strong> കുരുമുളകിന് കാർസിനോജെനിക് ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. Piperine-ന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ കോശങ്ങളുടെ അപചയം കുറയ്ക്കുകയും ടിഷ്യു കേടുപാടുകൾ തടയുകയും ചെയ്യുന്നു. പുതുതായി പൊടിച്ച കുരുമുളകിൽ കാൻസർ തടയാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കുരുമുളകിൽ ആന്റിഓക്‌സിഡന്റുകൾ മാത്രമല്ല, ക്യാൻസറിന് കാരണമാകുന്ന ഫ്രീ റാഡിക്കലിനെതിരെയുള്ള പോരാട്ടത്തിൽ സഹായിക്കുന്ന വിറ്റാമിൻ എ, ഫ്ലേവനോയിഡുകൾ, കരോട്ടിനോയിഡുകൾ തുടങ്ങിയ വിറ്റാമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
advertisement
5/5
<strong>രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു-</strong> രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തി ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ കുരുമുളക് സഹായിക്കും. കുരുമുളകിന്റെ അളവ് വർദ്ധിപ്പിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഡയറ്റീഷ്യൻമാർ പൊതുവെ അഭിപ്രായപ്പെടുന്നു. കുരുമുളകിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Life/Health/
പ്രമേഹം നിയന്ത്രിക്കുന്നത് മുതൽ ക്യാൻസറിനെ ചെറുക്കുന്നത് വരെ; കുരുമുളകിന്‍റെ 4 ഗുണങ്ങൾ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories