TRENDING:

COVID 19 | മാസ്ക് പരിശോധിച്ച് ഇനി കോവിഡ് ഉണ്ടോയെന്ന് കണ്ടെത്താം; പരീക്ഷണത്തിൽ വിജയിച്ച് കേരളം

Last Updated:
മാസ്കിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് പരിശോധന നടത്തിയാൽ അയാൾക്ക് വൈറസ് ബാധയുണ്ടോയെന്ന് കണ്ടെത്താൻ കഴിയും.
advertisement
1/7
COVID 19 | മാസ്ക് പരിശോധിച്ച് ഇനി കോവിഡ് ഉണ്ടോയെന്ന് കണ്ടെത്താം
കോട്ടയം: കോവിഡ് മഹാമാരി വ്യാപനത്തിന്റെ ഭീതിയിലാണ് ലോകം മുഴുവൻ. രോഗബാധിതരെ കണ്ടെത്താൻ നിരവധി പരിശോധനകളാണ് ദിനംപ്രതി രാജ്യത്ത് നടക്കുന്നത്. പ്രധാനമായും സ്രവപരിശോധനയിലാണ് ഒരാൾ കോവിഡ് ബാധിതനാണോ അല്ലയോ എന്ന് കണ്ടെത്തുന്നത്. എന്നാൽ, ഒരാൾ കോവിഡ് ബാധിതനാണോ അല്ലയോ എന്ന് അയാൾ ഉപയോഗിക്കുന്ന മാസ്ക് പരിശോധച്ചും കണ്ടെത്താം.
advertisement
2/7
കോവിഡ് ബാധിതനായ ഒരാൾ ധരിക്കുന്ന മാസ്ക് പരിശോധിച്ച് രോഗം നിർണയിക്കുന്നതിനുള്ള പരീക്ഷണരീതി അന്താരാഷ്ട്ര തലത്തിൽ നടക്കുകയാണ്. ഇതിൽ പങ്കാളികളായിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള മഹാത്മാ ഗാന്ധി സർവകലാശാലയും.
advertisement
3/7
'മാസ് സ്പെക്ട്രോമെട്രി' എന്ന ഉപകരണമാണ് ഇതിനായി ഉപയോഗിക്കുന്നത്. തന്മാത്രകളുടെ ഘടന പരിശോധിക്കുകയാണ് ഇതിൽ ചെയ്യുന്നത്. അതിലൂടെ, കൊറോണ വൈറസിന്റെ പ്രോട്ടീൻ മനസിലാക്കുന്നതാണ് പരിശോധനാരീതി.
advertisement
4/7
പരിശോധനാഫലം പത്തു മിനിറ്റിനുള്ളിൽ ലഭിക്കുകയും ചെയ്യും. എം.ജി സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദ കുമാറാണ് ഈ ഗവേഷണ പദ്ധതിയുടെ ഇന്ത്യൻ കോ-ഓർഡിനേറ്റർ. പരീക്ഷണാടിസ്ഥാനത്തിൽ ഇവർ നടത്തിയ ഗവേഷണം കഴിഞ്ഞദിവസം വിജയിച്ചിരുന്നു.
advertisement
5/7
കോവിഡ് ബാധിതനായ ഒരാളുടെ നിശ്വാസവായുവിൽ കൊറോണ വൈറസ് ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ അയാൾ ധരിക്കുന്ന മാസ്കിൽ വൈറസ് പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ മാസ്കിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് പരിശോധന നടത്തിയാൽ അയാൾക്ക് വൈറസ് ബാധയുണ്ടോയെന്ന് കണ്ടെത്താൻ കഴിയും.
advertisement
6/7
മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസ്, സ്കൂൾ ഓഫ് ബയോസയൻസസ്, തലപ്പാടി ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് ഗവേഷണം നടത്തിയത്.
advertisement
7/7
ഈ പരീക്ഷണത്തിൽ എം.ജി സർവകലാശാലയ്ക്ക് വിദേശത്ത് നിന്ന് ഗവേഷണ പങ്കാളികളുമുണ്ട്. ബ്രസീലീലെ സാവോ പോളോ സർവകലാശാല, ഈസ്റ്റ് ചൈന സർവകലാശാല, മിനിസ്ട്രി ഓഫ് ഹെൽത്ത് കെയർ ഓഫ് റഷ്യൻ ഫൗണ്ടേഷൻ ലബോറട്ടറികൾ എന്നിവയാണ് ഗവേഷണ പങ്കാളികൾ.
മലയാളം വാർത്തകൾ/Photogallery/Life/
COVID 19 | മാസ്ക് പരിശോധിച്ച് ഇനി കോവിഡ് ഉണ്ടോയെന്ന് കണ്ടെത്താം; പരീക്ഷണത്തിൽ വിജയിച്ച് കേരളം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories