Horoscope October 4 | പുതിയ സൗഹൃദങ്ങള് കണ്ടെത്തും; ലക്ഷ്യങ്ങളില് ശ്രദ്ധകേന്ദ്രീകരിക്കുക: ഇന്നത്തെ രാശിഫലം അറിയാം
- Published by:meera_57
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഒക്ടോബര് 4-ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/14

മേടം രാശിക്കാര്‍ നേതൃത്വപരമായ കഴിവുകള്‍ ഉപയോഗിച്ച് പുരോഗതി കൈവരിക്കും. ബുദ്ധിപരമായ നിക്ഷേപങ്ങളില്‍ നിന്നും ആരോഗ്യകരമായ ദിനചര്യകളില്‍ നിന്നും പ്രയോജനം നേടും. ക്ഷമയും ഗുണനിലവാരമുള്ള സമയവും ഉപയോഗിച്ച് വ്യക്തിപരമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തും. ഇടവം രാശിക്കാര്‍ക്ക് ആത്മവിശ്വാസം, കുടുംബ ഐക്യം, അനുകൂലമായ സാമ്പത്തിക അവസരങ്ങള്‍ എന്നിവ ആസ്വദിക്കാന്‍ കഴിയും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നതിലൂടെ മിഥുനം രാശിക്കാര്‍ക്ക് സമാധാനം കണ്ടെത്താനാകും. പദ്ധതികളിലെ സഹകരണത്തില്‍ നിന്ന് പ്രയോജനം നേടും. മാനസിക സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് ശ്രദ്ധാപൂര്‍വ്വം സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാനാകും. കര്‍ക്കിടകം രാശിക്കാരുടെ ബന്ധങ്ങള്‍ ശക്തമാകും. പോസിറ്റിവിറ്റിയോടെ വെല്ലുവിളികളെ നേരിടും. വ്യക്തതയോടും പുതിയ ആത്മവിശ്വാസത്തോടും കൂടി ലക്ഷ്യങ്ങളിലേക്ക് നീങ്ങും. ചിങ്ങം രാശിക്കാര്‍ക്ക് മുന്‍കാല നിക്ഷേപങ്ങളില്‍ നിന്നുള്ള നേട്ടങ്ങള്‍ ലഭിച്ചേക്കും
advertisement
2/14
കന്നി രാശിക്കാര്‍ കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്തും. പുതിയ സൗഹൃദങ്ങള്‍ കണ്ടെത്തും. തുലാം രാശിക്കാര്‍ക്ക് സര്‍ഗ്ഗാത്മകതയില്‍ തിളങ്ങാനാകും. കുടുംബ ബന്ധങ്ങള്‍ ശക്ത ചിന്തകളും പ്രവര്‍ത്തനങ്ങളും മാകും. ബുദ്ധിപൂര്‍വ്വം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. വൃശ്ചികം രാശിക്കാര്‍ക്ക് തെറ്റിദ്ധാരണകള്‍ ഇല്ലാതാകുകയും വൈകാരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകുകയും ചെയ്യും. ധനു രാശിക്കാര്‍ക്ക് പുനഃസമാഗമം പ്രൊഫഷണല്‍ അംഗീകാരം പുതിയ പഠനം എന്നിവ ആസ്വദിക്കാനാകും. സമാധാനത്തിനായി ധ്യാനിക്കുക. മകരം രാശിക്കാര്‍ കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്തും. പ്രായോഗിക സാമ്പത്തിക പദ്ധതികള്‍ തയ്യാറാക്കും. ആത്മാഭിമാനവും കഠിനാധ്വാനവും ഉപയോഗിച്ച് പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കും. കുംഭം രാശിക്കാര്‍ സാമൂഹികമായി ഇടപഴകുകയും ആശയങ്ങള്‍ കൈമാറുകയും പഴയ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യും. ഉയര്‍ന്ന ആത്മവിശ്വാസത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും മുന്നോട്ട് പോകാനാകും. മീനം രാശിക്കാര്‍ സര്‍ഗ്ഗാത്മകത, സ്വയം പരിചരണം, സത്യസന്ധത എന്നിവയിലൂടെ ആന്തരിക സന്തുലിതാവസ്ഥ നിലനിര്‍ത്തും
advertisement
3/14
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ നേതൃത്വപരമായ കഴിവുകള്‍ നിങ്ങളെ മുന്നോട്ടുനയിക്കാന്‍ സഹായിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങളും പിന്തുണയും അവരെ സന്തോഷിപ്പിക്കും. സംസാരിക്കുമ്പോള്‍ ക്ഷമയോടെയിരിക്കുക. കാരണം ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കഠിനാധ്വാനവും പ്രവര്‍ത്തനവും നിങ്ങള്‍ക്ക് പുതുമ നല്‍കും. യോഗയും വ്യായാമവും ദിനചര്യയില്‍ ഉള്‍പ്പെടുത്തുക. സാമ്പത്തികമായി നിക്ഷേപിക്കുമ്പോള്‍ ബുദ്ധിപൂര്‍വം ചെയ്യുക. ഇത് ഗുണം ചെയ്യും. നിങ്ങളുടെ ദിവസം പോസിറ്റിവിറ്റിയിലേക്കും വളര്‍ച്ചയിലേക്കും നയിക്കും. പുതിയ സാധ്യതകള്‍ കണ്ടെത്തി നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങുക. ഭാഗ്യ സംഖ്യ : 12 ഭാഗ്യ നിറം : കറുപ്പ്
advertisement
4/14
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളില്‍ ആത്മവിശ്വാസം നിറയും. നിങ്ങളുടെ ആശയങ്ങള്‍ വ്യക്തതയോടെ പ്രകടിപ്പിക്കാന്‍ കഴിയും. സാമ്പത്തികമായി ഈ സമയം നിക്ഷേപത്തിന് അനുകൂലമാണ്. എന്നാല്‍ റിസ്ക് എടുക്കുന്നതിനു മുമ്പ് ശ്രദ്ധാപൂര്‍വം ചിന്തിക്കുക. കുടുംബത്തോടൊപ്പം ചില പ്രത്യേക നിമിഷങ്ങള്‍ ചെലവഴിക്കാന്‍ അവസരം ലഭിക്കും. ഇത് നിങ്ങളുടെ ബന്ധം ശക്തമാക്കും. പതിവ് വ്യായാമവും ശരിയായ ഭക്ഷണക്രമവും ഗുണം ചെയ്യും. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ യോഗയോ ധ്യാനമോ ചെയ്യുക. ഈ ദിവസം പുതിയ സാധ്യതകളും സന്തോഷവും നിറഞ്ഞതായിരിക്കും. ഭാഗ്യ സംഖ്യ : 12 ഭാഗ്യ നിറം : കറുപ്പ്
advertisement
5/14
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. നിങ്ങള്‍ ഒരു പുതിയ പ്രോജക്ടില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയും മറ്റുള്ളവരുടെ ആശയങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുക. അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് അല്പം ശ്രദ്ധിക്കുക. യോഗത്തിലോ ധ്യാനത്തിലോ കുറച്ച് സമയം ചെലവഴിക്കുന്നത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യും. സാമ്പത്തിക കാര്യങ്ങളില്‍ നന്നായി ചിന്തിച്ച് മാത്രം തീരുമാനങ്ങള്‍ എടുക്കുക. നിക്ഷേപിക്കുന്നതിനു മുമ്പ് നന്നായി ചിന്തിക്കുക. കൂട്ടായ പ്രവര്‍ത്തനത്തിലും സഹകരണത്തിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയമാണിത്. ഇത് നിങ്ങളുടെ ചുറ്റും പോസിറ്റീവ് ഊര്‍ജ്ജം നിലനിര്‍ത്തും. ചിങ്ങളുടെ ചിന്തകളും വികാരങ്ങളും പങ്കിടുക. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കും. ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും. ഭാഗ്യ സംഖ്യ : 16 ഭാഗ്യ നിറം : ഓറഞ്ച്
advertisement
6/14
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ വികാരങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുക. ഇത് നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തും. ചെറിയ കാര്യങ്ങളില്‍ സമ്മര്‍ദ്ദിതരാകാതിരിക്കുക. ഇതെല്ലാം താല്‍ക്കാലികം മാത്രമാണ്. പോസിറ്റീവ് ചിന്തയോടെ ഏത് വെല്ലുവിളികളെയും നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങള്‍ ആത്മപരിശോധന നടത്തുകയും നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യേണ്ട സമയമാണിത്. നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് നീങ്ങാനുള്ള ശക്തമായ ചുവടുകളെടുക്കുക. ബുധന്റെ സാന്നിധ്യം നിങ്ങളുടെ ചിന്തകള്‍ക്ക് വ്യക്തത നല്‍കും. അതിനാല്‍ എന്ത് പദ്ധതി തയ്യാറാക്കിയാലും അത് നടപ്പാക്കുക. നിങ്ങള്‍ സ്വയം നിങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ് മുന്നോട്ടുപോകുക. ഭാഗ്യ സംഖ്യ : 10 ഭാഗ്യ നിറം : മെറൂണ്‍
advertisement
7/14
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ സാമൂഹിക ജീവിതം സജീവമായിരിക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. പഴയ ഓര്‍മ്മകള്‍ പുതുക്കുന്നത് നിങ്ങള്‍ക്ക് നല്ല മാനസികാവസ്ഥ നല്‍കും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഇന്നത്തെ ദിവസം ശ്രദ്ധനല്‍കുക. കുറച്ച് വ്യായാമവും ധ്യാനവും നിങ്ങളെ ഉന്മേഷത്തോടെ നിലനിര്‍ത്തും. സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധിപൂര്‍വം നിക്ഷേപിക്കുക. പഴയ നിക്ഷേപത്തില്‍ നിന്നും ലാഭം നേടാനായേക്കും. നിങ്ങളുടെ ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും പോസ്റ്റിവിറ്റിയോടെ മുന്നോട്ടുപോകുകയും ചെയ്യുക. ഭാഗ്യ സംഖ്യ : 17 ഭാഗ്യ നിറം : ചുവപ്പ്
advertisement
8/14
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം സ്വകാര്യ ജീവിതത്തില്‍ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. കുടുംബവുമായി ഒരു പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം. അത് പരസ്പരം ബന്ധം ശക്തിപ്പെടുത്തും. യോഗയും ധ്യാനവും പരിശീലിക്കുന്നത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ശക്തിപ്പെടുത്തും. നിങ്ങള്‍ സാമൂഹികമായി സജീവമായിരിക്കും. പുതിയ ബന്ധങ്ങളോ സൗഹൃദങ്ങളോ സ്ഥാപിക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് പുതിയ സാധ്യതകളും പോസിറ്റീവ് ഊര്‍ജ്ജവും നിറഞ്ഞതായിരിക്കും. ഉചിതമായ തീരുമാനങ്ങള്‍ എടുക്കുകയും നിങ്ങളുടെ ശ്രദ്ധ നിലനിര്‍ത്തുകയും ചെയ്യുക. ഭാഗ്യ സംഖ്യ : 8 ഭാഗ്യ നിറം : മഞ്ഞ
advertisement
9/14
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. അവരോടൊപ്പമുള്ള നിമിഷങ്ങള്‍ നിങ്ങള്‍ ആസ്വദിക്കും. ഇന്ന് നിങ്ങളുടെ സര്‍ഗ്ഗാത്മകത ഉയര്‍ന്ന തലത്തിലായിരിക്കും. അതിനാല്‍ നിങ്ങളുടെ ഭാവന ഉണര്‍ത്തുന്ന ജോലികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. പുതിയ എന്തെങ്കിലും പഠിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഇതാണ് ശരിയായ സമയം. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുകയും വ്യായാമം പതിവ് ദിനചര്യയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക. സാമ്പത്തികമായി നോക്കിയാല്‍ ചെലവ് ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ വിവേകത്തോടെ എടുക്കുക. ആസൂത്രണം ചെയ്യാത്ത വലിയ ചെലവുകള്‍ ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ ചിന്തകളെയും പ്രവൃത്തികളെയും സന്തുലിതമാക്കാന്‍ അവസരം ലഭിക്കും. ഭാഗ്യ സംഖ്യ : 15 ഭാഗ്യ നിറം : പച്ച
advertisement
10/14
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം സമൂഹത്തില്‍ നിങ്ങളുടെ സ്ഥാനം ശക്തിപ്പെടും. സ്വാധീനമുള്ള ആളുകളുമായി നിങ്ങള്‍ക്ക് സമ്പര്‍ക്കം ഉണ്ടാകാം. ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാകും. പ്രത്യേകിച്ച് നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും. ആശയവിനിമയ രീതി പോസിറ്റീവ് ആയിരിക്കും. ഇത് തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കും. എന്നിരുന്നാലും ചെറിയ അസ്വസ്ഥതകളും സാധ്യമാണ്. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. ചിന്തിക്കാതെ ഒരു തീരുമാനവും എടുക്കരുത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് മാനസികാരോഗ്യത്തിന് ശ്രദ്ധ നല്‍കേണ്ടത് പ്രധാനമാണ്. ഈ സമയത്ത് തീരുമാനങ്ങള്‍ എടുത്ത് നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പോസിറ്റീവ് ചിന്തയും പോസിറ്റീവ് മനോഭാവവും നിങ്ങളെ മുന്നോട്ട് പോകാന്‍ സഹായിക്കും. ഭാഗ്യ സംഖ്യ: 7 ഭാഗ്യ നിറം: ഇളം നീല
advertisement
11/14
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും. അത് നിങ്ങള്‍ക്ക് പുതിയ പ്രചോദനം നല്‍കും. നിങ്ങളുടെ കഠിനാധ്വാനത്തിനും സമര്‍പ്പണത്തിനും ജോലിസ്ഥലത്ത് പ്രതിഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങളുടെ പരിശ്രമങ്ങളിലൂടെ മുന്നോട്ട് പോകുകയും ചെയ്യുക. മുന്നോട്ട് പോകുന്നതിന് പുതിയ സാങ്കേതിക വിദ്യകളോ കഴിവുകളോ പഠിക്കാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ ഇന്ന് അതിന് അനുകൂലമായ ദിവസമാണ്. ധ്യാനവും യോഗയും ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുക. നിങ്ങളുടെ ശരീരത്തിനും സമയം നല്‍കുക. ഇന്ന് നിങ്ങള്‍ക്ക് പോസിറ്റീവിറ്റിയുടെയും വളര്‍ച്ചയുടെയും ദിവസമാണ്. സ്വതന്ത്രമായി ജീവിക്കുകയും പുതിയ അനുഭവങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 14 ഭാഗ്യ നിറം: പിങ്ക്
advertisement
12/14
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ദിവസം കൂടിയാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുക. വ്യായാമവും സമീകൃതാഹാരവും ദിനചര്യയില്‍ ഉള്‍പ്പെടുത്തുക. ധ്യാനവും യോഗയും നിങ്ങള്‍ക്ക് ഊര്‍ജ്ജം പകരും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക. അനാവശ്യ ചെലവ് നിയന്ത്രിക്കുക. ഒരു ഉറച്ച സാമ്പത്തിക പദ്ധതി തയ്യാറാക്കുക. ഇത് ഭാവിയില്‍ ഗുണം ചെയ്യും. ഇന്ന് നിങ്ങള്‍ക്ക് നല്ല മാറ്റങ്ങളും വെല്ലുവിളികളും അനുഭവപ്പെടും. ആത്മാഭിമാനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ശക്തിയില്‍ നിങ്ങള്‍ക്ക് ലക്ഷ്യങ്ങള്‍ നേടാനാകും. ഭാഗ്യ സംഖ്യ: 6 ഭാഗ്യ നിറം: ആകാശ നീല
advertisement
13/14
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ സാമൂഹിക മനോഭാവം ശക്തമായിരിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ നിങ്ങള്‍ തയ്യാറാകും. നിങ്ങളുടെ ആശയങ്ങള്‍ പങ്കിടാന്‍ ഇത് നല്ല സമയമാണ്. ജോലിസ്ഥലത്തും നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ വിലമതിക്കപ്പെടും. നിങ്ങളുടെ കണക്കുകൂട്ടലുകള്‍ വിലമതിക്കപ്പെടും. എല്ലാ ബന്ധങ്ങളെയും യോജിപ്പിക്കേണ്ടതുണ്ട്. പഴയ ചില പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സമയമായിരിക്കാം. മനസ്സിലുള്ളത് തുറന്നുപറയുക. നിങ്ങളുടെ പോസ്റ്റീവ് മനോഭാവം ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ സഹായിക്കും. നിങ്ങളുടെ ആത്മവിശ്വാസം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തി മുന്നോട്ടുപോകുക. ഈ ദിവസം നിങ്ങള്‍ക്ക് ഉത്സാഹവും പുതിയ സാധ്യതകളും നിറഞ്ഞതായിരിക്കും. ഭാഗ്യ സംഖ്യ: 13 ഭാഗ്യ നിറം: കടുംപച്ച
advertisement
14/14
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ഒരു പ്രോജക്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങളുടെ ചിന്തകള്‍ പങ്കിടാന്‍ മടിക്കരുത്. ആരോഗ്യകരമായി യോഗയും ധ്യാനവും നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഈ സമയത്ത് നിങ്ങള്‍ക്കായി കുറച്ച് സമയം കണ്ടെത്തുക. ഇത് നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കും. പോസ്റ്റിവിറ്റിയുടെയും സ്നേഹത്തിന്റെയും തരംഗത്തില്‍ സഞ്ചരിക്കുക. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഹൃദയത്തെ ശ്രദ്ധിക്കുക. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ നിന്നും പിന്മാറരുത്. നിങ്ങളുടെ പങ്കാളിയുമായി പുതിയ അനുഭവങ്ങള്‍ പങ്കിടാന്‍ ശ്രമിക്കുക. നിങ്ങളുടെ സമര്‍പ്പണവും ആത്മാര്‍ത്ഥമായ വികാരങ്ങളും സമ്പന്നമായ ഫലങ്ങള്‍ നല്‍കും. ഇന്ന് സര്‍ഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുകയും ഉള്ളിലെ ശക്തി തിരിച്ചറിയുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 5 ഭാഗ്യ നിറം: നീല
മലയാളം വാർത്തകൾ/Photogallery/Life/
Horoscope October 4 | പുതിയ സൗഹൃദങ്ങള് കണ്ടെത്തും; ലക്ഷ്യങ്ങളില് ശ്രദ്ധകേന്ദ്രീകരിക്കുക: ഇന്നത്തെ രാശിഫലം അറിയാം