Covid 19| മഞ്ഞളിട്ട ചൂട് പാൽ, യോഗ; ലക്ഷണങ്ങളില്ലാത്ത കോവിഡ‍് രോഗികൾക്കായി ആയുഷ് മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങൾ
- Published by:Gowthamy GG
- news18-malayalam
Last Updated:
ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പിന്തുടരുന്നതിനും മാസ്കുകൾ ധരിക്കുന്നതിനുമൊപ്പം മഞ്ഞൾ, ഉപ്പ് എന്നിവ ചേർത്ത് ചെറുചൂടുവെള്ളം കൊണ്ട് കുലുക്കൊഴിയുന്നത് കോവിഡ് പ്രതിരോധത്തിന് നല്ലതാണെന്ന് ഇതിൽ വ്യക്തമാക്കുന്നു.
advertisement
1/14

ന്യൂഡൽഹി: കോവിഡിനെ നേരിടാൻ ആയുർവേദമരുന്നുകളും യോഗയും അടിസ്ഥാനമാക്കിയുള്ള ചികിത്സ-നിയന്ത്രണ മാർഗരേഖയുമായി കേന്ദ്ര സർക്കാർ.
advertisement
2/14
ലഘുവായ കോവിഡ് രോഗ ലക്ഷങ്ങളുള്ളവരുടെയും ലക്ഷണങ്ങളില്ലാത്തവരുടെയും ചികിത്സയ്ക്കാണ് ഈ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
advertisement
3/14
ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ്‌വർധൻ പുറത്തിറക്കി. ആയുഷ് വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി ശ്രീപദ് നായികിന്റെ സാന്നിധ്യത്തിൽ വെർച്വലായിട്ടായിരുന്നു മാർഗനിർദേശങ്ങൾ പുറത്തിറക്കയത്.
advertisement
4/14
ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിംഗ് ആൻഡ് റിസർച്ച് ഇൻ ആയുർവേദ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദ, സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ, പ്രകൃതിചികിത്സ, മറ്റ് ദേശീയ ഗവേഷണ സംഘടനകൾ എന്നിവയിലെ വിദഗ്ധ സമിതികൾ ചേർന്നാണ് മാർഗനിർദേശങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്
advertisement
5/14
ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പിന്തുടരുന്നതിനും മാസ്കുകൾ ധരിക്കുന്നതിനുമൊപ്പം മഞ്ഞൾ, ഉപ്പ് എന്നിവ ചേർത്ത് ചെറുചൂടുവെള്ളം കൊണ്ട് കുലുക്കൊഴിയുന്നത് കോവിഡ് പ്രതിരോധത്തിന് നല്ലതാണെന്ന് ഇതിൽ വ്യക്തമാക്കുന്നു.
advertisement
6/14
മഞ്ഞളിട്ട ചൂടു പാൽ, യോഗ, അശ്വഗന്ധ, ഗുഡുചി എന്നിവ കോവിഡിനെതിരായ പ്രതിരോധ മാർഗങ്ങളായി ഇതിൽ നിർദേശിച്ചിരിക്കുന്നു
advertisement
7/14
കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ തന്നെ രോഗപ്രതിരോധത്തിനായി ആയുർവേദം പ്രോത്സാഹിപ്പിച്ചു വരികയാണ് ആയുഷ് മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ കോവിഡ് പ്രതിരോധത്തിന് ആയുർവേദം പ്രോത്സാഹിപ്പിച്ച് രംഗത്തെത്തിയിരുന്നു.
advertisement
8/14
ഗുരുതരമല്ലാത്ത കോവിഡ് ലക്ഷണങ്ങൾ കൈകാര്യംചെയ്യാനുള്ള നടപടിക്രമങ്ങളാണ് പ്രധാനമായും മാർഗരേഖയിൽ പറയുന്നത്.
advertisement
9/14
വൈറസിനെ നേരിടാൻ ശരീരത്തിന്റെ പ്രതിരോധസംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മാർഗരേഖയിൽ വ്യക്തമാക്കുന്നു.
advertisement
10/14
അശ്വഗന്ധ, ഗുളുചി, ഗണ വടിക, ച്യവനപ്രാശം തുടങ്ങിയവ ഇതിന് ഗുണം ചെയ്യുന്നതാണെന്ന് ഇതിൽ വ്യക്തമാക്കുന്നു.
advertisement
11/14
ലക്ഷണങ്ങളില്ലാത്ത രോഗബാധിതർക്ക് ഗുളീചി ഘനവാടിക(ചിറ്റമൃത്), ഗുളുചി-പിപ്പലി, ആയുഷ്-64 എന്നിവ മാർഗരേഖ നിർദേശിക്കുന്നു.
advertisement
12/14
ചെറിയതോതിൽ രോഗം ബാധിച്ചവർക്കും ഗുളുചി-പിപ്പലി, ആയുഷ്-64 ഗുളിക ഗുണം ചെയ്യും. ഇതിന്റെ കൃത്യമായ അളവും മരുന്ന് ഉപയോഗിക്കുമ്പോൾ തുടരേണ്ട കാര്യങ്ങളും മാർഗരേഖയിൽ വിസ്തരിക്കുന്നുണ്ട്.
advertisement
13/14
ത്രിഫല, ഇരട്ടി മധുരം എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം കൊണ്ട് കുലുക്കൊഴിയുന്നതും നിർദേശിച്ചിട്ടുണ്ട്. മൂക്കിനു മുകളിലും താഴെയും വെളിച്ചെണ്ണയോ, എള്ളെണ്ണയോ, നെയ്യോ ദിവസം രണ്ട് നേരം പുരട്ടാം.
advertisement
14/14
യൂക്കാലിപ്റ്റ്സ് തൈലം, പുതിന, അയമോദകം ഇവയിലൊന്നിട്ട് ആവി പിടിക്കുക. ആറ്- എട്ട് മണിക്കൂർ ഉറക്കം, ആവശ്യത്തിന് വ്യായാമം, ആശങ്ക കുറയ്ക്കാനും ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും ശരിയായ പ്രവർത്തനങ്ങൾക്ക് യോഗയും നിർദേശിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Life/
Covid 19| മഞ്ഞളിട്ട ചൂട് പാൽ, യോഗ; ലക്ഷണങ്ങളില്ലാത്ത കോവിഡ‍് രോഗികൾക്കായി ആയുഷ് മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങൾ