TRENDING:

Superfoods | 30 വയസ് കഴിഞ്ഞാൽ ഈ സൂപ്പർ ഫുഡുകൾ ശീലമാക്കൂ; രോഗങ്ങളോട് വിട പറയൂ 

Last Updated:
മുപ്പതുകളിൽ എത്തുമ്പോൾ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനം മന്ദഗതിയിലാകാൻ തുടങ്ങും.
advertisement
1/8
Superfoods | 30 വയസ് കഴിഞ്ഞാൽ ഈ സൂപ്പർ ഫുഡുകൾ ശീലമാക്കൂ; രോഗങ്ങളോട് വിട പറയൂ 
ആരോഗ്യ സംരക്ഷണം ഇന്നത്തെ കാലത്ത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജീവിത ശൈലി(Lifestyle)കൊണ്ട് തന്നെ വാർദ്ധക്യം എത്തുന്നതിനു മുൻപേ പലരും രോഗികകളാകുന്നു. മുപ്പതുകളിൽ (thirties)എത്തുമ്പോൾ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനം മന്ദഗതിയിലാകാൻ തുടങ്ങും. മുപ്പതു വയസ്സ് കഴിയുമ്പോൾ ആരോഗ്യകരമായ മെറ്റബോളിസം (Metabolism)നിലനിർത്തുന്നതും രോഗങ്ങളെ ചെറുക്കുന്നതും ബുദ്ധിമുട്ടായി തുടങ്ങും.
advertisement
2/8
അതിനാൽ ഈ സമയത്ത് പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. നിരവധി ഗുണങ്ങളടങ്ങുന്ന പോഷക സമൃദ്ധമായ സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ നിത്യേനെ ശീലമാക്കാം. പോഷകങ്ങളടങ്ങിയ സൂപ്പർഫുഡുകൾ 30 വയസ്സിനു ശേഷവും നിങ്ങളുടെ മെറ്റബോളിസം നിലനിർത്താൻ നിങ്ങളെ സഹായിക്കും. സ്ത്രീകളായാലും പുരുഷന്മാരായാലും നിങ്ങളുടെ മുപ്പതു വയസ്സിനു ശേഷം കഴിക്കേണ്ട പോഷക സമൃദ്ധമായ ഭക്ഷണങ്ങൾപരിചയപ്പെടാം.
advertisement
3/8
വൈവിധ്യമാർന്ന ഔഷധമൂല്യമുള്ള സസ്യമാണ് അശ്വഗന്ധ. പ്രായം കൂടുന്നതനുസരിച്ച് പുരുഷന്മാരിൽ കുറയുന്ന ടെസ്റ്റോസ്റ്റിറോണിന്റെ അളവ് മെച്ചപ്പെടുത്താൻ അശ്വഗന്ധ സഹായിക്കുന്നു. കൂടാതെ ഫ്രീ റാഡിക്കലുകളോടും ഓക്സിഡേറ്റീവ് സമ്മർദ്ദത്തോടും പോരാടാൻ ശരീരത്തെ സഹായിക്കുന്ന ഒരു മികച്ച ആന്റിഓക്‌സിഡന്റ് ഉണ്ടാക്കാൻ അശ്വഗന്ധയ്ക്ക് കഴിയുന്നു.
advertisement
4/8
മെറ്റബോളിസം വർധിപ്പിക്കാൻ ഏറ്റവും സഹായിക്കുന്ന പ്രകൃതിദത്ത ഉറവിടമാണ് സ്പിരുലിന. നിരവധി പോഷകങ്ങൾ അടങ്ങിയ ഒരുതരം നീലഹരിതപായലാണ് ഇത്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാംനും രക്ത സമ്മർദം നിയന്ത്രിക്കാനും സാധിക്കും. കൂടാതെ ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വൈറ്റമിൻ എ, ഇ, കെ, ബി1, ബി2, ബി3, ബി6, ബി9 (ഫോളേറ്റ്), ബി5 (പാന്റോതെനിക് ആസിഡ്), ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ എന്നിവയുടെ പ്രകൃതിദത്ത ഉറവിടമാണ് ഈ നീല പായൽ.
advertisement
5/8
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വൃക്ഷങ്ങളിലൊന്നാണ് ജിങ്കോ ബിലോബ. ഇവ ശരീരത്തിൽ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ജിങ്കോയിലെ ഫ്ലേവനോയിഡുകൾ ഓർമശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്താനും സഹായിക്കുന്നു.
advertisement
6/8
ക്ഷീണത്തെ ചെറുക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നതാണ് ജിൻസെംഗ്. ആൻറി ട്യൂമർ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ടതാണ് ഇവ. ഇവ ഭക്ഷണത്തിൽ ഉൾപെടുത്തുന്നതിലൂടെ അവശത മാറിക്കിട്ടും.
advertisement
7/8
ബ്ലൂബെറികൾ പഴങ്ങളിൽ വെച്ച് ആന്റിഓക്‌സിഡന്റ് ശേഷി ഏറ്റവും കൂടുതൽ ഉണ്ടെന്നു കരുതപ്പെടുന്ന പഴമാണ് ബ്ലൂബെറി. പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് നിയന്ത്രിക്കാൻ ബ്ലൂബെറി സഹായിക്കുന്നു. ഇത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
advertisement
8/8
ചണച്ചെടിയിൽ നിന്നുള്ള ചെറിയ വിത്താണ് ഇത്. ഇത് ശരീരത്തിലെ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം പ്രമേഹം നിയന്ത്രിക്കാനും ഉപകരിക്കും. മാത്രമല്ല സ്ത്രീകൾക്ക് ഏറെ ഗുണം ചെയ്യുന്നവയാണ് ഫ്ളാക്സ് സീഡ്സ്. ഫ്ളാക്സ് സീഡുകൾ കഴിക്കുന്നത് ആർത്തവ സമയത്ത് വേദന, മലബന്ധം തുടങ്ങിയ ബുദ്ധിമുട്ടുകൾലഘൂകരിക്കാൻ സഹായിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Life/
Superfoods | 30 വയസ് കഴിഞ്ഞാൽ ഈ സൂപ്പർ ഫുഡുകൾ ശീലമാക്കൂ; രോഗങ്ങളോട് വിട പറയൂ 
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories