TRENDING:

International Yoga Day | യോഗാസനം നിത്യജീവിതത്തിന്റെ ഭാഗമാക്കിയ ബോളിവുഡ് താരങ്ങൾ

Last Updated:
യോഗ ജീവിതത്തിന്റെ ഭാഗമാക്കിയ താരങ്ങൾ ഇവർ
advertisement
1/10
International Yoga Day | യോഗാസനം നിത്യജീവിതത്തിന്റെ ഭാഗമാക്കിയ ബോളിവുഡ് താരങ്ങൾ
ബോളിവുഡിലെ (Bollywood) യോഗ പ്രേമികളുടെ കാര്യം വരുമ്പോൾ, തീർച്ചയായും ശിൽപ ഷെട്ടിയാണ് (Shilpa Shetty) പട്ടികയിൽ ഒന്നാമത്. ഏറെ നാളായി യോഗ അഭ്യസിക്കുന്ന ശിൽപ ഇപ്പോൾ ആരാധകരുമായി ഫിറ്റ്നസ് നുറുങ്ങുകൾ പോലും പങ്കിടുന്ന ശീലം തുടങ്ങിക്കഴിഞ്ഞു (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
2/10
രാജ്യത്തെ ഏറ്റവും ഫിറ്റ് സെലിബ്രിറ്റികളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന മിലിന്ദ് സോമൻ 56-ാം വയസ്സിലും അവിശ്വസനീയമായ ശരീരഘടന നിലനിർത്തുന്നു. യോഗാസനങ്ങളിലും അദ്ദേഹം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇവിടെ, കടൽത്തീരത്ത് കുറച്ച് യോഗ ചെയ്യുന്നതിനായി ഭാര്യ അങ്കിതയും ഒപ്പം ചേരുന്നു (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
3/10
യോഗയുടെ ശക്തിയിൽ വിശ്വസിക്കുകയും അത് തന്റെ ദിനചര്യയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്ന മറ്റൊരു ബോളിവുഡ് സെലിബ്രിറ്റിയാണ് ബിപാഷ ബസു. നടി നിരവധി അവസരങ്ങളിൽ യോഗാസനം ചെയ്യുന്നത് കണ്ടിട്ടുണ്ട് (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
4/10
കരീന കപൂർ ഖാനെ സംബന്ധിച്ചിടത്തോളം, 2006-ലാണ് യോഗയ്‌ക്കൊപ്പമുള്ള അവരുടെ യാത്ര ആരംഭിച്ചത്. യോഗ തന്റെ ആരോഗ്യവും കരുത്തും നിലനിർത്തിയെന്നും തൈമൂറിന്റെയും ജഹാംഗീറിന്റെയും ജനനത്തിനു ശേഷവും താൻ അത് പരിശീലിക്കുന്നുണ്ടെന്നും നടി പറയുന്നു (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
5/10
ജിം വസ്ത്രങ്ങളിൽ പലപ്പോഴും കാണപ്പെടുന്ന മലൈക അറോറ പലർക്കും ഫിറ്റ്നസ് പ്രചോദനമാണ്. യോഗയും അതിലൊന്നാണ്. ഇത് താരത്തിന്റെ ഫിറ്റ്നസ് മാത്രമല്ല, സന്തോഷവും നിലനിർത്തുമെന്ന് പറയുന്നു (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
6/10
ആലിയ ഭട്ട് സ്‌ക്രീനിൽ ഊർജ്ജസ്വലമായ പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ, അവർ യോഗയിലൂടെ സമാധാനവും തേടുന്നു. ദിവസേന പരിശീലിക്കുന്ന യോഗയുടെ ഫലമായാണ് നടിയുടെ ശരീരഘടനയും ചുറുചുറുക്കും ഉണ്ടായതെന്ന് പറയപ്പെടുന്നു (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
7/10
ജാൻവി കപൂറും ഒരു യോഗ പ്രേമിയാണ്. തിരക്കുകൾക്കിടയിലും അവർ യോഗ ഒരിക്കലും നഷ്‌ടപ്പെടുത്താറില്ല. വിവിധ തരത്തിലുള്ള വ്യായാമങ്ങൾ പര്യവേക്ഷണം ചെയ്യാൻ നടി മടിക്കാറില്ല. കൂടാതെ ഏരിയൽ യോഗയും പിലാറ്റേസും ചെയ്യുന്നു. (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
8/10
രാകുൽ പ്രീത് സിംഗിന്റെ സോഷ്യൽ മീഡിയ പേജുകൾ അവരുടെ യോഗാ സെഷനുകളിൽ നിന്നുള്ള ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. കഠിനമായ യോഗാസനങ്ങൾ പോലും വളരെ അനായാസമായി ചെയ്യുന്നതിലൂടെ നടി തന്റെ കഴിവുകൾ മെച്ചപ്പെടുത്തിയതായി വ്യക്തമാണ് (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
9/10
സങ്കീർണ്ണമായ വ്യത്യസ്ത യോഗാസനങ്ങളിൽ പ്രാവീണ്യം നേടിയ ദീപിക പദുക്കോൺ അത് തന്റെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കാറുണ്ട്. ഗരുഡാസനം, ഉസ്ത്രാസനം, അതുമല്ലെങ്കിൽ ആഞ്ജനേയാസനം എന്നിവയിൽ ദീപിക വിദഗ്ധയാണ് (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
10/10
ദൈനംദിന ജീവിതത്തിൽ യോഗ ഉൾപ്പെടുത്തുകയും ആരാധകർക്കിടയിൽ അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ബോളിവുഡ് താരങ്ങളിൽ ഒരാളാണ് സോണാൽ ചൗഹാൻ. അവർ വിവിധ യോഗാസനങ്ങൾ പരിശീലിക്കുകയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പ്രേക്ഷകരെ അവയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു (ചിത്രം: ഇൻസ്റ്റാഗ്രാം)
മലയാളം വാർത്തകൾ/Photogallery/Life/
International Yoga Day | യോഗാസനം നിത്യജീവിതത്തിന്റെ ഭാഗമാക്കിയ ബോളിവുഡ് താരങ്ങൾ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories