Summer tips | കൊടും ചൂടിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടുന്നോ? വരൂ, പരിഹാരമുണ്ട്
- Published by:user_57
- news18-malayalam
Last Updated:
ചൂട് കാലത്ത് ജോലിക്കു പോകുന്നതെങ്ങനെ എന്ന് ആശങ്കപ്പെടേണ്ട. വരൂ, കൂൾ ആയി മുന്നേറാം
advertisement
1/8

ആരോഗ്യവും ഉൽപ്പാദനക്ഷമതയും മികച്ച നിലയിലെത്താൻ ശരീരത്തിലെ ജലാംശം നിലനിർത്തുക നിർണായകമാണ്. തിരക്കും, നീണ്ട ജോലി സമയവുമുള്ള ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് പ്രത്യേകിച്ചും. വെള്ളത്തിന്റെ ഗുണങ്ങളെക്കുറിച്ചും ഇലക്‌ട്രോലൈറ്റുകളുടെ പ്രാധാന്യത്തെക്കുറിച്ചും നമുക്കെല്ലാം അറിയാം. ഈ വേനൽക്കാലത്ത് ശരീരവും മനസ്സും മികച്ച രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ ദ്രാവകങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള വിവിധ വഴികൾ ഏതെല്ലാമെന്ന് നോക്കാം
advertisement
2/8
സൗമ്യ ത്യാഗരാജൻ (ഫാസ്റ്റ് ആൻഡ് അപ്പ്, NASM സർട്ടിഫൈഡ് ന്യൂട്രീഷനിസ്റ്റ്) പറയുന്നത് നോക്കാം: 'നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു പ്രധാന ഘടകമാണ് വെള്ളം. ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും സിസ്റ്റങ്ങളുടെയും ശരിയായ പ്രവർത്തനം ഇത് ഉറപ്പാക്കുന്നു.' കുടിവെള്ളം മെറ്റബോളിസം വർദ്ധിപ്പിക്കുകയും പകൽ ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നതിനാൽ ജോലിസ്ഥലത്ത് ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിർണായകമാണെന്ന് ഡയറ്റീഷ്യനും ഫിറ്റ്നസ് വിദഗ്ധനുമായ മനീഷ ചോപ്ര. കൊടുംവേനലിലും ജോലിസ്ഥലത്ത് ചുറുചുറുക്കോടെ മുന്നേറാൻ തീരുമാനിച്ചോ? എങ്കിൽ വരൂ, ആ രീതികൾ പരിചയപ്പെടാം (തുടർന്ന് വായിക്കുക)
advertisement
3/8
വലുതും ആകർഷകവുമായ വാട്ടർ ബോട്ടിലുകൾ: വീണ്ടും വീണ്ടും വെള്ളംനിറയ്ക്കാൻ വാട്ടർ കൂളറിലേക്ക് നടക്കാൻ നിങ്ങൾക്ക് മടിയാണെങ്കിൽ, അല്ലെങ്കിൽ കുപ്പി കാലിയായപ്പോൾ റീഫിൽ ചെയ്യാൻ മറക്കുകയാണെങ്കിൽ, ഈ ടിപ്പ് നിങ്ങൾക്കുള്ളതാണ്. വെള്ളം കുടിക്കാൻ കൂടുതൽ ആഗ്രഹം തോന്നുന്ന, ഫാൻസി-ലുക്ക് വാട്ടർ ബോട്ടിലുകൾ വാങ്ങുക. 2-3 ലിറ്റർ വെള്ളം നിറയ്ക്കാൻ പാകത്തിന് വലിയ കുപ്പികൾ വാങ്ങുക. ദിവസം മുഴുവൻ ആവശ്യമുള്ള വെള്ളം ഇതിൽ നിറയ്ക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക. ഇത് വാട്ടർ കൂളറിലേക്കുള്ള ഒരു നടത്തമെങ്കിലും കുറയ്ക്കാൻ സഹായകമാകും
advertisement
4/8
തണുത്ത സൂപ്പുകൾ: വേനൽക്കാലത്ത് നിങ്ങൾ ചൂടുള്ള സൂപ്പുകൾ ഇഷ്ടപ്പെടണമെന്നില്ല. വേനലിന് അനുയോജ്യമായ തണുത്ത സൂപ്പുകളുടെ പാചകക്കുറിപ്പുകൾ ഇന്റർനെറ്റിൽ ഒന്ന് പരതിയാൽ ലഭിക്കും. മത്തങ്ങ, അല്ലെങ്കിൽ ചീര പോലുള്ള ഇലക്കറികൾ പോലും ഇവ ഉണ്ടാക്കാൻ ഉപയോഗിക്കാം
advertisement
5/8
കരിക്കിൻവെള്ളം: നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഇലക്‌ട്രോലൈറ്റുകളുടെ കലവറയായ വേനൽക്കാല പാനീയമാണിത്. പായ്ക്ക് ചെയ്ത തേങ്ങാവെള്ളം ഒഴിവാക്കുക. പകരം തേങ്ങയിൽ നിന്ന് നേരിട്ട് കുടിക്കാൻ ശ്രദ്ധിക്കുക
advertisement
6/8
ജലസമൃദ്ധമായ ഭക്ഷണങ്ങൾ: വെള്ളരിക്ക, തണ്ണിമത്തൻ, സിട്രസ് പഴങ്ങൾ മുതലായവ പോലുള്ള ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങൾ കഴിക്കുന്നുവെന്ന് ഉറപ്പാക്കുക. പരിപ്പ്, മോര്, ലസ്സി എന്നിവയും ഉപകാരപ്പെടും
advertisement
7/8
ഇലക്‌ട്രോലൈറ്റ് സപ്ലിമെന്റുകൾ: നിങ്ങൾ പകൽ സമയത്ത് ധാരാളം സഞ്ചരിക്കുകയോ യാത്ര ചെയ്യുകയോ ചെയ്യുകയാണെങ്കിൽ വിയർപ്പിലൂടെ നിങ്ങൾക്ക് നഷ്ടപ്പെടുന്ന ഇലക്‌ട്രോലൈറ്റുകൾ തിരികെ ലഭിക്കുന്ന നല്ല നിലവാരമുള്ള സപ്ലിമെന്റുകൾ കഴിക്കുന്നുവെന്ന് ഉറപ്പാക്കുക
advertisement
8/8
ആരോഗ്യകരമായ സ്നാക്സ്: അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾക്ക് പകരം, തണ്ണിമത്തൻ, ബെറീസ്, വെള്ളരിക്ക മുതലായ ജലാംശം നൽകുന്ന പഴങ്ങൾ തിരഞ്ഞെടുക്കുക
മലയാളം വാർത്തകൾ/Photogallery/Life/
Summer tips | കൊടും ചൂടിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടുന്നോ? വരൂ, പരിഹാരമുണ്ട്