TRENDING:

Pumpkin Seeds: ഉറക്കക്കുറവിനും രോഗപ്രതിരോധ ശേഷിക്കും ഈ കുഞ്ഞൻ വിത്ത് ബെസ്റ്റാ!!

Last Updated:
മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
advertisement
1/5
Pumpkin Seeds: ഉറക്കക്കുറവിനും രോഗപ്രതിരോധ ശേഷിക്കും ഈ കുഞ്ഞൻ വിത്ത് ബെസ്റ്റാ!!
ആരോഗ്യകരമായ ഡയറ്റ് എടുക്കുന്ന പലരും അവരുടെ ഭക്ഷണത്തിൽ പലതരത്തിലുള്ള വിത്തുകൾ ഉൾപ്പെടുത്തുന്നത് നാം കാണാറുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണം പലതാണ്. പലതരത്തിലുള്ള വിത്തുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അവയിൽ പ്രധാനിയാണ് മത്തങ്ങ വിത്തുകള്‍ ( Pumpkin Seeds). വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍ എന്നിവയുടെ മികച്ച കലവറയാണ് മത്തങ്ങ വിത്തുകള്‍. വിറ്റാമിന്‍ സി, മഗ്‌നീഷ്യം, പ്രോട്ടീന്‍, സിങ്ക്, അയേണ്‍, പൊട്ടാസ്യം എന്നിവയും ഈ കുഞ്ഞന്‍ വിത്തില്‍ നിന്നും ലഭിക്കും. മത്തങ്ങ വിത്തുകള്‍ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
advertisement
2/5
Pumpkin Seeds: ഉറക്കക്കുറവിനും രോഗപ്രതിരോധ ശേഷിക്കും ഈ കുഞ്ഞൻ വിത്ത് ബെസ്റ്റാ!!
ആരോഗ്യകരമായ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമാണ് പോഷകാഹാരം. അത് ശരിയായി കഴിക്കുന്നതിന്റെ ഗുണങ്ങൾ എത്ര പറഞ്ഞാലും അധികമാകില്ല. മത്തങ്ങ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൂത്ര സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. മത്തങ്ങ വിത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ മൂത്ര സംബന്ധമായ പ്രശ്നങ്ങൾക്ക് സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വെബ്‌എംഡി പ്രകാരം, അവയിലെ ചില രാസവസ്തുക്കൾ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
advertisement
3/5
ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ മത്തങ്ങ വിത്തുകൾ സഹായിക്കുന്നു. പ്രത്യുൽപാദന പ്രശ്‌നം നേരിടുന്ന പുരുഷന്മാരുടെ ഭക്ഷണത്തിൽ സിങ്കിന്റെ കുറവ് ഉണ്ടാകാം. മത്തങ്ങ വിത്തുകളിൽ സിങ്ക്, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കും. മത്തങ്ങ വിത്തുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിൻ സി മത്തങ്ങ വിത്തുകളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അവ ശരീരത്തെ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
advertisement
4/5
മികച്ച ഉറക്കം ലഭിക്കാൻ ഇവ സഹായിക്കുന്നു.ഉറങ്ങാൻ പോകുന്നതിനു മുമ്പ് മത്തങ്ങ വിത്തുകൾ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. അവയിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഉറങ്ങാൻ എടുക്കുന്ന സമയം കുറയ്ക്കാൻ സഹായിക്കുന്നു. മത്തങ്ങ വിത്തുകളിൽ സിങ്ക്, ചെമ്പ്, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ടെന്ന് വെബ്‌എംഡി അവകാശപ്പെടുന്നു, ഇത് ഉറക്കത്തിന്റെ ദൈർഘ്യത്തെയും ഗുണനിലവാരത്തെയും സംരക്ഷിക്കും.
advertisement
5/5
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഡോ. അശ്വിനി സരോഡ് ചന്ദ്രശേഖര പറയുന്നതിനനുസരിച്ച് മത്തങ്ങ വിത്തുകൾക്ക് ഹൈപ്പോഗ്ലൈസമിക് ഗുണങ്ങളുണ്ടെന്ന്. അവ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും സാധ്യത കുറയ്ക്കുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ആവശ്യമായ അളവിൽ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അവയിൽ അടങ്ങിയിട്ടുണ്ട്. മത്തങ്ങയും ലിൻസീഡുകളും (ഫ്ളാക്സ്) ഒരുമിച്ച് കഴിക്കുന്നത് പ്രമേഹ സങ്കീർണതകൾ കുറയ്ക്കുമെന്ന് ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Life/Health/
Pumpkin Seeds: ഉറക്കക്കുറവിനും രോഗപ്രതിരോധ ശേഷിക്കും ഈ കുഞ്ഞൻ വിത്ത് ബെസ്റ്റാ!!
Open in App
Home
Video
Impact Shorts
Web Stories