TRENDING:

World Egg Day 2023: 'ആരോഗ്യമുള്ള ചര്‍മ്മത്തിനും മുടിക്കും മുട്ട ബെസ്റ്റ്'; അറിയാം മുട്ടയുടെ ഗുണങ്ങൾ

Last Updated:
തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മശക്തിക്കും മുട്ട പ്രധാനമാണ്.
advertisement
1/5
World Egg Day 2023: 'ആരോഗ്യമുള്ള ചര്‍മ്മത്തിനും മുടിക്കും മുട്ട  ബെസ്റ്റ്'; അറിയാം മുട്ടയുടെ ഗുണങ്ങൾ
കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ധൈര്യമായി കഴിക്കാൻ പറ്റുന്ന ഒന്നാണ് മുട്ട. വിറ്റാമിന്‍ എ, ഡി, ബി 12, റൈബോഫ്‌ലേവിന്‍, സെലിനിയം എന്നിവയുള്‍പ്പെടെ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് മുട്ടകള്‍. ഒരു നിസാര ഭക്ഷണമായി തള്ളി കളയേണ്ട ഒന്നല്ല മുട്ട. ലോക മുട്ട ദിനമായ ഇന്ന് ചില ഗുണങ്ങള്‍ നമുക്ക് പരിചയപ്പെടാം.
advertisement
2/5
ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ളയില്‍ ഫാറ്റ് കുറവാണ്. ആറ് ഗ്രാം പ്രോട്ടീന്‍, 55 മില്ലി ഗ്രാം സോഡിയം എന്നിവയുണ്ട്. കുറഞ്ഞ അളവിലേ കലോറിയുള്ളൂ. അതുകൊണ്ട് തന്നെ മുട്ട കഴിച്ച് ശരീര ഭാരം കൂടുമെന്ന പേടി വേണ്ട.
advertisement
3/5
മുട്ടയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും വിവിധ വിറ്റാമിനുകളും ആരോഗ്യമുള്ള ചര്‍മ്മത്തിനും മുടിക്കും സഹായിക്കുന്നു. ഇതിലെ ബയോട്ടിന്‍ ശക്തവും ആരോഗ്യകരവുമായ മുടിയും നഖങ്ങളും നിലനിര്‍ത്തുന്നതിനും അതുപോലെ ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും മുടി വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനും അത്യാവശ്യമാണ്.
advertisement
4/5
പുഴുങ്ങിയ മുട്ടയില്‍ കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ആന്റി ഓക്സിഡന്റുകളായ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങള്‍ പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍, തിമിരം എന്നിവയുടെ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും.
advertisement
5/5
വേവിച്ച മുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കോര്‍ണിയയെ സംരക്ഷിക്കുകയും കാഴ്ചയുടെ ഗുണനിലവാരം നല്ല നിലയിലാക്കുകയും ചെയ്യുന്നു.രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമായ ഭക്ഷണമാണ് മുട്ട. വേവിച്ച മുട്ടകള്‍ വരെ കഴിക്കുന്നത് ചിലതരം സ്‌ട്രോക്കുകള്‍ തടയുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
മലയാളം വാർത്തകൾ/Photogallery/Life/Health/
World Egg Day 2023: 'ആരോഗ്യമുള്ള ചര്‍മ്മത്തിനും മുടിക്കും മുട്ട ബെസ്റ്റ്'; അറിയാം മുട്ടയുടെ ഗുണങ്ങൾ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories