TRENDING:

Work from Home | വീട്ടിലിരുന്ന് ജോലി: വീട്ടിനുള്ളിൽ ഫലപ്രദമായി ജോലി ചെയ്യാൻ സുരക്ഷിതമായ 'ഓഫീസ്' എങ്ങനെ സജ്ജമാക്കാം ?

Last Updated:
രാജ്യത്താകമാനം കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികളോട് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തുടരാൻ നിര്‍ദ്ദേശിച്ചിരിക്കുകയാണ് പല കമ്പനികളും. കഴിഞ്ഞ രണ്ടുമാസമായി വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇനിയും ചിലപ്പോൾ ആഴ്ചകൾ ഈ സ്ഥിതി തുടരാനാണ് സാധ്യത. ഈ സാഹചര്യത്തിൽ വീട്ടിനുള്ളിൽ എങ്ങനെ ഒരു സുരക്ഷിത ഓഫീസ് സജ്ജമാക്കാം എന്ന് നാം അറിഞ്ഞിരിക്കണം. (ആശയം- ന്യൂസ്18 മലയാളം, ഗ്രാഫിക്സ്- ലിജു സാറ)
advertisement
1/19
Work from Home | വീട്ടിനുള്ളിൽ സുരക്ഷിതമായ  'ഓഫീസ്' എങ്ങനെ സജ്ജമാക്കാം ?
വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി ഇന്ത്യയില്‍ അത്ര പരിചിതമല്ലാത്തതുകൊണ്ടുതന്നെ എങ്ങനെ ജോലി  ചെയ്യണം, ക്രമീകരണങ്ങള്‍ എങ്ങനെ നടത്തണം എന്നതിനെക്കുറിച്ച് പലര്‍ക്കും ആശങ്കകളുണ്ടാകാം. എങ്ങനെയാണ് വര്‍ക്ക് ഫ്രം ഹോം ഉപയോഗപ്പെടുത്തേണ്ടത് എന്ന് പല നിര്‍ദ്ദേശങ്ങളും ഉയരുന്നുമുണ്ട്. വീട്ടിലിരുന്നുള്ള ജോലി എളുപ്പമാക്കാന്‍  ഉപകാരപ്രദമായ ചില മാർഗങ്ങൾ ഇതാ.
advertisement
2/19
ജോലിക്ക് മാനസികമായി തയാറെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. വീട്ടിലായിരിക്കുമ്പോൾ ഒപ്പം കൂടുന്ന മടി ഉപേക്ഷിക്കണം. സാധാരണ ദിവസങ്ങളിൽ ജോലിക്ക് ഓഫീസിലേക്ക് പോകുന്നതുപോലെ തന്നെ ഉറക്കമുണരുക. കുളി കഴിഞ്ഞ്, നല്ല വസ്ത്രങ്ങളൊക്കെ ധരിച്ച് ഒരുക്കങ്ങള്‍ നടത്താം. ഇത് ജോലി ചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക് മാറാൻ  ഉപകരിക്കും.
advertisement
3/19
ഓഫീസിന് സമാനമായ അന്തരീക്ഷം ഒരുക്കിയെടുക്കുക എന്നതാണ് അടുത്തതായി ചെയ്യാവുന്നത്. കഴിയുമെങ്കില്‍ ബഹളങ്ങളില്ലാത്ത സ്ഥലം ജോലിക്കായി തെരഞ്ഞെടുക്കാം. അത് കിടപ്പുമുറി ആകാതിരിക്കുന്നതാണ് ഉചിതം. ഓഫീസിലുള്ളതിന് സമാനമായി മേശയും കസേരയും ക്രമീകരിക്കാം. സാധാരണ ദിവസം പോലെ ജോലി ചെയ്യാന്‍ പോവുകയാണ് എന്ന മാനസികാവസ്ഥയുണ്ടാക്കാന്‍ അത് സഹായിക്കും. വീഡിയോ കോളും മറ്റും ആവശ്യമുള്ള ജോലിയാണെങ്കില്‍ അതിനുള്ള പശ്ചാത്തലത്തില്‍ ഇരിപ്പിടം ക്രമീകരിക്കുന്നതായിരിക്കും നല്ലത്.
advertisement
4/19
ജോലിയിക്കായി ആവശ്യമുള്ള ലാപ്പ്ടോപ്പ് പ്രവർത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തണം. സോഫ്റ്റ് വെയറുകളും ആപ്പുകളും അപ്ഡേറ്റ് ചെയ്യുകയും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആദ്യം തന്നെ ഉറപ്പുവരുത്തണം.
advertisement
5/19
മൊബൈൽ ഫോണ്‍ ചാർജ് ചെയ്ത് സൂക്ഷിക്കണം. ഫോൺവിളി കൂടുതലായുള്ള ജോലിയാണെങ്കിൽ ഹെഡ്സെറ്റ് മറക്കേണ്ട. മൊബൈൽ ഫോണിന്റെ ചാർജറും സമീപം തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
advertisement
6/19
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് എപ്പോഴും വെല്ലുവിളിയാണ് ഡാറ്റാ പാക്കേജുകൾ. വൈഫൈ ഉപയോഗിക്കുന്നവർ ഉപകരണങ്ങളെല്ലാം ശരിയായി ചാർജ് ചെയ്തുവെന്നു ഉറപ്പാക്കണം. ഇതിനായി നിങ്ങളുടെ ടെലികോം കമ്പനിയുമായോ ഇന്റര്‍നെറ്റ് പ്രൊവൈഡറുമായോ ബന്ധപ്പെടാവുന്നതാണ്. മൊബൈൽ ഫോണിൽ ഡാറ്റ കണക്ട് ചെയ്ത് ഉപയോഗിക്കുന്നവർ വർക്ക് ഫ്രം ഹോം പാക്കേജുകൾ പരീക്ഷിക്കാവുന്നതാണ്. എന്തെങ്കിലും കാരണവശാൽ വൈഫൈയെ മൊബൈൽ കണക്ഷനോ കട്ടാവുകയാണെങ്കിൽ പകരം ഒരു കണക്ഷൻ കരുതുന്നത് അടിയന്തരഘട്ടത്തിൽ ഉപകാരപ്രദമാകും.
advertisement
7/19
ലാപ്ടോപ്പും മറ്റും ഉപയോഗിക്കാൻ അനുയോജ്യമായ മേശ കണ്ടെത്തുക. ഉയരവും ഇരുന്ന് ജോലി ചെയ്യാൻ സൗകര്യ പ്രദമായ ഉയരവും കണക്കിലെടുത്ത് മേശ തെരഞ്ഞെടുക്കുകയാകും ഉചിതം.
advertisement
8/19
മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് വർക്ക് ഫ്രം നാളുകളിൽ നടുവേദന സ്വാഭാവികമാണ്. കസേരകളുടെ ഉയരവ്യത്യാസവും മറ്റുമാണ് ഇവിടെ വില്ലനാകുന്നത്. അതുകൊണ്ടുതന്നെ ഈസി ചെയർ സൗകര്യപ്രദമായത് തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
advertisement
9/19
വർക്ക് ഫ്രം ഹോമിൽ ഏറെ പ്രാധാന്യമാണ് വൈദ്യുതി കണക്ഷൻ. പ്രത്യേകിച്ച് കാലവർഷത്തിന്റെ നാളുകളിൽ വൈദ്യുതി എപ്പോൾ വരുമെന്നോ പോകുമെന്നോ പറയാൻ കഴിയില്ല. അതുകൊണ്ടുമുൻകരുതൽ സ്വീകരിക്കേണ്ടത് അത്യാവശ്യം. ലാപ്ടോപ്പുകളും മൊബൈൽ ഫോണുമെല്ലാം ചാർജ് ചെയ്ത് സൂക്ഷിക്കുക. കറണ്ട് പോയാൽ വിളിക്കാവുന്ന കെഎസിഇബി നമ്പർ അടക്കമുള്ളവ എപ്പോഴും സൂക്ഷിക്കുക.
advertisement
10/19
കനത്ത മഴയും കാറ്റും ഉള്ള ദിവസങ്ങളിൽ വൈദ്യുതി കണക്ഷനെ മാത്രം ആശ്രയിച്ച് ജോലി ചെയ്യാൻ കഴിയില്ല. അതിനാൽ ഒരു യുപിഎസ് ഒപ്പം കരുതുക. അടിയന്തരഘട്ടത്തിൽ ജോലി പൂർത്തീകരിക്കാൻ ഇതു സഹായിക്കും.
advertisement
11/19
ഓഫീസിന് സമാനമായ സ്ഥലം കണ്ടെത്തുന്നത് ചാർജിങ് പോയിന്റുകൾക്ക് സമീപമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മൊബൈൽഫോണും ലാപ്ടോപ്പും അടക്കമുള്ളവ ചാർജ് ചെയ്യേണ്ടിവന്നേക്കാം. ഇതിന് കൂടി സൗകര്യപ്രദമായ രീതിയിൽ വേണം. ടേബിള്‍ ഉപയോഗിക്കാൻ.
advertisement
12/19
പ്രധാനപ്പെട്ട കാര്യങ്ങൾ എഴുതാൻ ഒരു നോട്ട്പാഡ് എപ്പോഴും ടേബിളിൽ കരുതാൻ മറക്കേണ്ട.
advertisement
13/19
ജോലിക്കിടെ അത്യാവശ്യഘട്ടത്തിൽ പേന അന്വേഷിച്ച് സമയം കളയേണ്ട. ടേബിളിൽ ഒന്നോ രണ്ടോ പേന സൂക്ഷിക്കണം.
advertisement
14/19
അത്യാവശ്യമായ ചില കുറിപ്പുകൾക്കും മറ്റും പെൻസിൽ ആവശ്യമായി വന്നേക്കാം. പേനയുടെ കൂട്ടത്തിൽ പെൻസിലും കൈയിൽ കരുതുക
advertisement
15/19
വീഡിയോ മീറ്റിങ്, കോൺഫറൻസ്, ഇന്റർനെറ്റ് കോൾ എന്നിവക്കായി ഒരു ഹെഡ്ഫോണ്‍ കൈവശം വേണം.
advertisement
16/19
വീട്ടിലായിരിക്കുന്നതുകൊണ്ടുതന്നെ നമ്മൾ വെള്ളം കുടിക്കുന്ന കാര്യം മറന്നുപോകാൻ സാധ്യതയുണ്ട്. ഇത് നിർജലീകരണത്തിന് കാരണമാകും. അതിനാൽ ജോലി തുടങ്ങുന്നതിന് മുൻപുതന്നെ ഒരു കുപ്പി വെള്ളം ടേബിളിൽ കരുതുക. ഇടയ്ക്കിടെ കുടിക്കാനും മറക്കരുത്.
advertisement
17/19
ജോലി സംബന്ധമായി അത്യാവശ്യഘട്ടത്തിൽ വിളിക്കേണ്ടവരുടെ ഫോൺ നമ്പറുകളോ ഇ-മെയിൽ ഐഡിയോ ഒക്കെ കൈയിലുണ്ടെന്ന് ഉറപ്പുവരുത്തുക.
advertisement
18/19
ജോലി സമ്മർദത്തിൽ നിന്ന് രക്ഷനേടാൻ സ്ട്രെസ് റിലീഫ് ബോൾ കൈയിൽ കരുതുക. ഇടയ്ക്കിടെ ഇത് ഉപയോഗിക്കുന്നത് മനസ് ശാന്തമാകാനും വീണ്ടും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.
advertisement
19/19
കോവിഡ് കാലത്ത് ഒപ്പം കൂട്ടേണ്ട ഒന്നാണ് ഹാൻഡ് സാനിറ്റൈസർ. ഇടയ്ക്കിടെ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാം. ഇതിനായി ടേബിളിൽ തന്നെ ഇവ കരുതുക.
മലയാളം വാർത്തകൾ/Photogallery/Life/
Work from Home | വീട്ടിലിരുന്ന് ജോലി: വീട്ടിനുള്ളിൽ ഫലപ്രദമായി ജോലി ചെയ്യാൻ സുരക്ഷിതമായ 'ഓഫീസ്' എങ്ങനെ സജ്ജമാക്കാം ?
Open in App
Home
Video
Impact Shorts
Web Stories